പ്യോട്ടർ ഇല്ലിച്ച് ചൈകോവ്സ്കി

കാല്പനികയുഗത്തിലെ ഒരു റഷ്യൻഗാനരചയിതാവ് ആയിരുന്നു പ്യോട്ടർ ഇല്ലിച്ച് ചൈകോവ്സ്കി(Pyotr Ilyich Tchaikovsky /tʃaɪˈkɒfski/ (Russian: Пётр Ильич Чайковский)[1] (1840 മേയ് 7 – 1893 നവംബർ 6)[2] അദ്ദേഹം സിംഫണികൾ, ബാലേകൾ, ഓപ്പറകൾ എന്നിങ്ങനെ വൈവിദ്ധ്യമാർന്ന രചനകൾ നടത്തിയിട്ടുണ്ട്, ദ് സ്വാൻ ലേക്ക്, ദ് സ്ലീപ്പിംഗ് ബ്യൂട്ടി, ദ് നട്ട് ക്രാക്കർ എന്നീ ബാലേകൾ പ്രശസ്തമാണ്.

A middle-aged man with grey hair and a beard, wearing a dark suit and staring intently at the viewer.
പ്യോട്ടർ ഇല്ലിച്ച് ചൈകോവ്സ്കി നിക്കോളായ് കുസ്നെറ്റ്സോവ് വരച്ച ചിത്രം 1893
ചൈക്കോവ്സ്കി കുടുംബം 1848-ൽ. ഇടത്തുനിന്ന് വലത്തേയ്ക്ക്: പ്യോട്ടർ, അലക്സാണ്ട്ര ആൻഡ്രൈയെനേവ (അമ്മ), അലക്സാണ്ട്ര (പെങ്ങൾ), സിനൈഡ, നിക്കോളായി, ഇപ്പോളിറ്റ്, ഇല്യ പെട്രോവിച്ച് (അച്ഛൻ)

റഷ്യയിലെ വോട്കിൻസ്ക് എന്ന ചെറിയ പട്ടണത്തിലാണ് ചൈകോവ്സ്കി ജനിച്ചത്. എഞ്ചിനീയർ ആയിരുന്ന അദ്ദേഹത്തിന്റെ പിതാവ് ഇല്യ പെറ്റ്രോവിച് ചൈകോവ്സ്കി, കാംസ്കോ-വോറ്റ്കിൻസ്ക് അയൺവർക്സിലെ മാനേജറായിരുന്നു.[3] ചൈകോവ്സ്കി അഞ്ചാമത്തെ വയസ്സിൽ പിയാനോ പഠനം ആരംഭിച്ചു

സംഗീതത്തിലെ വാസന കുട്ടിക്കാലത്തുതന്നെ പ്രകടമാക്കിയിരുന്നെങ്കിലും ചൈക്കോവ്സ്കിക്ക് സർക്കാരുദ്യോഗസ്ഥനാകാനുള്ള പരിശീലനമാണ് ലഭിച്ചത്. ആ സമയത്ത് റഷ്യയിൽ സംഗീതം ഉപജീവനമാർഗ്ഗമാക്കാനുള്ള അവസരങ്ങൾ കുറവായിരുന്നു. പരിശീലനത്തിനുള്ള സാദ്ധ്യതകളും കുറവായിരുന്നു. ഇതിനുള്ള അവസരം വന്നപ്പോൾ ഇദ്ദേഹം പുതുതായി തുടങ്ങിയ സൈന്റ് പീറ്റേഴ്സ്ബർഗ് കൺസർവേറ്ററിയിൽ ചേർന്നു. 1865-ലാണ് ഇദ്ദേഹം ഇവിടെനിന്ന് പാസായത്. അക്കാലത്ത് റഷ്യയിലെ ദേശീയ സംഗീതസരണിയിൽ പെട്ട സംഗീതസംവിധായകരിൽ നിന്ന് വ്യത്യസ്തമായി പാശ്ചാത്യ സംഗീത ശൈലിയിലെ വിദ്യാഭ്യാസമാണ് ചൈകോവ്സ്കിക്ക് ഇവിടെനിന്ന് ലഭിച്ചത്. ആ സമയത്ത് പ്രസിദ്ധരായിരുന്ന അഞ്ച് സംഗീതസംവിധായകരുമായി ഇദ്ദേഹത്തിന്റെ ബന്ധം എപ്പോഴും രസകരമായിരുന്നില്ല. പാശ്ചാത്യശൈലിയും റഷ്യൻ ശൈലിയും സമന്വയിപ്പിച്ചതിലൂടെ സ്വന്തം വ്യക്തിമുദ്ര പതിഞ്ഞതും എന്നാൽ റഷ്യൻ സംഗീതമാണെന്ന് തിരിച്ചറിയാവുന്നതുമായ ഒരു ശൈലി ഇദ്ദേഹം വികസിപ്പിച്ചെടുത്തു.

