ചാൾസ് എം. റൈസ്

ചാൾസ് മോയെൻ റൈസ് (ജനനം: ഓഗസ്റ്റ് 25, 1952) ഒരു അമേരിക്കൻ വൈറോളജിസ്റ്റും നോബൽ സമ്മാന ജേതാവുമാണ്. ഹെപ്പറ്റൈറ്റിസ് സി വൈറസിനെക്കുറിച്ചുള്ള പഠനമാണ് അദ്ദേഹത്തിന്റെ പ്രധാന ഗവേഷണ മേഖല. ന്യൂയോർക്ക് നഗരത്തിലെ റോക്ക്ഫെല്ലർ സർവകലാശാലയിൽ വൈറോളജി വിഭാഗം പ്രൊഫസറായ അദ്ദേഹം കോർണൽ സർവ്വകലാശാല, വാഷിംഗ്ടൺ യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് മെഡിസിൻ എന്നിവയിലെ ഒരു അനുബന്ധ പ്രൊഫസറുംകൂടിയാണ്.

ചാൾസ് എം. റൈസ്
ജനനം
ചാൾസ് മോയെൻ റൈസ്

(1952-08-25) ഓഗസ്റ്റ് 25, 1952  (71 വയസ്സ്)
വിദ്യാഭ്യാസം
പുരസ്കാരങ്ങൾ
ശാസ്ത്രീയ ജീവിതം
സ്ഥാപനങ്ങൾ
  • വാഷിംഗ്ടൺ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിൻ
  • റോക്ക്ഫെല്ലർ സർവ്വകലാശാല
  • കോർണൽ സർവ്വകലാശാല
പ്രബന്ധംStudies on the Structural Proteins of Sindbis Virus (1981)
ഡോക്ടർ ബിരുദ ഉപദേശകൻജയിംസ് സ്ട്രൌസ്
വെബ്സൈറ്റ്www.rockefeller.edu/our-scientists/heads-of-laboratories/893-charles-m-rice/ വിക്കിഡാറ്റയിൽ തിരുത്തുക

അമേരിക്കൻ അസോസിയേഷൻ ഫോർ ദി അഡ്വാൻസ്മെന്റ് ഓഫ് സയൻസിലെ അംഗമായ ചാൾസ് റൈസ്, നാഷണൽ അക്കാദമി ഓഫ് സയൻസസിലേയും അംഗവും 2002 മുതൽ 2003 വരെയുള്ള കാലത്ത് അമേരിക്കൻ സൊസൈറ്റി ഫോർ വൈറോളജിയുടെ പ്രസിഡന്റുമായിരുന്നു. റാൽഫ് എഫ്. ഡബ്ല്യു. ബാർട്ടൻ‌സ്‌ക്ലാഗർ, മൈക്കൽ ജെ. സോഫിയ എന്നിവരോടൊപ്പം സംയുക്തമായി 2016 ൽ ലാസ്കർ-ഡിബാക്കി ക്ലിനിക്കൽ മെഡിക്കൽ റിസർച്ച് അവാർഡ് അദ്ദേഹത്തിന് ലഭിച്ചിരുന്നു.[1][2] മൈക്കൽ ഹൌട്ടൺ, ഹാർവി ജെ. ആൾട്ടർ എന്നിവർക്കൊപ്പം 2020 ലെ ഫിസിയോളജി അല്ലെങ്കിൽ മെഡിസിൻ നൊബൽ സമ്മാനം ഹെപ്പറ്റൈറ്റിസ് സി വൈറസ് കണ്ടെത്തിയതിന്റെ പേരിൽ അദ്ദേഹത്തിന് ലഭിച്ചു.

ആദ്യകാലവും വിദ്യാഭ്യാസവും

1952 ഓഗസ്റ്റ് 25 ന് കാലിഫോർണിയയിലെ സാക്രമെന്റോയിലാണ് ചാൾസ് മോയെൻ റൈസ് ജനിച്ചത്.[3][4] 1974 ൽ ഡേവിസിലെ കാലിഫോർണിയ സർവകലാശാലയിൽ നിന്ന് സുവോളജിയിൽ ബി.എസ്. ബിരുദം നേടിയചാൾസ് റൈസ് ഫൈ ബീറ്റ കപ്പ ഓണററി സൊസൈറ്റിയിലെ[5] ഒരു അംഗമായിരുന്നു. 1981 ൽ കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് ജൈവരസതന്ത്രത്തിൽ പി.എച്ച്.ഡി. നേടി. അവിടെ ജെയിംസ് സ്ട്രോസിന്റെ ലബോറട്ടറിയിലാണ് ആർ‌.എൻ‌.എ. വൈറസുകളെക്കുറിച്ച് അദ്ദേഹം പഠനം നടത്തിയത്.[6] പോസ്റ്റ്ഡോക്ടറൽ ഗവേഷണം നടത്താനായി അദ്ദേഹം നാലുവർഷക്കാലം കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽത്തന്നെ തുടർന്നു.[7][8]

