ലോപ്ബുരി പ്രവിശ്യ

തായ്‌ലാന്റിലെ മധ്യമേഖലയിലെ ഒരു പ്രവിശ്യയാണ് ലോപ്ബുരി പ്രവിശ്യ (Thai: ลพบุรี, RTGS: Lop Buri,[1])ഈ പ്രവിശ്യ 11 ഭരണപരമായ ജില്ലകളായി തിരിച്ചിട്ടുണ്ട്. മ്യാങ് ലോപ്ബുരി ജില്ലയാണ് ഇതിൻറെ തലസ്ഥാനം. 750,000 ലധികം ജനസംഖ്യയുള്ള തായ്‌ലാൻറിന്റെ 37-ാമത്തെ ഏറ്റവും വലിയ പ്രദേശവും ജനസംഖ്യയിൽ 38-ാം സ്ഥാനവുമാണുള്ളത്. എട്ട് സമീപസ്ഥമായ പ്രവിശ്യകളായ ഫെറ്റ്ച്ചാബുൺ, ചയ്യഫും, നഖോൺ റാറ്റ്ചസിമ, സരാബുരി[2], ഫ്രനാഖോൺ സി അയുത്തയ, അംഗ് തോങ്, സിങ് ബുരി, നഖോൺ സാവൻ എന്നിവയാണ്. ചരിത്രപരമായി പ്രാധാന്യമുള്ള ഒരു പ്രവിശ്യയാണ് ലോപ്ബുരി. ഇവിടെ നിന്നും പല ചരിത്ര സ്മാരകങ്ങളും, പുരാവസ്തുഗവേഷണങ്ങളും ചരിത്രാതീത വാസസ്ഥലങ്ങൾ എന്നിവ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ കാലത്ത് ലോപ്ബുരി എന്ന പേര് ലാവോ എന്നായിരുന്നു. അവിടെ ഒരു സമ്പൂർണ്ണ രാജവാഴ്ചയായിരുന്നു ഉണ്ടായിരുന്നത്.

Lopburi

ลพบุรี
Province
Lopburi City Gate, from old to new city
Lopburi City Gate, from old to new city
Official seal of Lopburi
Seal
Map of Thailand highlighting Lop Buri Province
Map of Thailand highlighting Lop Buri Province
CountryThailand
CapitalLopburi
ഭരണസമ്പ്രദായം
 • GovernorPhanu Yaemsi (since October 2015)
വിസ്തീർണ്ണം
 • ആകെ6,199.8 ച.കി.മീ.(2,393.8 ച മൈ)
•റാങ്ക്Ranked 37th
ജനസംഖ്യ
 (2014)
 • ആകെ758,406
 • റാങ്ക്Ranked 30th
 • ജനസാന്ദ്രത120/ച.കി.മീ.(320/ച മൈ)
 • സാന്ദ്രതാ റാങ്ക്Ranked 38th
HDI
 • HDI (2009)0.742 (35th)
സമയമേഖലUTC+7 (ICT)
ഏരിയ കോഡ്036
ISO കോഡ്TH-16
വാഹന റെജിസ്ട്രേഷൻลพบุรี

ചരിത്രം

ചരിത്രത്തിൽ കൂടുതലും ലാവോ എന്ന പേരിൽ അറിയപ്പെടുന്ന ലോപ്ബുരി ചരിത്രാതീത കാലം മുതൽ നിലകൊള്ളുന്നു.[3]ദ്വാരാവതി കാലഘട്ടത്തിലാണ് (6 മുതൽ 11 വരെ നൂറ്റാണ്ടുകളിൽ) ലാവോ എന്ന പേര് ഉത്ഭവിച്ചത്. നഗരത്തിലെ അതിശയിപ്പിക്കുന്ന പല ക്ഷേത്രങ്ങളും ഖമർ സാമ്രാജ്യത്തിൻറെ[4] ഭരണകാലത്ത് നിർമ്മിച്ചിരുന്നു. 1115, 1155 എന്നീ വർഷങ്ങളിൽ ചൈനയിലേക്ക് സ്വതന്ത്രമായി എംബസികൾ അയയ്ക്കുന്നതുവരെ ലോപ്ബുരി ഒരു സമയം സ്വതന്ത്രമായിരുന്നിരിക്കാം. 1289-ൽ ചൈനയിലേക്ക് മറ്റൊരു എംബസിയെ അയച്ചു. എന്നാൽ പെട്ടെന്നുതന്നെ തായ് രാജ്യമായ സുഖോതൈയുടെയും പിന്നീട് അയുത്തയയുടെയും ഭാഗമായി. അയുത്തയ കാലഘട്ടത്തിൽ രാമത്തിബൊഡി 1 രാജാവ്[5] രാമേശ്വവനെ [6](പിൽക്കാല രാജാവ്) ഉപരാജാവ് ആയി ലോപ്ബുരിയിൽ ഭരണം നടത്താൻ അയച്ചു.1665-ൽ മഹാനായ നരയ് ലോപ്പുരി നദിയുടെ കിഴക്കൻ തീരത്ത് ഒരു പുതിയ കൊട്ടാരം നിർമ്മിച്ചു. ലോപ്ബുരി രാജ്യത്തിന്റെ രണ്ടാമത്തെ തലസ്ഥാനമാകുകയും അയുത്തയക്ക് ഡച്ച് ഭീഷണി ഉണ്ടാകുകയും ചെയ്തു. നരയ് രാജാവ് അന്തരിച്ചതിനെ തുടർന്ന്, നഗരം ഉപേക്ഷിക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്തു.

