ജെറ്റ് ബ്രെയിൻസ്

ജെറ്റ് ബ്രെയ്ൻസ് എസ്.ആർ.ഒ (മുമ്പ് IntelliJ സോഫ്റ്റ്‌വേർ s.r.o.) സോഫ്റ്റ്‌വെയർ ഡെവലപ്പർമാർക്കും പ്രോജക്ട് മാനേജർമാർക്കുമായി ഉപകരണങ്ങൾ നിർമ്മിക്കുന്ന ചെക്ക് റിപ്പപ്ലിക്കിൽ[2] പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ്.[3][4]കമ്പനിയുടെ ആസ്ഥാനം പ്രാഗിൽ ആണ്, കൂടാതെ ചൈന, യൂറോപ്പ്, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളിൽ ഓഫീസുകളുണ്ട്.[5]

ജെറ്റ് ബ്രെയ്ൻസ് എസ്.ആർ.ഒ
Private limited company
വ്യവസായംSoftware
സ്ഥാപിതം14 ഓഗസ്റ്റ് 2000; 23 വർഷങ്ങൾക്ക് മുമ്പ് (2000-08-14)
ആസ്ഥാനംPrague, Czech Republic
പ്രധാന വ്യക്തി
  • Sergey Dmitriev
  • Max Shafirov, CEO
ജീവനക്കാരുടെ എണ്ണം
1,900[1]
വെബ്സൈറ്റ്jetbrains.com

വിവിധ പ്രോഗ്രാമിംഗ് ഭാഷകൾക്കായി കമ്പനി സംയോജിത വികസന പരിതസ്ഥിതികൾ (ഐഡിഇകൾ) വാഗ്ദാനം ചെയ്യുന്നു. ജാവ വെർച്വൽ മെഷീനിൽ (ജെവിഎം) പ്രവർത്തിക്കാൻ കഴിയുന്ന കോട്ട്ലിൻ പ്രോഗ്രാമിംഗ് ഭാഷ 2011 ൽ കമ്പനി സൃഷ്ടിച്ചു.

2011-ലും 2015 ലും ഇൻഫോവേൾഡ് മാഗസിൻ "ടെക്നോളജി ഓഫ് ദി ഇയർ അവാർഡ്" നൽകി.[6][7]

ചരിത്രം

ജെറ്റ് ബ്രെയിൻസ് ലോഗോ 2000 മുതൽ 2016 വരെ ഉപയോഗിച്ചു

ജെറ്റ് ബ്രെയിൻസ്, ആദ്യം ഇന്റലിജെ(IntelliJ) സോഫ്റ്റ്വെയർ എന്ന പേരിൽ അറിയപ്പെടുന്നു, [8]2000-ൽ പ്രാഗയിൽ മൂന്ന് റഷ്യൻ സോഫ്റ്റ്‌വേർ ഡെവലപ്പർമാർ ചേർന്ന് സ്ഥാപിച്ചു: [9] സെർജി ഡിമിട്രിയെവ്, വാലന്റിൻ കിപിയാറ്റ്കോവ്, യൂജെൻ ബെലിയേവ്[10]എന്നിവരാണ് ആ ഡെവലപ്പർമാർ. കമ്പനിയുടെ ആദ്യത്തെ ഉൽപ്പന്നമായ ഇന്റലിജെ റീനെയിമർ(IntelliJ Renamer), ജാവയിലെ കോഡ് റിഫക്റ്ററിങ്ങിനുള്ള ഒരു ഉപകരണമായിരുന്നു.[4]

2012-ൽ സിഇഒ സെർജി ദിമിട്രിവിന് പകരം, ഒലെഗ് സ്റ്റെപനോവ്, മാക്സിം ഷാഫിറോവ് എന്നിവരെ നിയമിച്ചു.[11][12]

