മുഹമ്മദ് അലി ജിന്ന

ഒരു മുസ്ലീം രാഷ്ട്രീയ നേതാവും അഭിഭാഷകനും ആൾ ഇന്ത്യാ മുസ്ലീംലീഗിന്റെ നേതാവും പാകിസ്താൻ എന്ന ര

മുഹമ്മദ് അലി ജിന്ന (ഉർദു: ) (ഡിസംബർ 25 1876 - സെപ്റ്റംബർ 11 1948) ഒരു മുസ്ലീം രാഷ്ട്രീയ നേതാവും അഭിഭാഷകനും ആൾ ഇന്ത്യാ മുസ്ലീംലീഗിന്റെ നേതാവും പാകിസ്താൻ എന്ന രാഷ്ട്രത്തിന്റെ സ്ഥാപകനും, പാകിസ്താന്റെ ആദ്യത്തെ ഗവർണർ ജനറലുമാണ്‌.[2] (ജനനം മഹോമെദാലി ജിന്നാഭായ്; 25 ഡിസംബർ 1876 - 11 സെപ്റ്റംബർ 1948). 1913 മുതൽ 1947 ഓഗസ്റ്റ് 14 ന് പാകിസ്താൻ എന്ന രാഷ്ട്രം സൃഷ്ടിക്കപ്പെടുന്നതുവരെ ജിന്ന അഖിലേന്ത്യാ മുസ്ലീം ലീഗിന്റെ നേതാവായി സേവനമനുഷ്ഠിക്കുകയും പിന്നീട് പാകിസ്താന്റെ ആദ്യ ഗവർണർ ജനറൽ പദവി അലങ്കരിച്ച അദ്ദേഹം മരണംവരെ തൽസ്ഥാനത്തു തുടരുകയും ചെയ്തു. ഇദ്ദേഹം പാകിസ്താനിൽ വലിയ നേതാവ് എന്നർത്ഥമുള്ള ഖ്വായിദ്-ഇ-ആസം (Quaid-e-Azam (ഉർദു: قائد اعظم — "Great Leader") ) എന്നും രാഷ്ട്രത്തിന്റെ പിതാവ് എന്നർത്ഥമുള്ള ബാബ-ഇ-ഖതം(Baba-e-Qaum ("Father of the Nation")) എന്നും അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ ജന്മദിനം പാകിസ്താനിൽ ദേശീയ അവധിദിവസമായി കണക്കാക്കപ്പെടുന്നു.

Quaid-e-Azam
Baba-i-Qaum
Muhammad Ali Jinnah
محمد علی جناح
A view of Jinnah's face late in life
Jinnah in 1945
1st Governor-General of Pakistan
ഓഫീസിൽ
14 August 1947 – 11 September 1948
MonarchGeorge VI
പ്രധാനമന്ത്രിLiaquat Ali Khan
മുൻഗാമിPosition established
പിൻഗാമിKhawaja Nazimuddin
Speaker of the National Assembly
ഓഫീസിൽ
11 August 1947 – 11 September 1948
DeputyMaulvi Tamizuddin Khan
മുൻഗാമിPosition established
പിൻഗാമിMaulvi Tamizuddin Khan
President of the Constituent Assembly of Pakistan
ഓഫീസിൽ
11 August 1947 – 11 September 1948
DeputyLiaquat Ali Khan
മുൻഗാമിOffice created
പിൻഗാമിLiaquat Ali Khan
വ്യക്തിഗത വിവരങ്ങൾ
ജനനം
Mohammedali Jinnahbhai

(1876-12-25)25 ഡിസംബർ 1876
Karachi, Bombay Presidency, British India
മരണം11 സെപ്റ്റംബർ 1948(1948-09-11) (പ്രായം 71)
Karachi, Federal Capital Territory, Dominion of Pakistan[1]
അന്ത്യവിശ്രമംMazar-e-Quaid
ദേശീയതBritish India (1876–1947)
Pakistan (1947–1948)
രാഷ്ട്രീയ കക്ഷി
പങ്കാളികൾ
  • Emibai Jinnah (1892–93)
  • Rattanbai Petit (1918–29)
RelationsSee Jinnah family
കുട്ടികൾDina Wadia (by Rattanbai Petit)
മാതാപിതാക്കൾsJinnahbhai Poonja (father)
Mithibai Jinnah (mother)
അൽമ മേറ്റർThe Honourable Society of Lincoln's Inn
തൊഴിൽ
  • Barrister
  • Politician
ഒപ്പ്

