മുഖ്യാഹാരം

ഒരു സമൂഹത്തിലെ ഭൂരിഭാഗം ആളുകളും അവരുടെ ദൈനംദിന ഊർജ്ജ-പോഷക ആവശ്യങ്ങൾ നിറവേറ്റാൻ കൂടിയ അളവിൽ പതിവായി ഭക്ഷിക്കുന്ന ആഹാരപദാർത്ഥങ്ങളെയാണു് അവരുടെ മുഖ്യാഹാരം എന്ന പ്രയോഗം കൊണ്ടു് അർത്ഥമാക്കുന്നതു്. മിക്ക സമൂഹങ്ങളിൽ ആളുകളുടെ മുഖ്യാഹാരം ചുരുങ്ങിയ എണ്ണം ഇനങ്ങളിൽ കേന്ദ്രീകരിച്ചിരിക്കുന്നു.[1]

ധാന്യം
പലയിനം ഉരുളക്കിഴങ്ങുകൾ - ഒരു വിപണി ദൃശ്യം

പ്രത്യേകതകൾ

ഓരോ സ്ഥലങ്ങളിലേയും മുഖ്യാഹാരങ്ങൾ വ്യത്യസ്തമായിരിക്കാം. പക്ഷേ അതതു പ്രദേശത്തിനു യോജിച്ച വിധത്തിൽ ഉരുത്തിരിഞ്ഞുവന്നിട്ടുള്ള അത്തരം ഭക്ഷ്യപദാർത്ഥങ്ങൾക്കു് പ്രധാനമായും ഈ പ്രത്യേകതകൾ കാണാം:

  • അവ മറ്റു ഭക്ഷ്യവസ്തുക്കളേക്കാൾ താരതമ്യേന കുറഞ്ഞ വിലയ്ക്കു് ധാരാളമായും എളുപ്പത്തിലും ലഭിയ്ക്കുന്നവയായിരിക്കും.
  • അന്നജം, മാംസ്യം, കൊഴുപ്പ് എന്നീ അവശ്യ ഭക്ഷ്യഘടകങ്ങളിൽ ഒന്നോ അതിലധികമോ ഇത്തരം ആഹാരങ്ങളിൽ നിന്നും ലഭ്യമായിരിക്കും.
  • അവ ഉയർന്ന ഉല്പാദനനിരക്കിൽ കാലാവസ്ഥക്കനുയോജ്യമായ രീതിയിൽ കൃഷിചെയ്തു വിളവെടുക്കാവുന്നവയായിരിക്കും.
  • അവയിൽ പലതും ദീർഘകാലത്തേക്കു സംഭരിച്ചുവെക്കാവുന്നവയായിരിക്കും.

മുഖ്യാഹാരങ്ങളിൽ പെടുന്ന പ്രധാന ഉദാഹരണങ്ങളാണു് ധാന്യങ്ങൾ, പയറുവർഗ്ഗങ്ങൾ, മറ്റു തരം വിത്തിനങ്ങൾ, വേരു്, കിഴങ്ങ് തുടങ്ങിയ കാർഷികോൽപ്പന്നങ്ങൾ. സുലഭമായി ലഭിയ്ക്കുന്ന സാഹചര്യങ്ങളിലും പ്രദേശങ്ങളിലും മത്സ്യം പോലുള്ള ജന്തുജന്യമായ ആഹാരങ്ങളും മുഖ്യാഹാരമായി ഉപയോഗിക്കപ്പെടുന്നുണ്ടു്.

അരി, ഗോതമ്പ്, ബാർലി, ചോളം, തിന, ചാമ തുടങ്ങിയ ധാന്യങ്ങളും ഉരുളക്കിഴങ്ങ്, മരച്ചീനി, കാവത്ത് തുടങ്ങിയ കിഴങ്ങുവർഗ്ഗങ്ങളും മുഖ്യാഹാരങ്ങളായി ഉപയോഗിക്കപ്പെടുന്നുണ്ടു്. പയർ, പരിപ്പ്, പച്ചക്കറികൾ തുടങ്ങിയവ മുഖ്യാഹാരത്തിനൊപ്പം പോഷകസംപൂരകമായി ആളുകൾ പതിവായി ഭക്ഷിക്കുന്നവയാണു്. ഇതിനുപുറമേ വാർഷികലഭ്യതയനുസരിച്ച് ചക്ക, കടച്ചക്ക, മാങ്ങ, കൂർക്ക, വാഴപ്പഴം തുടങ്ങിയവയും വിവിധതരം ഭക്ഷ്യഎണ്ണകളും മാംസം, മുട്ട, പാൽ തുടങ്ങിയവയും ആളുകളുടെ ഭക്ഷ്യാവശ്യങ്ങൾ പൂർത്തീകരിക്കുന്നു.[2][3][4][5][6]

