നിയോനറ്റോളജി

നവജാത ശിശുക്കളുടെ, പ്രത്യേകിച്ച് അസുഖമുള്ള അല്ലെങ്കിൽ അകാലജനനം ആയ നവജാതശിശുവിന്റെ വൈദ്യസഹായം ഉൾക്കൊള്ളുന്ന പീഡിയാട്രിക്സിന്റെ ഒരു ഉപവിഭാഗമാണ് നിയോനറ്റോളജി. ഇത് സാധാരണയായി നിയോനറ്റൽ ഇൻ്റൻസീവ് കെയർ യൂണിറ്റുമായി (നവജാതശിശു തീവ്രപരിചരണ വിഭാഗം) (എൻ‌ഐ‌സിയു) ബന്ധപ്പെട്ട ആശുപത്രി അടിസ്ഥാനമാക്കിയുള്ള ഒരു സ്പെഷ്യാലിറ്റിയാണ്. അകാലജനനം അല്ലെങ്കിൽ പ്രീമെച്യുരിറ്റി, കുറഞ്ഞ ജനന ഭാരം, ഗർഭാശയ വളർച്ചാ പ്രശ്നങ്ങൾ, ജനന വൈകല്യങ്ങൾ, സെപ്സിസ്, പൾമണറി ഹൈപ്പോപ്ലാസിയ എന്നിവ പോലെയുള്ള പ്രശ്നങ്ങൾ കാരണം പ്രത്യേക വൈദ്യസഹായം ആവശ്യമായി വരുന്ന നവജാത ശിശുക്കളാണ് നിയോനറ്റോളജിസ്റ്റിൻ്റെ ചികിത്സ ആവശ്യമായി വരുന്ന രോഗികൾ.

Neonatologist
Occupation
NamesDoctor, Medical Specialist
Occupation type
Specialty
Activity sectors
Pediatrics (medicine)
Description
Education required
Fields of
employment
Hospitals, Clinics
സിസേറിയന് ശേഷം നവജാത ശിശുവിന് ശാരീരിക പരിശോധന നടത്തുന്ന ഡോക്ടർ.

ചരിത്രം

ഉയർന്ന ശിശുമരണ നിരക്ക് ബ്രിട്ടീഷ് മെഡിക്കൽ സമൂഹം 1860 കളിലെങ്കിലും തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും, [1] ആധുനിക നവജാതശിശു തീവ്രപരിചരണം ആയ നിയോനേറ്റൽ ഇൻ്റൻസീവ് കെയർ താരതമ്യേന സമീപകാലത്ത് നിലവിൽ വന്നതാണ്. 1898-ൽ ഡോ. ജോസഫ് ഡീലി ചിക്കാഗോയിലെ ഇല്ലിനോയിയിൽ ആദ്യത്തെ അകാല ജനന ശിശു ഇൻകുബേറ്റർ സ്റ്റേഷൻ സ്ഥാപിച്ചു. അകാല ജനനത്തെക്കുറിച്ചുള്ള ആദ്യ അമേരിക്കൻ പാഠപുസ്തകം 1922 ൽ പ്രസിദ്ധീകരിച്ചു. ഹെൻ‌റി ഫോർഡ് ഹോസ്പിറ്റലിൽ ആയിരിക്കുമ്പോൾ 1931 ൽ ഡോ. എ റോബർട്ട് ബോവർ ചൂടും ഓക്സിജനും ഈർപ്പവും സംയോജിപ്പിക്കുന്ന ആദ്യത്തെ ഇൻകുബേറ്റർ കണ്ടുപിടിച്ചു.[2] ഒരു നവജാതശിശുവിന്റെ അവസ്ഥ വിലയിരുത്തുന്നതിനുള്ള മാർഗമായി 1952 ൽ ഡോ. വിർജീനിയ എപ്ഗാർ എപ്ഗാർ സ്കോർ എന്ന സ്കോറിംഗ് സമ്പ്രദായം വിശദീകരിിച്ചു. 1965 ൽ ആദ്യത്തെ അമേരിക്കൻ നവജാത തീവ്രപരിചരണ വിഭാഗം (എൻ‌ഐ‌സിയു) കണക്റ്റിക്കട്ടിലെ ന്യൂ ഹാവനിൽ ആരംഭിച്ചു. 1975 ൽ അമേരിക്കൻ ബോർഡ് ഓഫ് പീഡിയാട്രിക്സ് നിയോനാറ്റോളജിക്ക് സബ് ബോർഡ് സർട്ടിഫിക്കേഷൻ തുടങ്ങി.

