നൂർസുൽത്താൻ നാസർബയേവ്
നൂർസുൽത്താൻ അബിഷുലി നാസർബയേവ് (ജനനം: 6 ജൂലൈ 1940) ഒരു കസാഖ്‍സ്ഥാൻ രാഷ്ട്രതന്ത്രജ്ഞനും 1991 മുതൽ കസാഖ്സ്ഥാൻ പ്രസിഡന്റ് ആയി പ്രവർത്തിക്കുന്നയാളുമാണ്.[1] 1989 ൽ കസാഖ്‍സ്ഥാനിലെ SSR കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഫസ്റ്റ് സെക്രട്ടറിയായിരുന്ന അദ്ദേഹം രാജ്യം സോവിയറ്റ് യൂണിയനിൽ നിന്ന് സ്വാതന്ത്ര്യം ലഭിച്ചതിനെത്തുടർന്ന് പ്രഥമ പ്രസിഡന്റായി അവരോധിതനായി."ലീഡർ ഓഫ് ദ നേഷൻ" എന്ന പദവി അദ്ദേഹം കയ്യാളുന്നു.[2] 2015 ഏപ്രിലിൽ മാസത്തിൽ നാസർബായേവ് 98% വോട്ട് നേടി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
നൂർസുൽത്താൻ നാസർബയേവ് | |
---|---|
Нұрсұлтан Назарбаев Nursultan Nazarbaev نۇرسۇلتان نازاربايەۆ | |
1st President of Kazakhstan | |
ഓഫീസിൽ 24 April 1990[note 1] – 20 March 2019 | |
പ്രധാനമന്ത്രി |
|
Vice President | Yerik Asanbayev (1991–96) |
മുൻഗാമി | Position established |
പിൻഗാമി | Kassym-Jomart Tokayev |
Chairman of Nur Otan | |
പദവിയിൽ | |
ഓഫീസിൽ 4 July 2007 | |
മുൻഗാമി | Bakhytzhan Zhumagulov |
Chairman of the Supreme Soviet of the Kazakh Soviet Socialist Republic | |
ഓഫീസിൽ 22 February 1990 – 24 April 1990 | |
പ്രധാനമന്ത്രി | Uzakbay Karamanov |
മുൻഗാമി | Kilibay Medeubekov |
പിൻഗാമി | Yerik Asanbayev |
First Secretary of the Central Committee of the Communist Party of the Kazakh Soviet Socialist Republic | |
ഓഫീസിൽ 22 June 1989 – 14 December 1991 | |
മുൻഗാമി | Gennady Kolbin |
പിൻഗാമി | Position abolished |
Prime Minister of the Kazakh Soviet Socialist Republic | |
ഓഫീസിൽ 22 March 1984 – 27 July 1989 | |
Chairman | Bayken Ashimov Salamay Mukashev Zakash Kamaledinov Vera Sidorova Makhtay Sagdiyev |
മുൻഗാമി | Bayken Ashimov |
പിൻഗാമി | Uzakbay Karamanov |
Chairman of the Security Council of Kazakhstan | |
പദവിയിൽ | |
ഓഫീസിൽ 21 August 1991 | |
രാഷ്ട്രപതി | Nursultan Nazarbayev Kassym-Jomart Tokayev |
മുൻഗാമി | Position established |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Nursultan Ábishuly Nazarbayev 6 ജൂലൈ 1940 Chemolgan, Kazakh SSR, Soviet Union (now Ushkonyr, Kazakhstan) |
രാഷ്ട്രീയ കക്ഷി | Communist (1962–1991) Independent (1991–1999) Nur Otan (1999–present) |
പങ്കാളി | |
കുട്ടികൾ | Dariga Dinara Aliya |
ഒപ്പ് | |
പല മനുഷ്യാവകാശ സംഘടനകളും അദ്ദേഹം മനുഷ്യാവകാശധ്വംസനങ്ങൾ നടത്തിയെന്ന് ആരോപിച്ചിട്ടുണ്ട്. "ദി ഗാർഡിയൻ" പറയുന്നതുപ്രകാരം, അദ്ദേഹം വിയോജിപ്പുകളെ അടിച്ചമർത്തി, ഒരു ഏകാധിപത്യ ഭരണകൂടത്തിനു നേതൃത്വം നൽകിയെന്നാണ്.[3] കസാഖ്‍സ്ഥാൻ സ്വാതന്ത്ര്യം നേടിയതിനുശേഷം അവിടെ നടന്ന തെരഞ്ഞെടുപ്പുകളൊന്നുംതന്നെ പാശ്ചാത്യർ സ്വതന്ത്രമോ ന്യയമായതോ ആയി വിലയിരുത്തുന്നില്ല.[4][5] 2010 ൽ ബഹു പാർട്ടി ജനാധിപത്യം പ്രോത്സാഹിപ്പിക്കുന്നതിനായി അദ്ദേഹം അനേകം പരിഷ്കാരങ്ങൾ പ്രഖ്യാപിച്ചിരുന്നു.[6] 2017 ജനുവരിയിൽ പ്രസിഡന്റ് നാസർബയേവ്, കസാഖ്സ്ഥാൻ പാർലമെൻറിന് ഭരണഘടനാപരമായ അധികാരങ്ങൾ ലഭ്യമാകുന്ന രീതിയിൽ പരിഷ്കാരങ്ങൾ നടപ്പാക്കണമെന്ന് നിർദ്ദേശിച്ചിരുന്നു.[7]