2021-ൽ ന്യൂയോർക്ക് ടൈംസ് പ്രസ്താവിച്ചത്, സോളാർവിൻഡ്സ്(SolarWinds) ഹാക്ക് ചെയ്യുന്നതിനും മറ്റ് വ്യാപകമായ സുരക്ഷാ വിട്ടുവീഴ്ചകൾക്കും കാരണമായ ജെറ്റ്ബ്രൈൻസിന്റെ സോഫ്റ്റ്‌വെയറിൽ അജ്ഞാത കക്ഷികൾ മാൽവെയർ ചേർത്തിരിക്കാം എന്നാണ്.[13][14]ഒരു ഗവൺമെന്റോ സുരക്ഷാ ഏജൻസിയോ തങ്ങളെ ബന്ധപ്പെട്ടിട്ടില്ലെന്നും "ഈ ആക്രമണത്തിൽ ഏതെങ്കിലും വിധത്തിൽ പങ്കെടുക്കുകയോ ഉൾപ്പെടുകയോ ചെയ്തിട്ടില്ല" എന്ന് ജെറ്റ് ബ്രെയിൻസ് ഒരു പത്രക്കുറിപ്പിൽ പറഞ്ഞു. മാൽവെയർ ബാധിത കമ്പനികളിലൊന്നായ സോളാർ വിൻഡ്‌സിന്റെ സിഇഒയോട്, "കോഡിന്റെ വികസനവും പരിശോധനയും വേഗത്തിലാക്കുന്ന ജെറ്റ് ബ്രെയിൻസ് നിർമ്മിച്ച സോഫ്‌റ്റ്‌വെയർ ടൂളുകളിലൂടെ മാൽവെയർ പ്രവേശിക്കാനുള്ള സാധ്യതയെക്കുറിച്ച് ചോദിച്ചു, ഇപ്പോഴും തെളിവുകളൊന്നുമില്ലെന്ന് ശ്രീ. രാമകൃഷ്ണ പറഞ്ഞു".[15]

2022-ൽ ഉക്രെയ്നിലെ റഷ്യൻ അധിനിവേശത്തിന് മറുപടിയായി, കമ്പനി റഷ്യയിലെ വിൽപ്പനയും ഗവേഷണ-വികസന പ്രവർത്തനങ്ങളും അനിശ്ചിതകാലത്തേക്ക് നിർത്തിവച്ചു, അതുപോലെ തന്നെ ബെലാറസിലെ വിൽപ്പനയും നിർത്തിവച്ചു.[16][17]റഷ്യയിൽ നിയമപരമായ ഈ സ്ഥാപനം 2023 ഫെബ്രുവരി 21-ന് ലിക്വിഡേറ്റ് ചെയ്യപ്പെട്ടു.[18]

ഉൽപ്പന്നങ്ങൾ

ഐഡിഇകൾ

ജെറ്റ് ബ്രെയിൻസ് വിതരണം ചെയ്യുന്ന സംയോജിത വികസന പരിതസ്ഥിതികളുടെ (IDEs) സമഗ്രമല്ലാത്ത ഒരു പട്ടികയാണ് ഇനിപ്പറയുന്നത്.