നവജാതശിശുക്കളുടെ മെക്കാനിക്കൽ വെന്റിലേഷന്റെ വരവോടെ 1950 കളിൽ നവജാതശിശു സേവനങ്ങളിൽ അതിവേഗ വർദ്ധനവുണ്ടായി. ചെറിയ നവജാതശിശുക്കളുടെ നിലനിൽപ്പിന് ഇത് സഹായിച്ചു. 1980 കളിൽ, പൾമണറി സർഫക്ടന്റ് റീപ്ലേസ്‌മെന്റ് തെറാപ്പിയുടെ വികസനം അകാല ജനനം സംഭവിച്ച ശിശുക്കളുടെ അതിജീവനത്തെ കൂടുതൽ മെച്ചപ്പെടുത്തുകയും, മെക്കാനിക്കൽ വെന്റിലേഷന്റെ സങ്കീർണതകളിലൊന്നായ ക്രോണിക് ലങ് ഡിസീസ് കുറയ്ക്കുകയും ചെയ്തു. ആധുനിക NICU- കളിൽ, 1000 ഗ്രാമിൽ-ൽ കൂടുതൽ ഭാരം വരുന്ന 27 ആഴ്ചക്ക് ശേഷം ജനിച്ച ശിശുക്കൾ അതിജീവിക്കാനുള്ള സാധ്യത 90% ആണ്, ഭൂരിഭാഗം പേർക്കും സാധാരണ ന്യൂറോളജിക്കൽ വികസനവും ഉണ്ടാകും.[3]

സംരക്ഷണ സ്പെക്ട്രം

ഇറാനിൽ 30 മിനിറ്റ് പ്രായമുള്ള ശിശുവിന് ജനനത്തിനു ശേഷം നഴ്‌സ് ആവശ്യമായ പരിചരണം നൽകുന്നു.

ഒരു പ്രത്യേക അവയവവ്യവസ്ഥയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം, നവജാതശിശുക്കളുടെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗ (ഐസിയു) പ്രവേശനം ആവശ്യമുള്ള നവജാതശിശുക്കളുടെ പരിചരണത്തിൽ നിയോനാറ്റോളജിസ്റ്റുകൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അവർ ജനറൽ ശിശുരോഗവിദഗ്ദ്ധരായി പ്രവർത്തിക്കുകയും നവജാതശിശു വിലയിരുത്തലും പരിചരണവും നൽകുകയും ചെയ്യുന്നു. ചില നിയോനാറ്റോളജിസ്റ്റുകൾ, പ്രത്യേകിച്ച് അക്കാദമിക്കുകൾ, ശിശുക്കളുടെ ആദ്യകാല ആരോഗ്യപ്രശ്നങ്ങളുടെ ദീർഘകാല പ്രത്യാഘാതങ്ങൾ നന്നായി വിലയിരുത്തുന്നതിന് മാസങ്ങൾ അല്ലെങ്കിൽ ആശുപത്രി ഡിസ്ചാർജ് കഴിഞ്ഞ് വർഷങ്ങളോളം ശിശുക്കളെ ഫോളോ അപ് ചെയ്യാം.

ശിശുവിൻ്റെ രോഗപ്രതിരോധവ്യവസ്ഥ പോലുള്ള ഫിസിയോളജിക്കൽ സിസ്റ്റങ്ങൾ പൂർണ്ണമായും വികസിച്ചിട്ടുണ്ടാവില്ല. നവജാതശിശു കാലഘട്ടത്തിലെ ശ്രദ്ധിക്കേണ്ട പ്രധാന രോഗങ്ങളിൽ ഇവ ഉൾപ്പെടുന്നു:

