യിൻ യാങ്

ചൈനീസ് തത്ത്വചിന്തയിൽ, വിപരീത ശക്തികൾ തമ്മിലുള്ള പരസ്പര ബന്ധവും പരസ്പരാശ്രയത്വവും വിശദീകരിക്കുന്ന ഒരു ആശയമാണ് യിൻ യാങ്. പല ചൈനീസ് ശാസ്ത്ര-തത്വചിന്താ ശാഖകളുടേയും അടിസ്ഥാനം ഈ ആശയമാണ്. പരമ്പരാഗത ചൈനീസ് വൈദ്യശാസ്ത്രത്തിന്റെ അടിസ്ഥാന മാർഗ്ഗരേഖകളിലൊന്നായ യിൻ യാങ് ബഗ്വാസാങ്, തയ്ജിക്വാൻ, ക്വിഗോങ് തുടങ്ങിയ ആയോധനകലകളുടെ കേന്ദ്ര തത്ത്വങ്ങളിലൊന്നാണ്.

യിൻ യാങിനെ ചിത്രീകരിക്കാൻ സാധാരണയഅയി ഉപയോഗിക്കുന്ന താവോയിസ്റ്റ് തയ്ജിതു

ഏതൊന്നിനും യിൻ പ്രകൃതവും യാങ് പ്രകൃതവുമുണ്ട്. അവ എല്ലായ്പ്പോഴും പരസ്പരം ബന്ധപ്പെട്ടുകൊണ്ടിരിക്കും. ഒന്നും പൂർണമായി സന്തുലിതാവസ്ഥയിലല്ല. തയ്ജിതുവിന്റെ പല രൂപങ്ങളുപയോഗിച്ചാണ് യിൻ യാങിനെ ചിത്രീകരിക്കുന്നത്.പ്രപഞ്ചത്തിന്റെ കർമോത്സുകശക്തിയുടെയും അനുത്സുകശക്തിയുടെയും രണ്ടു മുഖങ്ങളെ പ്രതിനിധാനം ചെയ്യുന്നു. യിൻ സൂചിപ്പിക്കുന്നത് ഭൂമി, സ്ത്രീ, നിഷ്ക്രിയത്വം, ഇരുട്ട്, സ്വീകരണ സന്നദ്ധത എന്നിവയെയും യാങ് സൂചിപ്പിക്കുന്നത് സ്വർഗം, പുരുഷൻ, സജീവത്വം, പ്രകാശം, പ്രത്യുത്പാദനശക്തി എന്നിവയെയുമാണ്. ഇരുശക്തികളുടെയും പ്രതിപ്രവർത്തനം എല്ലാറ്റിന്റെയും നിലനില്പിനു കാരണമാകുന്നു. ഒരു വൃത്തം നടുവേ ഭാഗിച്ച് ഒരുവശം ഇരുണ്ടും മറുവശം തെളിഞ്ഞും കാണപ്പെടുന്നതാണ് യിൻ-യാങ്ങിന്റെ മുദ്ര.

"https:https://www.search.com.vn/wiki/index.php?lang=ml&q=യിൻ_യാങ്&oldid=3260016" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്