മംമ്ത മോഹൻദാസ്

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി
(മംത മോഹൻദാസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ ഒരു നടിയും പിന്നണിഗായികയുമാണ് മംമ്ത മോഹൻദാസ് (ജനനം: നവംബർ 14, 1984). തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിൽ അഭിനയിക്കുന്നതോടൊപ്പം പിന്നണി പാടുകയും ചെയ്യുന്ന അവർക്ക് 2006 ൽ തെലുങ്കിലെ മികച്ച പിന്നണി ഗായികക്കുള്ള ഫിലിം ഫെയർ അവാർഡ് സൗത്ത്, മലയാളത്തിലെ മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് എന്നിവയുൾപ്പെടെ ഫിലിം രണ്ടു ഫെയർ അവാർഡുകൾ ലഭിച്ചിരുന്നു. 2010 ൽ ഏറ്റവും മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള കേരള സംസ്ഥാന ഫിലിം അവാർഡും മംമ്തയ്ക്കു ലഭിച്ചിരുന്നു.

മംമ്ത മോഹൻദാസ്
ജനനം (1984-11-14) 14 നവംബർ 1984  (39 വയസ്സ്)
മനാമ, ബഹ്റൈൻ
തൊഴിൽനടി, പിന്നണി ഗായിക
സജീവ കാലം2005–present
ജീവിതപങ്കാളി(കൾ)പ്രജിത് പത്മനാഭൻ (2011–2012)

ആദ്യകാല ജീവിതം

മംമ്ത മോഹൻദാസ് 1984 നവംബർ 14 ന് കണ്ണൂർ സ്വദേശിയായ അമ്പലപ്പാട്ട് മോഹൻദാസന്റേയും അദ്ദേഹത്തിന്റെ പത്നി ഗംഗയുടേയും പുത്രിയായി ബഹ്റൈനിലാണ് ജനിച്ചത്. ഒരു മലയാളിയാണെങ്കിലും വളർന്നതും പന്ത്രണ്ടാം തരം വരെ വിദ്യാഭ്യാസം ചെയ്തതും ബഹ്റൈനിലെ ഇന്ത്യൻ സ്കൂളിലാണ്.[1] പിന്നീട് ബാംഗളൂരിൽ മൗണ്ട് കാർമൽ കലാലയത്തിൽ നിന്നു ബിരുദം നേടി. ഐ.ബി.എം, കല്യാൺ കേന്ദ്ര എന്നീ കമ്പനികളുടെ പരസ്യങ്ങൾക്ക് മോഡലായിരുന്നു. കർണ്ണാട സംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലും മംമ്ത പരിശീലനം നേടിയിട്ടുണ്ട്.[2]

വ്യക്തി ജീവിതം

മംമ്ത തന്നെ ബാധിച്ച അർബുദത്തോട് ആത്മവിശ്വാസത്തോടെ പോരാടുകയും അതിനെ അതിജീവിക്കുകയും ചെയ്തു. 2011 ഡിസംബർ 28-ന് വ്യവസായിയും തന്റെ ബാല്യകാല സൃഹൃത്തും ആയ പ്രജിത്ത് എന്ന വ്യക്തിയുമായി മംമ്തയുടെ വിവാഹം നടന്നു. 2012 ഡിസംബറിൽ ദമ്പതികൾ വിവാഹമോചനത്തിനായി കോടതിയിൽ അപേക്ഷ നൽകി.

