ഷിക്കാഗോ

അമേരിക്കയിലെ ഒരു സ്ഥലം

അമേരിക്കൻ ഐക്യനാടുകളിലെ ഇല്ലിനോയി സംസ്ഥാനത്തെ ഏറ്റവും വലിയ നഗരവും അമേരിക്കൻ ഐക്യനാടുകളിലെ മൂന്നാമത്തെ ഏറ്റവും ജനവാസമേറിയ നഗരവും അമേരിക്കൻ മദ്ധ്യപടിഞ്ഞാറൻ പ്രദേശത്തെ ഏറ്റവും ജനവാസമേറിയ നഗരവുമാണ് ഷിക്കാഗൊ (/ʃɪˈkɑːɡ/ or /ʃɪˈkɔːɡ/). 2010ലെ സെൻസസ് പ്രകാരം ഇവിടെ 27 ലക്ഷം പേർ വസിക്കുന്നു.[1] ഷിക്കാഗോ നഗരം പൊതുവേ “കാറ്റടിക്കുന്ന നഗരം” (വിൻഡി സിറ്റി) എന്ന് അറിയപ്പെടുന്നു. "ഷിക്കാഗോലാൻഡ്" എന്നും അറിയപ്പെടുന്ന ഷിക്കാഗോയുടെ മെട്രൊപ്പൊളിറ്റൻ പ്രദേശം സമീപത്തുള്ള ഇന്ത്യാന, വിസ്കോൺസിൻ എന്നീ സംസ്ഥാനങ്ങളിലും വ്യാപിച്ചുകിടക്കുന്നു. അമേരിക്കൻ ഐക്യനാടുകളിൽ ജനസംഖ്യയുടെ അടിസ്ഥാനത്തിൽ നോക്കിയാൽ 98 ലക്ഷം പേർ അധിവസിക്കുന്ന ഈ പ്രദേശം ന്യൂയോർക്ക് സിറ്റിയുടെയും, ലോസ് ആഞ്ചലസിന്റെയും മെട്രോപ്പൊളിറ്റൻ പ്രദേശങ്ങൾ കഴിഞ്ഞാൽ മൂന്നാമതാണ്.[4][5][6] കുക്ക് കൗണ്ടിയുടെ ആസ്ഥാനമായ ഷിക്കാഗോ നഗരത്തിന്റെ കുറച്ചുഭാഗം ഡ്യൂപേജ് കൗണ്ടിയിലുമുണ്ട്.

ഷിക്കാഗോ
മുകളിൽനിന്ന് ഘടികാരദിശയിൽ: ഡൗൺടൗൺ ഷിക്കാഗോ, ഷിക്കാഗോ തിയേറ്റർ, Chicago 'L', നേവി പയർ, മില്ലേനിയം ഉദ്യാനം, ഫീൽഡ് മ്യൂസിയം, വില്ലിസ് ടവർ.
മുകളിൽനിന്ന് ഘടികാരദിശയിൽ: ഡൗൺടൗൺ ഷിക്കാഗോ, ഷിക്കാഗോ തിയേറ്റർ, Chicago 'L', നേവി പയർ, മില്ലേനിയം ഉദ്യാനം, ഫീൽഡ് മ്യൂസിയം, വില്ലിസ് ടവർ.
പതാക ഷിക്കാഗോ
Flag
Official seal of ഷിക്കാഗോ
Seal
Nickname(s): 
ദി വിൻഡി സിറ്റി, ദി സെക്കൻഡ് സിറ്റി, ചി-ടൗൺ, ചി-സിറ്റി, ഹോഗ് ബുച്ചർ ഓഫ് ദി വേൾഡ്, ദി സിറ്റി ദാറ്റ് വർക്ക്സ്, കൂടുതൽ ഇവിടെ
Motto(s): 
ലത്തീൻ: Urbs in Horto (City in a Garden), Make Big Plans (Make No Small Plans), I Will
ഇല്ലിനോയിയിലും ഷിക്കാഗോ മെട്രോപ്പൊളിറ്റൻ പ്രദേശത്തുമുള്ള സ്ഥാനം
ഇല്ലിനോയിയിലും ഷിക്കാഗോ മെട്രോപ്പൊളിറ്റൻ പ്രദേശത്തുമുള്ള സ്ഥാനം
രാജ്യം United States
സംസ്ഥാനംഇല്ലിനോയി
കൗണ്ടികൾകുക്ക്, ഡ്യൂപേജ്
Settled1770s
ഇൻകോർപ്പറേറ്റഡ്March 4, 1837
നാമഹേതുshikaakwa
("Wild onion")
ഭരണസമ്പ്രദായം
 • മേയർറാഹ്ം ഇമ്മാനുവേൽ (ഡെ)
വിസ്തീർണ്ണം
 • നഗരം234.0 ച മൈ (606.1 ച.കി.മീ.)
 • ഭൂമി227.2 ച മൈ (588 ച.കി.മീ.)
 • ജലം6.9 ച മൈ (18 ച.കി.മീ.)  3.0%
 • നഗരം
2,122.8 ച മൈ (5,498 ച.കി.മീ.)
 • മെട്രോ
10,874 ച മൈ (28,160 ച.കി.മീ.)
ഉയരം
597 അടി (182 മീ)
ജനസംഖ്യ
 (2011ൽ കണക്കാക്കിയതുപ്രകാരം)[1][2]
 • നഗരം2,707,120
 • റാങ്ക്മൂന്നാമത്
 • ജനസാന്ദ്രത11,864.4/ച മൈ (4,447.4/ച.കി.മീ.)
 • നഗരപ്രദേശം
87,11,000
 • മെട്രോപ്രദേശം
94,61,105
Demonym(s)Chicagoan
സമയമേഖലUTC−06:00 (CST)
 • Summer (DST)UTC−05:00 (CDT)
ഏരിയ കോഡ്312, 773, 872
വെബ്സൈറ്റ്cityofchicago.org
[3]