അവിഭക്ത ഇന്ത്യയിലുൾപ്പെട്ടിരുന്ന കറാച്ചിയിലെ വസീർ മാൻഷനിൽ ജനിച്ച ജിന്ന ലണ്ടനിലെ ലിങ്കൺസ് ഇൻ എന്ന സ്ഥലത്ത് ഒരു ബാരിസ്റ്ററായി പരിശീലനം നേടി. ബ്രിട്ടീഷ് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ അദ്ദേഹം ബോംബെ ഹൈക്കോടതിയിൽ ജോലിക്കു ചേരുകയും, ദേശീയ രാഷ്ട്രീയത്തിൽ താൽപ്പര്യം പ്രകടിപ്പിക്കുകയും ചെയ്തതോടെ ആത്യന്തികമായി അദ്ദേഹത്തിന്റെ നിയമ പരിശീലന ജോലിയെത്തന്നെ മാറ്റിസ്ഥാപിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ രണ്ട് ദശകങ്ങളിൽ മുഹമ്മദ് അലി ജിന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിലൂടെ പ്രാമുഖ്യം നേടി. തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ ആദ്യ വർഷങ്ങളിൽ, ജിന്ന ഹിന്ദു-മുസ്‌ലിം ഐക്യത്തിന് വേണ്ടി വാദിക്കുകയും കോൺഗ്രസും അഖിലേന്ത്യാ മുസ്‌ലിം ലീഗും തമ്മിലുള്ള 1916 ലെ ലഖ്‌നൗ കരാർ രൂപപ്പെടുത്താൻ സഹായിക്കുകയും അതിലൂടെ മുൻനിരയിലേയ്ക്കെത്തുകയും ചെ്യതു. അഖിലേന്ത്യാ ഹോം റൂൾ ലീഗിലെ ഒരു പ്രധാന നേതാവായി ഉയർന്നുവന്ന ജിന്ന മുസ്‌ലിംകളുടെ രാഷ്ട്രീയ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ഒരു പതിനാലു പോയിന്റ് ഭരണഘടനാ പരിഷ്കരണ പദ്ധതി നിർദ്ദേശിച്ചു. എന്നിരുന്നാലും, 1920 ൽ, രാഷ്ട്രീയ അരാജകത്വമെന്ന് അദ്ദേഹം കരുതിയിരുന്ന സത്യാഗ്രഹത്തിന്റെ പ്രചാരണത്തെ പിന്തുടരാൻ കോൺഗ്രസ് സമ്മതിച്ചപ്പോൾ ജിന്ന കോൺഗ്രസ് പാർട്ടിയിൽനിന്ന് രാജിവച്ചു.

1940 ആയപ്പോഴേക്കും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മുസ്‌ലിംകൾക്ക് സ്വന്തമായ ഒരു രാജ്യം ഉണ്ടായിരിക്കണമെന്ന് വിശ്വാസത്തിലേയ്ക്ക് ജിന്ന എത്തിപ്പെട്ടു. ആ വർഷം ജിന്നയുടെ നേതൃത്വത്തിലുള്ള മുസ്ലീം ലീഗ് പ്രത്യേക രാഷ്ട്രം ആവശ്യപ്പെട്ടുകൊണ്ട് ലാഹോർ പ്രമേയം പാസാക്കി. രണ്ടാം ലോകമഹായുദ്ധസമയത്ത്, പ്രമുഖ കോൺഗ്രസ് നേതാക്കന്മാർ ജയിലിലടക്കപ്പെട്ടപ്പോൽ ലീഗ് ശക്തിയാർജ്ജിക്കുകയും ലോകയുദ്ധത്തിന് തൊട്ടുപിന്നാലെ നടന്ന തിരഞ്ഞെടുപ്പിൽ, മുസ്‌ലിംകൾക്കായി നീക്കിവച്ചിരുന്ന ഭൂരിഭാഗം സീറ്റുകളും അത് നേടിയെടുക്കുന്നതിലേയ്ക്കു നയിക്കുകയും ചെയ്തു. ആത്യന്തികമായി, ഉപഭൂഖണ്ഡത്തെ ഒരൊറ്റ രാജ്യമായി നിലനിറുത്തുന്നതിനായി കോൺഗ്രസ്, മുസ്‌ലിം ലീഗ് പാർട്ടികൾക്ക് ഒരു അധികാര പങ്കിടൽ സൂത്രവാക്യത്തിലെത്താൻ കഴിയാതിരിക്കുകയും ഇത് ഹൈന്ദവ ഭൂരിപക്ഷത്തിലുള്ള ഒരു ഇന്ത്യ, മുസ്‌ലിം ഭൂരിപക്ഷ രാജ്യമായ പാകിസ്താൻ എന്നിങ്ങനെ ദ്വിരാഷ്ട്ര ആശയത്തോടു യോജിക്കാൻ എല്ലാ പാർട്ടികളെയും പ്രേരിപ്പിക്കുകയും ചെയ്തു.