പേര്വിവരണം
ആപ്പ്കോഡ്സി, സി++, ഒബജക്ടീവ്-സി, സിഫ്റ്റ് എന്നവയിലുള്ള പ്രോഗ്രാമിംഗിനെ പിന്തുണയ്ക്കുന്നു. ക്രോസ്-പ്ലാറ്റ്ഫോം ആയ മിക്ക ജെറ്റ് ബ്രെയിൻസ് ഉൽപ്പന്നങ്ങളിൽ നിന്നും വ്യത്യസ്തമായി, ആപ്പ്കോഡ് മാക്ഒഎസിന് മാത്രമേ ലഭ്യമാകൂ. ആപ്പ്കോഡ് നിർത്താലാക്കുകയാണെന്ന് അറിയിച്ചു, എന്നാൽ 2023 ഡിസംബർ 31 വരെ സാങ്കേതിക പിന്തുണ ലഭിക്കും.[19]
അക്വയൂണിറ്റ് ടെസ്റ്റുകൾ, യുഐ(UI)ടെസ്റ്റുകൾ, എപിഐ ടെസ്റ്റുകൾ എന്നിവ പിന്തുണയ്ക്കുന്ന ഒരു ടെസ്റ്റ് ഓട്ടോമേഷൻ ഐഡിഇ.
സിലൈയൺസിലൈയൺ("സീ ലൈൺ" എന്ന് ഉച്ചരിക്കുന്നു)സിമെയ്ക്ക്(CMake) ബിൽഡ് സിസ്റ്റവുമായി സംയോജിപ്പിച്ചിരിക്കുന്ന ലിനക്സ്, മാക്ഒഎസ്, വിൻഡോസ് എന്നിവയ്‌ക്കായുള്ള സി, സി++ ഐഡിഇ ആണ്.[20][21]പ്രാരംഭ പതിപ്പ് ഗ്നു കംപൈലർ കളക്ഷൻ (ജിസിസി), ക്ലാങ് കമ്പൈലറുകൾ, ജിഡിബി ഡീബഗ്ഗർ, എൽഎൽഡിബി, ഗൂഗിൾ ടെസ്റ്റ് എന്നിവയെ പിന്തുണയ്ക്കുന്നു.[22]
ഡാറ്റഗ്രിപ്പ്എസ്ക്യൂഎൽ ഡാറ്റാബേസുകൾക്കായുള്ള ഒരു ഡാറ്റാബേസ് അഡ്മിനിസ്ട്രേഷൻ ടൂൾ.
ഡാറ്റാസ്പെൽജൂപ്പിറ്റർ നോട്ട്ബുക്കുകൾക്കും പൈത്തണിനുമുള്ള ഒരു ഡാറ്റാ സയൻസ് ടൂൾ.[23]
ഫ്ലീറ്റ്ലൈറ്റ് വെയ്റ്റ് മൾട്ടി പർപ്പസ് ഐഡിഇ, കോളാബുറേഷനും റിമോട്ട് വർക്ക്ഫ്ലോകൾക്കുമുള്ള പിന്തുണയോടെ.[24]
ഗോലാൻഡ്ഗോ ഡെവലപ്മെന്റിന് വേണ്ടി.[25][26]
ഇന്റലിജെ ഐഡിയജാവ, ഗ്രൂവി, കോട്ലിൻ, സ്കാല തുടങ്ങിയ ജാവ വെർച്വൽ മെഷീൻ അധിഷ്ഠിത ഭാഷകൾക്കായുള്ള സോഫ്റ്റ്വെയർ. ഇന്റലിജെ ഐഡിയ കമ്മ്യൂണിറ്റി പതിപ്പ് എന്ന പേരിൽ ഒരു ഓപ്പൺ സോഴ്‌സ് പതിപ്പും ഇന്റലിജെ ഐഡിയ അൾട്ടിമേറ്റ് എഡിഷൻ എന്ന പേരിൽ ഒരു പ്രൊപ്രൈറ്ററി പതിപ്പും ലഭ്യമാണ്.
പിഎച്ച്പിസ്റ്റോംപിഎച്ച്പിയ്ക്ക് വേണ്ടി.[27]
പൈചാംപൈത്തണിന് വേണ്ടിയുള്ളത്. ഒരു ഓപ്പൺ സോഴ്‌സ് പതിപ്പ് പൈചാം കമ്മ്യൂണിറ്റി പതിപ്പായും, മറ്റൊന്ന് പ്രൊപ്രൈറ്ററി പതിപ്പായ പൈചാം പ്രൊഫഷണൽ പതിപ്പും ലഭ്യമാണ്.[28]വിദ്യാർത്ഥികൾക്കായി ജെറ്റ്ബ്രേയിൻ പൈചാം എഡ്യുക്കേഷൻ വികസിപ്പിച്ചെടുത്തിട്ടുണ്ട്.[29]
റൂബിമൈൻറൂബിക്കും റൂബി ഓൺ റെയിൽസിനും വേണ്ടിയുള്ളത്.
വെബ്സ്റ്റോംവെബ്, ജാവാസ്ക്രിപ്റ്റ്, ടൈപ്പ്സ്ക്രിപ്റ്റ് വികസനത്തിന്. ജെറ്റ്ബ്രേയിൻസിന്റെ മറ്റ് പല ഐഡിഇകളിലും പ്ലഗിനുകൾ വഴിയുള്ള വെബ്സ്റ്റോമിന്റെ ഫീച്ചർ സെറ്റ് ഉൾപ്പെടുന്നു.
റൈഡർ.നെറ്റ് (പ്രാഥമികമായി സി#, എഫ്#) വികസനത്തിനായി.[30]

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ജെറ്റ്_ബ്രെയിൻസ്&oldid=3910498" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്