താലിപ്പരുന്ത്

ഒരു ദേശാടനപ്പക്ഷിയായ താലിപ്പരുന്ത്[2] [3][4][5] അസിപിട്രിഡേ (Accipitridae) പക്ഷി കുടുംബത്തിൽപ്പെടുന്നു. ശാസ്ത്ര നാമം പാൻഡിയോൻ ഹാലിയേറ്റസ് (Pandion haliaetus). കടലിലും കായലിലും വലിയ ജലാശയങ്ങൾ, ജലസംഭരണികൾ എന്നിവിടങ്ങളിലും കാണപ്പെടുന്നു. ഇംഗ്ലീഷിൽ Sea Hawk എന്നും Fish Eagle എന്നും അറിയപ്പെടുന്നു. അന്റാർട്ടിക്കയിലും വടക്കേ അമേരിക്കയുടെ ചില ഭാഗങ്ങളുമൊഴികെ ലോകത്തിന്റെ ഒട്ടുമിക്ക പ്രദേശങ്ങളിലും താലിപ്പരുന്തിനെ കാണാം. മത്സ്യങ്ങളെ കൂടുതലായും ഭക്ഷണമാക്കുന്നതു കൊണ്ട് മീൻപിടിയൻ പരുന്ത് എന്നും അറിയപ്പെടുന്നു.

താലിപ്പരുന്ത്
North American subspecies
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Accipitriformes
Family:
Pandionidae

Sclater & Salvin, 1873
Genus:
Pandion

Savigny, 1809
Species:
P. haliaetus
Binomial name
Pandion haliaetus
(Linnaeus, 1758)

ശരീര ഘടന

ആൺ പെൺ പക്ഷികൾ കാഴ്ചയിൽ ഒരുപോലെയിരിക്കും. ശരീരത്തിന്റെ പുറം ഭാഗത്തിന് കടും തവിട്ടുനിറവും അടിഭാഗത്തിന് വെളുപ്പുനിറവുമാണ്. തവിട്ടുനിറത്തിൽ മാലപോലെ ഒരു പട്ട മാറിടത്തിലുണ്ട്. കൊക്കിൽനിന്നു തുടങ്ങി കണ്ണിന്റെ ഭാഗത്തു കൂടി മാറിടത്തിലെ പട്ടയിൽ എത്തി അവസാനിക്കുന്ന കറുത്ത കൺപട്ടയും കൺപട്ടയ്ക്കു മീതെ തലയിൽ തെളിഞ്ഞു കാണുന്ന വെളളത്തൊപ്പിയും ഈ പക്ഷിയുടെ സവിശേഷതകളാണ്. മാറിടത്തിൽ കാണപ്പെടുന്ന തവിട്ടുപട്ട പക്ഷിയുടെ കഴുത്തിൽ മാലയിട്ടതുപോലെ തോന്നിക്കുന്നു. അതിനാലാണ് പക്ഷിക്കു താലിപ്പരുന്ത് എന്ന പേരു ലഭിച്ചത്. മങ്ങിയ തവിട്ടു നിറമുളള വാലിൽ കുറേ നേർത്ത പട്ടകളുണ്ട്. കാലുകൾ നീളം കൂടിയതും ബലമുളളതും തൂവലുകൾ കൊണ്ട് പൊതിഞ്ഞിരിക്കുന്നതുമാണ്. വിരലുകളിലും അതിനല്പം മുകളിലേക്കും മാത്രമേ തൂവലുകളില്ലാതെയുള്ളൂ.

താലിപ്പരുന്തിന്റെ ചിറകുകൾക്ക് അസാധാരണമായ നീളമുള്ളതിനാൽ ഇവ പറക്കുമ്പോൾ ഒരു വൻ പക്ഷിയാണെന്നേ തോന്നൂ. ഇവ ചിറകുകൾ പൂട്ടിയിരിക്കുമ്പോൾ ചിറകുകളുടെ നീളം വാലിന്റെ അറ്റം കവിഞ്ഞും കാണും. ചിറകു വിടർത്തുമ്പോൾ ചിറകിനു മധ്യത്തിലായി പുറകോട്ട് ഒരു വളവ് ഉണ്ടായിരിക്കും. ചിറകുകൾ വിടർത്തി ചലനങ്ങളൊന്നും തന്നെയില്ലാതെ സാവധാനമാണ് ഇവ കാറ്റിൽ ഒഴുകിപ്പറക്കുന്നത്.