അഭിനയ ജീവിതം

2005 ൽ ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന മലയാളചിത്രത്തിലൂടെയാണ് മംമ്ത മോഹൻദാസ് സിനിമാരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. ഈ ചിത്രം ഒരു വിജയമായിരുന്നില്ല എങ്കിലും ഇതിലെ ഇന്ദിര എന്ന കഥാപാത്രമായുള്ള മംമ്തയുടെ അഭിനയം ശ്രദ്ധേയമായിരുന്നു.[3] പിന്നീട് മമ്മൂട്ടി നായകനായി അഭിനയിച്ച ബസ്സ് കണ്ടക്ടർ എന്ന ചിത്രത്തിലും അഭിനയിച്ചു. അതിനുശേഷം സുരേഷ് ഗോപി നായകനായ അത്ഭുതം (2006), ലങ്ക (2006) എന്നീ ചിത്രങ്ങളിലും, ജയറാം നായകനായ മധുചന്ദ്രലേഖ (2006) എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. മോഹൻലാലിനൊപ്പം ബാബ കല്യാണിയിൽ നായികയായി അഭിനയിച്ചു. ആ വർഷം തന്നെ, കറു പഴനിയപ്പൻ സംവിധാനം ചെയ്ത ശിവപ്പതികാരം എന്ന ചിത്രത്തിൽ വിശാലിന്റെ നായികയായി തമിഴ് സിനിമാ രംഗത്തും അരങ്ങേറി. ഈ ചിത്രം ഒരു ശരാശരി വിജയമായിരുന്നു. 2007 ൽ മംമ്ത തെലുങ്കിൽ ശങ്കർദാദ സിന്ദാബാദ് എന്ന ചിത്രത്തിൽ പിന്നണിഗാനം പാടി. കൂടാതെ തെലുഗു ചിത്രങ്ങളിലും മംമ്ത അഭിനയിച്ചു.

2007 ൽ ബിഗ് ബി എന്ന ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം അഭിനയിച്ചു. എസ്.എസ് രാജമൗലിയുടെ സംവിധാനത്തിൽ യമഡോംഗ എന്ന ചിത്രത്തിലെ സഹവേഷം അഭിനയിച്ചുകൊണ്ട് മംമ്ത തെലുങ്കിലേയ്ക്കും രംഗപ്രവേശനം ചെയ്തു. ഈ ചിത്രം തെലുങ്കിലെ ആ വർഷത്തെ ഏറ്റവും മികച്ച ഹിറ്റുകളിൽ ഒന്നായിരുന്നു. ഈ ചിത്രത്തിൽ ഏതാനും ഒരു ഗാനങ്ങൾക്കു വേണ്ടി അവർ തന്റെ ശബ്ദം നൽകിയിരുന്നു. 2008 ൽ 7 ചിത്രം അഭിനയിച്ചതിൽ കൂടുതലും തെലുഗു ചിത്രങ്ങളിൽ ആയിരുന്നു. മംമ്തയുടെ ആദ്യ കന്നഡ ചിത്രം ഗോലി ആയിരുന്നു. പിന്നീട് കൃഷ്ണാർജ്ജുന എന്ന ചിത്രത്തിൽ പ്രധാന സ്ത്രീവേഷത്തിൽ അഭിനയിച്ചുവെങ്കിലും ഈ ചിത്രം ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് പ്രധാന വേഷത്തിലെത്തിയ ചിത്രം വിക്ടറി ആയിരുന്നു. ഇതും ബോക്സോഫീസിൽ കൂപ്പുകുത്തി. അതിനുശേഷം ആ വർഷത്തെ തന്റെ ഏക തമിഴ് ചിത്രമായ കുസേലനിൽ തമിഴ് സൂപ്പർ താരം രജനീകാന്തിനോടൊപ്പം ഒരു അതിഥി വേഷത്തിൽ മാത്രം പ്രത്യക്ഷപ്പെട്ടു. ജെ.ഡി. ചക്രവർത്തി സംവിധാനം ചെയ്ത ഹോമം, ശ്രീനു വൈറ്റ്ലയുടെ സംവിധാനത്തിൽ നാഗാർജ്ജുനയോടൊപ്പമുള്ള കിംഗ് എന്നിവയുൾപ്പെടെ മൂന്നു തെലുഗു ചിത്രത്തിലും മംമ്ത നായികയായി അഭിനയിക്കുകയും ഹോമം, കിംഗ് എന്നീ ചിത്രങ്ങളിലെ നിരവധി ഗാനങ്ങൾ ആലപിക്കാനുള്ള അവസരം ലഭിക്കുകയു ചെയ്തു.

