ധർമ്മടം നിയമസഭാമണ്ഡലം

കണ്ണൂർ ജില്ലയിലെ എട്ടു ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്നതാണ് ധർമ്മടം നിയമസഭാമണ്ഡലം. എടക്കാട് ബോക്കിൽ ഉൾപ്പെടുന്ന ചെമ്പിലോട്, കടമ്പൂർ, പെരളശ്ശേരി, തലശ്ശേരി ബ്ലോക്കിൽ ഉൾപ്പെടുന്ന ധർമ്മടം, പിണറായി, മുഴപ്പിലങ്ങാട്, വേങ്ങാട്, അഞ്ചരക്കണ്ടി എന്നിവയാണ് ഈ പഞ്ചായത്തുകൾ. ഈ പ്രദേശങ്ങൾ നേരത്തെ നിലവിൽ ഉണ്ടായിരുന്ന എടക്കാട് നിയമസഭാ മണ്ഡലത്തിലെയും തലശ്ശേരി നിയമസഭാ മണ്ഡലത്തിലെയും ഭാഗങ്ങൾ ആയിരുന്നു[1]. 2008-ലെ നിയമസഭാ പുനർനിർണ്ണയത്തോടെയാണ് ഈ നിയമസഭാമണ്ഡലം നിലവിൽ വന്നത്[1]. 2016 മുതൽ പിണറായി വിജയൻ നിയമസഭയിൽ പ്രതിനിധീകരിക്കുന്നു.മണ്ഡലത്തിൻറെ ആകെ വിസ്തൃതി 129.8 ച.കീ.മി. ആണ്. 2011 ലെ സെൻസസ് പ്രകാരം മണ്ഡലത്തിലെ ആകെ ജനസംഖ്യ 2,32,260 ഉം ജനസാന്ദ്രത 1790 ഉം സാക്ഷരതാനിരക്ക്‌ 97.09 ഉം ആണ്.[2]

12
ധർമ്മടം
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം2011
വോട്ടർമാരുടെ എണ്ണം193486 (2021)
നിലവിലെ അംഗംപിണറായി വിജയൻ
പാർട്ടിസി.പി.എം.
മുന്നണിഎൽ.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2021
ജില്ലകണ്ണൂർ ജില്ല


Map
ധർമ്മടം നിയമസഭാമണ്ഡലം

മണ്ഡലത്തിൻറെ അതിരുകൾ, കിഴക്ക് മട്ടന്നൂർ, കൂത്തുപറമ്പ് എന്നീ നിയമസഭാമണ്ഡലങ്ങളും പടിഞ്ഞാറ് അറബിക്കടലും വടക്ക് കണ്ണൂർ നിയമസഭാമണ്ഡലവും തെക്ക് തലശ്ശേരി നിയമസഭാമണ്ഡലവും ആണ്. മണ്ഡലത്തിൻറെ പടിഞ്ഞാറുഭാഗത്തുകൂടെ റെയിൽവേ ലൈനും സമാന്തരമായി നാഷണൽ ഹൈവേ 66 ഉം കടന്നുപോകുന്നു. അടുത്തുള്ള റെയിൽവേ സ്റ്റേഷൻ തലശ്ശേരി റെയിൽവേ സ്റ്റേഷൻ ആണ്.

തിരഞ്ഞെടുപ്പുകൾ

തിരഞ്ഞെടുപ്പുകൾ [3] [4]
വർഷംവിജയിച്ച സ്ഥാനാർത്ഥിപാർട്ടിയും മുന്നണിയുംമുഖ്യ എതിരാളിപാർട്ടിയും മുന്നണിയുംരണ്ടാമത്തെ മുഖ്യ എതിരാളിപാർട്ടിയും മുന്നണിയും
2021പിണറായി വിജയൻസി.പി.എം, എൽ.ഡി.എഫ്.സി. രഘുനാഥൻകോൺഗ്രസ് (ഐ.), യു.ഡി.എഫ്.
2016പിണറായി വിജയൻസി.പി.എം, എൽ.ഡി.എഫ്.മമ്പറം ദിവാകരൻകോൺഗ്രസ് (ഐ.), യു.ഡി.എഫ്.
2011കെ.കെ. നാരായണൻസി.പി.എം, എൽ.ഡി.എഫ്.മമ്പറം ദിവാകരൻകോൺഗ്രസ് (ഐ.)*, യു.ഡി.എഫ്.
  • 2011-ൽ കെ.പി.സി.സി. പ്രസിഡന്റിന്റെ കത്ത് സമയത്തിന് ഹാജരാക്കാത്തതുകൊണ്ട് മമ്പറം ദിവാകരനെ സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിച്ചത്.

തിരഞ്ഞെടുപ്പുകൾ

തിരഞ്ഞെടുപ്പുകൾ [5]
വർഷംവോട്ടർമാരുടെ എണ്ണംപോളിംഗ്വിജയിച്ച സ്ഥാനാർത്ഥിപാർട്ടിയും മുന്നണിയുംലഭിച്ച വോട്ടുകൾപരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥിപാർട്ടിയും മുന്നണിയുംലഭിച്ച വോട്ടുകൾമറ്റു പ്രധാന എതിരാളികൾ
2011163674136351കെ.കെ. നാരായണൻസി.പി.എം. (എൽ.ഡി.എഫ്)72354മമ്പറം ദിവാകരൻസ്വതന്ത്ര സ്ഥാനാർത്ഥി* (1‌), യു.ഡി.എഫ്57192സി.പി. സംഗീത
2016182266152243പിണറായി വിജയൻസി.പി.എം (എൽ.ഡി.എഫ്.)87329മമ്പറം ദിവാകരൻകോൺഗ്രസ് (യു.ഡി.എഫ്)50424മോഹനൻ മാനതേരി
2021[6]193486160247പിണറായി വിജയൻസി.പി.എം (എൽ.ഡി.എഫ്.)95522സി. രഘുനാഥൻകോൺഗ്രസ് (യു.ഡി.എഫ്)45399സി.കെ. പദ്മനാഭൻ
  • (1)പത്രിക സമർപ്പിക്കാനുള്ള സമയത്തിന് മുൻപ് കെ.പി.സി.സി പ്രസിഡന്റിന്റെ അംഗീകാരമുള്ള കത്ത് ലഭിക്കാത്തതുകൊണ്ട് മമ്പറം ദിവാകരൻ സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് പത്രിക സമർപ്പിച്ചത്.

ഇതും കാണുക

അവലംബം

🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