രക്താർബുദം

രക്തത്തെയും മജ്ജയെയും കഴലകളെയും ബാധിക്കുന്ന തരം അർബുദങ്ങളെയാണ് രക്താർബുദം എന്നു വിളിക്കുന്നത്. ശ്വേതരക്താണുക്കളുടെ അമിതവും അസാ ധാരണവും അനിയന്ത്രിതവുമായ വർദ്ധനയാ ണ് രക്താർബുദം എന്നു ചുരുക്കത്തിൽ പറയാം. മനുഷ്യശരീരത്തിൽ ശരാശരി അഞ്ചു ലിറ്റർ രക്തമാണുള്ളത്. ഇതിൽ പ്രധാന അംശം പ്ലാസ്മയാണ്. വെള്ളത്തിൽ ഏതാണ്ട് ഏഴു ശതമാനം പ്രോട്ടീനുകൾ അലിഞ്ഞു ചേർന്നതാണ് പ്ലാസ്മ. പ്ലാസ്മയ്ക്കു പുറമെ ഹെമോഗ്ലോബിൻ, പലവിധത്തിലുള്ള രക്താണുക്കൾ (കോശങ്ങൾ), ലവണങ്ങൾ, രാസവസ്തുക്കൾ തുടങ്ങിയ ഒരുപാടു ഘടകങ്ങളടങ്ങിയ ഒരു മിശ്രിതദ്രാവകമാണ് രക്തം. ഇതിലെ ഓരോഘടകത്തിനും സുപ്രധാനമായ പലകർത്തവ്യങ്ങളുമുണ്ട്. ഏറ്റ വും പ്രാധാന്യമുള്ള ഘടകം രക്താണുക്കളാണ്. രക്താണുക്കളെ ചുവന്ന രക്താണുക്കൾ , ശ്വേതരക്താണുക്കൾ , പ്ലേറ്റ്‌ലറ്റുകൾ എന്നിങ്ങനെ മൂന്നായി തരംതിരിക്കാം. ശരീരകോശങ്ങൾക്കാവശ്യമായ പോഷകങ്ങളും ഓക്‌സിജനും മറ്റും എത്തിച്ചുകൊടുക്കുന്നത് രക്തമാണ്. അതോടൊപ്പം മാലിന്യങ്ങൾ മാറ്റാനും സഹായിക്കുന്നു. ശരീരത്തെ രോഗാണുബാധയിൽനിന്നും രക്ഷിക്കുകയും രോഗപ്രതിരോധശക്തി നൽകുകയുമാണ് ശ്വേതരക്താണുക്കളുടെ കർത്തവ്യം. സാധാരണയായി 4000-11000 ശ്വേതരക്താണുക്കൾ ഒരു മില്ലിലിറ്റർ രക്തത്തിലുണ്ട്.

ശ്വേതാണുക്കളെ അഞ്ചായി തിരിച്ചിട്ടുണ്ട്: ന്യൂട്രോഫിൽ , ലിംഫോസൈറ്റ് , ഇയോസിനോഫിൽ , മോണോസൈറ്റ് , ബേസോഫിൽ . ഇതിൽ ഏതുതരം കോശത്തേയും രക്താർബുദം ബാധിക്കാം. രക്തസ്രാവം ഉണ്ടാകാ തെ തടയുകയാണ് പ്ലേറ്റ്‌ലെറ്റുകളുടെ കർത്തവ്യം.ശ്വേതാണുക്കൾ പ്രധാനമായും എല്ലുകളി ലെ മജ്ജയിലാണ് ഉൽപാദിപ്പിക്കപ്പെടുന്നത്. എന്നാൽ ലിംഫോസൈറ്റുകളുടെ ഉൽപാദനപ്രക്രിയയിൽ മജ്ജയെകൂടാതെ ലിംഫ്ഗ്രന്ഥികളും തൈമസും, പ്ലീഹയും സുപ്രധാനമായ പങ്കുവഹിക്കുന്നുണ്ട്.

സാധാരണയായി ശ്വേതാണുക്കൾ വളർച്ച പൂർത്തിയായ ശേഷമേ രക്തത്തിലേക്കു കടന്നുവരുകയുള്ളൂ. ഓരോ തരത്തിലുള്ള രക്താണുവിന്റെയും ആയുസ്സ് വ്യ ത്യസ്തമായിരിക്കും. നശിച്ചുകൊണ്ടിരിക്കുന്ന രക്താണുക്കൾക്ക് പകരമായി പുതിയ കോശങ്ങൾ നിർമ്മിക്കപ്പെടുന്നു. അങ്ങനെ ഈ അണുക്കളുടെ എണ്ണം ഒരു പ്രത്യേക പരിധിയിൽ നിലനിന്നുപോരുന്നു. രോഗാണുബാധയിലും അലർ ജിയിലും മറ്റും ശ്വേതാണുക്കളുടെ എണ്ണം കൂടുകയോ കുറയുകയോ ചെയ്യാം. ഈ വ്യതിയാനങ്ങൾ താൽക്കാലികമാണ്.

എന്നാൽ മാതൃകോശത്തിലോ തായ്‌കോശത്തിലോ വരുന്ന തകരാറുമൂലം യാതൊരു നിയന്ത്രണവുമില്ലാതെ ശ്വേതാണുക്കൾ ഉൽപാദിപ്പിക്കപ്പെടുന്നു. അസാധാരണ കോശങ്ങൾ രക്തത്തിൽ കടക്കുകയും ചെയ്യുന്നു. ഇത്തരം ശ്വേതാണുക്കൾക്ക് തങ്ങളുടെ കടമകൾ നിർവഹിക്കാനാവാതെ വരുകയും രോഗിക്ക് പലവിധത്തിലുള്ള അണുബാധയുണ്ടാകുകയും ചെ യ്യുന്നു. തലച്ചോറിന്റെ ആവരണമുൾപ്പെടെ ശരീരത്തിന്റെ ഏതു ഭാഗത്തും രക്താർബുദകോശങ്ങൾ അടിയുന്നതിനുള്ള സാധ്യതയുണ്ട്. അങ്ങനെ പല അവയവങ്ങളുടെയും പ്രവർത്തനം അവതാളത്തിലാകാം. രോഗത്തിന്റെ ഒരുപ്ര ത്യേക ഘട്ടത്തിൽ മജ്ജയിലെ മറ്റു രക്താണുക്കളുടെ ഉൽപാദനത്തേയും പ്രവർത്തനത്തേയും ബാധിക്കുകയും ചെയ്യാം.

വിവിധ തരം രക്താർബുദങ്ങൾ

ലുക്കീമിയ

  • അക്ക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ
  • അക്ക്യൂട്ട് മൈലോജീനസ് ലുക്കീമിയ
  • ക്രോണിക് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ
  • ക്രോണിക് മൈലോജീനസ് ലുക്കീമിയ
  • ഹെയറി സെൽ ലുക്കീമിയ

ലിംഫോമ

  • ഹോട്കിൻസ് ലിംഫോമ (നാലു തരം)
  • നോൺ ഹോട്കിൻസ് ലിംഫോമ (പല തരം)

മൾട്ടിപ്പിൾ മൈലോമ

"https:https://www.search.com.vn/wiki/index.php?lang=ml&q=രക്താർബുദം&oldid=4028828" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്