2009 ൽ, മാധവനോടൊപ്പം ഗുരു എൻ ആള് എന്ന ഹാസ്യ ചിത്രത്തിൽ മാധവന്റെ ജോഡിയായി അഭിനിയിക്കുകയും പാസഞ്ചർ എന്ന മലയാള ചിത്രത്തിൽ ദിലീപ്, ശ്രീനിവാസൻ എന്നിവരൊടൊപ്പവും അഭിനിയിച്ചു. ഗുരു എൻ ആള് ഒരു ശരാശരി ചിത്രമായപ്പോൾ മലയാളത്തിലെ പാസഞ്ചർ എന്ന ചിത്രം മലയാളത്തിൽ അപ്രതീക്ഷിത വിജയം നേടി സൂപ്പർ ഹിറ്റായി. പാസഞ്ചറിലെ 'അനുരാധ' എന്ന ടെലിവിഷൻ റിപ്പോർട്ടറുടെ വേഷം മംമ്തയുടെ അഭിനയ ജീവിതത്തിലെ ഒരു വഴിത്തിരിവായി മാറി. 2009-ൽ തെലുങ്ക് ഡാർക്ക് ഫാന്റസി ചിത്രമായ അരുന്ധതിയിലെ പ്രധാന വേഷത്തിനു വേണ്ടി മംമ്തയെ സമീപിച്ചിരുന്നുവെങ്കിലും ആ വേഷം അവർ നിരസിക്കുകയും എന്നാൽ ഇത് ആ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമാകുകയും ചെയ്തു. 2010 ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത കഥ തുടരുമ്പോൾ എന്ന ചിത്രത്തിൽ ജയറാമിന്റെ നായികയായി അഭിനയിക്കുകയും നിരൂപക പ്രശംസ നേടിയ ഈ ചിത്രത്തിലൂടെ ആദ്യമായി മികച്ച നടിക്കുള്ള ഫിലിം ഫെയർ പുരസ്കാരം ലഭിക്കുകയുമുണ്ടായി. ഇതേ ചിത്രത്തിലെ അഭിനയത്തിനു മലയാളത്തിലെ മികച്ച നടിക്കുള്ള വനിതാ അവാർഡ് , മലയാളത്തിലെ മികച്ച നടിക്കുള്ള മാതൃഭൂമി അവാർഡ് , മലയാളത്തിലെ മികച്ച നടിക്കുള്ള ഏഷ്യാനെറ്റ് അവാർഡ് എന്നിവയും ലഭിച്ചു. 2010 ലെ മംമ്തയുടെ മറ്റ് പ്രോജക്ടുകൾ റഹ്മാനുമൊത്തുള്ള മുസാഫിർ, പൃഥിരാജിനോടൊപ്പമുള്ള അൻവർ, നാഗാർജ്ജുനയോടൊപ്പമുള്ള കേഡി എന്നിവയായിരുന്നു. 2011 ലെ മംമ്തയുടെ ആദ്യ ചിത്രം റേസ് ആയിരുന്നു. ഇതിലെ കാർഡിയോ സർജൻ എബിയുടെ (കുഞ്ചാക്കോ ബോബൻ) പത്നിയായുള്ള വേഷം ശ്രദ്ധിക്കപ്പെട്ടുവെങ്കിലും ഈ ചിത്രം ബോക്സ് ഓഫീസിൽ വിജയിച്ചില്ല.[4] മലയാളത്തിലെ അവളുടെ അടുത്ത ചിത്രം നായികയായിരുന്നു.[5] 2012 ൽ മംമ്ത, മഗിഴ് തിരുമേനി സംവിധാനം ചെയ്ത തടിയര താക്ക എന്ന തന്റെ മൂന്നാമത്തെ തമിഴ് സിനിമയിൽ പ്രത്യക്ഷപ്പെട്ടു.[6] 2013 ൽ ഇന്ദ്രജിത്തിനോടൊപ്പം പൈസ പൈസയിലും 2014 ൽ ടു നൂറാ വിത് ലൌ എന്ന ചിത്രത്തിൽ ഒരു മുസ്ലിം കഥാപാത്രത്തേയും അവതരിപ്പിച്ചു.[7] രഞ്ജിത്ത് ശങ്കറിന്റെ മമ്മൂട്ടി നായകനായ ‘വർഷം’ എന്ന ചിത്രത്തിലൂടെ മംമ്ത മലയാളത്തിൽ ശക്തമായി ഒരു തിരിച്ചുവരവു നടത്തിയിരുന്നു. 2016 ൽ 'മൈ ബോസ്' എന്ന ബോക്സ് ഓഫീസ് ഹിറ്റ് ചിത്രത്തിലൂടെ മലയാളത്തിൽ വീണ്ടും തന്റേതായ ഇടം കണ്ടെത്തിയ മംമ്ത, ദിലീപിനോടൊപ്പം ടൂ കൺട്രീസ് എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു. തോപ്പിൽ ജോപ്പൻ എന്ന ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം അഭിനയിക്കുകയും ബിജു മേനോനോടൊപ്പം ഒരു ചിത്രത്തിന്റെ കരാറിലൊപ്പിടുകയും ചെയ്തു. 2017 ൽ ക്രോസ്റോഡ് എന്ന ചിത്രത്തിൽ ഒരു യഥാസ്ഥിതിക മുസ്ലിം വേഷത്തിനായി കരാർ ചെയ്യപ്പെട്ടിരുന്നു. ഉദാഹരണം സുജാത എന്ന ചിത്രത്തിൽ മഞ്ജു വാര്യരോടൊപ്പം ഒരു അതിഥി വേഷത്തിലും ഇതിനിടെ പ്രത്യക്ഷപ്പെട്ടു. 2017 ന്റെ മധ്യത്തോടെ പൃഥിരാജിന്റെ ജോഡിയായി ഒരു ചിത്രത്തിന്റെ കരാറിൽ ഒപ്പുവെച്ചുവെങ്കിലും ഈ പദ്ധതിക്ക് വേണ്ടി പുതിയ തീയതികൾ അവശേഷിക്കാത്തതിനാൽ അത് ഒഴിവാക്കപ്പെട്ടു. കോടതി സമക്ഷം ബാലൻ വക്കീൽ എന്ന സിനിമയിലും അവർ അഭിനയിച്ചു.[8]

