മേഘാലയ

ഇന്ത്യയിലെ ഒരു വടക്കു കിഴക്കൻ സംസ്ഥാനമാണ് മേഘാലയ
മേഘാലയ
അപരനാമം: -
തലസ്ഥാനംഷില്ലോംഗ്
രാജ്യംഇന്ത്യ
ഗവർണ്ണർ
മുഖ്യമന്ത്രി
കെ. കെ. പോൾ
മുകുൾ സാംഗ്മ
വിസ്തീർണ്ണം22429ച.കി.മീ
ജനസംഖ്യ2306069
ജനസാന്ദ്രത109/ച.കി.മീ
സമയമേഖലUTC +5:30
ഔദ്യോഗിക ഭാഷഗാരോ, ഖാസി, ഇംഗ്ലീഷ്
ഔദ്യോഗിക മുദ്ര

ഇന്ത്യയിലെ ഒരു വടക്കു കിഴക്കൻ സംസ്ഥാനമാണ് മേഘാലയ. മേഘങ്ങളുടെ ആലയം എന്ന അർത്ഥത്തിലാണ് മേഘാലയ എന്ന പേര് സ്വീകരിച്ചിരിക്കുന്നത്. അവശിഷ്ട ഹിമാലയ ഭാഗങ്ങളിൽ സ്ഥിതി ചെയ്യുന്ന ഇവിടം ഉയർന്ന കുന്നുകളും, ഇടുങ്ങിയ താഴ്‍വരകളും, ഉള്ള പ്രദേശമാണ്. മിക്കവാറും സമയങ്ങളിൽ മേഘാവൃതമായ ഇവിടം മിതോഷ്ണ നിത്യ ഹരിത പ്രദേശമാണ്. അരുവികളും, നാനാജാതി സസ്യജാതികളും ഇവിടുത്തെ പ്രകൃതിക്ക് മാറ്റുകൂട്ടുന്നു. അസം, ത്രിപുര, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളുമായി അന്തർസംസ്ഥാന അതിർത്തി പങ്കിടുന്ന മേഘാലയ, ബംഗ്ലാദേശുമായി രാജ്യാന്തര അതിർത്തിയും പങ്കിടുന്നു.

ചരിത്രം

അസം സംസ്ഥാനത്തിനുള്ളിൽ സ്വയംഭരണാവകാശമുള്ള ഒരു പ്രദേശമായി 1970 ഏപ്രിൽ 2-നു രൂപം കൊണ്ടു. 1972-ൽ ഒരു സംസ്ഥാനമായി.

ജനജീവിതം

എൺപതുശതമാനത്തിലധികം ജനങ്ങളും കർഷകരാണ്. വളക്കൂറുള്ള മണ്ണിൽ നെല്ല്, ഗോതമ്പ്, ഉരുളക്കിഴങ്ങ്, കരിമ്പ്, എണ്ണക്കുരുക്കൾ‍ , പരുത്തി, ചണം, ചോളം മുതലായവ കൃഷി ചെയ്യപ്പെടുന്നു. ഉയർന്ന ജലസേചന സൗകര്യവും കൃഷിക്ക് ഏറെ അനുയോജ്യമാണ്.മേഘാലയ പ്ലൈവുഡ്സ്, ചില ഖനന കമ്പനികൾ എന്നിവയൊഴിച്ചാൽ പൊതുവേ വ്യാവസായികമായി പിന്നോക്കമാണീ സംസ്ഥാനം.

ജില്ലകൾ

  • കിഴക്കൻ ഘാസി കുന്നുകൾ
  • പടിഞ്ഞാറൻ ഘാസി കുന്നുകൾ
  • കിഴക്കൻ ഗാരോ കുന്നുകൾ
  • പടിഞ്ഞാറൻ ഗാരോ കുന്നുകൾ
  • റി-ബോയ്
  • തെക്കൻ ഗാരോ
  • ജയിന്ത്യാ കുന്നുകൾ

പ്രധാന സ്ഥലങ്ങൾ

ചിറാപുഞ്ചി, ഉമിയാം തടാകം, കില്ലോംഗ് പാറക്കെട്ട്, റ്റൂറ -കുന്നിൻ പ്രദേശം, ജോവൽ -ചുടു നീരുറവ തടാകം, ഷില്ലോംഗ്.

ലോകത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശമായിരുന്നു ചിറാപുഞ്ചി, എന്നാലിന്ന് കനത്ത പ്രകൃതി നാശം മൂലം ആ സ്ഥാനം മേഘാലയയിലെ തന്നെ മൗസിൻ‌റം എന്ന പ്രദേശത്തിനാണ്.

കൂടുതൽ അറിവിന്

"https:https://www.search.com.vn/wiki/index.php?lang=ml&q=മേഘാലയ&oldid=3641801" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്