പാകിസ്താന്റെ ആദ്യത്തെ ഗവർണർ ജനറലെന്നനിലയിൽ ജിന്ന പുതിയ രാജ്യത്തിന്റെ സർക്കാരും നയങ്ങളും സ്ഥാപിക്കുന്നതിനും സ്വാതന്ത്ര്യാനന്തരം വിഭജിത ഇന്ത്യയിൽനിന്ന് പാകിസ്താനിലേക്ക് കുടിയേറിയ ദശലക്ഷക്കണക്കിനായ മുസ്ലീം കുടിയേറ്റക്കാരെ സഹായിക്കുന്നതിനും അവർക്ക് അഭയാർഥിക്യാമ്പുകൾ സ്ഥാപിക്കുന്നതിന് വ്യക്തിപരമായി മേൽനോട്ടം വഹിക്കുന്നതിനുമായി പ്രവർത്തിച്ചു. യുണൈറ്റഡ് കിംഗ്ഡത്തിൽ നിന്ന് സ്വാതന്ത്ര്യം നേടി ഒരു വർഷത്തിനുശേഷം 1948 സെപ്റ്റംബറിൽ തന്റെ 71 ആം വയസ്സിൽ ജിന്ന അന്തരിച്ചു. ആഴമേറിയതും ആദരണീയവുമായ ഒരു പാരമ്പര്യം അദ്ദേഹം പാകിസ്താനിൽ ഉപേക്ഷിച്ചു. പിന്നീട് ലോകത്തിലെ എണ്ണമറ്റ തെരുവുകളും റോഡുകളും പ്രദേശങ്ങളും ജിന്നയുടെ ബഹുമാനാർത്തം അദ്ദേഹത്തിന്റെ പേരിലറിയപ്പെട്ടു. പാകിസ്താനിലെ നിരവധി സർവകലാശാലകളും പൊതു കെട്ടിടങ്ങളും ജിന്നയുടെ പേര് വഹിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ജീവചരിത്രകാരനായ സ്റ്റാൻലി വോൾപെർട്ടിന്റെ അഭിപ്രായത്തിൽ ജീന്ന പാകിസ്താനിലെ ഏറ്റവും മികച്ച നേതാവായി തുടരുന്നു.