ജീവിതരേഖ
കാസാഖ്‍സ്ഥാൻ സോവിയറ്റ് യൂണിയനിലെ റിപ്പബ്ലിക്കുകളിൽ ഒന്നായിരുന്ന കാലത്ത് അൽമാട്ടിയ്ക്ക് അടുത്തുള്ള ഒരു ഉൾനാടൻ ഗ്രാമമായ ചേമോൾഗാനിലാണ് നൂർസുൽത്താൻ നാസർബയേവ് ജനിച്ചത്.[8] അദ്ദേഹത്തിൻറെ പിതാവ് ഒരു സമ്പന്നമായ പ്രാദേശിക കുടുംബത്തിൽ ജോലി ചെയ്തിരുന്ന പാവപ്പെട്ട ഒരു തൊഴിലാളിയായിരുന്നു. സോവിയറ്റ് ഭരണത്തിനു കീഴിൽ 1930 കളിൽ ജോസഫ് സ്റ്റാലിൻറെ കൂട്ടിച്ചേർക്കൽ നയം അനുസരിച്ച് ആ കുടുംബത്തിൻറെ കൃഷിഭൂമികൾ പിടിച്ചെടുക്കുന്നതുവരെ പിതാവ് അവിടെ ജോലിയെടുത്തിരുന്നു.[9] ഇതിനെത്തുടർന്ന്, പിതാവ് കുടുംബത്തെ മലനിരകളിലേക്ക് കൊണ്ടു പോകുകയും അവിടെ നാടോടികളുടേതിനു സമാനമായ ജീവിതരീതി നയിക്കുകയും ചെയ്തു.[10] തീ പടരുന്നതിനിടെയുണ്ടായ ഒരു അപകടത്തിൽ പരിക്കു പറ്റി കൈകൾക്കു സ്വാധീനം കുറവായിരന്നതിനാൽ അദ്ദേഹത്തിൻറെ പിതാവായ ആബിഷ് നിർബന്ധിത സൈനികസേവനത്തിൽനിന്ന് ഒഴിവാക്കപ്പെട്ടിരുന്നു.[11] രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനത്തിൽ ഈ കുടുംബം ചേമോൽഗാൻ ഗ്രാമത്തിൽ തിരിച്ചെത്തുകയും നാസർബയേവ് റഷ്യൻ ഭാഷ പഠിക്കാൻ തുടങ്ങുകയും ചെയ്തു.[12] സ്കൂളിൽ നന്നായി പഠിച്ച അദ്ദേഹം കസ്കെലനിലെ ബോർഡിംഗ് സ്കൂളിലേക്ക് അയയ്ക്കപ്പെട്ടു.[13] സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് അദ്ദേഹം ടെമിർട്ടൗയിലെ കരഗണ്ട സ്റ്റീൽ മില്ലിൽ ഒരു വർഷത്തെ സർക്കാർ സ്കോളർഷിപ്പ് നേടി.[14] അദ്ദേഹം ഡിനിപ്രോഡ്‍സെർഷിൻസ്കിലെ സ്റ്റീൽ പ്ലാൻറിൽ പരിശീലനത്തിനായ സമയം ചെലവഴിക്കുകയം ജോലി സാഹചര്യങ്ങളുടെ പേരിൽ അവിടെ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോൾ ടെമിർട്ടൌവിൽനിന്ന് അകന്നുനിൽക്കുകയും ചെയ്തു.[15]
ഇരുപതാം വയസ്സിൽ അദ്ദേഹം അത്യന്തം അപകടകരങ്ങളായ ജോലികളിൽ ഏർപ്പെടുകയും നല്ലനിലയിൽ സമ്പാദ്യമുണ്ടാക്കുകയും ചെയ്തു.[16] 1962 ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്ന അദ്ദേഹം, യങ് കമ്യൂണിസ്റ്റ് ലീഗിലെ ഒരു പ്രമുഖ അംഗമായിത്തീർന്നു.[17] പാർട്ടിക്കുവേണ്ടി മുഴുവൻസമയ ജോലി ചെയ്യുകയും കാരഗാണ്ടി പോളിടെക്നിക് ഇൻസ്റ്റിറ്റ്യൂട്ടിൽ പങ്കെടുക്കുകയും ചെയ്തു.[18] 1972 ൽ കാരാഗാണ്ട മെറ്റലർജിക്കൽ കോംബിനാറ്റിൻറെ കമ്യൂണിസ്റ്റ് പാർട്ടി കമ്മിറ്റിയിൽ അദ്ദേഹം നിയമിതനായി. നാലു വർഷത്തിനു ശേഷം കാരാഗാൻഡ റീജിയണൽ പാർട്ടി കമ്മിറ്റിയുടെ രണ്ടാം സെക്രട്ടറിയായിത്തീർന്നു.[19]
ഒരു സർക്കാർ ഉദ്യോഗസ്ഥ ഉദ്യോഗസ്ഥൻ എന്ന നിലയിൽ, നസർബായേവ് നിയമപരമായ രേഖകൾ, ലോജിസ്റ്റിക് പ്രശ്നങ്ങൾ, വ്യാവസായിക തർക്കങ്ങൾ, അതുപോലെ തൊഴിലാളികളുടെ വ്യക്തിപരമായ പ്രശ്നങ്ങൾ എന്നവി പരിഹരിക്കാൻ മുൻകയ്യെടുത്തിരുന്നു.[20]
സ്വകാര്യജീവിതം
നൂർസുൽത്താൻ നാസർബയേവ്, വിവാഹം കഴിച്ചത് സാറാ ആൽപിസ്ക്വിസി നാസർബയേവയെ ആണ്. അവർക്കു ദരിഗ, ദിനാറ, ആലിയ എന്നിങ്ങനെ മൂന്നു പെൺകുട്ടികളാണുള്ളത്.
