യിഞ്ചുവാൻ

ചൈനയിലെ നിൻഗ്സിയ സ്വയംഭരണാധികര പ്രദേശത്തിന്റെ തലസ്ഥാനവും ഏറ്റവും വലിയ നഗരവും, ചരിത്രത്തിലെ പടിഞ്ഞാറൻ സിയാ സാമ്രാജ്യത്തിന്റെ തലസ്ഥാനവും ആണ് യിഞ്ചുവാൻ (Yinchuan).[3] ഇരുപതു ലക്ഷം ജനസംഖ്യയുള്ള ഈ നഗരത്തിന്റെ പേരിനർത്ഥം 'വെള്ളി നദി' എന്നാണ്. നഗരത്തിനു നടുവിലൂടെ ഒഴുകുന്ന മഞ്ഞ നദി(黃河, Huánghé)യിൽനിന്നുമാണ് ഈ പേരിന്റെ ഉത്ഭവം. താരതമ്യേനെ വരണ്ട പടിഞ്ഞാറൻ ചൈനയിൽ, പ്രകൃതിഭംഗിയും കൃഷിക്ക് അനുയോജ്യമായ സാഹചര്യങ്ങളും ഒത്തുചേരുന്നത് ഈ പട്ടണത്തിന്റെ വളർച്ചയ്ക്ക് സഹായിക്കുന്നു.

Yinchuan

银川市 · یٍچُوًا شِ
Prefecture-level city
Skyline of Yinchuan
The territory of Yinchuan prefecture-level city (yellow) within Ningxia
The territory of Yinchuan prefecture-level city (yellow) within Ningxia
CountryPeople's Republic of China
RegionNingxia
ഭരണസമ്പ്രദായം
 • MayorWang Rugui[1]
വിസ്തീർണ്ണം
 • Prefecture-level city4,467 ച.കി.മീ.(1,725 ച മൈ)
 • നഗരം
2,045 ച.കി.മീ.(790 ച മൈ)
 • മെട്രോ
2,045 ച.കി.മീ.(790 ച മൈ)
ഉയരം
1,100 മീ(3,608 അടി)
ജനസംഖ്യ
 (2010 census)[2]
 • Prefecture-level city19,93,088
 • നഗരപ്രദേശം
12,90,170
 • നഗര സാന്ദ്രത630/ച.കി.മീ.(1,600/ച മൈ)
 • മെട്രോപ്രദേശം
12,90,170
 • മെട്രോ സാന്ദ്രത630/ച.കി.മീ.(1,600/ച മൈ)
സമയമേഖലUTC+8 (China Standard)
Postal code
750000
ഏരിയ കോഡ്0951
License plate prefixesA
വെബ്സൈറ്റ്www.yinchuan.gov.cn (Chinese)
യിഞ്ചുവാൻ
"Yinchuan" in Simplified (top) and Traditional (bottom) Chinese characters
Simplified Chinese银川
Traditional Chinese銀川
Literal meaning"Silver River"

ചരിത്രം

ബീ. സീ. ഒന്നാം നൂറ്റാണ്ടിൽ ഫുപിങ് എന്ന ഗ്രാമമായിരുന്നു. പിന്നീട് ഹുവൈയുവാൻ എന്ന് പേർ മാറ്റി. 907-ൽ ടാങ് രാജവംശം അവസാനിച്ചപ്പോൾ റ്റാംഗുട്ട് എന്ന വംശജർ യിഞ്ചുവാൻ കേന്ദ്രമാക്കി ഒരു സാമ്രാജ്യമുണ്ടാക്കി.[4] സി സിയ എന്ന ഈ രാജ്യം മംഗോൾ നേതാവായ ചിങ്ഗിസ് ഖാൻ 1227-ൽ പിടിച്ചെടുത്തു. യിഞ്ചുവാൻ കൊള്ളയടിക്കുകയും ഒട്ടേറെ നഗരവാസികളെ കൊല്ലുകയും അടിമകളാക്കുകയും ചെയ്തു.[5][6] തുടർന്നുവന്ന മിങ്, കിങ് കാലഘട്ടങ്ങളിൽ നിൻഗ്സിയ പ്രവിശ്യയുടെ ഭാഗമായി തുടർന്നു. 1958-ൽ നിൻഗ്സിയ സ്വയംഭരണാധികര പ്രദേശത്തിന്റെ തലസ്ഥാനമായി. 1993 ജൂലൈ ഇരുപത്തി മൂന്നാം തിയതി വിമാനത്താവളത്തിൽനിന്നും ഉയരവേ ഒരു വിമാനം തകർന്നുവീണ് അൻപത്തി ഒൻപത് പേർ മരിച്ചു.[7]

ഭൂമിശാസ്ത്രം

നിൻഗ്സിയ സമതലത്തിന്റെ നടുവിലായി, ഹെലാൻ പർവ്വതങ്ങളുടെ കിഴക്കായി, സ്ഥിതിചെയ്യുന്നു. സമുദ്രനിരപ്പിൽനിന്നുമുള്ള ഉയരം 1,100 മീറ്ററാണ്. കാലാവസ്ഥ തണുത്ത മരുഭൂമിയിലേതിന് സമാനമാണ്. ഒരു വർഷം ലഭിക്കുന്ന മഴ 186 മില്ലീമീറ്റർ മാത്രമാണ്. ശരാശരി താപനില 9 °C ആണ്. ശരാശരി മാസ താപനില ജനുവരിയിൽ −7.9 °Cഉം ജൂലൈയിൽ 23.5 °Cഉമാണ്. [8]

സാമ്പത്തികം

ഒരു ഭരണ - കച്ചവട കേന്ദ്രമെന്ന രീതിയിൽ പ്രധാനിയായിരുന്ന യിഞ്ചുവാൻ ഇപ്പോൾ ഒരു കൽക്കരി ഖനന കേന്ദ്രം കൂടിയാണ്. വ്യവസായങ്ങൾ കുറവാണ്. എന്നാൽ ഭക്ഷ്യവിളകളുടേയും മൃഗങ്ങളുടേയും എണ്ണയുടേയും വൻകിട കച്ചവട കേന്ദ്രമാണ്. ചൈനയുടെ കിഴക്കൻ നഗരങ്ങളും പടിഞ്ഞാറൻ പ്രദേശങ്ങളും തമ്മിലുള്ള കച്ചവടപാതയിലുമാണ്. ആളോഹരി ജീ. ഡീ. പി. ¥31,436 ആണ്.

ഗതാഗതം

തീവണ്ടി നിലയവും, വിമാനത്താവളവും (യിഞ്ചുവാൻ ഹെഡോങ് വിമാനത്താവളം) ഉണ്ട്. മഞ്ഞ നദിയിൽ ഹെങ്ചെങ്ങിലായി തുറമുഖവുമുണ്ട്. (1950 വരെ ഈ നദിയായിരുന്നു പ്രധാന ഗതാഗത മാർഗ്ഗം.) സി സിയ രാജാക്കന്മാരുടെ ശവകുടീരങ്ങൾ - ഒൻപത് രാജാക്കന്മാരുടേയും മറ്റ് 253 വ്യക്ത്തികളുടേയും - സഞ്ചാരികളെ ആകർഷിക്കുന്നു.

അവലംബങ്ങൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=യിഞ്ചുവാൻ&oldid=3895725" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്