കല്യാൺ സിങ്

ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകന്‍

രാജസ്ഥാൻ ഗവർണർ,ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി, ലോക്സഭാംഗം, ഉത്തർപ്രദേശ് ബി.ജെ.പിയുടെ മുൻ സംസ്ഥാന പ്രസിഡൻ്റ് എന്നീ നിലകളിൽ അറിയപ്പെട്ട ഉത്തർപ്രദേശിൽ നിന്നുള്ള ബി.ജെ.പിയുടെ മുതിർന്ന നേതാവായിരുന്നു കല്യാൺ സിംഗ് (1932-2021) [1][2][3]1992 ഡിസംബറിൽ ബാബറി മസ്ജിദ് തകർത്ത സമയത്ത് അദ്ദേഹം ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരുന്നു. ഹിന്ദു ദേശീയതയുടെയും അയോധ്യയിൽ രാമക്ഷേത്രം പണിയാനുള്ള പ്രക്ഷോഭത്തിന്റെയും ഐക്കണായി അദ്ദേഹം കണക്കാക്കപ്പെട്ടു.

കല്യാൺ സിംഗ്
രാജസ്ഥാൻ ഗവർണർ
ഓഫീസിൽ
2014-2019
മുൻഗാമിരാം നായിക്
പിൻഗാമികൽരാജ് മിശ്ര
ഉത്തർപ്രദേശ് മുഖ്യമന്ത്രി
ഓഫീസിൽ
1997-1999, 1991-1992
മുൻഗാമിമുലായംസിംഗ് യാദവ്, മായാവതി
പിൻഗാമിരാം പ്രകാശ് ഗുപ്ത
മണ്ഡലംഅട്രോളി
ലോക്സഭാംഗം
ഓഫീസിൽ
2004-2009, 2009-2014
മണ്ഡലംബുലന്ദേശ്വർ, ഇറ്റാവ
വ്യക്തിഗത വിവരങ്ങൾ
ജനനം05/01/1932
അലിഗഢ്, ഉത്തർപ്രദേശ്
മരണംഓഗസ്റ്റ് 21, 2021(2021-08-21) (പ്രായം 89)
ലക്നൗ, ഉത്തർപ്രദേശ്
രാഷ്ട്രീയ കക്ഷിബി.ജെ.പി (1999-വരെ, 2004-2009, 2013-2021),

രാഷ്ട്രീയ ക്രാന്തിദൾ (1999-2004)

സമാജ്വാദി പാർട്ടി (2009-2010)

ജൻക്രാന്തി പാർട്ടി (2009-2013)
പങ്കാളിരമാവതി
കുട്ടികൾ1 son, 1 daughter
As of 17'th February, 2022
ഉറവിടം: ലോക്സഭ

ജീവിതരേഖ

തേജ്പാൽ സിംഗിൻ്റെയും സീതയുടേയും മകനായി 1932 ജനുവരി 5ന് ഉത്തർപ്രദേശിലെ മധോളിയിലെ അലിഗഢിൽ ജനിച്ചു.അലിഗഢ് സി.എസ്. കോളേജിൽ നിന്ന് ബിരുദം നേടി. കുറച്ചു കാലം അധ്യാപകനായും ജോലി ചെയ്തു.

രാഷ്ട്രീയ ജീവിതം

വിദ്യാർത്ഥിയായിരിക്കെ രാഷ്ട്രീയ സ്വയം സേവക സംഘത്തിൽ (ആർ.എസ്.എസ്) അംഗമായി പ്രവർത്തിച്ച കല്യാൺ സിംഗ് പിന്നീട് ജനസംഘം രൂപീകരിച്ചതോടെ ദീനദയാൽ ഉപാധ്യയക്കൊപ്പം ജനസംഘിൻ്റെ സജീവ പ്രവർത്തകനായി മാറി.

1967-ൽ അലിഗഢിലെ അട്രോളിയിൽ നിന്ന് ആദ്യമായി ഉത്തർപ്രദേശ് നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1980-ൽ ബി.ജെ.പി രൂപീകരിച്ചപ്പോൾ കല്യാൺ സിംഗ് സംസ്ഥാന ബി.ജെ.പിയുടെ നേതൃസ്ഥാനത്തെത്തി.

1980-ൽ ഭാരതീയ ജനത പാർട്ടി രൂപീകരണത്തിനു ശേഷം പത്ത് വർഷത്തിനകം സംസ്ഥാനത്ത് ബിജെപിയെ അധികാരത്തിലെത്തിക്കാൻ കല്യാൺ സിംഗിന് കഴിഞ്ഞു.

ബി.ജെ.പി രൂപീകരണത്തിനു ശേഷം 1984-ൽ ആദ്യമായി നടന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ യു.പിയിൽ ഒരു സീറ്റ് പോലും കിട്ടിയില്ലെങ്കിലും 1989-ൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ നിന്ന് 25 ലോക്സഭാ അംഗങ്ങളെ ബിജെപി ടിക്കറ്റിൽ സഭയിലെത്തിച്ചത് കല്യാൺ സിംഗിൻ്റെ സംഘാടക മികവാണ്.

