വിക്കിപീഡിയ:ശ്രദ്ധേയത (വെബ് ഉള്ളടക്കം)


✔ഈ താൾ വിക്കിപീഡിയയുടെ ശ്രദ്ധേയത സംബന്ധിച്ച മാർഗ്ഗരേഖയായി കണക്കാക്കുന്നു. ഇത് സംശോധകർ പൊതുവായി അംഗീകരിച്ചതും ഉപയോക്താക്കൾ പിന്തുടരേണ്ടതുമാണ്. എന്നിരുന്നാലും ഇവിടുത്തെ പ്രതിപാദ്യങ്ങൾ സാമാന്യബോധത്തിനും സന്ദർഭാനുസരണവും ഉപയോഗിക്കേണ്ടതാണ്. ഈ താൾ തിരുത്തുവാൻ താങ്കൾ ഉദ്ദേശിക്കുന്നുവെങ്കിൽ, ആ പ്രവൃത്തി അഭിപ്രായ ഐക്യത്തോട് കൂടിയാണെന്ന് ഉറപ്പുവരുത്തുക. എന്തെങ്കിലും സംശയം തോന്നിയാൽ സംവാദത്താളിൽ ചർച്ച ചെയ്യാവുന്നതാണ്.
ഈ താളിന്റെ രത്നച്ചുരുക്കം: വിക്കിപീഡിയയിൽ പരസ്യ പ്രചാരണം എന്ന് തോന്നിപ്പിക്കുന്ന രീതിയിൽ എഴുതപ്പെട്ടിട്ടുള്ള ലേഖനങ്ങൾ ഒഴിവാക്കപ്പെടണം. വെബ്ബിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള ഉള്ളടക്കത്തെപ്പറ്റി വിക്കിപീഡിയ താളുകൾ ഉണ്ടാകണമെങ്കിൽ അവ ശ്രദ്ധേയതാനയത്തിനു കീഴിൽ വരുന്നവയും, വൈജ്ഞാനിക സ്വഭാവമുള്ളവയും, ചരിത്രപരമായ പ്രാധാന്യം ഉള്ളവയുമായിരിക്കണം. വിക്കിപീഡിയയിൽ പ്രസിദ്ധീകരിക്കുന്ന വെബ്ബ് താളുകളെക്കുറിച്ചുള്ള ലേഖനങ്ങൾക്ക് വിശ്വസനീയമായ അവലംബങ്ങൾ ആവശ്യമാണ്‌.
ഉൾപ്പെട്ട മാർഗ്ഗരേഖകൾ

ശ്രദ്ധേയത
പണ്ഡിതർ
ഗ്രന്ഥങ്ങൾ
നോവൽ
ചലച്ചിത്രങ്ങൾ
സംഗീതം
അക്കങ്ങൾ
സ്ഥാപനങ്ങളും
കാര്യാലയങ്ങളും
വ്യക്തികൾ
എഴുത്തുകാർ
ചലച്ചിത്ര അഭിനേതാക്കൾ
വെബ് ഉള്ളടക്കം
വിദ്യാലയങ്ങൾ
കേരളത്തിലെ വിദ്യാലയങ്ങൾ
ഗ്രന്ഥശാലകൾ
സംഭവങ്ങൾ

സജീവ നിർദ്ദേശങ്ങൾ

ഉള്ളടക്കത്തിന്റെ പ്രസക്തി

ഇതും കാണുക

പൊതുവേയുള്ള
മായ്ക്കലിന്റെ ഫലങ്ങൾ


From WP:NOT#INTERNET:

ഇന്റർനെറ്റ് സഹായി. വിക്കിപീഡിയ ലേഖനങ്ങൾ ഒരു വെബ്‌സൈറ്റിന്റെ സ്വഭാവം, അവതരണം, അതു പ്രദാനം ചെയ്യുന്ന സേവനങ്ങൾ എന്നിവ വിശദീകരിക്കുന്നതിനു മാത്രമായി എഴുതപ്പെട്ടവയായിരിക്കരുത്. ഇവയോടൊപ്പം വെബ്‌സൈറ്റിന്റെ നേട്ടങ്ങൾ, ചരിത്രപരമായ പ്രാധാന്യം എന്നിവയെക്കുറിച്ച് ഏറ്റവും പുതിയ വിവരങ്ങൾ ഉൾക്കൊള്ളുന്ന തരത്തിൽ വിജ്ഞാനകോശ സ്വഭാവത്തിൽ എഴുതപ്പെട്ടവയായിരിക്കണം. ഉദാഹരണങ്ങൾക്ക് പുതിയ സംഭവങ്ങൾ കാണുക.

