പശ്ചിമ സുലവേസി

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ സ്ഥിതിചെയ്യുന്ന ഒരു പ്രവിശ്യയാണ് പശ്ചിമ സുലവേസി ( Indonesian: Sulawesi Barat ) . തെക്കൻ സുലവേസി, മദ്ധ്യ സുലവേസി എന്നീ പ്രവിശ്യകൾ കിഴക്ക്, മകാസർ കടലിടുക്ക് പടിഞ്ഞാറ്, പസഫിക് സമുദ്രം തെക്ക് എന്നിവയാണ് പശ്ചിമ സുലവേസി പ്രവിശ്യയുടെ അതിർത്തികൾ. പടിഞ്ഞാറ് കിഴക്ക് കലിമന്തൻ, തെക്കൻ കലിമന്തൻ, തെക്ക് പടിഞ്ഞാറ് നുസ തെങ്കാര എന്നിവയുമായും ഈ പ്രവിശ്യ സമുദ്രാതിർത്തികൾ പങ്കിടുന്നു. സുലവേസി ദ്വീപിന്റെ പടിഞ്ഞാറ് ഭാഗത്താണ് പശ്ചിമ സുലവേസി സ്ഥിതി ചെയ്യുന്നത്. ഈ പ്രവിശ്യക്ക് 16,594.75 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ പ്രവിശ്യയുടെ തലസ്ഥാനം മമുജു നഗരമാണ്. 2010ലെ ജനസംഖ്യ കണക്കെടുപ്പ് പ്രകാരം ഇവിടത്തെ ജനസംഖ്യ 1,158,651 ആയിരുന്നു.[4] പിന്നീട് 2020 ൽ നടന്ന ജനസംഖ്യ പ്രകാരം ജനസംഖ്യ 1,419,228 ആണെന്ന് കണ്ടെത്തുകയുണ്ടായി.[5] 2022 മദ്ധ്യത്തിലെ ഏകദേശ ജനസംഖ്യ കണക്കെടുപ്പ് പ്രകാരം ഇവിടെ 1,458,606 ജനങ്ങൾ അധിവസിക്കുന്നു.[2]

West Sulawesi

Sulawesi Barat
Province
Province of West Sulawesi
ഔദ്യോഗിക ചിഹ്നം West Sulawesi
Coat of arms
Motto(s): 
ഫലകം:Nativename
Stick to the Truth
Location of West Sulawesi in Indonesia
Location of West Sulawesi in Indonesia
OpenStreetMap
Map
Coordinates: 2°41′S 118°54′E / 2.683°S 118.900°E / -2.683; 118.900
CountryIndonesia
Established22 September 2004[1]
CapitalMamuju
ഭരണസമ്പ്രദായം
 • ഭരണസമിതിWest Sulawesi Provincial Government
 • Acting GovernorZudan Arif Fakrulloh
വിസ്തീർണ്ണം
 • ആകെ16,594.75 ച.കി.മീ.(6,407.27 ച മൈ)
•റാങ്ക്31st in Indonesia
ഉയരത്തിലുള്ള സ്ഥലം
3,074 മീ(10,085 അടി)
ജനസംഖ്യ
 (mid 2022 estimate)[2]
 • ആകെ14,58,606
 • ജനസാന്ദ്രത88/ച.കി.മീ.(230/ച മൈ)
Demographics
 • Ethnic groups (2010 census)[3]45.42% Mandar
12.49% Buginese
10.91% Mamasa
8.12% Kalumpang
4.92% Javanese
2.61% Pattae'
2.19% Makassarese
9.0% other
സമയമേഖലUTC+08 (CIT)
HDIIncrease 0.669 (Medium)
HDI rank31st (2022)
വെബ്സൈറ്റ്sulbarprov.go.id

2004 ൽ ദക്ഷിണ സുലവേസി പ്രവിശ്യയിൽ നിന്ന് വിഭജിച്ചാണ് പശ്ചിമ സുലവേസി ഉണ്ടായത്.

ഭൂമിശാസ്ത്രം

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിലാണ് (മുമ്പ് സെലിബുകൾ) പശ്ചിമ സുലവേസി സ്ഥിതിചെയ്യുന്നത്. ദക്ഷിണ സുലവേസിയുടെ ഭാഗമായിരുന്ന പൊലവാലി മന്ദർ, മമാസ, മജെനെ, മമുജു, സെൻട്രൽ മമുജു, പസാങ്കായു (മുമ്പ് വടക്കേ മമുജു എന്ന് വിളിച്ചിരുന്നു) എന്നീ റീജൻസികൾ (കബുപറ്റെൻ) ഉൾപ്പെടുത്തിയാണ് പശ്ചിമ സുലവേസി പ്രവിശ്യ നിർമ്മിച്ചത്. പശ്ചിമ സുലവേസിയുടെ ആകെ വിസ്തീർണ്ണം 16,594.75 ചതുരശ്ര കിലോമീറ്റർ ആണ് .

സമ്പദ് വ്യവസ്ഥ

പശ്ചിമ സുലവേസി പ്രവിശ്യയുടെ സമ്പദ്‌വ്യവസ്ഥ പ്രധാനമായും ഖനനം, കൃഷി, മത്സ്യബന്ധനം എന്നീ വിഭാഗങ്ങൾ അടിസ്ഥാനപ്പെടുത്തി ഉള്ളതാണ്. ഈ പ്രവിശ്യയുടെ തലസ്ഥാനം മമുജു നഗരമാണ്.

