പോലീസ്

സമൂഹത്തിൽ ക്രമസമാധാനപാലനവും നിയമപരിപാലനവും നീതി നിർ‌വഹണവും നടത്തേണ്ടതിന്റെ ചുമതല നിക്ഷിപ്തമായിരിക്കുന്ന ഭരണസം‌വിധാനത്തിന്റെ വിഭാഗമാണ്‌ പോലീസ്. മിക്ക രാജ്യങ്ങളിലും സംസ്ഥാന ഭരണസം‌വിധാനത്തിന്റെ കീഴിൽ വരുന്ന ഈ വകുപ്പ്, വ്യക്തമായ കീഴവഴക്കങ്ങളോടും, അധികാരപരിധികളോടും കൂടി പ്രവർത്തിക്കുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും സം‌രക്ഷണം നൽകുക വഴി സ്വൈരജീവിതം ഉറപ്പാക്കുന്നത് പോലീസിന്റെ ചുമതലയാണ്‌. ഗ്രീക്കു ഭാഷയിലെ നഗരം എന്നർത്ഥം വരുന്ന പോളിസ് (πόλις) എന്ന വാക്കിൽ നിന്നും ഉരുത്തിരിഞ്ഞ പോലിഷ്യാ (സിവിൽ അഡ്മിനിസ്റ്റ്റേഷൻ) എന്ന ലാറ്റിൻ പദത്തിൽ നിന്നുമാണ്‌ ഫ്രഞ്ച് ഭാഷ വഴി പോലീസ് എന്ന വാക്കുണ്ടായത് [1][2].

ആദ്യ പോലീസ് സേനയുടെ രൂപവത്കരണം 1667-ൽ ഫ്രാൻസിലെ രാജാവായ ലൂയി പതിന്നാലാമന്റെ കാലത്തായിരുന്നുവെങ്കിലും ഇന്നത്തെ നിലയ്ക്കുള്ള സേനാരൂപവത്കരണം 1800കളിൽ സ്ഥാപിതമായ ലണ്ടൻ മറൈൻ പോലീസ്, ഗ്ലാസ്ഗോ പോലീസ്, ഫ്രാൻസിലെ നെപ്പോളിയന്റെ പോലീസ് സം‌വിധാനം എന്നിവയോട് കൂടിയാണ് ഉണ്ടായത്.[3][4][5]

ഇതും കാണുക

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=പോലീസ്&oldid=3988809" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്