ആലാപന രംഗം

ഇന്ത്യൻ ഭാഷകളിലെ ഒരു മികച്ച പിന്നണി ഗായികയുംകൂടിയാണ് മംമ്ത. കർണാടക സംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലും മികച്ച പരിശീലനം സിദ്ധിച്ച മംമ്ത, തെലുങ്കു ചലച്ചിത്ര രംഗത്ത് അഭിനേത്രിയായി അരങ്ങേറ്റം കുറിക്കുന്നതിനുമുമ്പായിത്തന്നെ ഒരു പിന്നണി ഗായികയായി ദേവി ശ്രീ പ്രസാദിന്റെ സംഗീതസംവിധാനത്തിൽ റാഖി എന്ന തെലുങ്കു ചിത്രത്തിലെ ടൈറ്റിൽ ഗാനം ആലപിച്ചിരുന്നു. ഈ ചിത്രത്തിലെ ആലാപനത്തിന് 2006 ൽ ഫിലിംഫെയറിന്റെ മികച്ച പിന്നണി ഗായികക്കുള്ള പുരസ്കാരം അവരെ തേടിയെത്തി.[9]

പിന്നീട്, ചിരഞ്ജീവി അഭിനയിച്ച “ശങ്കർദാദ സിന്ദാബാദ്” എന്ന ചിത്രത്തിലെ “അകലേസ്താ ആന്നം പെഡ്ത” എന്ന സൂപ്പർഹിറ്റ് ഗാനമുൾപ്പെടെ സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദിന് വേണ്ടി നിരവധി ഗാനങ്ങൾ ആലപിക്കുവാൻ ആവശ്യപ്പെട്ടു. പിന്നീട് ഈ ഗാനത്തിന്റെ മൊഴിമാറ്റം തമിഴ് സിനിമയായ വില്ലിൽ ‘ഡാഡി മമ്മി’ എന്നു തുടങ്ങുന്ന ഗാനമായി മാറിയപ്പോഴും മംമ്ത തന്നെ ആലപിക്കുകയുണ്ടായി. "36-24-36 " എന്ന ഗാനം ജഗദം എന്ന ചിത്രത്തിനുവേണ്ടിയും "മിയ" എന്ന ഗാനം തുളസി എന്ന ചിത്രത്തിനുവേണ്ടിയും കിംഗ് എന്ന സിനിമയ്ക്കായി "ഖാനന" എന്ന ഗാനവും ഇതേ ചിത്രത്തിന്റെ ടൈറ്റിൽ ഗാനവും ആലപിക്കുവാൻ മംമ്തയ്ക്ക് അവസരം ലഭിച്ചു. അവർ സഹകരിച്ച മറ്റു സംഗീത സംവിധായകരിൽ എം.എം. കീരവാണി (മംമ്ത അഭിനയിച്ച യമദോങ്ക, കൃഷ്ണാർജ്ജുന, ചന്ദ്രാമാമാ എന്നിവയിൽ), ആർ. പി. പട്നായിക്ക് (ആന്ദമൈന മൻസുലൂ എന്ന ചിത്രം), ചാക്രി (വിക്ടറി എന്ന ചിത്രം), നിതിൻ റൈക്വാർ (മംമ്ത അഭിനയിച്ച ഹോമം എന്ന ചിത്രം), തമൻ (ജയീഭവ എന്ന ചിത്രം) എന്നിവർ ഉൾപ്പെടുന്നു.

