മൊഹാവ്ക് നദി

മൊഹാവ്ക് നദി അമേരിക്കൻ ഐക്യനാടുകളിലെ ന്യൂയോർക്ക് സംസ്ഥാനത്തുകൂടി ഒഴുകുന്ന 149 മൈൽ നീളമുള്ള (240 കിലോമീറ്റർ)ഒരു നദിയാണ്. ഹഡ്സൺ നദിയുടെ ഏറ്റവും വലിയ പോഷകനദിയാണിത്. ആൽബനി നഗരത്തിന് ഏതാനും മൈൽ വടക്കുഭാഗത്തുവച്ച്, ന്യൂയോർക്കിലെ കൊഹോസിൽവച്ച് മൊഹാവ്ക് നദി ഹഡ്‌സണിലേക്ക് പതിക്കുന്നു. ഇറോക്വോയിസ് കോൺഫെഡറസിയിലെ മൊഹാവ്ക് രാഷ്ട്രത്തിന്റെ പേരിലാണ് ഈ നദി അറിയപ്പെടുന്നത്. വടക്കൻ-മധ്യ ന്യൂയോർക്കിലെ ഒരു പ്രധാന ജലപാതയാണിത്. ഇതിൻറെ ഏറ്റവും വലിയ പോഷകനദിയായ സ്കൊഹാരി ക്രീക്ക്, മൊഹാക്വ്ക് നദിയുടെ നീർത്തടത്തിന്റെ നാലിലൊന്നും (26.83%) മറ്റൊരു പ്രധാന പോഷകനദിയായ വെസ്റ്റ് കാനഡ ക്രീക്ക് മൊഹാവ്ക്ക് നദിയുടെ നീർത്തടത്തിൻരെ 16.33 ശതമാനവും സംഭാവന ചെയ്യുന്നു.

മൊഹാവ്ക് നദി
ന്യൂയോർക്കിലെ കോഹോസിൽ മോഹവ്ക് നദിയുടെ കിഴക്കേ അറ്റത്തിനടുത്തുള്ള കോഹോസ് വെള്ളച്ചാട്ടം.
Hudson River watershed map showing the Mohawk River
നദിയുടെ പേര്Tenonanatche
ഉദ്ഭവംNamed for Mohawk Nation
CountryUnited States
StateNew York
RegionsCentral New York Region, Capital Region
CountiesOneida, Herkimer, Montgomery, Schenectady, Albany, Rensselaer, Saratoga,
CitiesRome, Utica, Little Falls, Amsterdam, Schenectady, Cohoes
Physical characteristics
പ്രധാന സ്രോതസ്സ്East Branch Mohawk River
S of Mohawk Hill
43°30′51″N 75°28′02″W / 43.5142362°N 75.4671217°W / 43.5142362; -75.4671217[1]
രണ്ടാമത്തെ സ്രോതസ്സ്West Branch Mohawk River
W of West Branch
43°22′12″N 75°30′29″W / 43.3700696°N 75.5079556°W / 43.3700696; -75.5079556[2]
നദീമുഖംHudson River
Border of Albany County, Saratoga County, and Rensselaer County, New York
10 ft (3.0 m)[3]
42°45′39″N 73°41′13″W / 42.76083°N 73.68694°W / 42.76083; -73.68694[4]
നീളം149 mi (240 km)[5]
Discharge
  • Location:
    Below Delta Dam
  • Minimum rate:
    15 cu ft/s (0.42 m3/s)[6]
  • Maximum rate:
    8,560 cu ft/s (242 m3/s)
Discharge
(location 2)
  • Location:
    Cohoes[7]
  • Minimum rate:
    6 cu ft/s (0.17 m3/s)[8]
  • Average rate:
    5,908 cu ft/s (167.3 m3/s)[7]
  • Maximum rate:
    200,000 cu ft/s (5,700 m3/s)[8]
നദീതട പ്രത്യേകതകൾ
നദീതട വിസ്തൃതി3,460 sq mi (9,000 km2)[9]
പോഷകനദികൾ
  • Left:
    Lansing Kill, West Canada Creek,
    East Canada Creek, Caroga Creek,
    North Chuctanunda Creek, Alplaus Kill
  • Right:
    Oriskany Creek, Schoharie Creek,
    Otsquago Creek, Canajoharie Creek,
    Plotter Kill
വെള്ളച്ചാട്ടങ്ങൾCohoes Falls