മിഷിഗൺ തടാകത്തിന്റെ തെക്കുപടിഞ്ഞാറെ കരയിൽ 1833 ൽ ഒരു തുറമുഖ നഗരമായാണു ഷിക്കാഗൊ സ്ഥാപിക്കപ്പെട്ടത്.[7]

ചരിത്രം

"കാട്ടുള്ളി" അഥവാ "കാട്ടുവെളുത്തുള്ളി" എന്നൊക്കെ അർത്ഥമുള്ള "ഷിക്കാവ"(shikaakwa) എന്ന റെഡ് ഇന്ത്യൻ പദത്തിന്റെ ഫ്രഞ്ച് തരം ഉച്ചാരണത്തിൽനിന്നാണ് "ഷിക്കാഗോ" എന്ന പേര് ഉദ്ഭവിച്ചത്[8][9][10][11]. ഷിക്കാഗോ എന്ന പേര് സൂചിപ്പിക്കുന്ന അറിയപ്പെടുന്ന ആദ്യ കൈയെഴുത്തുപ്രതി നഗരത്തെ "Checagou" എന്നു സൂചിപ്പിച്ച് 1679ൽ റൊബർട്ട് ദെ ലസൽ രചിച്ച ഓർമ്മക്കുറിപ്പുകളാണ്.[12] പിന്നീട് 1688ൽ ഹെൻറി ഷൗടെൽ തന്റെ കുറിപ്പുകളിൽ ഈ പ്രദേശത്ത് ഷിക്കാഗ്വൊവ ("chicagoua") എന്ന പേരിലുള്ള കാട്ടുള്ളി ധാരാളമുണ്ട് എന്ന് സൂചിപ്പിച്ചിരുന്നു.[9].

പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യത്തിൽ, ഈ പ്രദേശത്ത് മയാമി, സൌക്ക്, ഫോക്സ് ജനതയ്ക്ക് ശേഷം വന്ന ഒരു അമേരിക്കൻ ഇന്ത്യൻ ഗോത്രക്കാരനായ പൊട്ടവട്ടോമികൾ താമസിച്ചിരുന്നു. പര്യവേക്ഷകൻ ജീൻ ബാപ്റ്റിസ്റ്റ് പോയിന്റ് ഡു സെബിൾ ആയിരുന്നു ചിക്കാഗോയിലെ ആദ്യത്തെ തദ്ദേശീയനല്ലാത്ത സ്ഥിരതാമസക്കാരൻ. ആഫ്രിക്കൻ, ഫ്രഞ്ച് വംശജനായി ഡു സാബിൾ 1780 കളിലാണ് ഇവിടെ എത്തിച്ചർന്നത്.[13][14][15] "ഷിക്കാഗോയുടെ സ്ഥാപകൻ" എന്നാണ് അദ്ദേഹം പൊതുവെ അറിയപ്പെടുന്നത്.