തമിഴിൽ സിലമ്പരസൻ നായകനായ കാലൈ എന്ന ചിത്രത്തിലെ "കാലൈ കാലൈ" എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരുന്നു. സുപ്രസിദ്ധ സംഗീതജ്ഞൻ യുവൻ ശങ്കർ രാജായുടെ സംഗീത സംവിധാനത്തിൽ ഗോവ എന്ന കോമഡി ചിത്രത്തിലെ “ഇടൈ വഴി” എന്ന ഗാനം ബെന്നി ദയാലിനൊപ്പവും ആലപിച്ചു. 2010-ൽ പുറത്തിറങ്ങിയ അൻവർ എന്ന മലയാള ചിത്രത്തിലൂടെ ആദ്യമായി മാതൃഭാഷയിലും പാടുവാൻ മംമ്തയ്ക്ക് അവസരം ലഭിച്ചു. ത്രില്ലർ എന്ന ചിത്രത്തിനായും അവരുടെ ഒരു ഗാനം റെക്കോർഡ് ചെയ്യപ്പെട്ടിരുന്നു. 'മൊഹബത്ത്' എന്ന ചിത്രത്തിൽ ഹരിഹരനോടൊപ്പം ഒരു യുഗ്മഗാനം പാടിയിരുന്നു. 2012 ൽ അരികെ എന്ന ചിത്രത്തിനായി “ഇരവിൽ വിരിയും” എന്നു തുടങ്ങുന്ന ഗാനവും ആടുപുലിയാട്ടം എന്ന ചിത്രത്തിനായി “കറുപ്പാന കണ്ണഴകി” എന്ന ഗാനവും ആലപിച്ചിരുന്നു.

മറ്റു രംഗങ്ങൾ

2012 ൽ സൂര്യ ടിവിയിലെ ‘കയ്യിൽ ഒരു കോടി’ എന്ന ക്വിസ് ഷോയിൽ ആതിഥേയത്വം വഹിച്ചുകൊണ്ട് മംമ്ത ടെലിവിഷൻ മേഖലയിലേയ്ക്കും കടന്നുവന്നിരുന്നുവെങ്കിലും ഈ ഷോ പിന്നീട് റദ്ദാക്കപ്പെട്ടു.[10] ജനപ്രീതിയാർജ്ജിച്ച ഡി 4 ഡാൻസിന്റെ ജഡ്ജായും അവർ പ്രവർത്തിച്ചിരുന്നു.

ഓഗസ്റ്റ് 4 മുതൽ 7 വരെ നടത്തപ്പെട്ടിരുന്ന കൊച്ചി ഇന്റർ നാഷനൽ ഫാഷൻ വീക്കിന്റെ (KIWF) ബ്രാൻഡ് അംബാസിഡറായിരുന്നു മംമ്ത. അതുപോലെതന്നെ 2013 ൽ നടി ഭാവനയൊടൊപ്പം സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ (CCL) മോഹൻലാൽ ക്യാപ്റ്റനും, ഇന്ദ്രജിത്ത് വൈസ് ക്യാപ്റ്റനുമായിരുന്ന കേരളാ സ്ട്രൈക്കേഴ്സ് ടീമിന്റെ ബ്രാണ്ട് അംബാസിഡറും കൂടിയായിരുന്നു അവർ.

