അരി

നെൽച്ചെടിയുടെ ഫലമായ നെന്മണിയിൽ നിന്നും വേർതിരിച്ചെടുക്കുന്ന ധാന്യമാണ്‌ അരി

നെൽച്ചെടിയുടെ ഫലമായ നെന്മണിയിൽ നിന്നും വേർതിരിച്ചെടുക്കുന്ന ധാന്യമാണ്‌ അരി (ഇംഗ്ലീഷ്:Rice) അഥവാ നെല്ലരി. ലോകത്ത് ഏറ്റവും കൂടുതൽ ഭക്ഷിക്കപ്പെടുന്ന ധാന്യമാണിത്. കിഴക്കൻ ഏഷ്യ, തെക്കുകിഴക്കൻ ഏഷ്യ, ദക്ഷിണേഷ്യ എന്നിവിടങ്ങളിൽ അരി പ്രധാന ആഹാരമാണ്. കരിമ്പിനും ചോളത്തിനും ശേഷം ലോകത്ത് ഏറ്റവും കൂടുതൽ ഉൽപ്പാദിപ്പിക്കുന്ന കാർഷികവിളയാണ് അരി.[1] ചോളം പ്രധാനമായും ഉപയോഗിക്കുന്നത് മാനുഷിക ഉപഭോഅഗത്തിനല്ലാത്തതിനാൽ അരിയാണ് മനുഷ്യന്റെ പോഷക ആവശ്യങ്ങൾക്ക് ലോകത്ത് ആകമാനം ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ധാന്യം. മനുഷ്യന്റെ ഊർജ്ജ ഉപയോഗത്തിന്റെ അഞ്ചിലൊന്ന് കലോറി അരിയിൽ നിന്നാണ് ലഭിക്കുന്നത്.[2]

അരി
Oryza sativa
വിളഞ്ഞ നെല്ല്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Liliopsida
Order:
Family:
Genus:
Species
  • Oryza glaberrima
  • Oryza sativa
ബസ്മതി അരി
പാലക്കാടൻ മട്ട
ചൈനയിൽ നെല്പാടങ്ങൾ.

കൃഷിചെയ്യുന്ന അരി, വന്യമായ ആവാസവ്യവസ്ഥയിൽ നിന്നും ഉരുത്തിരിഞ്ഞുവന്നത് ആസ്ത്രേലിയയിൽ നിന്നാണെന്നു കരുതുന്നു.[3] ചൈനയിലെ ഐതിഹ്യങ്ങൾ പ്രകാരം അവിടുന്നാണ് അരി നാട്ടിലെത്തിയത്.[4] ജെനറ്റിക് പഠനങ്ങൾ പ്രകാരം 8200 -13500 വർഷങ്ഗ്നൾക്ക് മുൻപ് ചൈനയിലെ പേൾ നദി താഴ്‌വരയിലാണ് അരി നട്ടുവളർത്താാൻ തുടങ്ങിയതെന്നാണ്. നേരത്തേ പുരാവസ്തുശാസ്ത്രത്തെളിവുകൾ പ്രകാരം അരി യാങ്‌സി നദീതടത്തിലാണ് ആദ്യമായി നട്ടുവളർത്തിയത്.

കിഴക്കൻ ഏഷ്യയിൽനിന്നും തെക്കുകിഴക്ക് ഏഷ്യയിലെക്കും തെക്കേ ഏഷ്യയിലേക്കും[5] എത്തിയ അരി പശ്ചിമ ഏഷ്യയിൽ നിന്നും യൂറോപ്പിലെത്തി. യൂറോപ്പുകാർ അമേരിക്ക കോളനിയാക്കിയ കാലത്ത് അവരിലൂടെ അരി അമേരിക്കയിലുമെത്തി. ധാരാളം ഇനം അരികളുണ്ട്, ഓരോ നാട്ടിലും പ്രിയം വെവ്വേറെയാണ്. സ്പെയിനിലും മറ്റും മാർദ്ദവമുള്ളതും പശപശപ്പുള്ളതുമായ അരിയോടാണ് പ്രിയം.

ഏകവർഷിയായി കൃഷി ചെയ്യുന്ന ഒരു ഏകബീജപത്രി സസ്യമാണ്. എന്നാൽ ഉഷ്ണമേഖലാപ്രദേശങ്ങളിൽ ഇതിനു ബഹുവർഷസ്വഭാവംവും കാണിക്കാനാവും. 30 വർഷം വരെ ഒരേ ചെടിയിൽ നിന്നും വിളവുകിട്ടുന്നവയുമുണ്ട്.[6] കാറ്റുവഴിയാണ് പരാഗണം. നല്ല മഴയും ധാരാളം കായികശേഷി വേണ്ടതിനാൽ കുറഞ്ഞപണിക്കൂലിയും ഉള്ള സ്ഥലങ്ങളിൽ നെൽകൃഷി വളരെ അനുയോജ്യമണ്. എന്നാലും പ്രായോഗികമായി ഏതുതരം സ്ഥലങ്ങളിലും കൃഷി നടത്താവുന്നതാണ്. വയലിൽ വെള്ളം നിറച്ച കൃഷി ചെയ്യുന്നതാണ് സാമ്പ്രദായികമായ മാർഗം.

