റസ്കിൻ ബോണ്ട്

ഇന്ത്യയിലെ ഒരു എഴുത്തുകാരന്‍

ബ്രിട്ടീഷ് വംശജനായ ഇന്ത്യൻ നോവലിസ്റ്റും എഴുത്തുകാരനുമാണ് റസ്കിൻ ബോണ്ട്.[1] 1934 മെയ് 19 ന് ഹിമാചൽ പ്രദേശിൽ സൊളൻ ജില്ലയിലെ കസൗലിയിൽ ജനനം. വളർന്നത് ജാം നഗർ, ഡെറാഡൂൺ, ന്യൂഡൽഹി, ശിംലാ എന്നിവിടങ്ങളിലാണ്. യൗവനകാലത്ത് നാലു വർഷത്തോളം ചാനൽ ദ്വീപുകളിലും ലണ്ടനിലുമായി പല ജോലിയും നോക്കി. ആദ്യത്തെ നോവൽ "ദ റൂം ഓ‌‌‌‌‍‌‌ണ് ദ് റൂഫ്" പതിനേഴാം വയസ്സിൽ എഴുതി. ഈ നോവൽ ജോൺ ലീവെല്ലിൻ റൈസ് സ്മാരക സമ്മാനത്തിനു അർഹമായി. ഇന്ത്യയിലെ ഇംഗ്ലീഷ് ബാലസാഹിത്യരചയിതാക്കളിൽ ശ്രദ്ധേയനായ റസ്കിൻ ബോണ്ട് ഏക്ദേശം അഞ്ഞൂറോളം കൃതികൾ രചിച്ചിട്ടുണ്ട്. 1992 ൽ കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം "ഞങ്ങളുടെ മരങ്ങൾ ഇപ്പോഴും ദെഹറയിൽ വളരുന്നു"(Our Trees Still Grow in Dehra) എന്ന ചെറുകഥാ സമാഹാരത്തിനു ലഭിച്ചു.[2].ഭാരതീയ സംസ്കാരവും ഗ്രാമീണ ജീവിതത്തിന്റെ മൂല്യങ്ങളും അദ്ദേഹത്തിന്റെ കൃതികളിൽ കാണാൻ സാധിക്കുന്നതാണ്. ബാലസാഹിത്യത്തിനു നൽകിയ സംഭാവനകൾ പരിഗണിച്ച് 1999-ൽ ഇന്ത്യാഗവണ്മെന്റ് അദ്ദേഹത്തെ പദ്മശ്രീ നൽകി ആദരിച്ചു. 2012ൽ ദെൽഹി സർക്കാരിന്റെ "ലൈഫ് റ്റൈം അച്ചീവ്മെന്റ് അവാർഡ്" ബോണ്ടിനു ലഭിച്ചു. ഇപ്പോൾ മസൂറിക്കടുത്തുള്ള ലാന്ദൂരിൽ സ്ഥിരതാമസം- വലിയൊരു ദത്തു കുടുംബത്തോടൊപ്പം.

റസ്കിൻ ബോണ്ട്
23 നവംബർ 2011 ൽ ഷാർജയിൽ അന്തർദേശീയ പുസ്തകോൽസവത്തോടനുബന്ധിച്ച് നടന്ന "മീറ്റ് ദി ഓതർ" പരിപാടിയിൽ വായനക്കാരുമായി സംവദിക്കുന്ന റസ്കിൻ ബോണ്ട്
23 നവംബർ 2011 ൽ ഷാർജയിൽ അന്തർദേശീയ പുസ്തകോൽസവത്തോടനുബന്ധിച്ച് നടന്ന "മീറ്റ് ദി ഓതർ" പരിപാടിയിൽ വായനക്കാരുമായി സംവദിക്കുന്ന റസ്കിൻ ബോണ്ട്
ജനനം (1934-05-19) 19 മേയ് 1934  (89 വയസ്സ്)
കസൗലി, സോളൻ ഹിമാചൽ പ്രദേശ്, ഇന്ത്യ
ദേശീയതഇന്ത്യൻ
Period1951-ഇന്നുവരെ
Genreസമകാലീനം
വിഷയംആത്മകഥാപരം, അർദ്ധ-ആത്മകഥാപരം,Fiction,Non-fiction,നോവലിസ്റ്റ്, Children and Young Adult Writer