സിറ്റിസ്കേപ്പ്

ഷിക്കാഗോ സ്കൈലൈൻ നോർത്തേർലി ദ്വീപിൽനിന്ന് പടിഞ്ഞാറോട്ട് നോക്കുമ്പോൾ (ഏപ്രിൽ 18, 2009)
ഷിക്കാഗോ ജോൺ ഹാൻകോക്ക് സെന്ററിൽനിന്ന് തെക്കോട്ട് നോക്കുമ്പോൽ (ഓഗസ്റ്റ് 9, 2010)

സാമ്പത്തികം

ബോയിങ്‌ കമ്പനിയുടെ ആസ്ഥാനം 2001 മുതൽ ഷിക്കാഗൊയിലാണു. ഈ നഗരത്തിലും പരിസരത്തിലുമായി ആസ്ഥാനമുള്ള മറ്റു പ്രധാന കമ്പനികളിൽ മക്‌-ഡൊനാൽഡ്സ്‌, മോട്ടറൊള എന്നിവയും ഉൾപ്പെടുന്നു.

ജനസംഖ്യാവിതരണം

ജനസംഖ്യാവൈവിധ്യമാർന്ന ഈ നഗരത്തിൽ 36.39% കറുത്ത വർഗ്ഗക്കാറും 31.32% വെള്ളക്കാരുമാണു. അമേരിക്കൻ ഐക്യനാടുകളിൽ ഭാരതീയവശജരുടെ എണ്ണത്തിൽ ന്യൂ യോർക്ക്‌, സാൻ ഫ്രാൻസിസ്ക്കൊ എന്നിവക്കു പുറകിലായി മൂന്നാം സ്ഥാനത്തു നിൽക്കുന്ന നഗരമാണു ഷിക്കാഗൊ.

ഭരണം

മേയർ റിച്ചാർഡ്‌ എം. ഡാലി ഡെമോക്രാറ്റിക് പാർട്ടി അംഗമാണ്. ഡെമോക്രാറ്റിക്‌ പാർട്ടിക്കു ഭൂരിപക്ഷമുള്ള ഇവിടെ 1927നു ശേഷം റിപ്പബ്ലിക്കൻ പാർട്ടിയിൽപ്പെട്ട ആരും മേയർ ആയി തെരഞ്ഞെടുക്കപ്പെട്ടിട്ടില്ല.

വിദ്യാഭ്യാസം

യൂണിവേഴ്സിറ്റി ഓഫ്‌ ഷിക്കാഗൊ, നോർത്ത്‌ വെസ്റ്റേൺ യൂണിവേഴ്സിറ്റി എന്നിവയാണു പ്രധാന യൂണിവേഴ്സിറ്റികൾ.

ഗതാഗതം

ഷിക്കാഗൊ തുറമുഖം ലോകത്തിലെ പ്രധാന തുറമുഖങ്ങളിൽ ഒന്നാണു.ആംട്രാക്‌ ഷിക്കാഗൊ യൂണിയൻ സ്റ്റേഷനിൽ നിന്നും ന്യൂ യോർക്ക്‌, ന്യൂ ഓർലിയൻസ്‌, സാൻ ഫ്രാൻസിസ്ക്കൊ തുടങ്ങിയ പ്രമുഖ നഗരങ്ങളിലേക്കു റയിൽ സർവീസ്‌ നടത്തുന്നു. -സിറ്റിയിലും പരിസരപ്രദേശങ്ങളെയും ബന്ധിപ്പിക്കുന്ന മെട്രോ റയിൽ (എൽ ) ഗതാതം നടത്തുന്നതു ഷിക്കാഗൊ ട്രാൻസിറ്റ്‌ അതോറിറ്റി ആണു.

ഐ 90, ഐ 94, ഐ 57, ഐ 55, ഐ 80, ഐ 88 എന്നീ അന്തർസംസ്ഥാനപാതകൾ ഈ നഗരത്തിലും പരിസരങ്ങളിലുമായി കടന്നുപോകുന്നു.

ലോകത്തിലെ ഏറ്റവും തിരക്കുള്ള വിമാനത്താവളങ്ങളിൽ ഒന്നായ ഒ'ഹെയർ വിമാനത്താവളം നഗരത്തിന്റെ വടക്കു പടിഞ്ഞാറയും മിഡ് വേ വിമാനത്താവളം തെക്കു ഭാഗത്തായും സ്ഥിതി ചെയ്യുന്നു. എയർ ഇന്ത്യയുടെ മുംബൈ, ദില്ലി സർവീസുകൾ ഒ'ഹെയറിൽ നിന്നുമാണു പുറപ്പെടുന്നതു.

കുറിപ്പുകൾ

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ഷിക്കാഗോ&oldid=3792186" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്