  • അനീമിയ ഓഫ് പ്രിമെച്ചുരിറ്റി
  • അപ്നിയ ഓഫ് പ്രിമെച്ചുരിറ്റി
  • ആട്രിയൽ സെപ്റ്റൽ ഡിഫക്റ്റ്
  • ആട്രിയോവെൻട്രിക്കുലർ സെപ്റ്റൽ ഡിഫക്റ്റ്
  • ബെനിൻ നിയോനേറ്റൽ ഹെമാഞ്ചിയോമറ്റോസിസ്
  • ബ്രാക്കിയൽ പ്ലെക്സസ് ഇഞ്ചുറി
  • ബ്രോങ്കോ പൾമനറി ഡിസ്പ്ലേസിയ
  • സെറിബ്രൽ പാൾസി
  • ചാർജ് സിൻഡ്രോം
  • ക്ലെഫ് പാലേറ്റ്
  • കോർറ്റേഷൻ ഓഫ് അയോട്ട
  • കൺജനിറ്റൽ അഡ്രിനൽ ഹൈപ്പർപ്ലാസിയ
  • കൺ ജനിറ്റൽ ഡയഫ്രഗ്മാറ്റിക് ഹെർണിയ
  • കൺജനിറ്റൽ ഹാർട്ട് ഡിഫക്റ്റ്
  • ഡിഫ്യൂസ് നിയോനറ്റൽ ഹെമാഞ്ചിയോമറ്റോസിസ്
  • ഡിജോർജ് സിൻഡ്രോം
  • എൻസെഫലോസീൽ
  • ഗ്യാസ്ട്രോകൈസിസ്
  • ഹീമോലിറ്റിക് ഡിസീസ് ഓഫ് ന്യൂബോൺ
  • ഹിഷ്സ്പറുങ്ങ് ഡിസീസ്
  • ഹൈപ്പോപ്ലാസ്റ്റിക് ലെഫ്റ്റ് ഹാർട്ട് സിൻഡ്രോം
  • ഹൈപോക്‌സിക് ഇസ്കെമിക് എൻസെഫലോപതി
  • ഇൻബോൺ എറർ ഓഫ് മെറ്റബോളിസം
  • ഇൻട്രാവെൻട്രിക്കുലർ ഹെമറേജ്
  • ലിസൻസെഫലി
  • മെക്കോണിയം ആസ്പിരേഷൻ സിൻഡ്രോം
  • നെക്രൊട്ടൈസിങ് എൻ്റെറോകൊളൈറ്റിസ്
  • നിയോനറ്റൽ അബ്സ്റ്റിറ്റൻസ് സിൻഡ്രോം
  • നിയോനറ്റൽ ക്യാൻസർ
  • നിയോനറ്റൽ ജോണ്ടിസ്
  • നിയോനറ്റൽ റസ്പിരേറ്ററി ഡിസ്ട്രസ്സിൻഡ്രോം
  • നിയോനറ്റൽ ലൂപ്പസ് എറിത്തമറ്റോസിസ്
  • നിയോനറ്റൽ കൺജങ്ങ്റ്റിവൈറ്റിസ്
  • നിയോനറ്റൽ ന്യുമോണിയ
  • നിയോനറ്റൽ ടെറ്റനസ്
  • നിയോനറ്റൽ സെപ്‌സിസ്
  • നിയോനറ്റൽ ബോവൽ ഒബ്സ്ട്രഷൻ
  • നിയോനറ്റൽ സ്ട്രോക്ക്
  • നിയോനറ്റൽ ഡയബറ്റിസ്
  • നിയോനറ്റൽ അലോ ഇമ്യൂൺ
  • നിയോനറ്റൽ ഹെർപസ് സിമ്പ്ലക്സ്
  • നിയോനറ്റൽ ഹീമോക്രോമാറ്റോസിസ്
  • നിയോനറ്റൽ മെനിഞ്ചൈറ്റിസ്
  • നിയോനറ്റൽ ഹെപ്പറ്റൈറ്റിസ്
  • നിയോനറ്റൽ ഹൈപോഗ്ലൈസീമിയ
  • നിയോനറ്റൽ കോളെസ്റ്റാസിസ്
  • നിയോനറ്റൽ സീഷർ
  • ഓംഫലോസിൽ
  • പേറ്റൻ്റ് ഡക്റ്റസ് ആർതറിയോസസ്
  • പെരിനേറ്റൽ അസ്ഫെക്സിയ
  • പെരിവെൻട്രിക്കുലർ ലൂക്കോമലേഷ്യ
  • പെർസിസ്റ്റൻ്റ് പൾമൊണറി ഹെപർടെൻഷൻ ഓഫ് ന്യൂബോൺ
  • പെർസിസ്റ്റൻ്റ് ട്രങ്കസ് ആർട്ടീരിയോസസ്
  • പൾമണറി ഹൈപ്പോപ്ലാസിയ
  • റെറ്റിനോപ്പതി ഓഫ് പ്രിമെച്ചുരിറ്റി
  • സ്പൈന ബിഫിദ
  • സ്പൈനൽ മസ്‌കുലാർ അട്രോഫി
  • സുപ്രാവെൻട്രിക്കുലർ ടാക്കി കാർഡിയ
  • ടെട്രാലജി ഓഫ് ഫാലറ്റ്
  • ടോട്ടൽ (അല്ലെങ്കിൽ പാർഷ്യൽ) അനോമലസ്‌ പൾമണറി വീനസ് കണക്ഷൻ
  • ട്രക്കിയോസൊഫാഗൽ ഫിസ്റ്റുല
  • ട്രാൻസിയൻ്റ് ടാക്കിപ്നിയ
  • ട്രാൻസ്പോസിഷൻ ഓഫ് ഗ്രേറ്റ് വെസൽസ്
  • ട്രൈകുപ്സിഡ് അട്രേഷ്യ
  • ട്രൈസമി 13/18/21
  • VACTERL/VATER അസോസിയേഷൻ
  • വെൻട്രിക്കുലർ സെപ്റ്റൽ ഡിഫക്റ്റ്
  • വെർട്ടിക്കലി ട്രാൻസ്മിറ്റഡ് ഇൻഫെക്ഷൻ

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=നിയോനറ്റോളജി&oldid=3529796" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്