ബുഷെഹ്ർ പ്രവിശ്യ

ബുഷെഹ്ർ പ്രവിശ്യ (പേർഷ്യൻ: استان بوشهر) ഇറാനിലെ 31 പ്രവിശ്യകളിൽ ഒന്നാണ്. രാജ്യത്തിന്റെ തെക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന ഈ നഗരത്തിൻ പേർഷ്യൻ ഗൾഫിലേക്ക് ഒരു നീണ്ട തീരപ്രദേശമുണ്ട്. പ്രവിശ്യാ തലസ്ഥാനമായ ബുഷെഹ്ർ ആണ് ഇതിന്റെ കേന്ദ്രം. അസലുയെ, ബുഷെഹ്ർ, ദാഷ്ടെസ്ഥാൻ, ദാഷ്തി, ഡെയ്ർ, ഡെയ്‌ലാം, ജാം, കംഗൻ, ഗനാവേ, ടാംഗസ്ഥാൻ പത്ത് കൗണ്ടികളാണ് പ്രവിശ്യയിലുള്ളത്. 2011-ൽ, ഈ പ്രവിശ്യയിൽ ഏകദേശം 1 ദശലക്ഷം ആളുകൾ ഉണ്ടായിരുന്നു. 2014 ജൂൺ 22-ന് ഏകോപനത്തിനും വികസനത്തിനും മാത്രമായി പ്രവിശ്യയെ 5 മേഖലകളായി വിഭജിച്ചതിന് ശേഷം ഈ പ്രവിശ്യയെ റീജിയൻ 2-ന്റെ ഭാഗമായി ഉൾപ്പെടുത്തി.

ബുഷെഹ്ർ പ്രവിശ്യ

استان بوشهر
Province
Map of Bushehr Province
Map of Bushehr Province
Map of Iran with Bushehr highlighted
Location of Bushehr within Iran
Coordinates: 28°55′06″N 50°50′18″E / 28.9184°N 50.8382°E / 28.9184; 50.8382
CountryIran
RegionRegion 2[1]
CapitalBushehr
Counties10
ഭരണസമ്പ്രദായം
 • Governor generalAhmad Mohammadizadeh
വിസ്തീർണ്ണം
 • ആകെ22,743 ച.കി.മീ.(8,781 ച മൈ)
ജനസംഖ്യ
 (2016)[2]
 • ആകെ14,63,400
 • ജനസാന്ദ്രത64/ച.കി.മീ.(170/ച മൈ)
സമയമേഖലUTC+03:30 (IRST)
 • Summer (DST)UTC+04:30 (IRST)
Main language(s)Persian, Arabic and Turkic
HDI (2017)0.812[3]
very high · 9th
1750-കളുടെ തുടക്കത്തിൽ ബുഷെർ മേഖലയുടെ ഭൂപടം.

