മേള രഘു

ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

മേള രഘു (പുത്തൻവേലി ശശിധരൻ, മരണം: മെയ് 4, 2021)[1] മേളയിലെ നായകകഥാപാത്രത്തെ അവതരിപ്പിച്ച നടനായിരുന്നു.[2][3][4]. സ്കൂളിൽ മിമിക്രി മോണോ ആക്റ്റ് കളിച്ചിരുന്നു. മാതാപിതാക്കളുടെ നാലു മക്കളിൽ മൂത്ത മകനായിരുന്നു.

രഘു (ശശിധരൻ)
ജനനം
ശശിധരൻ

മരണം2021 മെയ് 4 (60 വയസ്സ്)
തൊഴിൽനടൻ
സജീവ കാലം1980-2021
ജീവിതപങ്കാളി(കൾ)ശ്യാമള
കുട്ടികൾശിൽപ
മാതാപിതാക്ക(ൾ)പുത്തൻവീട്ടിൽ രാമകൃഷ്ണ പിള്ള (അച്ഛൻ)സരസമ്മ (അമ്മ)

ജീവിതരേഖ

ചേർത്തല പുത്തൻവേലി സ്വദേശിയായ ശശിധരൻ കെ.എസ്.ആർ.ടി.സി തൊഴിലാളിയായിരുന്ന പിതാവിന്റെ നാല് മക്കളിൽ മൂത്തയാൾ ആയിരുന്നു. പത്താം ക്ലാസ് വരെ പഠിച്ചിട്ടുള്ള അദ്ദേഹം സ്കൂൾ വിദ്യാഭ്യാസകാലത്തുതന്നെ മിമിക്രിയിലും മോണോ ആക്ടിലും സമ്മാനങ്ങൾ നേടിയിരുന്നു. വിദ്യാഭ്യാസ കാലഘട്ടത്തിനു ശേഷം ഭാരത് സർ‌ക്കസിൽ ചേർന്ന അദ്ദേഹം ഒരു സർക്കസ് കലാകാരനെന്ന നിലയിൽ തന്റെ ജീവിതം തുടർന്നു. 1980 ൽ കോഴിക്കോട് ഒരു സർക്കസ് പ്രദർശനത്തിൽ അദ്ദേഹം നടനും സംവിധായകനുമായിരുന്ന ശ്രീനിവാസന്റെ ശ്രദ്ധയിൽപ്പെടുകയും മേള എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിന് അവസരമൊരുങ്ങുകയും ചെയ്തു. സർക്കസ് കലാകാരന്മാരുടെ കഥ പറഞ്ഞ കെ.ജി. ജോർജ്ജിന്റെ ഈ ചിത്രത്തിലെ നായക തുല്യമായ കഥാപാത്രത്തിലൂടെയാണ് അദ്ദേഹം ചലച്ചിത്ര ലോകത്ത് അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രത്തിലെ അഭിനയത്തോടെ അദ്ദേഹം മേള രഘു എന്ന പേരിലറിയപ്പെട്ടുതുടങ്ങി. ഈ ചിത്രത്തിലെ സഹ കഥാപാത്രത്തെ അവതരിപ്പിച്ചത് പിൽക്കാലത്ത് മലയാളത്തിലെ മുൻനിര നായകനായിത്തീർന്ന മമ്മൂട്ടിയായിരുന്നു. പിന്നീട് ഏതാനും സിനിമകളിൽ അഭിനയിച്ച അദ്ദേഹം കമലഹാസനുമൊത്ത് അപൂർവ സഹോദരർകൾ എന്ന തമിഴ് ചിത്രത്തിൽ ഉൾപ്പെടെ മലയാളത്തിലും തമിഴിലുമായി മുപ്പതിൽപ്പരം ചിത്രങ്ങളിൽ വിവിധ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. മോഹൻലാലിനോടൊപ്പം ദൃശ്യം 2 എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. ഈ ചിത്രത്തിലെ ചായക്കട തൊഴിലാളിയുടെ വേഷം രഘു അവിസ്മരണീയമാക്കിയിരുന്നു. ശ്യാമള അദ്ദേഹത്തിന്റെ ഭാര്യയും ശിൽപ മകളുമാണ്.

മരണം

നിരവധി ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കൊച്ചിയിലെ ലേക്ഷോർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രഘു 2021 മെയ് 4 ന് അന്തരിച്ചു.[5] 60 വയസ്സായിരുന്നു അദ്ദേഹത്തിന്. മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.

ചിത്രങ്ങൾ

  1. മേള
  2. സഞ്ചാരി
  3. അപൂർവ സഹോദരങ്ങൾ
  4. കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ
  5. ഇരിക്കൂ..എം.ഡി. അകത്തുണ്ട്
  6. മുഖചിത്രം
  7. ഓ ഫാബി
  8. അത്ഭുതദ്വീപ്
  9. ബെസ്റ്റ് ആക്റ്റർ
  10. ഒരു ഇന്ത്യൻ പ്രണയകഥ
  11. ദൃശ്യം
  12. ദൃശ്യം 2

അവലംബങ്ങൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=മേള_രഘു&oldid=4024108" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