ബഹുമതികൾ
കസാഖ്സ്ഥാൻ
- ഓർഡർ ഓഫ് ദ ഗോൾഡൻ ഈഗിൾ
- മെഡൽ "അസ്റ്റാന"
- മെഡൽ "10 യേർസ് ഓഫ് ദ ഇൻഡിപെൻഡൻസ് ഓഫ് ദ റിപ്പബ്ലിക് ഓഫ് കസാഖ്സ്ഥാൻ"
- മെഡൽ "10th ആനിവേഴ്സറി ഓഫ് ദ ആംഡ് ഫോർസസ് ഓഫ് ദ റിപ്പബ്ലിക് ഓഫ കസാഖ്സ്ഥാൻ"
- മെഡൽ "10th ആനിവേഴ്സറി ഓഫ് ദ കോൺസ്റ്റിറ്റ്യൂഷൻ ഓഫ് ദ റിപ്പബ്ലിക് ഓഫ് കസാഖ്സ്ഥാൻ"
- മെഡൽ "ഇൻ കമമ്മൊറേഷൻ ഓഫ് ദ 100th ആനിവേഴ്സറി ഓഫ് ദ റെയിൽവേ ഓഫ് കസാഖ്സ്ഥാൻ"
- മെഡൽ "10 യേർസ് ഓഫ് ദ പാർലമെൻറ് ഓഫ് ദ റിപ്പബ്ലിക് ഓഫ് കസാഖ്സ്ഥാൻ"
- മെഡൽ "50 യേർസ് ഓഫ് ദ വിർജിൻ ലാൻഡ്സ്"
- ജൂബില മെഡൽ "60 യേർസ് ഓഫ് വിക്ടറി ഇൻ ദ ഗ്രേറ്റ് പാട്രിയോട്ടിക് വാർ 1941-1945"
- മെഡൽ "10 യേർസ് ഓഫ് ദ സിറ്റി ഓഫ് അസ്റ്റാന"
- മെഡൽ "20 യേർസ് ഓഫ് ദ ഇൻഡിപെൻഡൻസ് ഓഫ് ദ റിപ്പബ്ലിക് ഓഫ കസാഖ്സ്ഥാൻ"
സോവിയറ്റ് യൂണിയൻ
- ഓർഡർ ഓഫ് ദ റെഡ് ബാന്നർ ഓഫ് ലേബർ
- ഓർഡർ ഓഫ് ദ ബാഡ്ജ് ഓഫ് ഹോണർ
- മെഡൽ "ഫോർ ദ ഡവലപ്മെൻറ് ഓഫ് വിർജിൻ ലാൻഡ്സ്"
- ജൂബിലി മെഡൽ "70 യേർസ് ഓഫ് ദ ആംഡ് ഫോർസസ് ഓഫ് ദ USSR"
റഷ്യൻ ഫെഡറേഷൻ
- ഓർഡർ ഓഫ് സെൻറ്. ആൻഡ്രൂ ദ അപ്പോസ്തൽ ദ ഫസ്റ്റ് കോൾഡ്
- മെഡല് "ഇൻ കമൊമ്മറേഷൻ ഓഫ് ദ 1000th ആനിവേഴ്സറി ഓഫ് കസാൻ"
- മെഡൽ "ഇൻ കമൊമ്മറേഷൻ ഓഫ് ദ 300th ആനിവേഴ്സറി ഓഫ് സെൻറ് പീറ്റേർസ്ബർഗ്ഗ്"
- മെഡൽ "ഇൻ കമമ്മൊറേഷൻ ഓഫ് ദ 850th ആനിവേഴ്സറി ഓഫ് മോസ്കോ"
- ദ ഓർഡർ ഓഫ് അലക്സാണ്ടർ നെവ്സ്കി.
- ദ ഓർഡർ ഓഫ് അഖ്മദ് കാഡിറോവ് (ചെച്ച്നിയ)