ബോധക്ഷയം

തലച്ചോറിലേക്കുള്ള രക്തക്കുറവ് മൂലം സംഭവിക്കുന്ന താല്കാലികമായ പ്രജ്ഞഭ്രംശത്തെയാണ് ബോധക്ഷയം (ഇംഗ്ലീഷ: syncope) എന്ന് വിളിക്കുന്നത്‌. ഇതിനോടൊപ്പം ശാരിരിക ബലം നഷ്ടപ്പെടുന്നതിനാൽ, വീഴ്ച സംഭവിക്കാവുന്നതാണ്. ദ്രുതമായുള്ള തുടക്കവും അല്പനേരത്തെ ദൈർഘ്യവുമാണ് ബോധക്ഷയത്തിന്റെ ലക്ഷണങ്ങൾ.ബോധക്ഷയത്തിനു മുന്നോടിയായി തലചുറ്റൽ, മനംപുരട്ടൽ, ക്ഷീണം, വിയർക്കൽ, അമിതമായ ഹൃദയമിടിപ്പ്‌ തുടങ്ങിയവ ഉണ്ടായേക്കാം. ഇവയെ പ്രീസിന്കൊപ് (presyncope) എന്ന് വിളിക്കുന്നു.[1]

ബോധക്ഷയം

കാരണങ്ങൾ

ബോധക്ഷയത്തെ മുഖ്യമായും നമുക്ക് തരം തിരിക്കാം

  • ഹൃദയ സംബന്ധമായ ബോധക്ഷയം
  • റിഫ്ലെക്സ് ബോധക്ഷയം
  • സ്ഥിതിസംബന്ധ ബോധക്ഷയം (postural syncope)

ഹൃദയ സംബന്ധമായ ബോധാക്ഷയമാണ് ഇതിൽ ഏറ്റവും അപകടകരം. ഹൃദയ തലത്തിലുള്ള ക്രമക്കേടുകൾ, ഹൃദയാഘാതം, ഹൃദയഘടനയിലുള്ള അപാകതകൾ ഇവയൊക്കെ ഹൃദയ സംബന്ധമായ ബോധക്ഷയത്തിന് കാരണമാകാം.എഴുന്നേറ്റു നിൽക്കുമ്പോൾ ഉണ്ടാകുന്ന രക്തസമ്മർദ്ദവ്യതിയാനങ്ങൾ കാരണം തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയുന്നതാണ് സ്ഥിതിസംബന്ധബോധക്ഷയത്തിനുള്ള കാരണം.

മസ്തിഷ്‌കത്തിലെ രക്തപര്യയനത്തിന്റെ ഏറ്റക്കുറച്ചിലുകൾ, കർണ രോഗങ്ങൾ, രക്തത്തിലെ പഞ്ചസാരയുടെ കുറവ്, മരുന്നുകളുടെ അമിത ഉപയോഗം, മദ്യപാനം മാനസികാസ്വാസ്ഥ്യം തുടങ്ങിയവയും ബോധക്ഷയത്തിനു കാരണമാകാറുണ്ട്. [2]

സാൻ ഫ്രാൻസിസ്കോ ബോധക്ഷയ നിയമം

ഒരാളുടെ ബോധക്ഷയം അപകടകരമാംവിധം ഗുരുതരമാണോ എന്ന് അളക്കാനുള്ള ഒരു മാർഗ്ഗമാണ് സാൻ ഫ്രാൻസിസ്കോ ബോധക്ഷയ നിയമം.

  • ഹൃദയ കൃത്യോലോപം (congestive cardiac failure)
  • രക്തക്കുറവ്
  • ECG മാറ്റങ്ങൾ
  • ശ്വാസതടസ്സം
  • രക്തസംമ്മര്ദ കുറവ്

ഇവയാണ് ഈ നിയമത്തിലെ ഘടകങ്ങൾ

ചികിത്സ

ബോധക്ഷയം വന്ന രോഗിയെ തലച്ചോറിലേക്കുള്ള രക്തയോട്ടം പുനര്ഷ്ടപിക്കാനായി നിലത്തു കാലുകൾ പൊക്കിക്കൊണ്ട് കിടത്തുകയോ, അതിനു സൗകര്യമില്ലാത്ത പക്ഷം ശരീരം തുടയോടു ചേർത്ത് തല മുട്ടുകൽക്കിടയിലായി ഇരുത്തുകയോ ചെയ്യുക. ഇത് 10-15 മിനിറ്റുകൾ തുടരേണ്ടതാണ്. ഇതിനു ശേഷം രോഗി ബോധം വീണ്ടെടുക്കും. സ്ഥിരമായി ബോധക്ഷയമുള്ള രോഗികൾ ഒരു ഡോക്ടറെ കണ്ടു ചികിത്സ തേടേണ്ടതാണ്. മാത്രമല്ല, ബോധക്ഷയ ലക്ഷണങ്ങൾ കാണുമ്പോൾത്തന്നെ സുരക്ഷിതമായ ഒരു സ്ഥലത്തേക്ക് മാറി വീഴ്ചസംബന്ധമായ അപകടങ്ങൾ ഒഴിവാക്കേണ്ടതാണ്. ബോധക്ഷയ ലക്ഷണങ്ങൾ കാണുമ്പോൾത്തന്നെ രോഗി കൈകൾ ഇറുക്കി അടക്കുക, ബലം പിടിക്കുക, കുത്തിയിരിക്കുക, തുടകൾ അമർത്തുക മുതലായ പ്രക്രിയകൾ ചെയ്താൽ ബോധക്ഷയം ഒഴിവാക്കാവുന്നതാണ്.[3]

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ബോധക്ഷയം&oldid=3698949" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്