ഗാനം ആലപിച്ച ചിത്രങ്ങൾ

വർഷംഗാനംസിനിമസംഗീത സംവിധായകൻസഹ ഗായകൻ/ഗായികഭാഷ
2006"രാക്കി രാക്കി"രാഖിദേവി ശ്രീ പ്രസാദ്ദേവി ശ്രീ പ്രസാദ്തെലുങ്ക്
2007"Akalesthe Annam Pedtha"ശങ്കർ ദാദ സിന്ദാബാദ്ദേവി ശ്രീ പ്രസാദ്Soloതെലുങ്ക്
"36-24-36"ജഗദംദേവി ശ്രീ പ്രസാദ്Soloതെലുങ്ക്
"Olammi Tikkareginda"യമാദോങ്കഎം.എം. കീരവാണിJr. NTRതെലുങ്ക്
"Sakkubaayine"ചന്ദാമാമഎം.എം. കീരവാണിജാസി ഗിഫ്റ്റ്തെലുങ്ക്
"Mia"തുളസിദേവി ശ്രീ പ്രസാദ്നവീൻതെലുങ്ക്
2008"Buggalerrabada"കൃഷ്ണാർജ്ജുനഎം.എം. കീരവാണിM. M. കീരവാണിതെലുങ്ക്
"Ghanana (Funny)"കിംഗ്ദേവി ശ്രീ പ്രസാദ്Soloതെലുങ്ക്
"King"കിംഗദേവി ശ്രീ പ്രസാദ്Lesie Lewisതെലുങ്ക്
"അന്തമൈന മനസുലോ"അന്തമൈന മൻസുലോR. P. PatnaikSoloതെലുങ്ക്
"Sunley Zara "വിക്ടറിCharkiനവീൻതെലുങ്ക്
"Jenifer Laa"വിക്ടറിCharkiNithin,Shashankതെലുങ്ക്
"Yey Mister Ninne"ഹോമംNithin RaikwarNihal,Shivaniതെലുങ്ക്
"Kalai"കാലൈG. V. Prakash KumarBenny Dayalതമിഴ്
2009"Gundelona"ജയീഭാവS. S. ThamanMegha, Priya, Jananiതെലുങ്ക്
"Daddy Mummy"വില്ല്ദേവി ശ്രീ പ്രസാദ്നവീൻതമിഴ്
2010"Idai Vazhi"ഗോവയുവാൻ ശങ്കർ രാജBenny Dayalതമിഴ്
"Njan"അൻവർഗോപി സുന്ദർപൃഥ്വിരാജ് സുകുമാരൻമലയാളം
"പ്രിയങ്കരി"ദ ത്രില്ലർDharan KumarHaricharanമലയാളം
"പ്രിയങ്കരി"(Remix)ദ ത്രില്ലർDharan KumarBenny Dayalമലയാളം
2011"അത്തറു പെയ്യണണ"മൊഹബത്ത്S. BalakrishnanHariharanമലയാളം
2012"ഇരവിൽ വിരിയും"അരികെഔസേപ്പച്ചൻSoloമലയാളം
"കൺ തുറന്നൊരു കല്ല്യാണി"മുല്ലശ്ശേരി മാധവൻകുട്ടി നേമം പി.ഒ.രതീഷ് വേഗSoloമലയാളം
2015"കറുപ്പാന കണ്ണഴകി"ആടുപുലിയാട്ടംരതീഷ് വേഗSoloമലയാളം
2018TBAഅനിയൻ കുഞ്ഞും തന്നാലായത്എം. ജയചന്ദ്രൻSolo with sivaമലയാളം