1991-ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ആകെ 425-ൽ 221 സീറ്റ് നേടി ബിജെപി വൻ വിജയം നേടിയപ്പോൾ കല്യാൺ സിംഗ് ആദ്യമായി യു.പി മുഖ്യമന്ത്രിയായി അധികാരമേറ്റു. ബാബറി മസ്ജിദ്[4] പൊളിച്ചതുമായി ബന്ധപ്പെട്ട വിഷയങ്ങളെ തുടർന്ന് 1992-ൽ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു.[5]

പിന്നീട് 1997-ൽ വീണ്ടും ഉത്തർപ്രദേശ് മുഖ്യമന്ത്രിയായെങ്കിലും പാർട്ടിയിലുണ്ടായ പ്രശ്‌നങ്ങളെ തുടർന്ന് 1999-ൽ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ച്ചു.

ബിജെപി ദേശീയ ഉപാധ്യക്ഷനായിരിക്കെ 1999-ൽ പാർട്ടി വിട്ട് രാഷ്ട്രീയ ക്രാന്തിദൾ എന്ന പാർട്ടി രൂപീകരിച്ചു. 2004-ൽ ബി.ജെ.പിയിൽ തിരിച്ചെത്തിയ കല്യാൺ സിംഗ് ബുലദ്ദേശ്വവറിൽ നിന്ന് ബി.ജെ.പി ടിക്കറ്റിൽ ലോക്സഭാംഗമായി.

2009-ൽ വീണ്ടും പാർട്ടി ബന്ധമൊഴിഞ്ഞ് സമാജ്വാദി പാർട്ടിയിൽ ചേർന്നെങ്കിലും 2010-ൽ സമാജ്വാദി പാർട്ടി വിട്ട് ജൻക്രാന്തി പാർട്ടി രൂപീകരിച്ചു.

2013-ൽ ജൻക്രാന്തി പാർട്ടി മാതൃപാർട്ടിയായ ബി.ജെ.പിയിൽ ലയിച്ചതോടെ കല്യാൺ സിംഗ് വീണ്ടും ബി.ജെ.പിയിൽ സജീവമായി.

2014-ൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പി വൻ വിജയം നേടിയതോടെ കല്യാൺ സിംഗ് രാജസ്ഥാൻ ഗവർണറായി നിയമിതനായി.[6][7]

സുപ്രീംകോടതി നടപടികൾ

ബാബറി മസ്ജിദ് തകർക്കപ്പെട്ടതിനെ തുടർന്ന് സുപ്രീം കോടതിയുടെ കോടതി അലക്ഷ്യ നടപടികൾ സിംഗ് നേരിടേണ്ടിവന്നു. കോടതി ഉത്തരവ് ഉണ്ടായിരുന്നിട്ടും, ബാബറി മസ്ജിദ് പൊളിക്കുന്നതിന് ഏതാനും മാസങ്ങൾക്ക് മുമ്പ് അതിന് അടുത്തായി പ്ലാറ്റ് ഫോം നിർമ്മിക്കുന്നതിനെ തടയുന്ന കാര്യത്തിൽ അദ്ദേഹം പരാജയപ്പെട്ടതിനാലാണ് കോടതി അലക്ഷ്യ നടപടികൾ ഉണ്ടായത്. തത്ഫലമായി സിംഗിനെ ഒരു ദിവസം ജയിലിലടയ്ക്കുകയും 20,000 രൂപ പിഴചുമത്തുകയും ചെയ്തു. മസ്ജിദ് പൊളിക്കലിനോട് സിംഗ് നടത്തിയ പ്രതികരണത്തെ അമൃത ബസു വിശേഷിപ്പിച്ചത് "ആഹ്ളാദ ഭരിതനും പശ്ചാത്താപമില്ലാത്തവനും" എന്നാണ്.[അവലംബം ആവശ്യമാണ്]

പ്രധാന പദവികളിൽ

  • 1967-1980 : നിയമസഭാംഗം, ഉത്തർപ്രദേശ്
  • 1977 : സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി
  • 1980-1984, 1987-1991 : ബിജെപി, സംസ്ഥാന ജനറൽ സെക്രട്ടറി
  • 1984-1987, 1994-1997 : ബിജെപി, സംസ്ഥാന പ്രസിഡൻ്റ്
  • 1985-2002 : നിയമസഭാംഗം, ഉത്തർപ്രദേശ്
  • 1991-1992, 1997-1999 : മുഖ്യമന്ത്രി, ഉത്തർപ്രദേശ്
  • 1997 : നിയമസഭയിലെ പ്രതിപക്ഷ നേതാവ്
  • 2004 : ലോക്സഭാംഗം,(1) ബുലന്ദേശ്വർ, ബി.ജെ.പി ദേശീയ വൈസ് പ്രസിഡൻറ്
  • 2009 : ലോക്സഭാംഗം, (2) ഇറ്റാവ
  • 2014 : ലോക്സഭാംഗത്വം രാജിവച്ചു
  • 2015 : സംസ്ഥാന ഗവർണർ, ഹിമാചൽ പ്രദേശ് (അധിക ചുമതല)
  • 2014-2019 : സംസ്ഥാന ഗവർണർ, രാജസ്ഥാൻ[8]

മരണം

വാർധക്യ സഹജമായ അസുഖങ്ങൾക്ക് ചികിത്സയിലിരിക്കെ 2021 ഓഗസ്റ്റ് 21ന് അന്തരിച്ചു.[9]

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=കല്യാൺ_സിങ്&oldid=3802808" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്