കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി

അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് പാസഡേന നഗരത്തിൽ സ്ഥിതിചെയ്യുന്ന ഒരു സ്വകാര്യ സർവകലാശാലയാണ്‌ കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി. കാൽടെക് എന്ന ചുരുക്കപ്പേരിലാണ്‌ സർവകലാശാല സാധാരണ അറിയപ്പെടുന്നത്. 900 ത്തോളം ബിരുദവിദ്യാർത്ഥികളും 1200-ഓളം ബിരുദാനന്തരബിരുദവിദ്യാർത്ഥികളും 124 ഏക്കർ കാമ്പസും മാത്രമുള്ള ചെറിയൊരു സ്ഥാപനമാണിത്. എന്നാൽ വിവിധ സർവകലാശാലാറാങ്കിങ്ങ് സമ്പ്രദായങ്ങൾ കാൽടെക്കിനെ ലോകത്തിലെത്തന്നെ മികച്ച ഗവേഷണസ്ഥാപനങ്ങളിലൊന്നായി കണക്കാക്കുന്നു. മുന്നൂറോളം പ്രൊഫസർമാരും ആയിരത്തിനൂറോളം മറ്റ് സ്റ്റാഫും ഇവിടെയുണ്ട്. നാസയുടെ ജെറ്റ് പ്രൊപൾഷൻ ലബോറട്ടറി നോക്കിനടത്തുന്നതും കാൽടെക്കാണ്‌. പൂർവ്വവിദ്യാർത്ഥികളും അദ്ധ്യാപകരുമായി 31 നോബൽ ജേതാക്കൾ കാൽടെക്കിൽ നിന്നുണ്ടായിട്ടുണ്ട്.

California Institute of Technology
കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി
കാൽടെക് ലോഗോ
ആദർശസൂക്തം"The truth shall make you free"[1]
തരംPrivate
സ്ഥാപിതം1891
സാമ്പത്തിക സഹായംUS $1.55 billion[2]
പ്രസിഡന്റ്Jean-Lou Chameau
അദ്ധ്യാപകർ
294 professorial faculty
1207 other faculty[3]
വിദ്യാർത്ഥികൾ2231[4]
ബിരുദവിദ്യാർത്ഥികൾ978[4]
1253[4]
സ്ഥലംപസഡെന, കാലിഫോർണിയ, യു.എസ്.
ക്യാമ്പസ്Suburban, 124 acres (50 ha)
നിറ(ങ്ങൾ)Orange and White         
അത്‌ലറ്റിക്സ്NCAA Division III
ഭാഗ്യചിഹ്നംബീവർ
വെബ്‌സൈറ്റ്caltech.edu
പ്രമാണം:Caltech wordmark.svg

ചരിത്രം

1891-ൽ ബിസിനസ്സുകാരനും രാഷ്ട്രീയക്കാരനുമായ അമോസ് ജി. ത്രൂപ് പാസഡേനയിൽ ഒരു വൊക്കേഷണൽ കോളേജ് സ്ഥാപിച്ചു. ത്രൂപ് സർവകലാശാല, ത്രൂപ് പ്പോളിടെക്നിക് ഇൻസ്റ്റിറ്റ്യൂട്ട്, ത്രൂപ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നീ പേരുകളിലാണ്‌ സ്ഥാപനം പിന്നീട് അറിയപ്പെട്ടത്. 1921-ലാണ്‌ സ്ഥാപനത്തിന്റെ പേര്‌ കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നാക്കി മാറ്റിയത്.

അവലംബം

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്