വെബ്‌സൈറ്റുകളെക്കുറിച്ചോ, അതിന്റെ ഉള്ളടക്കത്തെക്കുറിച്ചോ ഉള്ള ലേഖനങ്ങൾ വിക്കിപീഡിയയിൽ എഴുതുമ്പോൾ സഹായകമായേക്കാവുന്ന ചില നിർദ്ദേശങ്ങളാണ്‌ ഈ താളിന്റെ ഉള്ളടക്കം. ബ്ലോഗുകൾ, ഇന്റർനെറ്റ് ഫോറങ്ങൾ, ന്യൂസ്‌ഗ്രൂപ്പുകൾ, ഓൺലൈൻ മാഗസിനുകൾ, പോഡ്‌കാസ്റ്റുകൾ, വെബ്‌കോമിക്കുകൾ, വെബ് ഹോസ്റ്റിങ്ങ് സർവ്വീസുകൾ, വെബ് പോർട്ടലുകൾ എന്നിവയെല്ലാം വെബ് ഉള്ളടക്കത്തിൽപ്പെടുന്നു. എന്നാൽ ഇതിൽ മാത്രം ഒതുങ്ങിനിൽക്കുന്നുമില്ല. ഇന്റർനെറ്റിലൂടെ മാത്രം ലഭ്യമാകുന്ന ഏതൊരു ഉള്ളടക്കത്തെ സംബന്ധിച്ച ലേഖനങ്ങൾക്കും, വെബ് ഉള്ളടക്കം എന്ന രീതിയിൽ, ഈ നയരേഖ ബാധകമാക്കാം. [1]

വിക്കിപീഡിയ പരസ്യത്തിനായി ഉപയോഗിക്കുന്നതിനെ വിക്കിപീഡിയർ ശക്തമായി നിരുൽസാഹപ്പെടുത്തുന്നു. മാത്രമല്ല, വിക്കിപീഡിയ ലേഖനങ്ങൾ പരസ്യങ്ങളല്ല എന്നത് കാലങ്ങളായി നിലനിൽക്കുന്ന ഒരു ഔദ്യോഗികനയവുമാണ്‌. പരസ്യങ്ങളായി തോന്നിപ്പിക്കുന്ന ലേഖനങ്ങൾ ഒന്നുകിൽ ഒരു നിഷ്പക്ഷസ്വഭാവം കൈവരിക്കത്തക്ക രീതിയിൽ തിരുത്തിയെഴുതപ്പെടുകയോ അല്ലെങ്കിൽ അപ്പാടെ നീക്കം ചെയ്യപ്പെടുകയോ ചെയ്തേക്കാം. [2]

വിക്കിപീഡിയ ഒരു വെബ് ഡയറക്ടറി അല്ല. അതിനാൽത്തന്നെ മറ്റ് വെബ് സൈറ്റുകളിലേക്ക് കണ്ണി ചേർക്കാനും അവ വർഗ്ഗീകരിക്കാനുമുള്ള സ്ഥലവുമല്ല. ഇത് ഒരു മിററോ കണ്ണികളുടെയും ചിത്രങ്ങളുടെയും മീഡിയ ഫയലുകളുടെയും ശേഖരമോ അല്ല. ഒരു പുറം കണ്ണിയും അതിനേക്കുറിച്ചുള്ള ചെറു വിവരണവും മാത്രം ഉൾക്കൊള്ളുന്ന ലേഖനങ്ങൾ വേഗത്തിൽ മായ്ക്കപ്പെട്ടേക്കാം.

ശ്രദ്ധേയതാ മാനദണ്ഡം പാലിക്കാത്ത ലേഖനങ്ങൾ സംയോജിപ്പിക്കലോ മായ്ക്കലോ വഴിയാണ് കൈകാര്യം ചെയ്യുപ്പെടുക. ശ്രദ്ധേയതയില്ലാത്ത ലേഖനങ്ങളിൽ {{ശ്രദ്ധേയത}} ഫലകം ഇട്ട് അക്കാര്യം മറ്റ് ഉപയോക്താക്കളുടെ ശ്രദ്ധയിൽപെടുത്താൻ സാധിക്കും. ഒരു ലേഖനം മായ്ക്കാനായി നിർദ്ദേശിക്കപ്പെടുകയാണെങ്കിൽ അത് വിക്കിപീഡിയ:ഒഴിവാക്കാവുന്ന താളുകൾ എന്ന താളിൽ പ്രത്യക്ഷപ്പെടും. ഇതോടൊപ്പംതന്നെ വേഗത്തിൽ നീക്കം ചെയ്യപ്പേടേണ്ട താളുകളിലേക്ക് ഉൾപ്പെടുത്താനായി {{പെട്ടെന്ന് മായ്ക്കുക}} ഫലകവും ഉപയോഗിക്കാം.

