ദക്ഷിണ കലിമന്താൻ

ഇന്തോനേഷ്യൻ പ്രദേശമായ ബോർണിയോയിലെ കാലിമന്തനിൽ സ്ഥിതിചെയ്യുന്ന ദക്ഷിണ കാലിമന്തൻ (ഇന്തോനേഷ്യൻ: Kalimantan Selatan) ഇന്തോനേഷ്യയിലെ ഒരു പ്രവിശ്യയാണ്. പ്രവിശ്യാ തലസ്ഥാനം ബഞ്ചാർമാസിൻ ആണ്. ദക്ഷിണ കാലിമന്തൻ ജനതയുടെ 2010-ലെ സെൻസസിൽ 3.625 ദശലക്ഷം ജനസംഖ്യ ഇവിടെ രേഖപ്പെടുത്തിയിരുന്നു.[1]ഏറ്റവും പുതിയ ഔദ്യോഗിക കണക്ക് (ജനുവരി 2014-ൽ) 3,913,908 ആണ്. കിഴക്ക് മക്കസാർ കടലിടുക്ക്, പടിഞ്ഞാറ്, വടക്ക് മധ്യ കാലിമന്തൻ, തെക്ക് ജാവ കടൽ, വടക്ക് കിഴക്ക് കാലിമന്തൻ എന്നിവ കാലിമന്തനിലെ അഞ്ച് ഇന്തോനേഷ്യൻ പ്രവിശ്യകളിൽ ഒന്നായ ദക്ഷിണ കാലിമന്തൻറെ അതിർത്തികൾ പങ്കിടുന്നു.

South Kalimantan

Kalimantan Selatan
Province
Other transcription(s)
 • Jawiکاليمانتان سلاتن
 • BanjareseKalimantan Salatan
From top, left to right : Pulau Kembang, Floating market in Banjarmasin, Loksado Hill, Martapura River, Proclamation Monument, Tanjung Dewa, Mount Halau-Halau
പതാക South Kalimantan
Flag
Official seal of South Kalimantan
Seal
Motto(s): 
Haram Manyarah Waja Sampai Kaputing (Banjarese)
(Never Surrender, Strong As Steel Until The End)
Location of South Kalimantan in Indonesia
Location of South Kalimantan in Indonesia
Coordinates: 2°30′S 115°30′E / 2.500°S 115.500°E / -2.500; 115.500
Country ഇന്തോനേഷ്യ
EstablishedAugust 14, 1950
Capital Banjarmasin
ഭരണസമ്പ്രദായം
 • ഭരണസമിതിSouth Kalimantan Regional Government
 • GovernorH. Sahbirin Noor
 • Vice GovernorRudy Resnawan
വിസ്തീർണ്ണം
 • ആകെ38,744.23 ച.കി.മീ.(14,959.23 ച മൈ)
•റാങ്ക്19th
ഉയരത്തിലുള്ള സ്ഥലം
1,901 മീ(6,237 അടി)
ജനസംഖ്യ
 (2014)[1]
 • ആകെ39,13,908
 • റാങ്ക്17th
 • ജനസാന്ദ്രത100/ച.കി.മീ.(260/ച മൈ)
Demographics
 • Ethnic groupsBanjarese (76%), Javanese (13%)[2]
 • LanguagesIndonesian (official), Banjarese
സമയമേഖലUTC+8 (Indonesia Central Time)
Postcodes
70xxx, 71xxx, 72xxx
Area codes(62)5xx
ISO കോഡ്ID-KS
Vehicle signDA
HDISteady 0.677 (Medium)
HDI rank21st (2014)
Largest city by areaBanjarbaru - 371.00 square kilometres (143.24 sq mi)
Largest city by populationBanjarmasin - (625,481 - 2010)
Largest regency by areaKotabaru Regency - 9,482.73 square kilometres (3,661.30 sq mi)
Largest regency by populationBanjar Regency - (506,839 - 2010)
വെബ്സൈറ്റ്Government official site
=
Alabio Duck Monument in Amuntai Town.

