ആശുപത്രി

രോഗികളെ താമസിപ്പിച്ചു ചികിത്സിക്കുന്നതിനുള്ള സ്ഥാപനമാണ് ആശുപത്രി.ആശുപത്രികളിൽ താമസിച്ച് ചികിൽസ തേടുന്ന രോഗികളെ ഇൻ പേഷ്യന്റ് എന്നും, ചികിൽസക്ക് വേണ്ടി വന്നു പോകുന്ന രോഗികളെ ഔട്ട് പേഷ്യന്റ് എന്നും പറയുന്നു

ആശുപത്രി - ബ്രസീൽ

വർഗീകരണം

സ്‌പെഷ്യലൈസേഷൻ

ജനറൽ ആശുപത്രികളിൽ എല്ലാ രോഗവും ചികിത്സിക്കാൻ പരിമിതമായ സൗകര്യമേ ഉണ്ടാവുകയുള്ളൂ. അതുകൊണ്ടുതന്നെയാണ്‌ പ്രത്യേകരോഗത്തിന്‌ പ്രത്യേക ആശുപത്രി എന്ന സംവിധാനം നിലവിൽ വന്നത്‌. ഗൈനക്കോളജി, ഓർത്തോപീഡിക്‌സ്‌, നെഫ്രാളജി, ഒഫ്‌താൽമോളജി, യൂറോളജി തുടങ്ങി വിവിധ സ്‌പെഷ്യാലിറ്റികളിൽ വിദ്‌ഗധസേവനം ലഭ്യമാക്കുന്ന ഒട്ടനവധി ആശുപത്രികൾ ഉണ്ട്‌. ഒരു പ്രത്യേക വിഭാഗത്തിൽത്തന്നെ പഠന-നിരീക്ഷണങ്ങളും ഗവേഷണങ്ങളും നടത്താനും നൽകുന്ന സേവനങ്ങൾക്ക്‌ നിയതമായ സംവിധാനം ആവിഷ്‌കരിക്കാനും ഇതു മൂലം സാധിക്കും.

ചികിത്സാ സമ്പ്രദായം

ചികിത്സാ സമ്പ്രദായത്തിനനുസരിച്ചും ആശുപത്രികളെ വർഗീകരിക്കാം. ആയുർവേദം, ഹോമിയോ, യൂനാനി, സിദ്ധവൈദ്യം തുടങ്ങിയ ചികിത്സാരീതികൾ അവലംബിക്കുന്ന ആശുപത്രികളും ഉണ്ട്‌.

ആശുപത്രിയിലെ വിവിധ വിഭാഗങ്ങൾ

ഔട്ട്‌പേഷ്യന്റ്‌ വിഭാഗം :പേുറമേനിന്നു വരുന്ന രോഗികളെ നോക്കി ചികിത്സ കല്‌പിക്കുകയും അവരെ ആശുപത്രികളിൽ പ്രവേശിപ്പിക്കണമോ എന്നു നിശ്ചയിക്കുകയും ചെയ്യുന്ന വിഭാഗമാണിത്‌.

അത്യാഹിതവിഭാഗം:ഈ വിഭാഗം ഇരുപത്തിനാല്‌ മണിക്കൂറും പ്രവർത്തിക്കുന്നു.

ഇന്റൻസീവ്‌ കെയർ യൂണിറ്റ്‌:ഗുരുതരാവസ്ഥയിലുള്ള രോഗികളെ പ്രത്യേക പരിഗണന നൽകുവാനായി പ്രവേശിപ്പിക്കുന്ന ആശുപത്രിവിഭാഗമാണിത്‌. ഇരുപത്തിനാലു മണിക്കൂറും പ്രവർത്തനസജ്ജമായ ഈ വിഭാഗത്തിൽ രോഗി - ഡോക്‌ടർ, നഴ്‌സ്‌ അനുപാതം കൂടുതലായിരിക്കും.

ഓപ്പറേഷൻ തിയെറ്ററുകൾ:

അസ്ഥിരോഗ വിഭാഗം :അസ്ഥിവ്യൂഹത്തിനും പേശീവ്യൂഹത്തിനും സംഭവിക്കുന്ന അപാകതകൾ ചികിത്സിക്കുകയാണ്‌ അസ്ഥിരോഗ വിഭാഗത്തിന്റെ ജോലി. ഇവിടെ രോഗനിർണയത്തിന്‌ എക്‌സ്‌-റേ, സ്‌കാനിങ്‌ തുടങ്ങിയ റേഡിയോളജിക്കൽ ടെക്‌നിക്കുകളെ ആശ്രയിക്കുന്നു.

ഫിസിയോതെറാപ്പി:അസ്ഥിവ്യൂഹത്തിനുണ്ടാകുന്ന ഒടിവ്‌, ക്ഷതം എന്നിവ ഭേദപ്പെടുന്നതിനും ഇവയുടെ പ്രവർത്തനം സാധാരണനിലയിലേക്ക്‌ കൊണ്ടുവരുന്നതിനുമായി ചെയ്യുന്ന ചില ലഘു വ്യായമങ്ങളും മറ്റും ഉൾക്കൊള്ളുന്നതാണ്‌ ഫിസിയോതെറാപ്പി.

റേഡിയോളജി വിഭാഗം.:

പാരാമെഡിക്കൽ വിഭാഗം:രോഗിയുടെ രക്തം, കഫം, മലം, മൂത്രം എന്നിവ വിവിധ പരിശോധനകൾക്കു വിധേയമാക്കി രോഗകാരികളായ സൂക്ഷ്‌മാണുക്കളെ കണ്ടെത്തുകയും രോഗനിർണയം സാധ്യമാക്കുകയുമാണ്‌ ഈ വിഭാഗത്തിന്റെ ജോലി.


അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ആശുപത്രി&oldid=2264013" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്