മാനദണ്ഡം

വിശ്വസനീയമായ സ്രോതസ്സുകൾ അടിസ്ഥാനമാക്കിയായിരിക്കണം വിക്കിപീഡിയയിലെ എല്ലാ ലേഖനങ്ങളും എന്ന സംശോധനാ നയം മുറുകെപിടിക്കുമ്പോൾത്തന്നെ പ്രാഥമിക സ്രോതസ്സുകൾകൊണ്ട് മാത്രം ശ്രദ്ധേയത ഉറപ്പിക്കാൻ സാധിക്കില്ലെന്നു വരുന്നതിനാൽ, വെബ് ഉള്ളടക്കങ്ങൾ[3] താഴെ പറയുന്ന ഏതെങ്കിലും മാനദണ്ഡം പാലിക്കുകയാണെങ്കിലും ശ്രദ്ധേയമാണെന്ന് കണക്കാക്കാം.

  1. സ്വയം സാക്ഷ്യപ്പെടുത്താവുന്ന ഒന്നിലേറെ രചനകൾക്ക് വെബ് ഉള്ളടക്കം വിഷയമാണെങ്കിൽ.
    • പത്രങ്ങൾ, ആനുകാലിക പ്രസിദ്ധീകരണങ്ങൾ, പുസ്തകങ്ങൾ, ടെലിവിഷൻ ഡോക്യുമെന്ററികൾ, വെബ്സൈറ്റുകൾ, ഉപഭോക്തൃസംഘടനകൾ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകൾ തുടങ്ങി വിവിധ രൂപത്തിലുള്ള രചനകൾ ഈ മാനദണ്ഡത്തിന്റെ പരിധിയിൽ വരും.[4] എന്നാൽ താഴെ പറയുന്നവ ഇതിൽപ്പെടില്ല.
      • സൈറ്റിനെയോ അതിലെ ഉള്ളടക്കത്തെയോ സംബന്ധിച്ചുള്ള പ്രസ് റിലീസിന്റെയോ പരസ്യത്തിന്റെയോ പുനപ്രസിദ്ധീകരണം. [5]
      • (1) ഇന്റർനെറ്റ് വിലാസം മാത്രം പ്രസിദ്ധീകരിക്കുന്ന പത്രവാർത്ത, (2) വെബ് ഉള്ളടക്കം അപ്ഡേറ്റ് ചെയ്യുന്നതിനെയും ലഭ്യമാകുന്നതിനെയും കുറിച്ചുള്ള പത്രവാർത്ത, (3) വെബ് ഉള്ളടക്കം, വിലാസം, സൈറ്റ് എന്നിവയെക്കുറിച്ചുള്ള​ ചുരുക്കം അല്ലെങ്കിൽ (4) ഇൻറർനെറ്റ് ഡയറക്ടറികളിലോ ഓൺലൈൻ സ്റ്റോറുകളിലോ ലഭ്യമായ ഉള്ളടക്കത്തെക്കുറിച്ചുള്ള വിശദീകരണം.
  2. വെബ്‌സൈറ്റിനോ അല്ലെങ്കിൽ വെബ്‌ ഉള്ളടക്കത്തിനോ അറിയപ്പെടുന്നതും,സ്വതന്ത്രവുമായ ഒരു സംഘടനയോ അല്ലെങ്കിൽ പബ്ലിക്കേഷനോ നൽകുന്ന പുരസ്കാരങ്ങൾ ലഭിച്ചിരിക്കണം[6]
  3. ഓൺലൈൻ പത്രം, ഓൺലൈൻ മാഗസിൻ, ഓൺലൈൻ പബ്ലിഷർ, ഓൺലൈൻ ബ്രോഡ്കാസ്റ്റർ തുടങ്ങിയ വിശ്വസനീയവും സ്വതന്ത്രവുമായ രചയിതാക്കൾ വഴി വിതരണം ചെയ്യപ്പെട്ട ഉള്ളടക്കം.[7] താഴെ പറയുന്നവ ഒഴിച്ച്.
    • കണ്ടന്റ് ഹോസ്റ്റിംഗ്, ജിയോസിറ്റീസ്, ന്യൂഗ്രൌണ്ട്സ്, ഫേസ്‌ബുക്ക്, ഓർക്കട്ട്, വിവിധതരം ബ്ലോഗുകൾ (ഉദാഹരണത്തിന് ബ്ലോഗർ, ടൈപ്പ് പാഡ്, വേഡ് പ്രസ്സ് പോലുള്ള സൗജന്യ സർവീസുകൾ) തുടങ്ങിയ വിനോദസമാനമായ സൈറ്റുകൾ വഴിയുള്ള വിതരണം.

ഇതുംകൂടി കാണുക

കുറിപ്പുകൾ

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്