ഗതി

വടക്ക്-മധ്യ ഒനിഡ കൗണ്ടിയിൽ, പോഷക നദികളായ പടിഞ്ഞാറൻ ശാഖയും കിഴക്കൻ ശാഖയും ചേരുന്ന ഭാഗത്താണ് നദിയുടെ ഉറവിടം. പൊതുവായി തെക്കുകിഴക്കൻ ദിശയിൽ ഹിൽസൈഡ് കുഗ്രാമത്തിലേയ്ക്ക് ഒഴുകാൻ തുടങ്ങുന്ന ഇത് ആദ്യം ബ്ലൂ ബ്രൂക്ക്, പിന്നീട് മക്മുല്ലൻ ബ്രൂക്ക് ഹെയ്ൻസ് ബ്രൂക്ക് എന്നിവയിലെ ജലം സ്വീകരിക്കുന്നു. ഹിൽസൈഡിൽ ഇത് ലാൻസിംഗ് കില്ലുമായി സംഗമിക്കുകയും അതിനുശേഷം ഒനെയ്ഡ കൌണ്ടിയിലെ നോർത്ത്‍വെസ്റ്റേൺ കുഗ്രാമത്തിലേയ്ക്ക് പ്രവേശിച്ച് മുന്നോട്ടുള്ള ഗതിയിൽ സ്ട്രിംഗർ ബ്രൂക്കിലെ ജലം സ്വീകരിക്കുകയും ചെയ്യുന്നു. വടക്കുപടിഞ്ഞാറൻ കുഗ്രാമം പിന്നിടുന്ന ഇതിലേയ്ക്ക് ടാനറി ബ്രൂക്കും ഫ്രഞ്ച്‍വില്ലെ കുഗ്രാമത്തിൽവച്ച് വെൽസ് ക്രീക്കും ചേരുന്നു. ഫ്രഞ്ച്‌വില്ലെയിൽവച്ച് തെക്കുപടിഞ്ഞാറൻ ദിശയിലേക്ക് വളയുന്ന നദി വെസ്റ്റേൺവില്ലെ കുഗ്രാമത്തിനു നേരെ ഒഴുകി മുന്നോട്ടുള്ള വഴിയിൽ ഡീൻസ് ഗൾഫിലെ ജലം സ്വീകരിക്കുന്നു. വെസ്റ്റേൺ വില്ലയിൽ ഇത് ഡെൽറ്റ റിസർവോയറിൽ പ്രവേശിക്കുന്നു. റിസർവോയറിൽ നിന്ന് പുറത്തുകടന്ന ശേഷം തെക്കോട്ട് റോം നഗരത്തിനുനേരേ ഒഴുകി ഹർൾബട്ട് ഗ്ലെൻ ബ്രൂക്കിനെ സ്വീകരിച്ച് റോം ഫിഷ് ഹാച്ചറി കടന്നുപോകുന്നു. നഗരത്തിന്റെ തെക്ക് ഭാഗത്ത് ഇത് ഈറി കനാലിൽ പ്രവേശിച്ച് കിഴക്കോട്ട് ഒഴുകാൻ തുടങ്ങുന്നു. റോം നഗരം പിന്നിടുന്ന നദി മൊഹാവ്ക് താഴ്‌വരയിലൂടെ കിഴക്കോട്ട് ഒഴുകി യൂട്ടിക്ക, ലിറ്റിൽ ഫാൾസ്, കനാജൊഹാരി, ആംസ്റ്റർഡാം, ഷെനക്ടഡി എന്നീ നഗരങ്ങളിലൂടെ കടന്നുപോകുകയും അൽബാനിക്ക് തൊട്ട് വടക്ക് കൊഹോസിൽവച്ച് ഹഡ്‌സൺ നദിയിൽ പ്രവേശിക്കുകയും ചെയ്യുന്നു.

നദിയും അതിനെ പിന്തുണയ്ക്കുന്ന കനാലായ ഈറി കനാലും ഹഡ്സൺ നദിയെയും ന്യൂയോർക്ക് തുറമുഖത്തെയും ന്യൂയോർക്കിലെ ബഫല്ലോയിൽവച്ച് മഹാതടാകങ്ങളുമായി ബന്ധിപ്പിക്കുന്നു. മൊഹാവ്ക് നദിയുടെ താഴ്ഭാഗത്ത് അഞ്ച് സ്ഥിരമായ അണക്കെട്ടുകളും ഒൻപത് ചലനാത്മക അണക്കെട്ടുകളും (കാലികമായ), അഞ്ച് സജീവ ജലവൈദ്യുത നിലയങ്ങളുമുണ്ട്.[10]

ഷോഹാരി ക്രീക്കും വെസ്റ്റ് കാനഡ ക്രീക്കും മൊഹാവ്ക് നദിയുടെ പ്രധാന പോഷകനദികളാണ്. ഈ രണ്ട് പോഷകനദികൾക്കും പടിഞ്ഞാറൻ കാനഡയിലെ ഹിങ്ക്ലി ഡാമും ഷോഹാരി ക്രീക്കിന്റെ മുകൾ ഭാഗത്തുള്ള ഗിൽബോവ ഡാമും ഉൾപ്പെടെ നിരവധി സുപ്രധാന അണക്കെട്ടുകൾ ഉണ്ട്. ന്യൂയോർക്ക് നഗരത്തിലെ ജലവിതരണ സംവിധാനത്തിന്റെ ഭാഗമായി 1926 ൽ പൂർത്തിയായ ഗിൽബോവ അണക്കെട്ട് സജീവവും സ്ഫോടനാത്മകവുമായ ഒരു പുനരധിവാസ പദ്ധതിയുടെ വിഷയമാണ്.[11]

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=മൊഹാവ്ക്_നദി&oldid=3807470" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്