വടക്കൻ കലിമന്താൻ

ഇന്തോനേഷ്യയിലെ ഒരു പ്രവിശ്യയാണ് വടക്കൻ കലിമന്താൻ (ഇന്തോനേഷ്യൻ: കലിമന്താൻ ഉത്തര). ബോർണിയോ ദ്വീപിന്റെ ഇന്തോനേഷ്യൻ അധീനതയിലുള്ള ഭാഗത്തെ കലിമന്താന്റെ ഏറ്റവും വടക്കുഭാഗത്തായാണ് ഇത് സ്ഥിതിചെയ്യുന്നത്. വടക്കു ഭാഗത്തും പടിഞ്ഞാറു ഭാഗത്തും യഥാക്രമം മലേഷ്യൻ സംസ്ഥാനങ്ങളായ സാബഹ്, സാരവാക്ക് എന്നിവയും തെക്കുഭാഗത്ത്  ഇന്തോനേഷ്യൻ പ്രവിശ്യയായ കിഴക്കൻ കലിമന്താനുമാണ് ഈ പ്രവിശ്യയുടെ അതിരുകൾ. ടാൻജംഗ് സെലോർ ഈ പ്രവിശ്യയുടെ തലസ്ഥാനമായി പ്രവർത്തിക്കുന്നു. താരകൻ ഈ പ്രവിശ്യയിലെ ഏറ്റവും വലിയ നഗരവും സാമ്പത്തിക കേന്ദ്രവുമാണ്.

വടക്കൻ കലിമന്താൻ
Province of Indonesia
പതാക വടക്കൻ കലിമന്താൻ
Flag
ഔദ്യോഗിക ചിഹ്നം വടക്കൻ കലിമന്താൻ
Coat of arms
North Kalimantan in Indonesia
North Kalimantan in Indonesia
Coordinates: 3°00′N 116°20′E / 3.000°N 116.333°E / 3.000; 116.333
Established17 November 2012[1]
CapitalTanjung Selor
2°50′45″N 117°22′00″E / 2.84583°N 117.36667°E / 2.84583; 117.36667
Largest cityTarakan
3°19′30″N 117°34′40″E / 3.32500°N 117.57778°E / 3.32500; 117.57778
ഭരണസമ്പ്രദായം
 • ഭരണസമിതിNorth Kalimantan Provincial Government
 • GovernorIrianto Lambrie [id]
 • Vice GovernorUdin Hianggio [id]
വിസ്തീർണ്ണം
 • ആകെ72,275.12 ച.കി.മീ.(27,905.58 ച മൈ)
ജനസംഖ്യ
 (2019)[2]
 • ആകെ6,95,562
 • ജനസാന്ദ്രത9.6/ച.കി.മീ.(25/ച മൈ)
Demographics
 • Ethnic groupsBajau, Banjarese, Buginese, Bulungan, Dayak, Kenyah, Lun Bawang, Lundayeh, Murut, Tausūg, Tidung
 • LanguagesIndonesian (official)
Dayak, Tidung (regional)
സമയമേഖലUTC+8 (WITA)
HDIIncrease 0.705 (High)
HDI rank15 (2018)
വെബ്സൈറ്റ്kaltaraprov.go.id

72,275.12 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള വടക്കൻ കലിമന്തൻ പ്രവിശ്യ നാല് റീജൻസികളേയും ഒരു നഗരത്തേയും ഉൾക്കൊള്ളുന്നു. സ്റ്റാറ്റിസ്റ്റിക്സ് ഇന്തോനേഷ്യ 2019 മധ്യത്തോടെ നടത്തിയ ജനസംഖ്യാ കണക്കെടുപ്പിൽ 695,562 ജനസംഖ്യയുണ്ടെന്നു കണ്ടെത്തിയ ഇത് ഇന്തോനേഷ്യയിലെ ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള പ്രവിശ്യയായാണ്.[3] 2012 ഒക്ടോബർ 25 ന് രൂപീകരിക്കപ്പെട്ട ഇത് ഇന്തോനേഷ്യയിലെ ഏറ്റവുമൊടുവിൽ രൂപീകരിക്കപ്പെട്ട പ്രവിശ്യയാണ്. വികസന അസമത്വവും പ്രദേശത്തെ മലേഷ്യയുടെ സ്വാധീനവും കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ കിഴക്കൻ കലിമന്താൻ പ്രവിശ്യയിൽ നിന്ന് വടക്കൻ കലിമന്താൻ വേർതിരിക്കപ്പെട്ടിരിക്കുന്നു.[4]