ജീവിതരേഖ

ആദ്യകാലം

അക്കാലത്ത് ബ്രിട്ടീഷ് ഇന്ത്യയിലെ ബോംബെ പ്രസിഡൻസിയിലുൾപ്പെട്ടിരുന്നതും ഇന്നത്തെ പാകിസ്താനിലെ സിന്ധിൽ കറാച്ചിക്കു സമീപമുള്ള[3] വസീർ മാൻഷനിലെ രണ്ടാം നിലയിലെ ഒരു വാടക അപ്പാർട്ട്മെൻറിൽ ജിന്നാബായി പൂഞ്ചയുടേയും അദ്ദേഹത്തിന്റെ പത്നി മിത്തിബായിയുടേയും  പുത്രനായി 1876 ലാണ്[i] അദ്ദേഹം ജനിച്ചത്. ജീന്നയുടെ ജനനസമയത്ത് അദ്ദേഹത്തിനു നൽകിയിരുന്ന പേര് മഹോമെദാലി ജിന്നാബായ്[ii] എന്നായിരുന്നു. ജിന്നയുടെ കുടുംബം ഗുജറാത്തി ഇസ്മായിലി ഷിയ മുസ്ലീം പശ്ചാത്തലത്തിൽ നിന്നുള്ളവരായിരുന്നുവെങ്കിലും ജിന്ന പിന്നീട് ട്വെൽവർ ഷിയ ബോധനങ്ങളെയാണ് പിന്തുടർന്നത്.[4][5][6][7] അദ്ദേഹത്തിന്റെ മരണശേഷം, പിൽക്കാല ജീവിതത്തിൽ അദ്ദേഹം സുന്നി വിഭാഗത്തിലേക്ക് പരിവർത്തനം ചെയ്തിരുന്നതായി ബന്ധുക്കളും മറ്റ് സാക്ഷികളും അവകാശപ്പെട്ടു. മരിക്കുമ്പോൾ അദ്ദേഹത്തിന്റെ മതം ഒന്നിലധികം കോടതി കേസുകളിൽ തർക്കത്തിലായിരുന്നു.[8] ജിന്ന സമ്പന്നമായ ഒരു വ്യാപാര പശ്ചാത്തലത്തിൽ നിന്നുള്ളയാളായിരുന്നു.

jinnah in youth
ഒരു വ്യാപാരിയായിരുന്ന അദ്ദേഹത്തിന്റെ പിതാവ്, ഗോണ്ടാൽ നാട്ടുരാജ്യത്തിലെ (കത്തിയവാർ, ഗുജറാത്ത്) പനേലി ഗ്രാമത്തിൽ തുണി നെയ്ത്തുകാരുടെ കുടുംബത്തിലാണ് ജനിച്ചത്; ജിന്നയുടെ മാതാവും ആ ഗ്രാമത്തിൽ നിന്നുതായിരുന്നു. 1875-ൽ കറാച്ചിയിലേക്ക് താമസം മാറ്റുന്നതിനുമുമ്പായി അവർ വിവാഹിതരായി. 1869 ൽ സൂയസ് കനാൽ തുറന്നതോടെ, മുമ്പ് ഷിപ്പിംഗിനായി കൂടുതൽ ആശ്രയിക്കപ്പെട്ടിരുന്ന ബോംബെയേക്കാൾ യൂറോപ്പിന് 200 നോട്ടിക്കൽ മൈൽ അടുത്താണ് കറാച്ചി എന്ന അനുകൂലകാരണത്താൽ കറാച്ചി നഗരം അക്കാലത്ത് ഒരു വമ്പിച്ച സാമ്പത്തിക കുതിച്ചുചാട്ടം ആസ്വദിക്കുകയായിരുന്നു.[9][10] മാതാപിതാക്കളുടെ രണ്ടാമത്തെ കുട്ടിയായിരുന്ന ജിന്നയ്ക്ക്[11][12] ഇളയ സഹോദരി ഫാത്തിമ ജിന്ന ഉൾപ്പെടെ മൂന്നു സഹോദരിമാരും മൂന്ന് സഹോദരന്മാരും ഉണ്ടായിരുന്നു. മാതാപിതാക്കൾ ഗുജറാത്തി സ്വദേശികളായിരുന്നതിനാൽ കുട്ടികൾക്ക് കച്ചിയും ഇംഗ്ലീഷും സംസാരിക്കാൻ സാധിച്ചു.[13] മാതൃഭാഷയായ ഗുജറാത്തിയിലോ ഉർദുവിലോ ജിന്നയ്ക്ക് പ്രാവീണ്യമുണ്ടായിരുന്നില്ല എന്നിരുന്നാലും ഇംഗ്ലീഷിൽ അദ്ദേഹത്തിന് കൂടുതൽ പ്രാവീണ്യമുണ്ടായിരുന്നു..[14][15][16] ഫാത്തിമ ഒഴികെ, അദ്ദേഹത്തിന്റെ സഹോദരങ്ങളെക്കുറിച്ച് വളരെക്കുറച്ച് അറിവുകളേയുള്ളു. അവർ എവിടെയാണ് താമസമാക്കിയത് അല്ലെങ്കിൽ നിയമപരമായ ജോലിയിലും രാഷ്ട്രീയ ജീവിതത്തിലും അദ്ദേഹം മുന്നേറിയപ്പോൾ സഹോദരനുമായി കൂടിക്കാഴ്ച നടത്തിയിരുന്നോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തതയില്ല.[17]