ഭൂമിശാസ്ത്രം

ബൻജർമ്മസിൻ നഗരവുമായി ബന്ധിപ്പിക്കുന്ന ദക്ഷിണ കാലിമന്തൻ പ്രവിശ്യയിൽ 11 റിജൻസികളും 2 നഗരങ്ങളും ഭൂമിശാസ്ത്രപരമായി 114 ° 19 '13' '- 116 ° 33' 28 കിഴക്കൻ രേഖാംശവും 1 ° 21 '49' '- 4 ° 10' 14 തെക്ക് രേഖാംശം. എന്നിവയ്ക്കിടയിൽ സ്ഥിതിചെയ്യുന്നു. കലിമന്തൻ ദ്വീപിന്റെ മൊത്തം വിസ്തീർണ്ണം ദക്ഷിണ കലിമന്തൻ പ്രദേശത്തിന്റെ 6.98 ശതമാനമാണ്. ഇത് 37.530,52 ചതുരശ്ര കിലോമീറ്ററാണ്.

  • മധ്യ കാലിമന്തൻ പ്രവിശ്യ പടിഞ്ഞാറ്
  • കിഴക്ക് മക്കസാർ കടലിടുക്ക്
  • തെക്ക് ജാവാ കടൽ
  • വടക്ക് കിഴക്ക് കാലിമന്തൻ പ്രവിശ്യ

ഭൂപ്രകൃതിയുടെ അടിസ്ഥാനത്തിൽ ദക്ഷിണ കാലിമന്തൻ പ്രവിശ്യയിൽ 4 ഭാഗങ്ങൾ, ഭൂവിസ്തൃതി, ചതുപ്പുകൾ, കുന്നുകൾ, മലകൾ എന്നിവ ഉൾപ്പെടുന്നു. 4 ക്ലാസ് വർഗ്ഗീകരണത്തിൽ ദക്ഷിണ കലിമന്തൻ പ്രവിശ്യയുടെ 43.31% ഭാഗത്തിൻറെ ഭൂമിയുടെ ചെരുവ് 0-2% ആണ്. വിസ്തൃതമായ ഭൂമിയുടെ ചെരുവിൻറെ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.

  • 0 - 2% : 1.625.384 Ha (43,31%)
  • > 2–15 %: 1.182.346 Ha (31,50%)
  • 15–40 %: 714.127 Ha (19,02%)
  • > 40% : 231.195 Ha (6,16%)

ദക്ഷിണ കാലിമന്തൻ പ്രവിശ്യയുടെ വിസ്തീർണ്ണം സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം 6 ക്ലാസ് ആയി വിഭജിക്കപ്പെട്ടിരിക്കുന്നു. ദക്ഷിണ കാലിമന്തൻ പ്രദേശത്തിന്റെ ഭൂരിഭാഗവും സമുദ്രനിരപ്പിൽ നിന്ന് 25-100 മീറ്റർ ഉയരത്തിലാണ്, അതായത് 31.09%.

ദക്ഷിണ കാലിമന്തൻ പ്രവിശ്യ പ്രദേശത്തുകൂടി ബാരിറ്റോ, റിയാം കാനൻ, റിയാം കിവ, ബലാൻഗൻ, ബടാങ് അലൈ, അമാണ്ടിറ്റ്, ടപിൻ, കിന്റാപ്, ബറ്റൂലിസിൻ, സമ്പനഹാൻ, തുടങ്ങിയ പല നദികളും ഒഴുകുന്നുണ്ട്. ഈ നദികൾ മെറേറ്റസ് പർവ്വതത്തിൽ നിന്നും ഉത്ഭവിച്ച് ജാവ കടലിലും മക്കസാർ കടലിടുക്കിലും പതിക്കുന്നു.

വാർഷിക മഴയുടെ തീവ്രത 2,000 മുതൽ 3,700 മില്ലീമീറ്ററാണ്. വർഷത്തിൽ ശരാശരി മഴയുടെ തീവ്രത 120 ആണ്. പ്രവിശ്യയുടെ വടക്കുഭാഗത്തേക്കും സെൻട്രൽ കാലിമന്തനിലേക്കുള്ള ഗതാഗത മാർഗ്ഗമായി ബരിറ്റോ പ്രധാന നദിയാണ്. മറ്റ് ചെറിയ നദികൾ കൂടുതലും മെററ്റസ് മലനിരകളിൽ നിന്ന് അധികമായി ഒഴുകുന്ന നീരുറവകളാണ്. ദക്ഷിണ കലിമാന്തനിലെ പ്രധാന പ്രകൃതി വിഭവങ്ങൾ കാട്, കൽക്കരി എന്നിവയാണ്. കൽക്കരി ഉറവിടങ്ങൾ ഏതാണ്ട് എല്ലാ പ്രവിശ്യകളിലുമുണ്ട്, ചില സ്ഥലങ്ങളിൽ അവ വാണിജ്യപരമായി ചൂഷണം ചെയ്യപ്പെടുന്നു.[3]

