വിട്രൂവിയൻ മാൻ

ലിയനാർഡോ ഡാ വിഞ്ചിയുടെ പ്രശസ്ത കലാരചനയാണ് വിട്രൂവിയൻ മാൻ.(Vitruvian Man) പ്രഗല്ഭനായ റോമൻ വാസ്തുശില്പി മാർകസ് വിട്രൂവിയസിന്റെ പേരിൽ നിന്നാണ് ഈ പേരിട്ടിരിക്കുന്നത്. മനുഷ്യ ശരീരഘടനയിലുള്ള അനുപാതങ്ങളെക്കുറിക്കുന്നത് എന്ന നിലയിലാണ് ഡാവിഞ്ചിയുടെ ഈ രചനയുടെ പ്രശസ്തി.[1][2] വെനീസിലെ അക്കാഡമിയ ആർട്ട് ഗ്യാലറിയിലാണ് നിലവിൽ ഇത് സൂക്ഷിക്കുന്നത്.

വിട്രൂവിയൻ മാൻ
കലാകാരൻലിയൊനാർഡോ ഡാവിഞ്ചി
അളവുകൾ34.4 cm × 25.5 cm (13.5 in × 10.0 in)

വിവരണം

പേന കൊണ്ട് പേപ്പറിൽ വരച്ചിരിക്കുന്ന ഈ ചിത്രത്തിൽ ഒരു നഗ്നപുരുഷൻ കൈകളും കാലുകളും വിരിച്ചുവെച്ച് ഒരു ചതുരത്തിലും വൃത്തത്തിലും കൃത്യമായി വരത്തക്കവിധം നിൽക്കുന്നു. മനുഷ്യശരീരത്തിന്റെ ഘടനയിലെ അളവുകളിലേക്ക് വെളിച്ചം വീശുന്നവയാണ് ചിത്രത്തിന്റെ മുകളിലും [കുറിപ്പ് 1] താഴെയും[കുറിപ്പ് 2] ഉള്ള എഴുത്തുകൾ.

അത് പ്രകാരം:

  • ഒരു മനുഷ്യന്റെ വിരിച്ചുവച്ചിരിക്കുന്ന കൈകളുടെ നീളം (ഇടത്തേയറ്റം മുതൽ വലത്തേയറ്റം വരെ) അവന്റെ ഉയരത്തിനോട് തുല്യമായിരിക്കും.
  • തലയുടെ മുകളിൽ നിന്നും താടി വരെയുള്ള നീളം ആകെ ഉയരത്തിന്റെ എട്ടിലൊന്നിനോട് തുല്യമായിരിക്കും.
  • നെഞ്ചിനുമുകളിൽ നിന്നും തലക്ക് മുകളിൽ വരെ ആകെ ഉയരത്തിന്റെ ആറിലൊന്നിനോട് തുല്യമായിരിക്കും.
  • നെഞ്ചിനുമുകളിൽ നിന്നും മുടി വരെ ആകെ ഉയരത്തിന്റെ ഏഴിലൊന്നിനോട് തുല്യമായിരിക്കും.
  • തോളിന്റെ വീതി ആകെ ഉയരത്തിന്റെ കാൽ ഭാഗത്തോട് തുല്യമായിരിക്കും.
  • നെഞ്ച് മുതൽ തലക്ക് മുകളിൽ വരെ ആകെ ഉയരത്തിന്റെ കാൽ ഭാഗത്തോട് തുല്യമായിരിക്കും.
  • കൈമുട്ട് മുതൽ വിരലറ്റം വരെയുള്ള അകലം ആകെ ഉയരത്തിന്റെ കാൽ ഭാഗത്തോട് തുല്യമായിരിക്കും.
  • തോൾ മുതൽ കൈമുട്ട് വരെയുള്ള അകലം ആകെ ഉയരത്തിന്റെ എട്ടിലൊന്നിനോട് തുല്യമായിരിക്കും.
  • കൈപ്പത്തിയുടെ നീളം ആകെ ഉയരത്തിന്റെ പത്തിലൊന്നിനോട് തുല്യമായിരിക്കും.
  • ഒരാളുടെ ലിംഗം സ്ഥിതി ചെയ്യുന്നത് അയാളുടെ ഉയരത്തിന്റെ നേർപകുതിയിലായിരിക്കും.
  • ഒരാളുടെ പാദത്തിന്റെ നീളം ആകെ ഉയരത്തിന്റെ ഏഴിലൊന്നിനോട് തുല്യമായിരിക്കും.
  • ഒരാളുടെ പാദത്തിനു കീഴെ മുതൽ കാൽമുട്ടിനു കീഴെ വരെയുള്ള നീളം അയാളുടെ ആകെ ഉയരത്തിന്റെ നാലിലൊന്നായിരിക്കും.
  • ഒരാളുടെ കാൽമുട്ടിനു കീഴെ മുതൽ ലിംഗം വരെയുള്ള നീളം അയാളുടെ ആകെ ഉയരത്തിന്റെ നാലിലൊന്നായിരിക്കും.

ചിത്രത്തിലെ എഴുത്ത്

ചിത്രശാല

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=വിട്രൂവിയൻ_മാൻ&oldid=3996294" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്