നാരതിവാട്ട് പ്രവിശ്യ

തായ്‌ലാന്റിലെ തെക്കൻ പ്രവിശ്യ

തായ്‌ലാന്റിലെ തെക്കൻ പ്രവിശ്യകളിലൊന്നാണ് (changwat) നാരതിവാട്ട് പ്രവിശ്യ. തെക്ക് പെരക്, കെലാന്തൻ എന്നീ മലേഷ്യൻ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഈ പ്രവിശ്യ യല, പട്ടാനി എന്നിവ സമീപ പ്രദേശങ്ങൾ (പടിഞ്ഞാറ് ദിശയിൽ നിന്ന്) ആണ്. മലേഷ്യയുടെ അതിർത്തിയായ നാലു പ്രവിശ്യകളിലൊന്നായ നാരതിവാട്ട് പ്രവിശ്യയിൽ തെക്കൻ റെയിൽവേ ലൈൻ അവസാനിക്കുന്നു.[2] പ്രവിശ്യയുടെ പലതരം സംസ്കാരങ്ങളും ഇവിടെ കാണപ്പെടുന്നു. അതുപോലെ പ്രകൃതി വിഭവങ്ങളും താരതമ്യേന ഫലവത്താണ്. ബാങ്കോക്കിലെ തെക്ക് 1,140 കിലോമീറ്റർ ദൂരത്തിൽ 4,475 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണത്തിൽ നാരതിവാട്ട് സ്ഥിതിചെയ്യുന്നു. ഈ മേഖലയിൽ എഴുപത്തി അഞ്ച് ശതമാനവും കാടുകളും മലനിരകളും ആണ്. ഉഷ്ണമേഖലാ കാലാവസ്ഥയാണ് ഇവിടെയുള്ളത്.

നാരതിവാട്ട് പ്രവിശ്യ

นราธิวาส
Province
Skyline of നാരതിവാട്ട് പ്രവിശ്യ
Map of Thailand highlighting Narathiwat Province
Map of Thailand highlighting Narathiwat Province
CountryThailand
CapitalNarathiwat
ഭരണസമ്പ്രദായം
 • GovernorSittichai Sakda (since October 2015)
വിസ്തീർണ്ണം
 • ആകെ4,475.0 ച.കി.മീ.(1,727.8 ച മൈ)
•റാങ്ക്Ranked 50th
ജനസംഖ്യ
 (2014)
 • ആകെ774,799[1]
 • റാങ്ക്Ranked 36th
 • സാന്ദ്രതാ റാങ്ക്Ranked 24th
HDI
 • HDI (2009)0.636 (medium) (76th)
സമയമേഖലUTC+7 (ICT)
ഏരിയ കോഡ്073
ISO കോഡ്TH-96
വാഹന റെജിസ്ട്രേഷൻนราธิวาส

ഭൂമിശാസ്ത്രം

തായ്‌ലാന്റ് ഉൾക്കടലിൽ[3] മലയ് പെനിൻസുലയിൽ ആണ് നാരതിവാട്ട് പ്രവിശ്യ സ്ഥിതിചെയ്യുന്നത്. നാരതിവാട്ട് പട്ടണത്തിലെ പ്രധാന നദിയായ ബാങ് നാറ തായ്‌ലാന്റ് ഉൾക്കടലിൽ പ്രവേശിക്കുന്നു. പ്രവിശ്യയിലെ ഏറ്റവും ജനകീയമായ നാരതാട്ട് ബീച്ച് അഴീമുഖത്തിന് സമീപമാണ് സ്ഥിതിചെയ്യുന്നത്.

ബുഡോ-സു-ങായ് പാടി ദേശീയോദ്യാനം ശങ്കാല ഖിരി മലനിരകളുടെ ഭാഗമാണ്.[4] 1974-ൽ സ്ഥാപിതമായ 294 ചതുരശ്ര കി.മീ. വിസ്തൃതിയുള്ള ഈ പാർക്ക് അയൽപ്രദേശങ്ങളായ യൂല, പട്ടാനി എന്നീ പ്രവിശ്യകളിൽ വ്യാപിച്ചിരിക്കുന്നു. പച്ചോ വെള്ളച്ചാട്ടമാണ് പ്രധാന ആകർഷണം.[5]

ചരിത്രം

പട്ടാനി സാമ്രാജ്യത്തിൻറെ ഭാഗമായിരുന്ന ചരിത്രപ്രാധാന്യമുള്ള നാരതിവാട്ട്, തായ് രാജ്യങ്ങളായ സുഖോതായ് സാമ്രാജ്യം, സയാമീസ് അയുത്തായ രാജ്യം എന്നിവർക്ക് കപ്പം നൽകിയിരുന്നു. 1767-ൽ അയുത്തായ രാജ്യം തകർന്നതിനുശേഷം പട്ടാനി ഓഫ് സുൽത്താനേറ്റ് പൂർണ്ണ സ്വാതന്ത്ര്യം നേടി, എന്നാൽ രാമ I ൻറെ കീഴിൽ 18 വർഷത്തിനു ശേഷം വീണ്ടും തായ് നിയന്ത്രണത്തിലായി. 1800 കളുടെ തുടക്കത്തിൽ ഏഴ് ചെറിയ രാജ്യങ്ങളായി വിഭജിക്കപ്പെട്ടു.[6]

1909-ൽ ബ്രിട്ടീഷ് സാമ്രാജ്യവുമായി വിഭജനത്തെത്തുടർന്ന് 1909-ലെ ആംഗ്ലോ സയാമീസ് ഉടമ്പടിയുടെ[7] ഭാഗമായി നാരതിവാട്ട് സയാമിനെ പൂർണ്ണമായും സംയോജിപ്പിച്ചിരുന്നു. യലയോടൊപ്പം, നാരതിവാട്ട് മോൺതോൻ പട്ടാനിയുടെ ഭാഗമായിരുന്നു.