മുഖ്യാഹാരങ്ങളുടെ ജനസംഖ്യാവിതരണം

ശരാശരി ഉപഭോഗം (പ്രതിദിന പ്രതിശീർഷ കിലോകാലറി)(1979-1981)
ശരാശരി ഉപഭോഗം (പ്രതിദിന പ്രതിശീർഷ കിലോകാലറി)(2001-2003)
ആഗോളതലത്തിൽ ആളോഹരി പ്രതിദിന ഭക്ഷ്യോർജ്ജ ഉപഭോഗം. ജനസംഖ്യ വർദ്ധിച്ചുകൊണ്ടിരിക്കുമ്പോൾ പോലും, യുദ്ധക്കെടുതികളിൽ പെട്ട സ്ഥലങ്ങളിലൊഴികെ, ആഗോളതലത്തിൽ പ്രതിശീർഷ ഭക്ഷ്യോപഭോഗം വർദ്ധിച്ചുകൊണ്ടിരിക്കുന്നുണ്ടു്.


മനുഷ്യർക്കു ഭക്ഷിക്കാവുന്ന അമ്പതിനായിരത്തിൽ പരം സസ്യജാതികളിൽ ഏതാനും നൂറുകളിൽ ഒതുങ്ങുന്ന എണ്ണം മാത്രമാണു് പ്രധാന ഭക്ഷണമായി പരിഗണിക്കപ്പെടാവുന്നതു്. ഇതിൽ വെറും പതിനഞ്ചിനങ്ങൾ മാത്രമാണു് ലോകജനസംഖ്യയുടെ 90 ശതമാനം ആളുകൾ ഉപയോഗിക്കുന്നവ. അരിയും ഗോതമ്പും ചോളവും മാത്രം നാനൂറു കോടിയിൽ അധികം മനുഷ്യരുടെ (അതായതു് ലോകത്തെ ഭക്ഷ്യാവശ്യത്തിന്റെ മൂന്നിൽ രണ്ടു ഭാഗവും) നിവർത്തിക്കുന്നു.[7]


ലോകത്തിന്റെ വിശപ്പു മാറ്റുന്ന പത്തു മുഖ്യാഹാരങ്ങൾ (വാർഷികോല്പാദനക്കണക്കിൽ)[8]
ആഗോള ഉല്പാദനംWorld production
2008
ശരാശരി വിളവെടുപ്പ്
2010
ഏറ്റവും ഉല്പാദനക്ഷമമായ കൃഷിഭൂമികൾ
2010[9]
സ്ഥാനംവിളവു്(മെട്രിൿ ടണ്ണിൽ)(പ്രതിഹെക്ടർ ടൺ)(പ്രതിഹെക്ടർ ടൺ)[10]രാജ്യം
1ചോളം823 ദശലക്ഷം5.128.4ഇസ്രായേൽ
2ഗോതമ്പ്690 ദശലക്ഷം3.18.9നെതർലാൻഡ്സ്, ബെൽജിയം
3അരി685 ദശലക്ഷം4.310.8ആസ്ത്രേലിയ
4ഉരുളക്കിഴങ്ങ്314 ദശലക്ഷം17.244.3യു.എസ്.എ
5മരച്ചീനി233 ദശലക്ഷം12.534.8ഇന്ത്യ
6സോയാബീൻ231 ദശലക്ഷം2.43.7തുർക്കി
7മധുരക്കിഴങ്ങ്110 ദശലക്ഷം13.533.3സെനിഗാൾ
8സോർഗം66 ദശലക്ഷം1.512.7യോർദ്ദാൻ
9കാവത്ത് /ചേന52 ദശലക്ഷം10.528.3കൊളംബിയ
10വാഴപ്പഴം34 ദശലക്ഷം6.331.1എൽ സാൽവഡോർ



