ലൂയി പതിനാലാമൻ

ഫ്രാൻസിന്റെയും നവാരേയുടെയും രാജാവായിരുന്നു ലൂയി പതിനാലാമൻ (1638 സെപ്റ്റംബർ 5 - 1715 സെപ്റ്റംബർ 1). 1643 മുതൽ 1715-ൽ മരിക്കുനതുവരെ അദ്ദേഹം ഭരണം നടത്തി. എഴുപത്തിരണ്ട് വർഷവും മൂന്ന് മാസവും പതിനെട്ട് ദിവസവും നീണ്ട അദ്ദേഹത്തിന്റെ ഭരണകാലം യൂറോപ്പിലെ ഏകാധിപതികളിൽ ഏറ്റവും ദൈർഘ്യമേറിയതാണ്[1].

ലൂയി പതിനാലാമൻ
ഫ്രാൻസിന്റെയും നവാരെയുടേയും രാജാവ്

ലൂയി പതിനാലാമൻ - ഹയാസിന്ത് റിഗോദ് 1701-ൽ വരച്ച ചിത്രം
ഭരണകാലം1643 മെയ് 14 - 1715 സെപ്റ്റംബർ 1
കിരീടധാരണം1654 ജൂൺ 7
മുൻഗാമിലൂയി പതിമൂന്നാമൻ
പിൻഗാമിലൂയി പതിനഞ്ചാമൻ
ജീവിതപങ്കാളിസ്പെയിനിലെ മരിയ തെരേസ;

മെയ്ന്റെനോണിലെ മാർക്വിസ് ഫ്രാന്സ്വ ദ്'ഓബിഞ്ഞ

മക്കൾ
Louis, the Grand Dauphin
Anne-Élisabeth de France
Marie-Anne de France
Marie-Thérèse de France
Philippe-Charles, duc d'Anjou
Louis-François, duc d'Anjou
പേര്
Louis-Dieudonné de France
പിതാവ്ലൂയി പതിമൂന്നാമൻ
മാതാവ്ഓസ്ട്രിയയിലെ ആൻ
ജനനം(1638-09-05)5 സെപ്റ്റംബർ 1638
Château de Saint-Germain-en-Laye, Saint-Germain-en-Laye, France
മരണം1 സെപ്റ്റംബർ 1715(1715-09-01) (പ്രായം 76)
Château de Versailles, Versailles, France
കബറിടംSaint Denis Basilica, Saint-Denis, France
ഒപ്പ്

സൂര്യ രാജാവ് (ഫ്രഞ്ച് : le Roi Soleil) എന്ന പേരിൽ അറിയപ്പെടുന്ന അദ്ദേഹം തന്റെ പ്രധാനമന്ത്രിയായ ഇറ്റാലിയൻ കർദ്ദിനാൾ ജൂൾസ് മസാരിൻ മരണപ്പെട്ടതിനു ശേഷം 1661-ൽ മാത്രമാണ് യഥാർത്ഥത്തിൽ ഫ്രാൻസ് ഭരിക്കാൻ ആരംഭിച്ചത്[2]. രാജപദവി ദൈവികമായി കൈവരുന്നതാണെന്നും രാജാക്കൻമാരുടെ ഭരണത്തിന് സമയപരിധിയുണ്ടാകരുതെന്നും അദ്ദേഹം വിശ്വസിച്ചു. കേന്ദ്രീകൃതമായ ഭരണം സ്ഥാപിക്കാനുള്ള തന്റെ മുൻഗാമികളുടെ പരിശ്രമങ്ങൾ അദ്ദേഹം തുടർന്നു. നാടുവാഴിത്തത്തിന്റെ ബാക്കിപത്രങ്ങൾ ഫ്രാൻസിൽ അവശേഷിച്ച ഭാഗങ്ങളിൽ നിന്ന് തുടച്ചുനീക്കാൻശ്രമിച്ച അദ്ദേഹത്തിന് വിപ്ലവവുമായി എതിരിട്ട പ്രഭുക്കന്മാരെ തന്റെ വേഴ്സൈൽസ് കൊട്ടാരത്തിൽ താമസിക്കാനനുവദിക്കുക വഴി സമാധാനിപ്പിക്കാനും സാധിച്ചു.

ലൂയിയുടെ ഭരണകാലത്തിന്റെ പ്രധാനഭാഗത്തും ഫ്രാൻസ് യൂറോപ്പിലെ ശക്തിയേറിയ രാജ്യമായിരുന്നു. ഫ്രാങ്കോ-ഡച്ച് യുദ്ധം, ഓഗ്സ്ബർഗ് ലീഗ് യുദ്ധം, സ്പാനിഷ് അനന്തരാവകാശയുദ്ധം എന്നീ മൂന്ന് പ്രധാന യുദ്ധങ്ങളിലും ഡെവല്യൂഷൻ യുദ്ധം, പുനഃസമാഗമങ്ങളുടെ യുദ്ധം എന്നീ ഇതരയുദ്ധങ്ങളിലും ഫ്രാൻസ് ഇക്കാലത്ത് പങ്കെടുത്തു. രാഷ്ട്രീയം, യുദ്ധതന്ത്രം, സാംസ്കാരികം എന്നീ വിഷയങ്ങളിൽ പ്രശസ്തരായ പല പ്രധാനികളെയും അദ്ദേഹം തന്റെ ഭരണകാലത്ത് പരിപോഷിപ്പിക്കുകയും അവരിൽ നിന്ന് ഭരണത്തിന് ധാരാളം ഗുണങ്ങളുണ്ടാവുകയും ചെയ്തു. മസാരിൻ, ട്യൂറൻ, വോബൻ, മോള്യേർ, റാസീൻ, ബോയ്ലോ, ലാ ഫൊണ്ടെയ്ൻ, ലള്ളി, ലെ ബ്രൂൺ, റിഗോദ്, ലൂയി ലെ വോ, മൻസാർട്ട്, ചാൾസ് പെറോ, ലെ നോത്ര് തുടങ്ങിയവർ ഇവരിൽ പെടുന്നു."ഞാനാണ് രാഷ്ട്രം" എന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

അവലംബം

ഗ്രന്ഥസൂചിക

പുറം കണ്ണികൾ

വിക്കിചൊല്ലുകളിലെ ലൂയി പതിനാലാമൻ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
ലൂയി പതിനാലാമൻ
ബോർബോൺ രാജവംശം
Cadet branch of the Capetian dynasty
Born: 5 September 1638 Died: 1 September 1715
Regnal titles
മുൻഗാമി
ലൂയി XIII
കിംഗ് ഓഫ് ഫ്രാൻസ് ആൻഡ് നവാറെ
14 May 1643 – 1 September 1715
പിൻഗാമി
ലൂയി XV
French royalty
മുൻഗാമി
ലൂയി
ഡൗഫിൻ ഓഫ് ഫ്രാൻസ്
5 September 1638 – 14 May 1643
പിൻഗാമി
ലൂയി
"ലെ ഗ്രാൻഡ് ഡൗഫിൻ"
"https:https://www.search.com.vn/wiki/index.php?lang=ml&q=ലൂയി_പതിനാലാമൻ&oldid=3963973" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്