ഭക്ഷണ രീതി

മത്സ്യം കാലിൽ കൊരുത്തി വച്ചിരിക്കുന്നു.

പറന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ വെളളത്തിൽ സഞ്ചരിക്കുന്ന മത്സ്യത്തിന്റെ ഗതി മനസ്സിലാക്കി ഉന്നം തെറ്റാതെ താഴോട്ടുവന്ന് വെളളത്തിൽ മുങ്ങി മത്സ്യത്തെ പിടിക്കുന്നു. അരത്തിന്റെ നാക്കു പോലെ, പരുപരുത്ത, ചെതുമ്പലുകളുള്ള വിരലുകളും നീണ്ടുവളഞ്ഞ് സൂചിപോലെ കൂർത്ത നഖങ്ങളും മത്സ്യത്തെ പിടിക്കാൻ സഹായകമാകുന്നു. മത്സ്യത്തെ കൊത്തി കീറി വിഴുങ്ങുകയാണ് ഇവയുടെ പതിവ്. ചിലയവസരങ്ങളിൽ മത്സ്യത്തിന്റെ വലിപ്പവും ശക്തിയും മനസ്സിലാക്കാതെ റാഞ്ചിപ്പിടിച്ച് അതിന്റെ ശരീരത്തിൽ നഖങ്ങൾ കുത്തിയിറക്കുന്നു. ഭാരം കൂടിയ മത്സ്യങ്ങളെ താങ്ങി പറക്കാൻ പറ്റാതെ വരുമ്പോൾ ഈ പക്ഷി മത്സ്യത്തോടൊപ്പം വെള്ളത്തിൽ മുങ്ങി ചാകാറുമുണ്ട്. മത്സ്യം പിടിക്കാൻ സാധിക്കാത്ത സമയങ്ങളിൽ മാംസവും എലി, തവള, കല്ലിന്മേൽക്കായ, ചെറിയ ഇനം പല്ലികൾ തുടങ്ങിയവയും ഭക്ഷണമാക്കാറുണ്ട്.

സ്വഭാവം

താലിപ്പരുന്ത് ഇന്ത്യയിൽ നിന്ന്

ഇണകളായാണ് താലിപ്പരുന്ത് കൂടുകെട്ടി താമസിക്കുക. ചെറുകൂട്ടങ്ങളായും ഇവയെ കാണാറുണ്ട്. ചെറുകൂട്ടങ്ങളധികവും ദേശാടകരായിരിക്കും. മഞ്ഞുകാലവും വേനൽക്കാലവും കേരളത്തിൽ ജീവിച്ചശേഷം യൂറേഷ്യയുടെ വ.ഭാഗത്തേക്കു പോയി അവിടെ കൂടുകെട്ടി കുഞ്ഞു വിരിയിക്കുന്നു. വെള്ളത്തിനടുത്തുളള വൻ വൃക്ഷങ്ങളിലും ചിലപ്പോൾ തറയിൽ തന്നേയും വലിയ ചുളളികൾ കൊണ്ടാണ് ഇവ കൂടുകെട്ടുന്നത്. അതിൽ മൂന്നോ നാലോ വെളുത്ത മുട്ടകളിടും. ഒരിക്കൽ കൂടുകെട്ടിയ സ്ഥലത്തുതന്നെ വീണ്ടും വന്ന് ആ പഴയ കൂട്ടിൽ കുറേ ചുളളികൾ കൂടി പിടിപ്പിച്ച് പുതിയതാക്കി വർഷംതോറും കുഞ്ഞു വിരിയിക്കുന്നത് ഇവയുടെ സ്വഭാവ സവിശേഷതയാണ്.

Pandion haliaetus

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Wiktionary
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ താലിപ്പരുന്ത് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https:https://www.search.com.vn/wiki/index.php?lang=ml&q=താലിപ്പരുന്ത്&oldid=3805050" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്