ചരിത്രം

വടക്കൻ കലിമന്താൻ ഹൈന്ദവ രാജ്യമായ കുട്ടായി സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. ബ്രൂണൈയും കുട്ടായിയും ബോർണിയോയുടെ മേൽ ആധിപത്യത്തിനായി പോരാടിയിരുന്ന കാലത്ത് ഇസ്‌ലാമിക അധിനിവേശത്തിന്റെ അലയൊലികൾ ഇവിടെയുമെത്തി. പിന്നീട് ബ്രൂണൈയുടെ നിയന്ത്രണത്തിലായ ഈ പ്രദേശം സുലു സുൽത്താനേറ്റുമായി കരാറുണ്ടാക്കിയ ശേഷം ഔദ്യോഗികമായി സുലുവിന്റെ നിയന്ത്രണത്തിൻകീഴിലായിത്തീരുകയും ചെയ്തു. പാശ്ചാത്യ രാജ്യങ്ങൾ ഈ പ്രദേശത്ത് എത്തിയ കാലത്ത് ഡച്ചുകാർ നാട്ടുകാരെ കീഴടക്കിയപ്പോൾ സ്പെയിൻകാർ വടക്കുഭാഗത്ത് സുലു തലസ്ഥാനത്തെ ആക്രമിച്ചു. ഇന്തോനേഷ്യ സ്വതന്ത്രമാകുന്നതുവരെയുള്ള കാലം ഈ പ്രദേശം ഡച്ച് കൈവശപ്പെടുത്തിലായിരുന്നു.

ഗതാഗതം

ജുവാത അന്താരാഷ്ട്ര വിമാനത്താവളം എന്നുകൂടി അറിയപ്പെടുന്ന താരകൻ വിമാനത്താവളം പ്രവിശ്യയുടെ വ്യോമ സേവനം നിർവ്വഹിക്കുന്നു. താവാവിൽ നിന്ന് മലേഷ്യയിലേക്ക് ജലയാത്രാസേവനങ്ങൾ നിർവ്വഹിക്കുന്ന ഒരു അന്താരാഷ്ട്ര ഫെറി തുറമുഖവും ഇവിടെ സ്ഥിതിചെയ്യുന്നു. കരമാർഗ്ഗമുള്ള അന്തർ‌ദ്ദേശീയ അതിരുകളൊന്നും കടന്നുപോകാത്ത ഈ പ്രവിശ്യയുടെ പ്രധാന ഭൂപ്രദേശത്തേക്ക് പ്രവേശിക്കുന്നത് താരകനിൽ നിന്ന് കടത്തുവള്ളത്തിലൂടെയോ അല്ലെങ്കിൽ തെക്ക് നിന്ന് റോഡ് വഴിയോ ആണ്. ഈ പ്രവിശ്യയിലൂടെ കടന്നുപോകുന്ന വലിയ പാതകൾ ചെളി നിറഞ്ഞ മൺപാതകളാണ്.[5]

