കോൾഡ്പ്ലേ

ബ്രിട്ടീഷ് റോക്ക് ബാൻഡ്

1996 -ൽ രൂപംകൊണ്ട ഒരു ബ്രിട്ടീഷ് റോക്ക് മ്യൂസിക് ബാൻഡ് ആണ് കോൾഡ്പ്ലേ. മുഖ്യ ഗായകനായ ക്രിസ് മാർട്ടിനും ഗിറ്റാറിസ്റ്റ് ആയ ജോണി ബക്ലൻഡും ചേർന്ന് ലണ്ടൻ യൂണിവേഴ്സിറ്റി കോളേജിൽ വച്ചാണ് ബാൻഡിനു രൂപം നൽകിയത്. പെക്റ്റൊറൽസ് എന്ന പേരിൽ തുടങ്ങിയ ബാൻഡിൽ മൂന്നാമനായ് ഗയ് ബെറിമാൻ കൂടി അംഗമായതോടെ സ്റ്റാർഫിഷ് എന്ന പേര് നല്കി. പിന്നീട് വിൽ ചാംപ്യൻ കൂടി ചേർന്നതോടെ നിര പൂർണ്ണമായി. 1998 -ൽ ബാൻഡിന്റെ പേര് മാറ്റി കോൾഡ്പ്ലേ എന്നാക്കി.

കോൾഡ്പ്ലേ
Coldplay performing in Hamburg, Germany in 2017. From left to right: Jonny Buckland, Will Champion, Chris Martin and Guy Berryman.
പശ്ചാത്തല വിവരങ്ങൾ
പുറമേ അറിയപ്പെടുന്ന
  • പെക്റ്റൊറൽസ് (Pectoralz) (1996–97)
  • സ്റ്റാർഫിഷ് (Starfish) (1997–98)
ഉത്ഭവംLondon, England
വിഭാഗങ്ങൾ
വർഷങ്ങളായി സജീവം1996–present
ലേബലുകൾ
  • Parlophone
  • Capitol
  • Atlantic
അംഗങ്ങൾ
  • Chris Martin
  • Jonny Buckland
  • Guy Berryman
  • Will Champion
വെബ്സൈറ്റ്coldplay.com

2000 -ൽ “യെല്ലോ” എന്ന സിംഗിൾ പുറത്തുവന്നതോടെ ബാൻഡ് ലോകപ്രശസ്തി നേടി. പിന്നാലെ ആദ്യ ആൽബമായ പാരഷ്യൂറ്റ്സ് അതെ വർഷം തന്നെ പുറത്തിറക്കി. 2002 -ൽ പുറത്തിറക്കിയ രണ്ടാമത്തെ ആൽബം എ റഷ് ഓഫ് ബ്ലഡ് ടു ദ ഹെഡ് നിരൂപകപ്രസംശ നേടി. 2005 -ൽ റിലീസ് ചെയ്‌ത എക്സ് & വൈ, ലോകമെമ്പാടും മികച്ച വില്പ്പന നേടിയെങ്കിലും, ചില നിരൂപകർ മുൻ സൃഷ്ടിയെക്കാൾ നിലവാരം കുറഞ്ഞത് എന്ന് അഭിപ്രായപ്പെട്ടു. ബാൻഡിന്റെ നാലാമത്തെ ആൽബമായ വിവ ലാ വിദ ഓർ ഡെത്ത് ആൻഡ് ഓൾ ഹിസ് ഫ്രണ്ട്സ് (2008), പ്രശംസിക്കപ്പെടുകയും, ഗ്രാമി പുരസ്‌കാരം നേടുകയും ചെയ്തു. ഒക്ടോബർ 2011 -ൽ, അവർ തങ്ങളുടെ അഞ്ചാമത്തെ ആൽബമായ മൈലോ സൈലൊട്ടോ, പുറത്തിറക്കി. 34 രാജ്യങ്ങളിൽ മുൻനിരയിൽ എത്തിയ ആൽബം, യുകെയിൽ ആ വർഷം ഏറ്റവും വില്പന നേടിയ റോക്ക് ആൽബമായി. മെയ് 2014 -ൽ പുറത്തിറക്കിയ ആറാമത്തെ ആൽബം, ഗോസ്റ്റ് സ്റ്റോറീസ്, 100 രാജ്യങ്ങളിൽ ഐട്യൂൺസ് സ്റ്റോറിൽ മുൻനിരയിൽ എത്തി. ഡിസംബർ 2015 -ൽ പുറത്തിറക്കിയ ഏഴാമത്തെ ആൽബം, എ ഹെഡ് ഫുൾ ഓഫ് ഡ്രീംസ്, മിക്ക പ്രധാന മാർക്കറ്റുകളിലും ആദ്യ രണ്ടു സ്ഥാനത്ത് എത്തി.