1856-ൽ ചക്രി രാജവംശത്തിലെ രാജാവായിരുന്ന മോങ്കുട്ട്, നരായിയുടെ കൊട്ടാരം പുതുക്കിപ്പണിയണമെന്ന് ഉത്തരവിട്ടു.1938-ൽ ഫീൽഡ് മാർഷൽ പ്ലെയ്ക് ഫിബൻസോങ്ഖ്രം തായ്‌ലാൻറിലെ ഏറ്റവും വലിയ സൈനിക കേന്ദ്രമായി ലോപ്ബുരി തെരഞ്ഞെടുത്തു.

ഭൂമിശാസ്ത്രം

ലോപ്ബുരി നദിയ്ക്കും പാം സക് നദിയ്ക്കും ഇടയിലുള്ള ചാവോ ഫ്രയ നദീതടത്തിന്റെ കിഴക്കുഭാഗത്താണ് ലോപ്ബുരി സ്ഥിതിചെയ്യുന്നത്. ത വുങ് ജില്ലയുടെ ഭൂരിഭാഗവും പ്രവിശ്യയുടെ 30 ശതമാനം പ്രദേശവും തെക്കുകിഴക്കൻ മ്യാങ്ങ് ലോപ്ബുരി, ബാൻ മി ജില്ലകൾ എന്നിവയും വളരെ താഴ്ന്ന എക്കൽ സമതല പ്രദേശമാണ്. മറ്റ് 70% മിക്സഡ് സമതലങ്ങളും കുന്നുകളുമാണ്. പ്രവിശ്യയുടെ കിഴക്ക് അതിർത്തി ഖൊറാത്ത് പീഠഭൂമിയിലേക്ക് രൂപം കൊണ്ട ഫെത്ചബുൺ പർവ്വതനിരകളാണ്.

ചിഹ്നങ്ങൾ

ഫ്രാ പ്രാംങ് സാം യോഡ് ഖമർ ക്ഷേത്രത്തിന് മുന്നിൽ പ്രവിശ്യാതല മുദ്ര വിഷ്ണുവിനെ കാണിക്കുന്നു.[7]ത്രീ ടവറുകളുള്ള സങ്കേതം ആയ ഫ്രാ പ്രങ് സാങ് യോഡ് പശ്ചാത്തലത്തിൽ ഫ്രാ നാരെയും ലോപ്ബുരിയിലെ എസ്ക്യൂറ്റ്ചിയോൻ കാണിക്കുന്നു. ഡച്ച് നാവിക ഉപരോധം വഴി അയുതൈയ്യയ്ക്ക് ഭീഷണിയാകുമ്പോൾ 1664-ൽ നരയ് എന്ന രാജാവ് തലസ്ഥാനമാക്കി ഉപയോഗിച്ചു കൊണ്ട് നഗരത്തെ ശക്തിപ്പെടുത്തി.[8]

ഇലഞ്ഞി പ്രവിശ്യാ വൃക്ഷവും, പ്രവിശ്യാ പുഷ്പവും ആണ്.[9]

നരയ് കൊട്ടാരം, ഫ്ര കാൻ ആരാധനാലയം, പ്രസിദ്ധമായ പ്രംഗ് സാങ് യോട്ട്, ഡിൻ സോ ഫോംഗ് മാൾ, അറിയപ്പെടുന്ന പാ സക് ജോലസിഡ് ഡാം,[10]മഹാരാജാവായ നാരായുടെ സ്വർണ്ണഭൂമി, എന്നിവ പ്രവിശ്യയുടെ മുദ്രാവാക്യം ആയ ദേശീയ നിക്ഷേപങ്ങൾ ആയിരുന്നു.

അവലംബം

ബാഹ്യ ലിങ്കുകൾ

14°48′2″N 100°39′5″E / 14.80056°N 100.65139°E / 14.80056; 100.65139

"https:https://www.search.com.vn/wiki/index.php?lang=ml&q=ലോപ്ബുരി_പ്രവിശ്യ&oldid=3917478" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്