തത്ത്വശാസ്ത്രം

(തത്വചിന്ത എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ശാസ്ത്രീയമായോ നിരീക്ഷണത്തിലൂടെയോ കണിശമായി വിശദീകരിക്കാൻ സാധിക്കാത്ത പൊതുവിഷയങ്ങളെക്കുറിച്ചുള്ള യുക്തിപൂർവ്വകമായ പഠനമാണ് തത്ത്വചിന്ത അഥവ തത്ത്വശാസ്ത്രം.[1] നിലനിൽപ്പ്, സാന്മാർഗികതയിലേക്ക് നയിക്കുന്ന അറിവും യുക്തിയും, മനസ്സ്, സൗന്ദര്യം എന്നിവയെല്ലാം തത്ത്വചിന്തയുടെ പഠനമേഖലകളാണ്.[2][3]

ജ്ഞാനത്തോടുള്ള ഇഷ്ടമാണ് 'തത്ത്വശാസ്ത്രം' എന്നത്. പാശ്ചാത്യ രാജ്യങ്ങളുടെ സംഭാവനയാണ് 'തത്ത്വശാസ്ത്രം' അഥവാ 'ഫിലോസഫി' (Philosophy) എന്ന സാമൂഹിക ശാസ്ത്രശാഖ. പുരാതന ഗ്രീക്ക് ഭാഷയിൽ നിന്നാണ് 'ഫിലോസഫി' (Philosophy) എന്ന വാക്കുണ്ടായത്. ഇഷ്ടം, സ്നേഹം എന്നിങ്ങനെ മലയാളത്തിൽ പറയാവുന്ന 'ഫിലോ' (philo) എന്ന പദവും ജ്ഞാനം എന്ന് മലയാളത്തിൽ അർത്ഥമുള്ള സോഫിയ {sophía) എന്ന പദവും ചേർന്ന philosophía (ഗ്രീക്ക്: φιλοσοφία) എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് 'ഫിലോസഫി' (Philosophy) എന്ന ഇംഗ്ലീഷ് പദത്തിൻറെ ഉത്ഭവം.

തത്വങ്ങളെ സംബന്ധിക്കുന്ന ശാസ്ത്രമെന്ന് തത്വശാസ്ത്രത്തെ പൊതുവേ നിർവ്വചിക്കാം. ഏതൊക്കെ കാര്യങ്ങളാണ് തത്ത്വശാസ്ത്രമെന്ന ഗണത്തിൽ വരിക എന്ന് കൃത്യമായ നിർവ്വചനം അസാധ്യമാണ്. എങ്കിലും പ്രധാന മേഖലകൾ താഴെക്കൊടുക്കുന്നവയാണ്.വളരെ ഉറപ്പിച്ചു പറയുകയാണെങ്കിൽ അർത്ഥശാസ്ത്രം തത്ത്വശാസ്ത്രത്തിന്റെ പരിധിയിൽ വരുന്നതല്ലെന്നു പറയാം. ഒരാളുടെ ആശയങ്ങൾ മറ്റൊരാൾ‍ക്ക് ശരിയാണെന്നു തോന്നണമെന്നുമില്ല. അതുകൊണ്ടുതന്നെ ആശയസംഘട്ടനങ്ങളിലെ കൊടുക്കലും വാങ്ങലും തിരുത്തലും സമ്പന്നമാക്കിയതാണ് തത്ത്വശാസ്ത്രം.

മനുഷ്യനെയും അവനെ ചുറ്റിപ്പറ്റിയുള്ള പ്രകൃതിയെയും പ്രപഞ്ചത്തെയും സംബന്ധിക്കുന്ന എല്ലാ ചിന്തകളും ആദ്യകാലത്ത് തത്ത്വചിന്തയിലാണ് ഉൾപ്പെട്ടിരുന്നത്. ക്രമേണയാണ് ജ്യോതിശാസ്ത്രവും ഗണിത ശാസ്ത്രവും ജീവശാസ്ത്രവും തുടങ്ങി ഇന്ന് നാം പഠിക്കുന്ന വിവിധ ശാസ്ത്രശാഖകൾ അതിൽനിന്ന് സ്വതന്ത്രമായാണ്.

പാശ്ചാത്യ തത്ത്വശാസ്ത്രത്തെ പഠന സൗകര്യാർത്ഥം താഴെപ്പറയും വിധം പ്രധാനമായി നാലു കാലഘട്ടങ്ങളിലായി വിഭജിച്ചു കാണാറുണ്ട്:

  • പുരാതന തത്ത്വശാസ്ത്രം
  • മധ്യകാല തത്ത്വശാസ്ത്രം
  • ആധുനിക തത്ത്വശാസ്ത്രം
  • സമകാലിക തത്ത്വശാസ്ത്രം

ചുവടെ ചേർത്തിരിക്കുന്നതാണ് തത്ത്വശാസ്ത്രത്തിലെ ഉപവിഭാഗംങ്ങൾ:

  • എന്തിനെയൊക്കെ ശരിയായ അറിവായി പരിഗണിക്കാമെന്നതിനെക്കുറിച്ചുള്ള തത്ത്വങ്ങൾ (epistemology)
  • ശരിതെറ്റുകളെ നിർണ്ണയിക്കുന്ന തത്ത്വങ്ങൾ (Reasoning)
  • വിവിധ വസ്തുക്കളുടെ നിലനില്പിനെക്കുറിച്ചും അവയുടെ സ്വഭാവത്തെക്കുറിച്ചുമുള്ള തത്ത്വങ്ങൾ (metaphysics))
  • ജീവത രീതിയെക്കുറിച്ചുള്ള തത്ത്വങ്ങൾ (Ethics)

ഭാരതീയ തത്ത്വശാസ്ത്രം

ഭാരതീയ തത്ത്വശാസ്ത്രം കേരളത്തിന്റെ - സംഭാവനകൾ

ഇസ്ലാമിക തത്ത്വശാസ്ത്രം

  • ഇമാം ഗസ്സാലിയുടെ ഇഹിയാ
  • [[അൽ ഫാറാബി]'[റൂമിയുടെ മസ്നവി ]

അവലംബം

4. MA Philosophy Text Book/Study Materials, IGNOU

"https:https://www.search.com.vn/wiki/index.php?lang=ml&q=തത്ത്വശാസ്ത്രം&oldid=3500758" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്