വിമാനത്താവള പ്രദേശവും റൺ‌വേയും TNI-AU (ഇന്തോനേഷ്യൻ വ്യോമസേന) യുടെ ടൈപ്പ് എ എയർ ബേസായ സുഹാർ‌നോക്കോ ഹർ‌ബാനി എയർഫോഴ്‌സ് ബേസുമായി പങ്കിടുന്നു. ഇന്തോനേഷ്യയിലെ മുൻ വ്യവസായ മന്ത്രിയും മുൻ എയർഫോഴ്സ് ഉദ്യോഗസ്ഥനുമായിരുന്ന സുഹാർനോക്കോ ഹർബാനിയുടെ പേരിലാണ് ഈ വ്യോമതാവളം അറിയപ്പെടുന്നത്.  2006 ൽ രൂപീകൃതമായ ഈ വ്യോമതാവളം, ഇന്തോനേഷ്യയെ ഭീഷണിപ്പെടുത്തുന്ന ശക്തികളുടെ ആക്രമണ സാധ്യതകളോടൊപ്പം വർദ്ധിച്ചുവരുന്ന മറ്റു ഭീഷണികളിൽനിന്നും രാജ്യത്തിന്റെ പ്രതിരോധം സാക്ഷാത്കരിക്കാനുള്ള തന്ത്രത്തിന്റെയും ശ്രമങ്ങളുടെയും ഭാഗമാണെന്നതുപോലെതന്നെ മകാസറിലെ വ്യോമസേനാ ഓപ്പറേഷൻ കമാൻഡ് II ൽ നിന്നുള്ള ആവശ്യങ്ങളും ചുമതലകളും നിയന്ത്രിക്കാൻ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയുമാണ് പ്രധാനമായും സ്ഥാപിക്കപ്പെടുന്നത്. വ്യോമതാവളം രൂപീകരിക്കുന്നതിന് മുമ്പുതന്നെ ഒരു ഇന്തോനേഷ്യൻ വ്യോമസേനാ പാളയം നിലവിലുണ്ടായിരുന്നുവെങ്കിലും അത് ബാലിക്പപാൻ വ്യോമസേനാ താവളത്തിന് കീഴിലായിരുന്നു. പക്ഷേ അംബലാട്ടിൽ മലേഷ്യയുമായുള്ള പ്രാദേശിക തർക്കത്തിന്റെ പിരിമുറുക്കം വ്യോമസേനാ നേതൃത്വത്തെ ഇവിടെ പുതിയ എയർബേസ് രൂപീകരിക്കാൻ നിർബന്ധിതമാക്കി. വിമാനത്താവളം ഒരുപോലെ സൈനിക, ആഭ്യന്ത ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനാൽ ഏപ്രണും ഒരുമിച്ച് ഉപയോഗിക്കുന്നു. 2014 ജൂലൈയിൽ 4 സുഖോയ്, 2 ഹെർക്കുലീസ് ഫൈറ്ററുകൾ ഒരുമിച്ച് ഉൾക്കൊള്ളാൻ കഴിയുന്ന മിലിട്ടറി ഏപ്രണിലേക്ക് 183 മീറ്റർ നീളമുള്ള ടാക്സി വേ 2014 ഡിസംബറിൽ പൂർത്തിയാകുന്ന രീതിയിൽ നിർമ്മിക്കാൻ എയർപോർട്ട് അതോറിറ്റി പദ്ധതി ആരംഭിച്ചിരുന്നു.[6]

കലിമന്താൻ ടോൾറോഡ് (ട്രാൻസ് കലിമന്താൻ) 2019 ന്റെ പ്രാരംഭത്തിൽ പ്രസിഡന്റ് ജോക്കോ വിഡോഡോ പൂർത്തിയാക്കി. പടിഞ്ഞാറൻ കലിമന്താൻ തലസ്ഥാനമായ  പോണ്ടിയാനാക്കിൽനിന്ന്, വടക്കൻ കലിമന്തന്റെ തലസ്ഥാന നഗരിയായ തൻജംഗ് സെലോറുമായി ഈ പാത ബന്ധിപ്പിക്കപ്പെടുന്നു.[7][8]

ഭരണപരമായ വിഭജനം

വടക്കൻ കലിമന്താൻ നാല് റീജൻസികളായും (കബുപറ്റെൻ) ഒരു നഗരമായും (കോട്ട) ആയി തിരിക്കപ്പെട്ടിരിക്കുന്നു:

പേര്പ്രാദേശിക വിസ്തീർണ്ണം (km2)ജനസംഖ്യ

2010 സെൻസസ്[9]

ജനസംഖ്യ

2015 സെൻസസ്[10]

ജനസംഖ്യ

2019 കണക്കാക്കൽ

തലസ്ഥാനംHDI[11]2018 കണക്കാക്കൽ
താരകൻ നഗരം250.801,93,3702,34,8672,54,262Tarakan City0.756 (High)
ബുലുംഗാൻ റീജൻസി13,181.921,12,6631,29,0791,33,166Tanjung Selor0.712 (High)
മാലിനൌ റീജൻസി39,766.3262,58077,17884,609Malinau0.717 (High)
നുനുകാൻ റീജൻസി14,247.501,40,8411,76,9181,96,918Nunukan0.656 (Medium)
ടാന ടിഡംഗ് റീജൻസി4,828.5815,20221,59726,607Tideng Pale0.670 (Medium)
ആകെ72,275.125,24,6566,39,6396,95,562Tarakan0.705 (High)

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=വടക്കൻ_കലിമന്താൻ&oldid=3906257" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്