പോഷക ഘടകങ്ങൾ

മുഖ്യാഹാരങ്ങളുടെ അസംസ്കൃതമായ അവസ്ഥയിൽ ഓരോ ഇനത്തിലും അടങ്ങിയിരിക്കുന്ന ശരാശരി പോഷകഘടകങ്ങൾ താഴെ കൊടുത്തിരിക്കുന്നു. എന്നാൽ ഇവയിൽ പലതും വേവിച്ചോ മുളപ്പിച്ചോ മറ്റു വിധത്തിലോ പാകം ചെയ്യാതെ ഭക്ഷ്യയോഗ്യമല്ല. അപ്രകാരം ചെയ്യുമ്പോൾ പോഷക ഘടകങ്ങൾക്കു് താഴെയുള്ള പട്ടികയിൽ നിന്നും പ്രകടമായ വ്യത്യാസം ഉണ്ടാവാം

Nutrient content of major staple foods[11]
STAPLE:Maize / Corn[A]Rice[B]Wheat[C]Potato[D]Cassava[E]Soybean[F]Sweet potato[G]Sorghum[H]Yam[Y]Plantain[Z]
Component (per 100g portion)AmountAmountAmountAmountAmountAmountAmountAmountAmountAmount
Water (g)7612117960687797065
Energy (kJ)360152814193226706153601419494511
Protein (g)3.27.113.72.01.413.01.611.31.51.3
Fat (g)1.180.662.470.090.286.80.053.30.170.37
Carbohydrates (g)19807117381120752832
Fiber (g)2.71.310.72.21.84.236.34.12.3
Sugar (g)3.220.1200.781.704.1800.515
Calcium (mg)2283412161973028173
Iron (mg)0.524.313.520.780.273.550.614.40.540.6
Magnesium (mg)37251442321652502137
Phosphorus (mg)891155085727194472875534
Potassium (mg)270115431421271620337350816499
Sodium (mg)15526141555694
Zinc (mg)0.451.094.160.290.340.990.300.240.14
Copper (mg)0.050.220.550.110.100.130.15-0.180.08
Manganese (mg)0.161.093.010.150.380.550.26-0.40-
Selenium (mcg)0.615.189.40.30.71.50.600.71.5
Vitamin C (mg)6.80019.720.6292.4017.118.4
Thiamin (mg)0.200.580.420.080.090.440.080.240.110.05
Riboflavin (mg)0.060.050.120.030.050.180.060.140.030.05
Niacin (mg)1.704.196.741.050.851.650.562.930.550.69
Pantothenic acid (mg)0.761.010.940.300.110.150.80-0.310.26
Vitamin B6 (mg)0.060.160.420.300.090.070.21-0.290.30
Folate Total (mcg)462314316271651102322
Vitamin A (IU)208002131801418701381127
Vitamin E, alpha-tocopherol (mg)0.070.1100.010.1900.2600.390.14
Vitamin K (mcg)0.30.101.91.901.802.60.7
Beta-carotene (mcg)52001808509083457
Lutein+zeazanthin (mcg)7640080000030
Saturated fatty acids (g)0.180.180.450.030.070.790.020.460.040.14
Monounsaturated fatty acids (g)0.350.210.340.000.081.280.000.990.010.03
Polyunsaturated fatty acids (g)0.560.180.980.040.053.200.011.370.080.07
A corn, sweet, yellow, rawB rice, white, long-grain, regular, raw
C wheat, durumD potato, flesh and skin, raw
E cassava, rawF soybeans, green, raw
G sweetpotato, raw, unpreparedH sorghum, raw
Y yam, rawZ plantains, raw

കുറിപ്പ്: കടുപ്പിച്ച അക്ഷരങ്ങളിൽ കൊടുത്തിട്ടുള്ളവ, ഈ പട്ടികയിലെ മറ്റു ഭക്ഷ്യപദാർത്ഥങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ അതതു പോഷകങ്ങളിൽ ഏറ്റവും സാന്ദ്രത കൂടിയ ഭക്ഷ്യ ഇനത്തെ കാണിക്കുന്നു. ഇതേ പോഷകഘടകങ്ങൾ കൂടിയ അളവിൽ കാണപ്പെടുന്ന, എന്നാൽ കുറഞ്ഞ അളവിൽ മാത്രം ഉല്പാദിപ്പിക്കുന്ന മറ്റു ഭക്ഷ്യ ഇനങ്ങൾ കണ്ടേക്കാം.

മുഖ്യാഹാരങ്ങൾ - ചിത്രശേഖരം

ഇതും കാണുക

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=മുഖ്യാഹാരം&oldid=3641353" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്