കുട്ടിക്കാലത്ത്, മുഹമ്മദ് അലി ജിന്ന ബോംബെയിൽ അദ്ദേഹത്തിന്റെ ഒരു അമ്മായിയോടൊപ്പം താമസിക്കുകയും അവിടെയുള്ള ഗോക്കൽ ദാസ് തേജ് പ്രൈമറി സ്കൂളിലും പിന്നീട് കത്തീഡ്രൽ ആന്റ് ജോൺ കോനൻ സ്കൂളിലും പഠനം നടത്തുകയും ചെയ്തിരുന്നു.[18][19][20] കറാച്ചിയിൽ അദ്ദേഹം സിന്ധ്-മദ്രസ-തുൾ-ഇസ്ലാമിലും ക്രിസ്ത്യൻ മിഷനറി സൊസൈറ്റി ഹൈസ്കൂളിലും തുടർ വിദ്യാഭ്യാസം ചെയ്തു. ഹൈസ്കൂൾകാലത്ത് ബോംബെ സർവകലാശാലയിൽ നിന്ന് അദ്ദേഹം മെട്രിക്കുലേഷൻ നേടി. അദ്ദേഹത്തിന്റെ പിന്നീടുള്ള വർഷങ്ങളിലും പ്രത്യേകിച്ച് അദ്ദേഹത്തിന്റെ മരണശേഷവും  അദ്ദേഹം തന്റെ ഒഴിവു സമയങ്ങൾ പൂർണ്ണമായി പോലീസ് കോടതിയിൽ ചെലവഴിച്ചു, നിയമ നടപടികൾ ശ്രദ്ധിച്ചു, ഒപ്പം വെളിച്ചത്തിന്റെ അഭാവം പരിഹരിക്കുവാൻ തെരുവ് വിളക്കുകളുടെ സഹായത്തോടെ തന്റെ പുസ്തകങ്ങളെ വായിച്ചു തുടങ്ങി പാകിസ്താൻ സ്ഥാപകന്റെ ബാല്യകാലത്തെക്കുറിച്ചുള്ള ധാരാളം നിറം പിടിപ്പിച്ച കഥകൾ പ്രചരിപ്പിക്കപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവചരിത്രകാരനായ, ഹെക്ടർ ബൊളിത്തോ, 1954 ൽ ജിന്നയുടെ ജീവിച്ചിരിപ്പുണ്ടായിരുന്ന ബാല്യകാല സഹകാരികളുമായി അഭിമുഖം നടത്തിയതനുസരിച്ച്, ചെറുപ്പക്കാരനായ ജിന്ന മറ്റ് കുട്ടികളെ പൊടിയിൽ മാർബിൾ കളിക്കുന്നതിൽ നിന്ന് നിരുത്സാഹപ്പെടുത്തിയതായും ഉയരങ്ങളിലെത്തുവാനും കൈകളും വസ്ത്രങ്ങളും വൃത്തിയായി സൂക്ഷിക്കാനും ക്രിക്കറ്റ് കളിക്കാനും പ്രേരിപ്പിച്ചിരുന്നതായുള്ള ചില കഥകൾ കുറിച്ചിരുന്നു.[21]