ചരിത്രം

നിയർച്ചസ് യുദ്ധസമയത്ത് മെസാംബ്രിയയിലൂടെ ബുഷെഹ്റിനെ ഗ്രീക്കുകാർക്ക് അറിയാമായിരുന്നു. എന്നിരുന്നാലും, 1913-ൽ ഒരു ഫ്രഞ്ച് പുരാവസ്തു ഖനന സംഘം ബുഷെഹ്റിന്റെ ഉത്ഭവം എലാമൈറ്റ് സാമ്രാജ്യകാലത്തായിരുന്നുവെന്ന് നിർണ്ണയിച്ചു. ലിയാൻ എന്നറിയപ്പെട്ടിരുന്ന ഒരു നഗരത്തിൽ നാവിക ആക്രമണങ്ങളിൽ നിന്ന് വളപ്പിനെ സംരക്ഷിക്കാൻ രൂപകൽപ്പന ചെയ്ത ഒരു ക്ഷേത്രം ഉണ്ടായിരുന്നു. ഇന്നത്തെ ബുഷെഹ്ർ നഗരത്തിൽ നിന്ന് ഏകദേശം 10 കിലോമീറ്റർ തെക്ക് മാറി അതിന്റെ അവശിഷ്ടങ്ങൾ ഇന്നും കാണാവുന്നതാണ്. മാർക്കോ പോളോ ഈ പ്രദേശത്തെ പേർഷ്യൻ പ്രവിശ്യയായ ഷബാങ്കാറെഹിൻറെ ഭാഗമാണെന്നാണ് വിവരിക്കുന്നത്. ഉണ്ണിയേശുവിനെ സന്ദർശിച്ച മൂന്ന് മാഗിമാരെ അടക്കം ചെയ്ത ഇറാനിലെ സാബ ഗ്രാമവും ഇതിൽ അടങ്ങിയിരിക്കുന്നു. 1506-ൽ പോർച്ചുഗീസുകാർ ബുഷെഹർ നഗരം ആക്രമിച്ച് അവരുടെ അധീനതയിലാക്കിയെങ്കിലും ഷാ അബ്ബാസ് സഫാവി അവരെ പരാജയപ്പെടുത്തി പോർച്ചുഗീസ് സാന്നിധ്യത്തിൽ നിന്ന് പേർഷ്യൻ ഗൾഫ് മേഖലയെ മോചിപ്പിച്ചു. 1734 ആയപ്പോഴേക്കും, അഫ്‌ഷാരിദ് രാജവംശത്തിലെ നാദിർ ഷായും പേർഷ്യൻ ഗൾഫിലെ അദ്ദേഹത്തിന്റെ സൈനിക നയങ്ങളും കാരണം ബുഷെഹ്ർ വീണ്ടും പ്രാധാന്യം നേടി. പേർഷ്യൻ ഗൾഫിലെ നാദിർഷായുടെ നാവികസേനയുടെ കേന്ദ്ര താവളമായി ബുഷെറിനെ അദ്ദേഹം തിരഞ്ഞെടുത്തു. അങ്ങനെ അദ്ദേഹം നഗരത്തിന്റെ പേര് ബന്ദർ ഇ നാദേരിയ (നാദേഴ്‌സ് പോർട്ട്) എന്നാക്കി മാറ്റി. ജോൺ എൽട്ടൺ എന്ന പേരിൽ ഒരു ഇംഗ്ലീഷുകാരനെ അദ്ദേഹം തന്റെ കപ്പൽവ്യൂഹത്തിൻറെ നിർമ്മാണത്തിനായി കൂലിയ്ക്കെടുത്തു. അദ്ദേഹത്തിന്റെ നാവികസേനയിൽ 8000-10000 ഉദ്യോഗസ്ഥരും നിരവധി കപ്പൽ നിർമ്മാണ ഘടകങ്ങളും ഉണ്ടായിരുന്നുവെന്ന് ഡച്ച് രേഖകൾ റിപ്പോർട്ട് ചെയ്യുന്നു. നാദറിന്റെ മരണശേഷം 1763-ൽ ബ്രിട്ടീഷുകാർ സാൻഡ് രാജവംശത്തിലെ കരീം ഖാനുമായി ഒപ്പുവെച്ച ഒരു കരാറിലൂടെ ബുഷെഹറിൽ അരങ്ങേറ്റം കുറിക്കുന്നത് വരെ ഡച്ചുകാർ ബുഷെറുമായുള്ള മികച്ച വാണിജ്യബന്ധം തുടർന്നു. അപ്പോഴേക്കും പേർഷ്യൻ ഗൾഫിലെ ഇറാന്റെ പ്രധാന തുറമുഖ നഗരമായി ബുഷെർ നഗരം മാറിയിരുന്നു. ഖ്വജർ കാലഘട്ടത്തിൽ, ബ്രിട്ടൻ, നോർവേ, റഷ്യ, ഇറ്റലി, ഫ്രാൻസ്, ജർമ്മനി, ഒട്ടോമനുകൾ എന്നിവരുമായി നഗരത്തിന് നയതന്ത്ര, വാണിജ്യ ഓഫീസുകൾ ഉണ്ടായിരിക്കുകയും അതേസമയം ബ്രിട്ടൻ ഈ പ്രദേശത്ത് സ്ഥിരമായി കാലുറപ്പിക്കുകയും ചെയ്തു.

