പോളി എഥിലീൻ

എഥിലീൻ (CH2=CH2) എന്ന വാതകത്തെ രാസത്വരകത്തിൻറെ സാന്നിധ്യത്തിൽ താപവും സമ്മർദ്ദവും ഉപയോഗിച്ച് പോളിമറീകരികരിച്ചാണ് പോളിഎഥിലീൻ അഥവാ പോളിഥീൻ ഉണ്ടാക്കിയെടുക്കുന്നത്. ഈ രാസപ്രക്രിയയിൽ മാറ്റങ്ങൾ വരുത്തി, പല തരത്തിലുമുളള പോളിഎഥിലീൻ ഉണ്ടാക്കാം.[5]; [6]പോളിഎഥിലീൻ ഒരു തെർമോപ്ലാസ്റ്റിക് പോളിമറാണ്. വിവിധ രൂപങ്ങളിൽ വിവിധ മേഖലകളിൽ പോളിഎഥിലീൻ നമുക്ക് പ്രയോജനപ്പെടുന്നു.[7]

പോളി എഥിലീൻ
Skeletal formula of a polyethylene monomer
Spacefill model of polyethylene
Sample of granulated polyethylene
Names
IUPAC name
Polyethene or poly(methylene)[1]
Other names
Polyethene
Identifiers
AbbreviationsPE
ChemSpider
  • none
ECHA InfoCard100.121.698 വിക്കിഡാറ്റയിൽ തിരുത്തുക
KEGG
MeSH{{{value}}}
CompTox Dashboard (EPA)
Properties
തന്മാത്രാ വാക്യം
Molar mass0 g mol−1
സാന്ദ്രത0.88–0.96 g/cm3[2]
ദ്രവണാങ്കം
log P1.02620[3]
−9.67×10−6 (HDPE, SI, 22°C) [4]
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
Granulated polyethylene.
A bag manufactured from polyethylene.
Space-filling model of a polyethylene chain.
The repeating unit of polyethylene, showing its stereochemistry

എൽ.എൽ.ഡിപിഇ (LLDPE)

Linear Low Density Poly Ethylene എന്നാണ് മുഴുവൻ പേര്. എഥിലീനിനോടൊപ്പം 1-ബ്യൂട്ടീൻ, 1-ഹെക്സീൻ, 1-ഒക്റ്റേൻ, എന്നീ സഹഏകകങ്ങളും ചേർത്ത് പോളിമറീകരിക്കുന്നു. ഋജുവായ അധികം ദൈർഘ്യമില്ലാത്ത ശൃംഖലകൾക്ക് വളരെ കുറിയ, ഏതാനും ശാഖകളും കാണുന്നു. 0.915 സാന്ദ്രത ഏതാണ്ട് 0.915–0.925 g/cm3. കനം കുറഞ്ഞ സഞ്ചികൾ, ഷീറ്റുകൾ, ഫിലിം എന്നിവ നിർമ്മിക്കാനുതകുന്നു. മുഖ്യമായും പാക്കിംഗിനാണ് എൽ.എൽ.ഡിപിഇ ഉപയോഗപ്പെടുന്നത്.

എൽ.ഡിപിഇ (LDPE)

നീണ്ടതും നിബിഡവുമായ ശാഖകളുളള ശൃംഖലകളാണ് എൽ.ഡിപിഇയുടെ (Low Density Poly Ethylene) പ്രത്യേകത. ശാഖകൾ കാരണമാണ് സാന്ദ്രത കുറയുന്നത്. ശരാശരി സാന്ദ്രത 0.910–0.940 g/cm3. മൃദുവെങ്കിലും ഉറപ്പുളള കുപ്പികളും ഡപ്പികളും, സഞ്ചികളും,ഷീറ്റുകളും, ഫിലിമും ഉണ്ടാക്കാൻ പ്രയോജനപ്പെടുന്നു.

എച്ഡിപിഇ (HDPE)

മുഴുവൻ പേര് High Density Poly Ethylene എന്നാണ്. ദൈർഘ്യമേറിയ, ശാഖകളില്ലാത്ത ശൃംഖലകളാണ് ഈ ഇനത്തിൻറെ ലക്ഷണം. സാന്ദ്രത ഏതാണ്ട് 0.941 g/cm3. ഉറപ്പും കാഠിന്യവുമുളള കുപ്പികളും ഡപ്പികളും എച്ഡിപിഇ കൊണ്ടാണ് സാധാരണയായി ഉണ്ടാക്കുന്നത്.

യുഎച്എംഡബ്ല്യൂപിഇ (UHMWPE)

Ultra High Molecular Weight Poly Ethylene (അൾട്രാ ഹൈ മോളിക്യൂലാർ വെയ്റ്റ് പോളി എഥിലീൻ,) എന്നാണ് വിസ്തരിച്ച പേര്. ഒരു ലക്ഷത്തോളം എഥിലീൻ തന്മാത്രകളടങ്ങിയ ദൈർഘ്യമേറിയ ശൃംഖലകൾ ഈ പദാർത്ഥത്തിന് ഉറപ്പും ദൃഢതയും പ്രദാനം ചെയ്യുന്നു. ഭാരവാഹന ക്ഷമതയുളള ഉരുപ്പടികൾ നിർമ്മിക്കാൻ ഉതകുന്നു. ഉദാഹരണത്തിന് കൃത്രിമ ശ്രോണീ ഫലകം ( Hip bone implant) ഈ ഇനം പോളി എഥിലീൻ കൊണ്ടാണ് ഉണ്ടാക്കുന്നത്.

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=പോളി_എഥിലീൻ&oldid=3637935" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്