ബ്രിട്നി സ്പിയേർസ്

അമേരിക്കന്‍ ചലചിത്ര നടന്‍

ഒരു അമേരിക്കൻ പോപ്പ് ഗായികയാണ് ബ്രിട്ട്നി സ്പിയേർസ് എന്നറിയപ്പെടുന്ന ബ്രിട്ട്നി ജീൻ സ്പിയേർസ് (ഇംഗ്ലീഷ്: Britney Jean Spears, ജനനം ഡിസംബർ 2, 1981).

ബ്രിട്ട്നി സ്പിയേർസ്
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംബ്രിട്ട്നി ജീൻ സ്പിയേർസ്
ഉത്ഭവംകെന്റ്വുഡ്, ലൂസിയാന, യുണൈറ്റഡ് സ്റ്റേറ്റ്സ്
തൊഴിൽ(കൾ)ഗായിക, നർത്തകി, ഗാനരചയിതാവ്, നടി, രചയിതാവ്, പിയാനിസ്റ്റ്, സംവിധായിക
ഉപകരണ(ങ്ങൾ)പാടൽ, പിയാനോ
വർഷങ്ങളായി സജീവം1993-ഇപ്പോൾ
ലേബലുകൾസോണി (1997–1998)
ജൈവ് / Zomba
(1998–present)

ലൂസിയാനയിലെ കെന്റ്വുഡിലാണ് സ്പിയേർസ് വളർന്നത്. 1992-ൽ നാഷണൽ ടെലിവിഷനിലെ സ്റ്റാർ സേർച്ച് പരിപാടിയിൽ മത്സരാർത്ഥിയായി സ്പിയേർസ് പ്രത്യക്ഷപ്പെട്ടു. 1993 മുതൽ 1994 വരെ ഡിസ്നി ചാനലിലെ ദ ന്യൂ മിക്കി മൗസ് ക്ലബ് എന്ന പരമ്പരയിൽ അഭിനയിച്ചു. 1997-ൽ ജൈവുമായി റെക്കോർഡിങ് കരാറിലേർപ്പെട്ടു. ആദ്യ ആൽബമായ ബേബി വൺ മോർ ടൈം 1999-ൽ പുറത്തിറങ്ങി. ഈ ആൽബം ബ്രിട്ട്നിക്ക് പോപ്പ് താര പദവി നേടിക്കൊടുത്തു. മയക്കുമരുന്ന് ഉപയോഗം ഉൾപ്പെടെ പല വിവാദങ്ങളിലും സ്പിയേർസ് അകപ്പെട്ടിരുന്നു. 2008 ഡിസംബറിൽ തന്റെ 27-ആം ജന്മദിനത്തിൽ സർക്കസ് എന്ന ആൽബം പുറത്തിറക്കി.

യുണൈറ്റഡ് സ്റ്റേറ്റ്സിൽ ഏറ്റവുമധികം ആൽബങ്ങൾ വിറ്റഴിച്ച കലാകാരികളിൽ എട്ടാം സ്ഥാനത്താണ് സ്പിയേർസ്. റെക്കോർഡിങ് ഇൻഡസ്ട്രി അസോസിയേഷൻ ഓഫ് അമേരിക്കയുടെ കണക്കുകൾ പ്രകാരം ഇവരുടെ 3.2 കോടി ആൽബങ്ങളാണ് വിറ്റഴിയപ്പെട്ടിട്ടുള്ളത്. ലോകവ്യാപകമായി സ്പിയേർസിന്റെ ആൽബങ്ങളുടെ വില്പന 8.5 കോടിയാണ്.

അവലംബം



🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്