ഔദ്യോഗികരംഗം

പോസ്റ്റ്ഡോക്ടറൽ ജോലികൾക്ക് ശേഷം, റൈസ് തന്റെ ഗവേഷണ സംഘത്തോടൊപ്പം 1986 ൽ വാഷിംഗ്ടൺ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിലേക്ക് മാറുകയും, അവിടെ 2001 വരെ തുടരുകയും ചെയ്തു.[9] റൈസ് 2001 മുതൽ റോക്ക്ഫെല്ലർ സർവകലാശാലയിലെ മൗറീസ് ആർ., കോറിൻ പി. ഗ്രീൻബെർഗ് പ്രൊഫസറാണ്. വാഷിംഗ്‌ടൺ യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് മെഡിസിൻ, കോർണെൽ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ ഒരു അനുബന്ധ പ്രൊഫസറാണ് അദ്ദേഹം. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത്, ലോകാരോഗ്യ സംഘടന എന്നിവയുടെ കമ്മിറ്റികളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.[10] 2003 മുതൽ 2007 വരെ ജേണൽ ഓഫ് എക്സ്പിരിമെന്റൽ മെഡിസിൻ, 2003 മുതൽ 2008 വരെ ജേണൽ ഓഫ് വൈറോളജി, 2005 മുതൽ ഇതുവരെ PLoS പതോജൻസ് എന്നിവയുടെ പത്രാധിപരായിരുന്നു റൈസ്. 400-ലധികം പണ്ഡിതോചിത പ്രസിദ്ധീകരണങ്ങളുടെ രചയിതാവുകൂടിയാണ് അദ്ദേഹം.[11]

ഗവേഷണം

കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലായിരിക്കുമ്പോൾ സിൻഡ്ബിസ് വൈറസിന്റെ ജീനോം ഗവേഷണം ചെയ്യുന്നതിലും ഫ്ലാവിവൈറസുകളെ അവയുടെ സ്വന്തം വൈറസ് കുടുബത്തിലേയ്ക്ക് സ്ഥാപിക്കുന്നതിലും അദ്ദേഹം ഏർപ്പെട്ടിരുന്നു. ഈ ജോലിക്കായി അദ്ദേഹം ഉപയോഗിച്ച മഞ്ഞപ്പനി വൈറസിന്റെ സ്ട്രെയിൻ ക്രമേണ മഞ്ഞപ്പനി വാക്സിൻ വികസിപ്പിക്കുന്നതിനായി ഉപയോഗിക്കപ്പെട്ടു. സെന്റ് ലൂയിസിലെ വാഷിംഗ്ടൺ സർവ്വകലാശാലയിൽ സിൻഡ്ബിസ് വൈറസ് പര്യവേക്ഷണം ചെയ്യുന്നതിനിടയിൽ, 1989 ൽ ദി ന്യൂ ബയോളജിസ്റ്റിൽ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തിൽ ലബോറട്ടറിയിൽ സാംക്രമിക ഫ്ലാവിവൈറസ് ആർ‌എൻ‌എ എങ്ങനെ നിർമ്മിച്ചുവെന്ന് റൈസ് വിവരിച്ചു. ഈ പ്രബന്ധം ഹെപ്പറ്റൈറ്റിസ് സി വൈറസിനേക്കുറിച്ച് ഗവേഷണം നടത്തുന്ന സ്റ്റീഫൻ ഫെയ്ൻ‌സ്റ്റോണിന്റെ ശ്രദ്ധ ആകർഷിക്കുകയും ഹെപ്പറ്റൈറ്റിസ് സിയ്ക്കുവേണ്ടി ഒരു വാക്സിൻ വികസിപ്പിക്കുന്നതിന് റൈസ് ഈ സാങ്കേതികത ഉപയോഗിക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു. 1997 ൽ, പ്രാദേശികമായി ഈ വൈറസിന്റെ സാന്നിദ്ധ്യം കാണപ്പെട്ടിരുന്ന ചിമ്പാൻസികളെക്കുറിച്ചുള്ള പഠനങ്ങളിൽ ഉപയോഗിക്കുന്നതിനായി ഹെപ്പറ്റൈറ്റിസ് സി വൈറസിന്റെ ആദ്യത്തെ രോഗകാരിയായ ഡി.എൻ.എ.യുടെ തനിപ്പകർപ്പ് റൈസ് സംസ്ക്കരിച്ചെടുത്തു. ഹെപ്പറ്റൈറ്റിസ് സി ഗവേഷണത്തിലെ റൈസിന്റെ സംഭാവന അദ്ദേഹത്തിന് നിരവധി അവാർഡുകൾ നേടിക്കൊടുത്തു.[12]

അവാർഡുകൾ

1986 ൽ പ്യൂ ചാരിറ്റബിൾ ട്രസ്റ്റ് സ്കോളർഷിപ്പ്.[13]

   2004 അമേരിക്കൻ അസോസിയേഷൻ ഫോർ ദി അഡ്വാൻസ്മെന്റ് ഓഫ് സയൻസിലെ തിരഞ്ഞെടുക്കപ്പെട്ട അംഗം.[14]

   2005 നാഷണൽ അക്കാദമി ഓഫ് സയൻസസിലെ തിരഞ്ഞെടുക്കപ്പെട്ട അംഗം.[15]

   2005 അമേരിക്കൻ അക്കാദമി ഓഫ് മൈക്രോബയോളജിയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗം.[16]

   2007 M.W. ബീജറിങ്ക് വൈറോളജി പ്രൈസ്.[17]

   2015 റോബർട്ട് കോച്ച് പ്രൈസ്.[18]

   2016 അർട്ടോയിസ്-ബെയ്‌ലറ്റ് ലറ്റൂർ ഹെൽത്ത് പ്രൈസ്.[19]

   2016 ലാസ്കർ അവാർഡ്.[20]

   2020 ലെ ഫിസിയോളജി അല്ലെങ്കിൽ മെഡിസിൻ നൊബൽ സമ്മാനം.[21]

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ചാൾസ്_എം._റൈസ്&oldid=3931084" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്