പുരാവസ്തു കണ്ടെത്തലുകൾ

2019 ഡിസംബർ 11-ന്, ഡോ. മാക്‌സിം ഓബർട്ടിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ഗവേഷകർ, ലീങ് ബുലു സിപോങ് 4 ലെ ചുണ്ണാമ്പുകല്ല് ഗുഹയിൽ നിന്ന് 44,000 വർഷത്തിലേറെ പഴക്കമുള്ള ലോകത്തിലെ ചരിത്രാതീത കലയിലെ ഏറ്റവും പഴക്കമുള്ള വേട്ടയാടൽ ദൃശ്യങ്ങൾ കണ്ടെത്തിയതായി പ്രഖ്യാപിച്ചു. 'പോപ്‌കോൺ' എന്ന പേരിൽ അറിയപ്പെടുന്ന കാൽസൈറ്റ്, റേഡിയോ ആക്ടീവ് യുറേനിയം, തോറിയം എന്നീ മൂലകങ്ങളിലെ വ്യത്യസ്ത ഐസോടോപ്പിന്റെ അളവ് നിർണ്ണയിച്ച് ഈ ഗുഹകളിൽ വരച്ചിരുന്ന പന്നിയെയും എരുമയെയും വേട്ടയാടുന്ന ചിത്രത്തിന്റെ പ്രായം പുരാവസ്തു ഗവേഷകർ നിർണ്ണയിച്ചു. [6] ഇതിൽ നിന്നാണ് ഈ ചിത്രത്തിന് 44,000 വർഷം പഴക്കമുണ്ടെന്ന് കണ്ടെത്തിയത്.

ഭരണപരമായ വിഭാഗങ്ങൾ

പശ്ചിമ സുലവേസി ഗവർണർ ഓഫീസ്

പശ്ചിമ സുലവേസി പ്രവിശ്യയെ ആറ് റീജൻസികളായി തരംതിരിച്ചിരിക്കുന്നു: [7] പൊലെവാലി മന്ദാർ, മമുജു, പസാങ്കായു, മമാസ, മജെനെ, സെൻട്രൽ മമുജു എന്നിവയാണ് ഈ പ്രവിശ്യയിലെ വിവിധ റീജൻസികൾ. ആറാമത്തെ റീജൻസിയായ മദ്ധ്യ മമുജു റീജൻസി ( കബുപതെൻ മമുജു തെംഗ ) - നിലവിലുള്ള മാമുജു റീജൻസിയിൽ നിന്ന് വിഭജിച്ച് സൃഷ്ടിച്ചതാണ്. 2012 ഡിസംബർ 14-നാണ് മമുജു റീജൻസി വിഭജിച്ച് പുതിയ റീജൻസി സൃഷ്ടിച്ചത്.

ജനസംഖ്യ കണക്കെടുപ്പ്

2010 ലെ ജനസംഖ്യ കണക്കെടുപ്പ് പ്രകാരം ഇവിടത്തെ ജനസംഖ്യ 1,158,651 ആയിരുന്നു. ഇവിടത്തെ ജനസംഖ്യ പ്രതിവർഷം 2.67% വർദ്ധിക്കുന്നതായി കണക്കാക്കുന്നു. [4] ഇവിടത്തെ ജനതയുടെ 171,356 പേർ ഇന്തോനേഷ്യയുടെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരാണ്. [8] 2022 മധ്യത്തിലെ ഔദ്യോഗിക കണക്ക് പ്രകാരം ജനസംഖ്യ 1,458,606 ആയിരുന്നു. [2]

മതം

പശ്ചിമ സുലവേസി പ്രവിശ്യയിലെ റീജൻസി പ്രകാരം മതം (2016)
റീജൻസിഇസ്ലാംപ്രൊട്ടസ്റ്റന്റ്കത്തോലിക്കൻഹിന്ദുമതംബുദ്ധമതംകൺഫ്യൂഷ്യനിസം



</br> /കൊങ്കുകു
ആദിവാസികൾ
മജെനെ99.75%0.10%0.10%0.02%0.03%0.00%0.00%
മമാസ20.29%70.80%4.35%2.92%0.01%0.01%1.62%
മാമുജു81.61%16.61%0.87%0.88%0.02%0.01%0.00%
കേന്ദ്ര മമുജു80.24%12.90%2.18%4.57%0.10%0.01%0.01%
പശങ്കായ്86.98%6.99%1.83%4.19%0.01%0.01%0.00%
പോൾവാലി മന്ദർ96.00%2.77%1.00%0.19%0.04%0.00%0.00%
പശ്ചിമ സുലവേസി82.22%14.82%1.47%1.25%0.04%0.01%0.19%

Religion in West Sulawesi (June 2021)[9]

  Islam (83.79%)
  Protestantism (13.37%)
  Hinduism (1.35%)
  Roman Catholic (1.08%)
  Folk religion (0.38%)
  Buddhism (0.03%)

ഇതും കാണുക

അവലംബങ്ങൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=പശ്ചിമ_സുലവേസി&oldid=3993891" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്