പ്രധാന പുസ്തകങ്ങൾ

നോവൽ/ കഥകൾ

  1. ദ റൂം ഓൺ ദ റൂഫ്
  2. വഗ്രന്റ്സ് ഒഫ് ദ വാലി
  3. ദ നൈറ്റ് ട്രെയിൻ അറ്റ് ദേവ്ലി
  4. റ്റൈം സ്റ്റോപ്സ് അറ്റ് ഷമ്ലി
  5. ഔവ്വർ ട്രീസ് സ്റ്റിൽ ഗ്രോ ഇൻ ദേഹ്ര
  6. എ സീസൺ ഒഫ് ഗോസ്റ്റ്സ്
  7. വെൻ ഡാർക്നെസ്സ് ഫോൾസ്
  8. ഡെൽഹി ഈസ് നോട് ഫാർ
  9. എ ഫേസ് ഇൻ ദ ഡാർക്
  10. ദ സെൻഷുഅലിസ്റ്റ്
  11. എ ഹാൻഡ്ഫുൾ ഒഫ് നട്ട്സ്
  12. ഗാർലൻഡ് ഓഫ് മെമറീസ്
  13. ഗോസ്റ്റ് സ്റ്റോറീസ് ഫ്രം ദ് രാജ്
  14. ഫണ്ണി സൈഡ് അപ്
  15. ഡസ്റ്റ് ഓൺ ദ് മൗണ്ടൻ
  16. ടൈഗർസ് ഫോറെവർ
  17. എ ടൗൺ കോൾഡ് ഡെഹ്രാ
  18. നൈറ്റ് ട്രെയിൻ അറ്റ് ദിയോളി
  19. ദ് അഡ്വെഞ്ചർസ് ഓഫ് റസ്റ്റി
  20. എ ഫ്ലൈറ്റ് ഓഫ് പിജിയൻസ് (നോവെല്ല)

കവിതകൾ

  1. റസ്കിൻ ബൊണ്ട്സ് ബുക് ഒഫ് വെർസസ്സ്

ലേഖനങ്ങളും മറ്റും

  1. റെയിൻ ഇൻ ദ മൗണ്ട്ൻസ് (ആത്മകഥാപരം)

2. സീൻസ് ഫ്രം എ റൈറ്റേർസ് ലൈഫ് (ആത്മകഥാപരം)3. ദ ലാമ്പ് ഈസ് ലിറ്റ്- ലീവ്സ് ഫ്രം എ ജെർനൽ (ആത്മകഥാപരം)4. ദ ലിറ്റിൽ ബുക് ഒഫ് കംഫൊർട്5. ലാന്ദൂർ ഡേയ്സ് (ആത്മകഥാപരം)6. നോറ്റ്സ് ഫ്രം അ സ്മാൾ റൂം (ആത്മകഥാപരം)7. സ്റ്റ്രേൻ ജ് മെൻ സ്റ്റ്രെൻ ജ് പ്ലേസസ്8. ആൾ റോഡ്സ് ലീഡ് റ്റു ഗംഗാ.

സമാഹാരങ്ങൾ

1. ക്ലാസ്സിക് റസ്കിൻ ബോണ്ട്2. ഡസ്റ്റ് ഓൻ ദ മൗണ്ടൻ3.ദ ബെസ്റ്റ് ഒഫ് റസ്കിൻ ബോണ്ട്4. ഫ്രൻഡ്സ് ഇൻ സ്മാൾ പ്ലേസസ്5. ടേൽസ് ഒഫ് ഓപൺ റോഡ്6. റസ്കിൻ ബോണ്ട്സ് ബുക് ഒഫ് നേച്ചർ7. റസ്കിൻ ബോണ്ട്സ് ബുക് ഒഫ് ഹ്യൂമർ8. എ ടൗൺ കാൾഡ് ദേഹ്റാ

ഇതു കൂടാതെ, റസ്കിൻ ബോണ്ട് എഡിറ്റ് ചെയ്തിറക്കിയ പുസ്തകങ്ങളുമുണ്ട്:1. ഇൻഡയൻ ഗൊസ്റ്റ് സ്റ്റോറീസ്2. ഇൻഡ്യൻ റെയില്വെ സ്റ്റോറീസ്3. ക്ലാസ്സിക്കൽ ഇൻഡ്യൻ ലവ് സ്റ്റോറീസ് ഏന്റ് ലിറിക്സ്.4. രൂപ ബുക്സ് ഒഫ് ഗ്രെറ്റ് എസ്കേപ്സ്

പുരസ്കാരങ്ങൾ

  • പത്മഭൂഷൺ (2014)[3]

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=റസ്കിൻ_ബോണ്ട്&oldid=3982397" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്