സാമ്പത്തികം

2010-ൽ ദക്ഷിണ കലിമാന്തനിലെ കയറ്റുമതി 27 ശതമാനം വർദ്ധിച്ചു. ഇന്തോനേഷ്യൻ പ്രവിശ്യകളിലെ ഏറ്റവും ഉയർന്ന വർദ്ധനയാണ് ഇത്. പ്രവിശ്യയുടെ ആകെ കയറ്റുമതി റാങ്ക് എല്ലാ പ്രവിശ്യകളിൽ നിന്നും ഏഴാം സ്ഥാനത്തായിരുന്നു.[4]

2008-ൽ പ്രദേശത്തെ 339,000 സന്ദർശകരിൽ 21,000 വിദേശികൾ, ചൈന, ഫിലിപ്പീൻസ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ്.

അഡ്മിനിസ്ട്രേറ്റീവ് ഡിവിഷനുകൾ

തെക്കൻ കലിമാന്തനിൽ പതിനൊന്ന് റീജെൻസികളും (List of regencies and cities of Indonesia) (കബൂപ്പട്ടൺ) രണ്ട് പട്ടണങ്ങളും, (കോട്ട), കാണപ്പെടുന്നു. 2010-ലെ സെൻസസ് അനുസരിച്ച് അവിടത്തെ പ്രദേശങ്ങളും അവയിലെ ജനസംഖ്യയും ചേർന്ന് താഴെ പട്ടികപ്പെടുത്തിയിരിക്കുന്നു. ഏറ്റവും പുതിയ ഔദ്യോഗിക കണക്ക് പ്രകാരം (2017 ജനുവരിയോടെ):[5] അവയുടെ ഭരണ തലസ്ഥാനങ്ങളോടൊപ്പം.

NameArea in
Sq. km.
Population
2010 Census
Population
2014 estimate
CapitalHDI[6]
2014 Estimates
ബൻജാർബാറു നഗരം371.001,99,6272,15,440ബൻജാർബാറു0.773 (High)
ബൻജർമ്മസിൻ നഗരം72.006,25,4816,75,030ബൻജർമ്മസിൻ0.749 (High)
ബലാൻഗൻ റിജൻസി1,878.301,12,4301,21,336പാരിൻജിൻ0.644 (Medium)
Banjar റിജൻസി4,668.005,06,8395,46,990മാർത്തപുര0.657 (Medium)
ബരിടോ കൗല റിജൻസി2,996.462,76,1472,98,023മരാബഹാൻ0.625 (Medium)
സെൻട്രൽ ഹുലു സുൻഗായി റിജൻസി
(Hulu Sungai Tengah)
1,472.002,43,4602,62,746ബറാബായി0.653 (Medium)
കൊട്ടബാരു റിജൻസി9,482.732,90,1423,13,126കൊട്ടബാരു0.657 (Medium)
നോർത്ത് ഹുലു സുൻഗായി റിജൻസി
(Hulu Sungai Utara)
892.702,09,2462,25,822അമുന്തൈ0.613 (Medium)
സൗത്ത് ഹുലു സുൻഗായി റിജൻസി
(Hulu Sungai Selatan)
1,804.942,12,4852,29,318കന്ദൻഗാൻ0.652 (Medium)
ടാബലോംഗ് റിജൻസി3,766.972,18,6202,35,939തഞ്ജങ്0.683 (Medium)
തനഹ് ബുംബു റിജൻസി5,006.962,67,9292,89,154ബാതുലിസിൻ0.669 (Medium)
തനഹ് ലൗട്ട് റിജൻസി3,631.352,96,3333,19,808പെലൈഹരി0.665 (Medium)
ടാപിൻ റിജൻസി2,700.821,67,8771,81,176റാന്തൗ0.669 (Medium)
Total38,744.2336,26,61639,13,908ബൻജർമ്മസിൻ0.676 (Medium)

അവലംബം

വിക്കിവൊയേജിൽ നിന്നുള്ള ദക്ഷിണ കലിമന്താൻ യാത്രാ സഹായി

"https:https://www.search.com.vn/wiki/index.php?lang=ml&q=ദക്ഷിണ_കലിമന്താൻ&oldid=3980384" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്