അഡ്മിനിസ്ട്രേറ്റീവ് ഡിവിഷനുകൾ

നാരതിവാട്ട് 13 ജില്ലകളായി ( amphoe )[8] തിരിച്ചിരിക്കുന്നു. ഇവയെ 77 ഉപജില്ലകളും 551 ഗ്രാമങ്ങളും (മുബാൻ ആയി വീണ്ടും തിരിച്ചിരിക്കുന്നു.

MapNumberNameThai
1നാരതിവാട്ട്เมืองนราธิวาส
2തക് ബായിตากใบ
3ബചോบาเจาะ
4യി-ങോยี่งอ
5 റ ങിระแงะ
6 രൂസോ รือเสาะ
7സി സഖോൺศรีสาคร
8വീങ്แว้ง
9സുഖിരിൻสุคิริน
10സു-ങായി കൊളോക്ക്สุไหงโก-ลก
11സു-ങായി പാടി สุไหงปาดี
12ഛനീจะแนะ
13ചോ എയറോങ്เจาะไอร้อง

.

ജനങ്ങൾ

മുസ്ലിം ഭൂരിപക്ഷമുള്ള നാലു തായ് പ്രവിശ്യകളിൽ ഒന്നാണ് നാരതിവാട്ട്. 82 ശതമാനം മുസ്ലീംങ്ങളും 17.9 ശതമാനം ബുദ്ധമതക്കാരും ആണ് ഇവിടെയുള്ളത്. 80.4 ശതമാനം പേരും പട്ടാനി മലയ് പ്രധാനഭാഷയായി സംസാരിക്കുന്നു.[2] മലേഷ്യയിലെ കലാന്തൻ മലേഷ്യൻ വംശജർ നാരതിവാട് സംസ്കാരവുമായി വളരെ സാമ്യമുള്ളതാണ്.

നാരതിവാട്ടിലെ ഭൂരിഭാഗവും കർഷകരും മീൻപിടുത്തക്കാരും ആണ്. [9]വിവിധ മതപരമായ ചരിത്രപ്രാധാന്യമുള്ള ഒരു സ്ഥലമാണ് നാരതിവാട്ട്.

ചിഹ്നങ്ങൾ

പ്രവിശ്യാ മുദ്രയിൽ ഒരു കപ്പലിൽ കയറി യാത്രചെയ്യുന്ന ഒരു വെളുത്ത ആനയെ കാണിക്കുന്നു, വെളുത്ത ആന രാജകീയ ചിഹ്നമാണ്. ഫ്ര ശ്രീ നരരത് രാജകരിണി എന്ന വെളുത്ത ആനയുടെ സ്മരണാർത്ഥം മുദ്ര പതിപ്പിച്ചിരിക്കുന്നു. ആനയെ ഇവിടെ നിന്ന് പിടിക്കപ്പെടുകയും രാജാവിനു സമ്മാനിക്കുകയും ചെയ്തിരുന്നു.

പ്രവിശ്യാ ചിഹ്നം ലോങ്ങ് കോങ്ങ് ഫലമാണ് (Lansium parasiticum). പ്രവിശ്യാ വൃക്ഷം ചെങ്ങൽ (Neobalanocarpus heimii), പ്രവിശ്യാ പുഷ്പം ഒഡോണ്ടഡെനിയ മക്രാന്തയാണ്[10]

സമീപകാല ചരിത്രം

പ്രധാന ലേഖനം: തെക്കൻ തായ്‌ലാൻറിലെ കലാപം

തെക്കൻ തായ്‌ലാൻറിൽ 2004 ജനുവരി 4 മുതൽ, പ്രത്യേകിച്ചും ഭൂരിഭാഗം മുസ്ലീം പ്രവിശ്യകളായ നാരതിവാട്ട്, യാല, പട്ടാനി എന്നിവിടങ്ങളിൽ അക്രമസംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഈ പ്രവിശ്യകളിലെ ഭൂരിഭാഗം നിവാസികളും മലേഷ്യക്കാരാണ്. പ്രധാനമായും തായ്, തായ് ചൈനീസ്, ഇന്ത്യൻ. 1980 കൾക്കുശേഷം അക്രമികൾ മുജാഹിദീൻ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. എന്നാൽ 2001-ൽ തക്സീൻ ഷിനാവാത്ര പ്രധാനമന്ത്രിയായി.[11]

മിക്ക അതിക്രമങ്ങളും പ്രവിശ്യയിലെ ന്യൂനപക്ഷ ബുദ്ധമത ജനസമൂഹത്തിലേക്ക് തിരിയുന്നത്.

മുസ്ലീങ്ങളെ ആക്രമിക്കുന്നതിനെ സർക്കാർ സംശയിക്കുന്നു. 2009 ജൂൺ 8 ന് വൈകുന്നേരം മുസ്ലീം പ്രാർഥനകളുടെ ഇടയിൽ നടന്ന വെടിവെയ്പിൽ കുറഞ്ഞത് 10 പേർ മരിച്ചു. മുഖംമൂടി ധരിച്ച അഞ്ചു അല്ലെങ്കിൽ ആറ് തോക്കുധാരികൾ ഒരു പള്ളി ആക്രമിച്ചു. സൈന്യം ഇടപെടൽ നിരസിച്ചു.[12]

അവലംബം

ബാഹ്യ ലിങ്കുകൾ

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്