പൊതുജനസമ്മതി ലഭിച്ചുവെങ്കിലും ചൈക്കോവ്സ്കിയുടെ വ്യക്തിജീവിതം പ്രശ്നങ്ങൾ നിറഞ്ഞതായിരുന്നു. ഇടയ്ക്കിടെ ഇദ്ദേഹത്തിന് വിഷാദരോഗബാധ ഉണ്ടാകുമായിരുന്നു. അമ്മയെ വിട്ട് ബോഡിംഗ് സ്കൂളിൽ പോകേണ്ടിവന്നതും അമ്മയുടെ അകാലവിയോഗവും നെദേസ്ദ വോൺ മെക്ക് എന്ന സമ്പന്നയായ വിധവയുമായി 13 വർഷം നീണ്ട ബന്ധം തകർന്നതും ഇദ്ദേഹത്തെ വിഷാദരോഗിയാക്കുന്നതിൽ പങ്കു വഹിച്ചിരുന്നിരിക്കാം. ഇദ്ദേഹം രഹസ്യമായി സൂക്ഷിച്ച സ്വവർഗ്ഗ സ്നേഹവും ഇതിന് ഒരു കാരണമായിരുന്നിരിക്കാം എന്ന് കരുതപ്പെട്ടിരുന്നു. വർത്തമാനകാലത്തെ ചരിത്രകാരന്മാർ ഈ വിഷയം അത്ര പ്രധാനമായി കണക്കാക്കുന്നില്ല. 53 വയസ്സിൽ ഇദ്ദേഹം പെട്ടെന്ന് മരിച്ചത് കോളറ ബാധിച്ചാണെന്നാണ് കരുതപ്പെടുന്നത്. ഇത് അപകടമരണമോ ആത്മഹത്യയോ ആയിരുന്നോ എന്ന സംശയം നിലനി‌ൽക്കുന്നുണ്ട്.

ചില റഷ്യക്കാർക്ക് ഇദ്ദേഹത്തിന്റെ സംഗീതം പാശ്ചാത്യർ സ്വീകരിക്കുന്നത് അതിലെ പാശ്ചാത്യസ്വാധീനം കാരണമാണോ എന്ന സംശയം വച്ചുപുലർത്തിയിരുന്നു. വിമർശകരും ഇദ്ദേഹത്തിന്റെ സംഗീതത്തിന്റെ കാര്യത്തിൽ രണ്ടഭിപ്രായം വച്ചുപുലർത്തിയിരുന്നു. ന്യൂ യോർക്ക് ടൈംസിൽ ദീർഘകാലം സംഗീതവിമർശകനായിരുന്ന ഹരോൾഡ് സി. ഷോൺബെർഗിന്റെ അഭിപ്രായത്തിൽ ഇദ്ദേഹത്തിന്റെ സംഗീതത്തിൽ "ഉയർന്ന ചിന്ത" ഇല്ലായിരുന്നു.

അവലംബം

  • Holden, Anthony. Tchaikovsky. Toronto, Ontario, Canada: Penguin, 1997.

പുറത്തേയ്ക്കുള്ള കണ്ണികൾ

പൊതുസഞ്ചയത്തിലുള്ള ഷീറ്റ് മ്യൂസിക്ക്

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്