അഭിനയിച്ച ചിത്രങ്ങൾ

വർഷംചിതംകഥാപാത്രംഭാഷകുറിപ്പ്
2005മയൂഖംഇന്ദിരമലയാളം
2006ബസ് കണ്ടക്ടർസെലീനമലയാളം
അത്ഭുതംമരിയമലയാളം
ലങ്കലങ്കാ ലക്ഷ്മിമലയാളം
മധുചന്ദ്രലേഖഇന്ദുലേഖമലയാളം
സിവപ്പതിഗാരംചാരുലതതമിഴ്
ബാബ കല്യാണിമധുമിത അശോകൻമലയാളം
2007ബിഗ് ബിറിമിമലയാളം
യമദോംഗധനലക്ഷ്മിതെലുഗു
2008ഗൂലിരമ്യകന്നഡ
കൃഷ്ണാർജ്ജുനസത്യതെലുഗു
വിക്ടറിജാനകിതെലുഗു
കുചേലൻAssistant Directorതമിഴ്അതിഥി വേഷം
KathanayakuduAssistant Director
ഹോമംDr. Lakshmiതെലുഗു
ചിന്തകയല രവിLavanyaതെലുഗു
കിംഗ്Swapna/Poojaതെലുഗു
2009ഗുരു എൻ ആള്സീമതമിഴ്
പാസഞ്ചർഅനുരാധമലയാളംNominated, Filmfare Award for Best Actress - Malayalam
2010കേഡിജാനകിതെലുഗു
കഥ തുടരുന്നുവിദ്യാലക്ഷ്മിമലയാളംWinner, Filmfare Award for Best Actress - Malayalam
Winner, Kerala State Film Award for Second Best Actress[11]
Winner, Asianet Most Popular Actress Award
നിറകാഴ്ച്ചശിൽപ്പമലയാളം
അൻവർഅയേഷ ബീഗംമലയാളംWinner, Asianet Most Popular Actress Award
ദ ത്രില്ലർമലയാളംSpecial appearance
കരയിലേക്ക് ഒരു കടൽദൂരംഗീതമലയാളം
2011റേസ്നിയമലയാളം
നായികഅലീനമലയാളം
2012പത്മശ്രീ ഭരത് ഡോക്ടർ സരോജ് കുമാർനീലിമമലയാളം
ഞാനും എന്റെ ഫാമിലിയുംഡോ. പ്രിയമലയാളം
അരികെഅനുരാധമലയാളംNominated - Filmfare Award for Best Actress - Malayalam

Nominated - Filmfare Award for Best Female Playback Singer - Malayalam

Thadaiyara Thaakkaപ്രിയതമിഴ്
ജവാൻ ഓഫ് വെള്ളിമലഅനിതമലയാളം
മൈ ബോസ്പ്രിയാ നായർമലയാളംAsianet Film Awards for Most Popular Actress
2013സെല്ലുലോയ്ഡ്ജാനറ്റ്മലയാളംNominated - Filmfare Award for Best Actress - Malayalam
ലേഡീസ് & ജെന്റിൽമാൻഅനുമലയാളം
മുസാഫിർഅനുപമമലയാളം
പൈസ പൈസസൂര്യമലയാളം
2014ടു നൂറാ വിത്ത് ലൌനൂറമലയാളം
വർഷംഡോ. ജയശ്രീമലയാളം
20152 കൺട്രീസ്ലയമലയാളംNominated - Filmfare Award for Best Actress - Malayalam
2016തോപ്പിൽ ജോപ്പൻമരിയമലയാളം
2017ഉദാഹരണം സുജാതജില്ലാ കളക്ടർമലയാളംExtended Cameo
ക്രോസ്റോഡ് ബദറുന്നീസമലയാളംin the segment "Badar"
ഗുഢാലോചനപത്മമലയാളം
2018കാർബൺസമീറമലയാളം
നീലിലക്ഷ്മിമലയാളം
ജോണി ജോണി യെസ് അപ്പഅമല ജയകുമാർമലയാളം
20199ആനിമലയാളം
കോടതി സമക്ഷം ബാലൻ വക്കീൽഅനുരാധ സുദർശൻമലയാളം
2020ഫോറൻസിക്മലയാളം
2021മ്യാവൂമലയാളം
2022ജനഗണമനമലയാളം
2023മഹേഷും മാരുതിയുംമലയാളം
2023ബാന്ദ്രസാക്ഷിമലയാളം

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=മംമ്ത_മോഹൻദാസ്&oldid=3988759" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