മട്ടന്നൂർ

കണ്ണൂർ ജില്ലയിലെ ഒരു നഗരം

11°55′0″N 75°35′0″E / 11.91667°N 75.58333°E / 11.91667; 75.58333കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു പട്ടണമാണ് മട്ടന്നൂർ. കണ്ണൂർ പട്ടണത്തിന് ഏകദേശം 27 കിലോമീറ്റർ കിഴക്കായി ആണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. കൂടാതെ ഇതൊരു മൂന്നാം ഗ്രേഡ് നഗരസഭയുമാണ്. മൃഡന്നൂരാണ് മട്ടന്നൂർ ആയതെന്ന് പറയപ്പെടുന്നു. മൃഡൻ ശിവനാണ്. ശിവന്റെ ഊര് എന്നതിൽ നിന്നും മൃഡന്നൂർ മട്ടന്നൂരായി.

മട്ടന്നൂർ
Map of India showing location of Kerala
Location of മട്ടന്നൂർ
മട്ടന്നൂർ
Location of മട്ടന്നൂർ
in കേരളം and India
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ല(കൾ)കണ്ണൂർ
ജനസംഖ്യ47,078 (2011)
സമയമേഖലIST (UTC+5:30)

കണ്ണൂർ, തലശ്ശേരി, ഇരിട്ടി എന്നീ പട്ടണങ്ങളെ മട്ടന്നൂർ ബന്ധിപ്പിക്കുന്നു. ബാംഗ്ലൂർ-തലശ്ശേരി അന്തർ സംസ്ഥാന പാത ഇതു വഴി കടന്നുപോകുന്നു. കണ്ണൂരിനെ കൂർഗ്ഗ് (കുടകു)മായി ബന്ധിപ്പിക്കുന്ന വഴിയിലെ ഒരു പ്രധാന സ്ഥലമാണ് മട്ടന്നൂർ. ചെറുതെങ്കിലും മനോഹരമായ ഒരു പട്ടണമാണ് ഇത്. മട്ടന്നൂർ മഹാദേവ ക്ഷേത്രത്തിനു ചുറ്റുമായി ആണ് പട്ടണം വികസിച്ചിരിക്കുന്നത്.

അടിസ്ഥാന വിവരങ്ങൾ

2001ലെ സെൻസസ് വിവരമനുസരിച്ച് മട്ടന്നൂർ നഗരസഭയിലെ ജനസംഖ്യ 44317 ആണ്[1]. 21659 പുരുഷന്മാരും, 22658 സ്ത്രീകളുമാണുള്ളത്. നഗരസഭയുടെ വിസ്തീർണ്ണം 54.65 ചതുരശ്ര കിലോമീറ്ററാണ്. ജനസാന്ദ്രത 748ഉം സ്ത്രീപുരുഷ അനുപാതം 1009:1000വും ആണ്. ആകെ സാക്ഷരത 88.8 ശതമാനം ആണ്. പുരുഷ സാക്ഷരത 93.34ഉം സ്ത്രീ സാക്ഷരത 83.36 ആണ്.

ആകർഷണങ്ങൾ

പഴശ്ശി ഡാം അടുത്തുള്ള ഒരു പ്രധാന ആകർഷണമാണ്. പഴശ്ശി ജലസേചന പദ്ധതിക്കാ‍യി മട്ടന്നൂരിലൂടെ ആഴമുള്ള ഒരു കനാൽ കുഴിച്ചിട്ടുണ്ട്. ചാലയിൽ മഹാവിഷ്ണു ക്ഷേത്രം മുതൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിനടുത്തുള്ള ഇല്ലം മൂലവരെ ഒരു ഭൂഗർഭ കുഴലിലൂടെ ഈ കനാലിലെ വെള്ളം കടന്നുപോവുന്നു. അടുത്തുള്ള മറ്റു പ്രശസ്തമായ ക്ഷേത്രങ്ങളാണ് മട്ടന്നൂർ ശ്രീ മഹാദേവക്ഷേത്രം, പെരിയച്ചൂർ ചാലാടൻകണ്ടി മഠപ്പുര ക്ഷേത്രം, പരിയാരംസുബ്രമണ്യ ക്ഷേത്രം, കിളിയങ്ങാട് ശ്രീ മഹാവിഷ്ണു ക്ഷേത്രം, കിളിയങ്ങാട് ശ്രീ ഇളംകരുമകൻ ക്ഷേത്രം, കല്ലൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രം, മട്ടന്നൂർ വള്ളിയോട്ടുചാൽ ശ്രീ ഭദ്രകാളി കലശസ്ഥാനം തുടങ്ങിയവ..നഗരവൽക്കരണത്തിന്റെ ഭാഗമായി മട്ടന്നൂരിലെ പല വയലുകളും നികത്തി വീടുകളും മറ്റ് കെട്ടിടങ്ങളും നിർമ്മിച്ചിരിക്കുന്നു. എങ്കിലും ഇന്നും ധാരാളം പച്ചപുതച്ച നെൽപ്പാടങ്ങൾ മട്ടന്നൂരുണ്ട്. മട്ടന്നൂരിന് അടുത്തുള്ള വെമ്പടിക്ക് അടുത്ത കന്യാവനങ്ങൾ പ്രശസ്തമാണ്. പെരിയച്ചൂരിലെ പുളിയനാനം വെളളച്ചാട്ടം വർഷകാലത്ത് ഏറെ ആകർഷണീയമാണ്