കരിയറിൽ ഉടനീളം 209 നാമനിർദ്ദേശങ്ങളിൽ നിന്നായി 62 അവാർഡ് ബാൻഡ് നേടി. ഒമ്പത് ബ്രിട്ട് അവാർഡുകൾ, അഞ്ച് എംടിവി വീഡിയോ മ്യൂസിക് അവാർഡുകൾ, ഏഴ് ഗ്രാമി അവാർഡുകൾ എന്നിവ ഇതിൽപ്പെടും. എൺപത് ദശലക്ഷം റെക്കോർഡുകളിലേറെ ലോകമെമ്പാടും വിറ്റഴിച്ചതോടെ, കോൾഡ്പ്ലേ ലോകത്തിൽ ഏറ്റവും വില്പനയുള്ള ബാൻഡുകളിൽ ഒന്നായി. നിരവധി സാമൂഹിക, രാഷ്ട്രീയ വിഷയത്തിൽ ബാൻഡ് ഊർജ്ജിതമായി സഹകരിച്ചിട്ടുണ്ട്. 

Coldplay performing in Barcelona during their Twisted Logic Tour in 2005


ബാൻഡ് അംഗങ്ങൾ

  • ക്രിസ് മാർട്ടിൻ - മുഖ്യ ഗായകൻ, റിഥം ഗിറ്റാർ, പിയാനോ, കീബോർഡ്
  • ജോണി ബക്ലൻഡ് – ലീഡ് ഗിറ്റാർ, കോറസ്, അക്കൗസ്റ്റിക് ഗിറ്റാർ, കീബോർഡ്, ഹാർമോണിക്ക
  • ഗയ് ബെറിമാൻ - ബാസ്സ് ഗിറ്റാർ, കോറസ്, കീബോർഡ്, പേർക്കഷൻ
  • വിൽ ചാംപ്യൻ - ഡ്രം, പിയാനോ, കീബോർഡ്, അക്കൗസ്റ്റിക് ഗിറ്റാർ
Coldplay performing in Atlanta, Georgia on 24 September 2011

ആൽബങ്ങൾ

  • പാരഷ്യൂറ്റ്സ് (Parachutes) (2000)
  • എ റഷ് ഓഫ് ബ്ലഡ് ടു ദ ഹെഡ് (A Rush of Blood to the Head) (2002)
  • എക്സ് & വൈ (X&Y) (2005)
  • വിവ ലാ വിദ ഓർ ഡെത്ത് ആൻഡ് ഓൾ ഹിസ് ഫ്രണ്ട്സ് (Viva la Vida or Death and All His Friends) (2008)
  • മൈലോ സൈലൊട്ടോ (Mylo Xyloto) (2011)
  • ഗോസ്റ്റ് സ്റ്റോറീസ് (Ghost Stories) (2014)
  • എ ഹെഡ് ഫുൾ ഓഫ് ഡ്രീംസ് (A Head Full of Dreams) (2015)

അവാർഡുകളും നാമനിർദ്ദേശങ്ങളും

കോൾഡ്പ്ലേ അവരുടെ ചരിത്രത്തിൽ ഉടനീളം ധാരാളം അവാർഡുകൾ നേടിയിട്ടുണ്ട്. 8 ബ്രിട്ട് അവാർഡ്, 5 എം ടിവി വീഡിയോ മ്യൂസിക് അവാർഡ്, 3 വേൾഡ് മ്യൂസിക് അവാർഡ്, 4 ബിൽബോർഡ് മ്യൂസിക് അവാർഡ് പിന്നെ 7 ഗ്രാമി അവാർഡ് എന്നിവ ഇതിൽപ്പെടും. 7 നാമനിർദ്ദേശങ്ങളിൽ നിന്ന് 3 ഗ്രാമി അവാർഡ് നേടിയ 2009 വർഷമാണ് ബാൻഡിന്റെ ഏറ്റവും മികച്ച വർഷം.

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=കോൾഡ്പ്ലേ&oldid=3096165" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്