ചരിത്രം

4000 വർഷങ്ങൾക്കു മുൻപേ തന്നെ നെൽകൃഷി ഇന്ത്യയിൽ നിലനിന്നിരുന്നു എന്നതിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. [7]

കൂടുതൽ അളവിൽ ഇരുമ്പും സിങ്കും ഉള്ള അരികൾ കൃത്രിമമായി വികസിപ്പിച്ചെടുത്തതായി അടുത്തിടെ പുറത്തുവന്ന പഠനങ്ങൾ കാണിക്കുന്നു.[8]

ഇന്ത്യയിൽ

ഇന്ത്യയിലെ 75% ജനങ്ങളുടേയും പ്രധാന ഭക്ഷണമാണ്‌ അരി. ഇതിനു പുറമേ മതപരമായ ആചാരങ്ങളിലും അരി പ്രധാന പങ്കു വഹിക്കുന്നു. അരി വെള്ളത്തിൽ ഇട്ട് വേവിച്ചുണ്ടാക്കുന്ന ആഹാരപദാർഥമാണ് ചോറ്. .പല ഹിന്ദു ക്ഷേത്രങ്ങളും ചോറ് നൈവേദ്യമായി നൽകുന്നുണ്ട്. വിവാഹം, ജനനം, മരണം, എന്നിങ്ങനെ ഹിന്ദുക്കളുടെ മിക്ക ആചാരാഘോഷങ്ങളിലും അരി ഒരു പ്രധാന പങ്കുവഹിക്കുന്നുണ്ട്. പച്ചക്കറി ചേർന്ന എരിവുള്ള കറികൾ ചേർത്താണ്‌ അരിഭക്ഷണം സാധാരണ പലരും കഴിക്കുന്നത്[9]‌.

അരി കൊണ്ടുണ്ടാക്കുന്ന വിഭവങ്ങൾ

ചോറ്, ബിരിയാണി, പായസം, പലഹാരങ്ങൾ ഉൾപ്പെടുന്ന പ്രാതൽ വിഭവങ്ങൾ എല്ലാം ഉണ്ടാക്കാൻ അരി ഉപയോഗിക്കുന്നു.

കഞ്ഞി

കഞ്ഞിയും അച്ചാറും
തവിട് കളയാത്ത അരി

കഴുകിയ അരി തിളച്ച വെള്ളത്തിലിട്ട് വേവിച്ചെടുത്ത് ഉപ്പ് ചേർത്ത് കോരി കുടിക്കുന്നു.ഇതിന്റെ കൂടെ കൂട്ടാനുകളും(കറികൾ) ഉപയോഗിക്കുന്നു

ചോറ്

അരി വേവിച്ചെടുത്ത് (ചോറ്)വെള്ളം ഊറ്റിക്കളയുന്നു

കേരളീയരുടെ പ്രധാന ആഹാരമാണ്‌ ചോറ്‌. അരി വെള്ളത്തിലിട്ട്‌ ഒരു മണിക്കൂറോളം തിളപ്പിക്കും. നന്നായി വെന്തുകഴിഞ്ഞ് വെള്ളം ഊറ്റിമാറ്റുമ്പോഴാണ്‌ ചോറുകിട്ടുന്നത്‌. അരിയുടെ വ്യത്യാസമനുസരിച്ച്‌ ചോറിന്റെ നിറത്തിനും ഗുണത്തിനുമൊക്കെ മാറ്റം വരും. മട്ട അരിയുടെ ചോറിന്‌ വളരെ നേർത്ത ചുവപ്പു നിറമുണ്ട്‌. സദ്യയിൽ ഒന്നാമത്തെ ഘടകമാണ് ചോറ്.

ബിരിയാണി, നെയ്‌ ചോർ എന്നിവ ഉണ്ടാക്കുന്നത് വില കൂടിയ ബസുമതി, കോല തുടങ്ങിയ അരി കൊണ്ടാണ്.

പായസം

പൊരി

വേവിച്ച നെല്ലിനെ വറുത്ത് ഉണ്ടാക്കുന്നതാണ് പൊരി. പച്ച നെല്ലിനെ വറുത്തുണ്ടാക്കുന്നത് മലർ. പലതരത്തിലുള്ള വിഭവങ്ങളുണ്ടാക്കാൻ പൊരി ഉപയോഗിക്കുന്നു.

അരിപ്പൊടികൊണ്ടുണ്ടാക്കുന്ന വിഭവങ്ങൾ

ഇതും കാണുക

ചിത്രങ്ങൾ

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=അരി&oldid=3948662" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്