ദ വാഷിംഗ്ടൺ പോസ്റ്റ്

ദ വാഷിംഗ്ടൺ പോസ്റ്റ് (ദ പോസ്റ്റ് [4] എന്നും അനൗപചാരികമായി, WaPo എന്നും അറിയപ്പെടുന്നു) വാഷിംഗ്ടൺ ഡി.സി.യിൽനിന്ന് പ്രസിദ്ധീകരിക്കുന്ന ഒരു അമേരിക്കൻ ദിനപത്രമാണ്. വാഷിംഗ്ടൺ മെട്രോപൊളിറ്റൻ പ്രദേശത്ത്[5][6] ഏറ്റവും വ്യാപകമായി പ്രചാരത്തിലുള്ള ഒരു പത്രമായ ഇതിന്, കൂടാതെ ഒരു വലിയ വിഭാഗം ദേശീയ വായനക്കാരുമുണ്ട്. പ്രതിദിന ബ്രോഡ്‌ഷീറ്റ് പതിപ്പുകൾ ഡി.സി., മേരിലാൻഡ്, വിർജീനിയ എന്നിവങ്ങളിലേയ്ക്കായി അച്ചടിക്കുന്നു. 69 പുലിറ്റ്സർ സമ്മാനങ്ങൾ[7] നേടിയിട്ടുള്ള ഈ പത്രം, ന്യൂയോർക്ക് ടൈംസിന് ശേഷം ഏറ്റവും  കൂടുതൽ തവണ പുലിറ്റ്സർ സമ്മാനം നേടിയിട്ടുള്ള രണ്ടാമത്തെ പത്രമാണ്.[8] കൂടാതെ പോസ്റ്റിന്റെ പത്രപ്രവർത്തകർക്ക് 18 നീമാൻ ഫെലോഷിപ്പുകളും 368 വൈറ്റ് ഹൗസ് ന്യൂസ് ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ അവാർഡുകളും ലഭിച്ചിട്ടുണ്ട്.[9][10] രാഷ്ട്രീയ റിപ്പോർട്ടിംഗിന് പേരുകേട്ട ഈ പത്രം, വിദേശ ബ്യൂറോകൾ പ്രവർത്തിപ്പിക്കുന്ന അവശേഷിക്കുന്ന അമേരിക്കൻ പത്രങ്ങളിലൊന്നുകൂടിയാണ്.

ദ വാഷിംഗ്ടൺ പോസ്റ്റ്
Democracy Dies in Darkness
border
The June 10, 2020 front page
of The Washington Post
തരംദിനപ്പത്രം
Formatബ്രോഡ്ഷീറ്റ്
ഉടമസ്ഥ(ർ)നാഷ് ഹോൾഡിംഗ്സ്
സ്ഥാപക(ർ)സ്റ്റിൾസൺ ഹച്ചിൻസ്
പ്രസാധകർഫ്രെഡ് റ്യാൻ[1]
എഡിറ്റർ-ഇൻ-ചീഫ്സാലി ബസ്ബീ
സ്റ്റാഫ് ലേഖകർ~800 (journalists)[2]
സ്ഥാപിതംഡിസംബർ 6, 1877; 146 വർഷങ്ങൾക്ക് മുമ്പ് (1877-12-06)
ഭാഷഇംഗ്ലീഷ്
ആസ്ഥാനം
Circulation356,768 (Daily, 2015)
838,014 (Sunday, 2013)
1,000,000 (Digital, 2018)
ISSN0190-8286
OCLC number2269358
ഔദ്യോഗിക വെബ്സൈറ്റ്washingtonpost.com
രാജ്യംയു.എസ്.

1877 -ലാണ് പോസ്റ്റ് സ്ഥാപിതമായത്. ആദ്യകാലങ്ങളിൽ നിരവധി ഉടമകളിലൂടെ കടന്നുപോയ ഇത്, സാമ്പത്തികമായും എഡിറ്റോറിയൽ‌പരമായും ബുദ്ധിമുട്ടിയിരുന്നു. ഫിനാൻസിയർ യൂജിൻ മേയർ 1933-ൽ പാപ്പരായ പത്രസ്ഥാപനം വാങ്ങുകയും അതിന്റെ നിലനിൽപ്പും പ്രശസ്തിയും പുനരുജ്ജീവിപ്പിക്കുകയും, അദ്ദേഹത്തിന്റെ പിൻഗാമികളായ കാതറിൻ, ഫിൽ ഗ്രഹാം (മേയറുടെ മകളും മരുമകനും) എന്നിവരുടെ സാരഥ്യത്തിൽ പത്രം അതിന്റെ വിജയകരമായ പ്രവർത്തനം തുടരുകയും നിരവധി എതിർ പ്രസിദ്ധീകരണങ്ങളെ ഏറ്റെടുത്ത് പോസ്റ്റിനുകീഴിൽ പ്രസിദ്ധീകിരിക്കുകയും ചെയ്തു. പോസ്റ്റിന്റെ 1971 ലെ പെന്റഗൺ പേപ്പറുകളുടെ അച്ചടി വിയറ്റ്നാം യുദ്ധത്തോടുള്ള എതിർപ്പ് വർദ്ധിപ്പിക്കാൻ സഹായിച്ചു. തുടർന്ന്, പത്രത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ ഒരു എപ്പിസോഡിൽ, റിപ്പോർട്ടർമാരായ ബോബ് വുഡ്‌വാർഡും കാൾ ബെർൺസ്റ്റീനും വാട്ടർഗേറ്റ് അഴിമതി എന്നറിയപ്പെടുന്ന അമേരിക്കൻ പ്രസ്സ് ഇൻവെസ്റ്റിഗേഷന് നേതൃത്വം നൽകുകയും ഇത് 1974 ൽ പ്രസിഡന്റ് റിച്ചാർഡ് നിക്സന്റെ രാജിക്ക് കാരണമായിത്തീരുകയും ചെയ്തു. ഇൻറർനെറ്റിന്റെ വരവോടെ പോസ്റ്റിന്റെ ദേശീയവും അന്തർദേശീയവുമായ വ്യാപ്തി വർദ്ധിച്ചു. 2013 ഒക്ടോബറിൽ, ഗ്രഹാം കുടുംബം പത്രം ജെഫ് ബെസോസ് സ്ഥാപിച്ച ഹോൾഡിംഗ് കമ്പനിയായ നാഷ് ഹോൾഡിംഗ്സിന് 250 മില്യൺ ഡോളറിന് വിറ്റു.[11][12]

അവലംബം

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്