മട്ടന്നൂർ മഹാദേവക്ഷേത്രം

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതിചെയ്യുന്നത് മട്ടന്നൂരിനടുത്താണ്. കേരളത്തിലെ ഏറ്റവും സൗകര്യം നിറഞ്ഞ വിമാനത്താവളം കണ്ണൂർ വിമാനത്താവളം ആണെന്ന് കണക്കാക്കുന്നു

പ്രശസ്ത വ്യക്തികൾ

പ്രശസ്ത  ചെണ്ട, തായമ്പക, പഞ്ചവാദ്യം വിദ്വാനായ എം.പി. ശങ്കരമാരാരുടെ ജന്മസ്ഥലമാണ് മട്ടന്നൂർ. മട്ടന്നൂർ ശങ്കരൻ കുട്ടി എന്നാണ് അദ്ദേഹം പരക്കെ അറിയപ്പെടുന്നത്. സിനിമാ സംവിധായകൻ സലീം അഹമ്മദ്, പ്രശസ്ത   മിമിക്രി താരം ശിവദാസ് മട്ടന്നുർ, പ്രശസ്ത സിനിമാ നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ എന്നിവരുടെ സ്വദേശം മട്ടന്നൂരിനടുത്താണ്.പ്രശസ്ത എഴുത്തുകാരൻ സുകുമാരൻ പെരിയച്ചൂർ മട്ടന്നൂർ സ്വദേശിയാണ്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • പഴശ്ശിരാജാ എൻ.എസ്.എസ് കോളേജ് വിവിധ വിഷയങ്ങളിൽ ബിരുദ-ബിരുദാനന്തര വിഷയങ്ങൾ പഠിപ്പിക്കുന്നു.
  • മട്ടന്നൂർ പോളിടെൿനിക് കോളേജ് മട്ടന്നൂർ ഇരിട്ടി റോഡിൽ സ്ഥിതിചെയ്യുന്നു.
  • മട്ടന്നൂർ ഹയർ സെക്കണ്ടറി സ്കൂൾ മട്ടന്നൂർ ഇരിട്ടി റോഡിൽ സ്ഥിതി ചെയ്യുന്നു. അഞ്ചു മുതൽ പന്ത്രണ്ടു വരെ ക്ലാസ്സുകൾ പ്രവർത്തിക്കുന്ന സ്വകാര്യ എയ്ഡഡ് വിദ്യാലയമാണ് ഇത്.
  • മട്ടന്നൂർ ഗവ.യു.പി.സ്കൂൾ മട്ടന്നൂർ നഗരത്തിൻറെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നു. മികച്ച പഠനസൗകര്യങ്ങളുള്ള ഈ വിദ്യാലയത്തിൽ ഒന്നു മുതൽ ഏഴു വരെ ക്ലാസ്സുകൾ പ്രവർത്തിക്കുന്നു.
  • ശ്രീ ശങ്കര വിദ്യാപീഠം സീനിയർ സെക്കൻ്ററി സ്കൂൾ. മട്ടന്നൂർ നഗരസഭക്കകത്തെ ഏക ഇംഗ്ലീഷ് മീഡിയം സ്കൂൾ. മുപ്പത് വർഷത്തിലേറെ പഴക്കമുള്ള കണ്ണൂർ ജില്ലയിലെ മികച്ച സി.ബി.എസ്.ഇ (CBSE) വിദ്യാലയം.
  • മട്ടന്നൂരിന്റെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന കയനി .യു.പി.സ്‌കൂൾ ഏറെ ചരിത്ര സ്മരണകൾ വിളിച്ചോതുന്ന നഗരസഭയിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ്

ചിത്രശാല

പുറമേ നിന്നുള്ള കണ്ണികൾ

http://mattannurmunicipality.in Archived 2012-04-22 at the Wayback Machine.

അവലംബം


"https:https://www.search.com.vn/wiki/index.php?lang=ml&q=മട്ടന്നൂർ&oldid=4018342" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്