2013 ബുഷെർ ഭൂകമ്പം

2013 ഏപ്രിൽ 9 ന് ബുഷെഹ്ർ പ്രവിശ്യയിലെ ദാഷ്തി കൗണ്ടിയിൽ ഷോൺബെഹ് പട്ടണത്തിലും ഷോൺബെ ആൻറ് തസുജ് ജില്ലയിലെ ഗ്രാമങ്ങളിലും റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പത്തിൽ 37 പേർ കൊല്ലപ്പെട്ടു.[4]

ഭാഷ

ജനസംഖ്യയിൽ ബഹുഭൂരിപക്ഷവും ഒന്നാം ഭാഷയായി പേർഷ്യൻ (മിക്കപ്പോഴും ഫാർസ് ഭാഷ) സംസാരിക്കുന്നു. അറബിയും തുർക്കിയും സംസാരിക്കുന്നവർ ഇവിടെ ന്യൂനപക്ഷമാണ്.[5][6]

മതം

ബുഷെഹറിന്റെ ജനസംഖ്യയിൽ ബഹുഭൂരിപക്ഷവും ഷിയ മുസ്ലീങ്ങളും 8.5% വരുന്ന സുന്നികൾ ന്യൂനപക്ഷവുമാണ്.[7]

കോളേജുകളും സർവ്വകലാശാലകളും

  • പേർഷ്യൻ ഗൾഫ് സർവ്വകലാശാല
  • ബുഷെഹ്ർ യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസസ്
  • ഇസ്ലാമിക് ആസാദ് യൂണിവേഴ്സിറ്റി ഓഫ് ബുഷെഹ്ർ
  • ഇസ്ലാമിക് ആസാദ് യൂണിവേഴ്സിറ്റി ഓഫ് ബോറാജാൻ
  • ഇസ്ലാമിക് ആസാദ് യൂണിവേഴ്സിറ്റി ഓഫ് ഷബാങ്കരെ
  • ഇസ്ലാമിക് ആസാദ് യൂണിവേഴ്സിറ്റി ഓഫ് ഖോർമുജ്
  • ഇസ്ലാമിക് ആസാദ് യൂണിവേഴ്സിറ്റി ഓഫ് ഖാർക്ക്
  • ഇറാൻ ന്യൂക്ലിയർ എനർജി കോളേജ്
  • പയാമേ നൂർ യൂണിവേഴ്സിറ്റി ഓഫ് ബുഷെഹ്ർ

സ്പോർട്സ്

ബുഷെഹറിലെ ഏറ്റവും പ്രശസ്തമായ കായിക വിനോദമാണ് ഫുട്ബോൾ. ഷാഹിൻ-ഇ ബൂഷെഹ്ർ, പാർസ് ജോനൂബി ജാം എന്നീ രണ്ട് പ്രശസ്ത ഫുട്ബോൾ ടീമുകളുടെയും ആസ്ഥാനമാണ് ബുഷെഹ്ർ നഗരം.

സാഹിത്യം

പ്രശസ്തരായ ചില കവികളുടെ ആസ്ഥാനമായി ബുഷെഹ്ർ അറിയപ്പെടുന്നു. അവരിൽ ഫായെസ് ദാഷ്തി (ദാഷ്ടെസ്താനി) (1830-1919), മനോച്ചെഹ്ർ അതാഷി എന്നിവരും ഉൾപ്പെടുന്നു. ഫായെസിൻറെ കവിതകളും ദാഷ്തി (അല്ലെങ്കിൽ ദാഷ്ടെസ്ഥാനി) സാഹിത്യവും പൊതുവെ ബാബ താഹറിന്റെ കൃതികളോട് സാമ്യമുള്ളതാണ്. സദേഖ് ചുബാക്ക്, നജാഫ് ദാര്യബന്ദരി, മൊനിറോ രാവണിപൂർ എന്നിവർ ബുഷെഹറിന്റെ സാഹിത്യത്തിലെ ഏറ്റവും പ്രമുഖരായ എഴുത്തുകാരാണ്.

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ബുഷെഹ്ർ_പ്രവിശ്യ&oldid=3824909" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്