ഇംഗ്ലണ്ടിലെ വിദ്യാഭ്യാസം

1892-ൽ ജിന്നാബായ് പൂഞ്ചയുടെ വ്യാപാര പങ്കാളിയായിരുന്ന സർ ഫ്രെഡറിക് ലീ ക്രോഫ്റ്റ് എന്ന വ്യക്തി, യുവാവായ ജിന്നയ്ക്ക് തന്റെ സ്ഥാപനമായ ഗ്രഹാംസ് ഷിപ്പിംഗ് ആൻഡ് ട്രേഡിംഗ് കമ്പനിയിൽ ഒരു ലണ്ടൻ തൊഴിൽപരിശീലനം വാഗ്ദാനം ചെയ്തു.[22] അദ്ദേഹം യാത്രതിരിക്കുന്നതിനുമുമ്പ്, പൂർവ്വിക ഗ്രാമമായ പനേലിയിൽ നിന്നുള്ളവളും ജിന്നയേക്കാൾ രണ്ടു വയസിനിളയതുമായ എമിബായ് ജിന്നയെന്ന ബന്ധുവുമായി അദ്ദേഹത്തിന്റെ വിവാഹം നടത്തുകയും മാതാവിന്റെ എതിർപ്പുണ്ടാകുകയും ചെയ്തുവെങ്കിലും അദ്ദേഹം ഈ സ്ഥാനം സ്വീകരിക്കുവാൻ തീരുമാനിച്ചു. ജിന്നയുടെ മാതാവും ആദ്യ ഭാര്യയും ജിന്ന ലണ്ടനിലായിരിക്കവേ അദ്ദേഹത്തിന്റെ അഭാവത്തിൽ മരണമടഞ്ഞു.[23] ലണ്ടനിലെ തൊഴിൽ പരിശീലനം ജിന്നയ്ക്ക് ഒരു മികച്ച അവസരമായി കണക്കാക്കപ്പെട്ടിരുന്നുവെങ്കിലും, അദ്ദേഹത്തെ വിദേശത്തേക്ക് അയയ്ക്കുന്നതിനുള്ള ഒരു കാരണം പിതാവിനെതിരായ നിയമനടപടികളിലൂടെ കുടുംബത്തിന്റെ സ്വത്ത് അന്യാധീനപ്പെടുമെന്നുള്ള ആശങ്കയായിരുന്നു.  1893-ൽ ജിന്നാഭായ് കുടുംബം ബോംബെയിലേക്ക് ചേക്കേറി.[18]

തുടർന്നുള്ള മൂന്ന് വർഷം ജീവിക്കാൻ ആവശ്യമായ പണം നൽകിയിരുന്ന പിതാവിനെ പ്രകോപിപ്പിച്ചുകൊണ്ട് ലണ്ടനിലെത്തിയ ഉടൻ തന്നെ ജിന്ന നിയമപഠനമെന്ന ലക്ഷ്യത്തിനായി ജിന്ന തന്റെ തൊഴിൽ പരിശീലനം ഉപേക്ഷിച്ചു.  

പിൽക്കാല ജീവിതം

നിയമ ബിരുദം നേടിയ അദ്ദേഹം അഭിഭാഷകവൃത്തിയിലേർപ്പെട്ടു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ നേതൃനിരയിലേക്കു വന്ന അദ്ദേഹം തന്റെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ ആദ്യ വർഷങ്ങളിൽ ഹിന്ദു മുസ്ലീം ഐക്യത്തിനായി വാദിച്ചു. 1916 ൽ കോൺഗ്രസും ആൾ ഇന്ത്യാ മുസ്ലീം ലീഗും തമ്മിലുണ്ടാക്കിയ ലക്നോ ഉടമ്പടിയുടെ മുഖ്യ ശില്പികളിലൊരാളായിരുന്നു. അഖിലേന്ത്യാ ഹോം റൂൾ ലീഗിലും സജീവമായി പ്രവർത്തിച്ച ജിന്ന മുസ്ലീങ്ങളുടെ രാഷ്ട്രീയവകാശങ്ങൾ സംരക്ഷിക്കാനായി പതിന്നാലിന ഭരണഘടനാ പരിഷ്കാര പദ്ധതി നിർദ്ദേശിച്ചു. 1920 ൽ കോൺഗ്രസ് ഗാന്ധിജിയുടെ സത്യാഗ്രഹ -അഹിംസാ വഴി തെരഞ്ഞെടുത്തതിനെത്തുടർന്ന് കോൺഗ്രസിൽ നിന്ന് അദ്ദേഹം രാജി വച്ചു. 1940 ൽ ഇന്ത്യൻ മുസ്ലീങ്ങൾക്ക് അവരുടേതായ രാജ്യം വേണമെന്ന നിലപാട് അദ്ദേഹം സ്വീകരിച്ചു.ആ കാലത്താണ് ജിന്നയുടെ നേതൃത്ത്വത്തിൽ മുസ്ലീം ലീഗ്, പ്രത്യേക രാജ്യമെന്ന ലാഹോർ പ്രമേയം പാസാക്കിയത്. രണ്ടാം ലോക മഹായുദ്ധകാലത്ത് കോൺഗ്രസ് നേതാക്കളാകെ തടവറയിലായപ്പോൾ മുസ്ലീംലീഗിന് മേൽക്കൈ ലഭിക്കുകയും യുദ്ധാനന്തരം നടന്ന തെരഞ്ഞെടുപ്പിൽ മുസ്ലീം വിഭാഗത്തിന് സംവരണം ചെയ്തിരുന്ന മിക്ക സീറ്റുകളിലും ജയിക്കുകയും ചെയ്തു.

