മിഷേൽ ടെമർ

ബ്രസീലിന്റെ മുപ്പത്തിയേഴാമത്തേയും നിലവിലെയും പ്രസിഡന്റാണ് മിഷെൽ ടെമർ[2].യഥാർത്ഥ നാമം മിഷേൽ മിഗൽ ഏലിയാസ് ടെമർ ലുലിയ.ബ്രസീലിലെ ആദ്യ വനിത പ്രസിഡന്റായ ദിൽമ റൂസഫ് ഇംപീച്ച്മെന്റിലൂടെ പുറത്തായതോടെയാണ് മിഷേൽ ടെമർ പ്രസിഡന്റായി ചുമതലയേറ്റത്.പതിമൂന്ന് വർഷമായി ബ്രസീൽ ഭരിച്ചിരുന്ന വർക്കേഴ്സ് പാർട്ടിയുടെ ഭരണത്തിന് ടെമറിലൂടെ അവസാനമായി.രണ്ട് ദശാബ്ദമായി യബ്രസീലിൽ ഡെമോക്രാറ്റിക്ക് മൂവ്മെന്റ് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥികളെ മെനയുന്നതിൽ പ്രധാനപങ്കുവഹിക്കുന്ന ടെമറിനെ മുമ്പ് ബി.ബി.സി 'കിങ് മേക്കർ,ബട്ട് നെവർ എ കിങ്' എന്ന് വിശേഷിപ്പിച്ചിരുന്നു[3].എഴുപത്തഞ്ചുകാരനായ മിഷേൽ ടെമർ ആണ് ബ്രസീലിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റ്.

His Excellency
മിഷേൽ ടെമർ
37th President of Brazil
പദവിയിൽ
ഓഫീസിൽ
31 August 2016[i]
Vice PresidentNone
മുൻഗാമിDilma Rousseff
24th Vice President of Brazil
ഓഫീസിൽ
1 January 2011 – 31 August 2016
രാഷ്ട്രപതിDilma Rousseff
മുൻഗാമിJosé Alencar
പിൻഗാമിPosition vacant
President of the Chamber of Deputies
ഓഫീസിൽ
2 February 2009 – 17 December 2010
മുൻഗാമിArlindo Chinaglia
പിൻഗാമിMarco Maia
ഓഫീസിൽ
2 February 1997 – 14 February 2001
മുൻഗാമിLuís Eduardo Magalhaes
പിൻഗാമിAécio Neves
President of the Brazilian Democratic Movement Party
ഓഫീസിൽ
9 September 2001 – 5 April 2016
മുൻഗാമിJader Barbalho
പിൻഗാമിRomero Jucá
വ്യക്തിഗത വിവരങ്ങൾ
ജനനം
Michel Miguel Elias Temer Lulia

(1940-09-23) 23 സെപ്റ്റംബർ 1940  (83 വയസ്സ്)
Tietê, São Paulo, Brazil
രാഷ്ട്രീയ കക്ഷിBrazilian Democratic Movement
പങ്കാളികൾ
  • Maria de Toledo (divorced)
  • Marcela Tedeschi (m. 2003)
Domestic partnerNeusa Popinigis (separated)
കുട്ടികൾ6
വസതിAlvorada Palace
അൽമ മേറ്റർUniversity of São Paulo
Pontifical Catholic University of São Paulo
ഒപ്പ്

സ്വകാര്യജീവിതം

സാവോ പോളോയിലെ ടീറ്റെയിൽ1940-ൽ ജനിച്ചു.വടക്കൻ ലെബനനിൽ നിന്ന് ബ്രസീലിലേയ്ക്ക് കുടിയേറിയ നാഖൗൽ മിഗൽ ടെമറിന്റെയും മാർക്ക് ബാർബാർ ലുലിയയുടെയും ആറുമക്കളിൽ ഇളയമകനായ[4][5] ടെമർ സാവോപോളോ സർവകലാശാലയിൽ നിന്ന് നിയമബിരുദവും പൊന്തിഫിക്കൽ കാത്തോലിക്ക് യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്റ്ററേറ്റും നേടിയിട്ടുണ്ട്.പൊന്തിഫിക്കൽ കാത്തോലിക്ക് യൂണിവേഴ്സിറ്റിയിൽ പ്രഫസറായി.കവി കൂടിയായ ടെമർ 'അനോണിമസ് ഇന്റിമസി' എന്ന കവിതാസമാഹാരവും ഭരണഘടനാ നിയമങ്ങളെക്കുറിച്ചുളള ഗ്രന്ഥവും രചിച്ചിട്ടുണ്ട്.32കാരിയായ മുൻ മിസ് സാവോ പോളോ മാർസെല്ലയാണ് ടെമറിന്റെ ജീവിതപങ്കാളി.

രാഷ്ട്രീയജീവിതം

രണ്ടുതവണ സ്റ്റേറ്റ് പ്രോസിക്യൂട്ടറായി ജോലിചെയ്തിട്ടുളള ടെമർ1987 മുതൽ ആറുതവണ നാഷണൽ കോൺഗ്രസ് ഓഫ് ബ്രസീലിന്റെ അധോസഭയായ ചേംബർ ഓഫ് ഡെപ്യൂട്ടീസിൽ അംഗമായി[6] .മൂന്നുതവണ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു.ബ്രസീലിന്റെ ഇപ്പോഴത്തെ ഭരണഘടന നടപ്പാക്കിയ നാഷണൽ കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലിയിൽ അംഗമായിരുന്നു.ബ്രസീലിയൻ ഡെമോക്രാറ്റിക്ക് മൂവ്മെന്റ് പാർട്ടിയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട[6] ടെമർ,ദിൽമ റൂസസഫ്സർക്കാരിൽ വൈസ് പ്രസിഡന്റായി.ദിൽമാ റൂസഫ് ഇംപീച്ച്മെന്റ് വഴി അധികാരത്തിൽ നിന്ന് പുറത്തായപ്പോൾ 2016 ആഗസ്റ്റ് 31-ന് പ്രസിഡന്റ് ആയി അധികാരത്തിലേറി[7] .

അവലംബം

കുറിപ്പുകൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=മിഷേൽ_ടെമർ&oldid=3989732" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്