അവലംബം


     ഇന്ത്യൻ സ്വാതന്ത്ര്യസമര നേതാക്കൾ          
അക്കാമ്മ ചെറിയാൻ - ആനി ബസൻറ് - ഇക്കണ്ടവാര്യർ - കസ്തൂർബാ ഗാന്ധി - എ.വി. കുട്ടിമാളു അമ്മ - ഐ.കെ. കുമാരൻ - സി. കേശവൻ - കെ.പി. കേശവമേനോൻ - കെ. കേളപ്പൻ - കെ.കെ. കുഞ്ചുപിള്ള - ഗാഫർ ഖാൻ -ഗോഖലെ - എ.കെ. ഗോപാലൻ - സി.കെ. ഗോവിന്ദൻ നായർ - ചന്ദ്രശേഖർ ആസാദ് -ചെമ്പകരാമൻ പിള്ള - നെഹ്‌റു - ജോർജ്ജ് ജോസഫ് - ഝാൻസി റാണി - താന്തിയാ തോപ്പി - ദാദാഭായ് നവറോജി - കെ.എ. ദാമോദരമേനോൻ - പട്ടം താണുപിള്ള - എ. ജെ. ജോൺ, ആനാപ്പറമ്പിൽ - വക്കം മജീദ് - പനമ്പിള്ളി ഗോവിന്ദമേനോൻ - പി. കൃഷ്ണപിള്ള - എ.കെ. പിള്ള - ബാല ഗംഗാധര‍ തിലകൻ - ഭഗത് സിംഗ് - മംഗൽ പാണ്ഡേ - മഹാത്മാ ഗാന്ധി - ജയപ്രകാശ് നാരായൺ- റാം മനോഹർ ലോഹിയ- മഹാദേവ് ഗോവിന്ദ് റാനാഡേ - ഭിക്കാജി കാമ -കെ. മാധവൻ നായർ -മുഹമ്മദ് അബ്ദുൾ റഹിമാൻ - മൗലാനാ ആസാദ് - മുഹമ്മദലി ജിന്ന - മദൻ മോഹൻ മാളവ്യ - രാജഗോപാലാചാരി - ലാലാ ലജ്പത് റായ്- മഹാദേവ് ദേശായ് - വക്കം മൗലവി - വിജയലക്ഷ്മി പണ്ഡിറ്റ് - സി.ശങ്കരൻ നായർ - സരോജിനി നായിഡു - പട്ടേൽ - ബോസ് - സ്വദേശാഭിമാനി രാമകൃഷ്ണപിള്ള - കെ കുമാർജി - റാഷ്‌ ബിഹാരി ബോസ് - ബിപിൻ ചന്ദ്രപാൽ - പുരുഷോത്തം ദാസ് ടാണ്ടൻ - കുഞ്ഞാലി മരക്കാർ - ടിപ്പു സുൽത്താൻ - കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് - ഇ.എം.എസ്. നമ്പൂതിരിപ്പാട് - വി.എസ്. അച്യുതാനന്ദൻ - ബീഗം ഹസ്രത്ത്‌ മഹൽ - എൻ. പി. നായർ - കൂടുതൽ...

കുറിപ്പുകൾ

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്