വില്യം ഹോവാഡ് ടാഫ്റ്റ്
വില്യം ഹോവാഡ് ടാഫ്റ്റ് യു.എസ്സിന്റെ 27-ആമതു പ്രസിഡന്റും പത്താമതു ചീഫ് ജസ്റ്റിസുമായിരുന്നു. യു.എസ്സിൽ ഈ രണ്ടു സ്ഥാനങ്ങളും വഹിച്ച ഏക വ്യക്തി ഹോവാഡ് ടാഫ്റ്റ് ആണ്. 1857 സെപ്റ്റംബർ 15-ന് ഒഹായോവിലെ സിൻസിനാറ്റിൽ അൽഫോൺസോ ടാഫ്റ്റിന്റെ പുത്രനായി വില്യം ഹോവാഡ് ടാഫ്റ്റ് ജനിച്ചു. ഇദ്ദേഹം 1878-ൽ യേൽ കോളജിൽ നിന്നും ബി.എ. ബിരുദവും 1880-ൽ സിൻസിനാറ്റിലോ സ്കൂളിൽ നിന്ന് നിയമ ബിരുദവും കരസ്ഥമാക്കി. 1881 മുതൽ ടാഫ്റ്റ് അഭിഭാഷകവൃത്തിയിലേർപ്പെട്ടു.
വില്യം ഹോവാഡ് ടാഫ്റ്റ് | |
---|---|
27th President of the United States | |
ഓഫീസിൽ March 4, 1909 – March 4, 1913 | |
Vice President | James Sherman |
മുൻഗാമി | Theodore Roosevelt |
പിൻഗാമി | Woodrow Wilson |
10th Chief Justice of the United States | |
ഓഫീസിൽ July 11, 1921[1] – February 3, 1930 | |
നാമനിർദേശിച്ചത് | Warren Harding |
മുൻഗാമി | Edward White |
പിൻഗാമി | Charles Hughes |
Provisional Governor of Cuba | |
ഓഫീസിൽ September 29, 1906 – October 13, 1906 | |
നിയോഗിച്ചത് | Theodore Roosevelt |
മുൻഗാമി | Tomás Estrada Palma (President) |
പിൻഗാമി | Charles Magoon |
42nd United States Secretary of War | |
ഓഫീസിൽ February 1, 1904 – June 30, 1908 | |
രാഷ്ട്രപതി | Theodore Roosevelt |
മുൻഗാമി | Elihu Root |
പിൻഗാമി | Luke Wright |
Governor-General of the Philippines | |
ഓഫീസിൽ July 4, 1901 – December 23, 1903 | |
നിയോഗിച്ചത് | William McKinley |
മുൻഗാമി | Arthur MacArthur |
പിൻഗാമി | Luke Wright |
Judge of the United States Court of Appeals for the Sixth Circuit | |
ഓഫീസിൽ March 17, 1892 – March 15, 1900 | |
നാമനിർദേശിച്ചത് | Benjamin Harrison |
മുൻഗാമി | Seat established |
പിൻഗാമി | Henry Severens |
5th United States Solicitor General | |
ഓഫീസിൽ February 1890 – March 1892 | |
രാഷ്ട്രപതി | Benjamin Harrison |
മുൻഗാമി | Orlow Chapman |
പിൻഗാമി | Charles Aldrich |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Cincinnati, Ohio, U.S. | സെപ്റ്റംബർ 15, 1857
മരണം | മാർച്ച് 8, 1930 Washington, D.C., U.S. | (പ്രായം 72)
രാഷ്ട്രീയ കക്ഷി | Republican |
പങ്കാളി | Helen Herron |
കുട്ടികൾ | Robert Helen Charles |
അൽമ മേറ്റർ | Yale University University of Cincinnati |
തൊഴിൽ | Lawyer Jurist |
ഒപ്പ് | |
ചരിത്രം
ഒഹായോവിലെ പ്രധാന കോടതിയിൽ ന്യായാധിപനായി പ്രവർത്തിച്ചുവന്ന ടാഫ്റ്റിനെ പ്രസിഡന്റ് ബഞ്ചമിൻ ഹാരിസൺ 1890-ൽ സോളിസിറ്റർ ജനറലായി നിയമിച്ചു. 1900-മാണ്ടിൽ ഇദ്ദേഹം ഫിലിപ്പീൻ ദ്വീപുകളിലേക്കുള്ള കമ്മിഷന്റെ അധ്യക്ഷനായി നിയോഗിക്കപ്പെട്ടു. 1901-04 കാലത്ത് ടാഫ്റ്റ് ഫിലിപ്പീൻ ദ്വീപുകളുടെ സിവിൽ ഗവർണറുടെ ചുമതല വഹിച്ചു. പ്രസിഡന്റ് തിയൊഡൊർ റൂസ്വെൽറ്റ് 1904-ൽ ടാഫ്റ്റിനെ യുദ്ധകാര്യ സെക്രട്ടറിയായി നിയമിച്ചു. നാലുവർഷത്തിനുശേഷം ഇദ്ദേഹം റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയായി യു.എസ്. പ്രസിഡന്റു സ്ഥാനത്തേക്കു മത്സരിച്ചു വിജയിക്കുകയും 1909 മാർച്ചിൽ പ്രസിഡന്റായി സ്ഥാനമേറ്റെടുക്കുകയും ചെയ്തു. പ്രസിഡന്റായിരിക്കെ നടപ്പിലാക്കിയ താരിപ്പു നിയമം ഏറെ വിമർശനവിധേയമായി. 1912-ൽ പ്രസിഡന്റു സ്ഥാനത്തേക്കു വീണ്ടും മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. പിന്നീട് യേൽ സർവകലാശാലയിൽ നിയമവകുപ്പ് പ്രൊഫസറായും ഒന്നാംലോകയുദ്ധ കാലത്ത് നാഷണൽ വാർ ബോർഡിന്റെ ഉപാധ്യക്ഷനായും സേവനമനുഷ്ഠിച്ചു. എഡ്വേഡ് ഡി. വൈറ്റിനെ പിൻതുടർന്ന് 1921-ൽ ഇദ്ദേഹം യു.എസ്സിലെ ചീഫ് ജസ്റ്റിസായി നിയമിതനായി. അനാരോഗ്യംമൂലം 1930 ഫെബ്രുവരി 3-ന് ജോലിയിൽ നിന്നും വിരമിച്ചു.
ഗ്രന്ഥരചന
- ദ് യുണൈറ്റഡ് സ്റ്റേറ്റ്സ് ആൻഡ് പീസ് (1914)
- ഔവർ ചീഫ് മജിസ്ട്രേറ്റ് ആൻഡ് ഹിസ് പവേഴ്സ് (1916) എന്നീ ഗ്രന്ഥങ്ങൾ ടാഫ്റ്റ് രചിച്ചിട്ടുണ്ട്.
മരണം
1930 മാർച്ച് 8-ന് ഇദ്ദേഹം വാഷിങ്ടൺ ഡി.സി.യിൽ മരണമടഞ്ഞു. സമുന്നത ഭരണാധികാരി, നിയമപണ്ഡിതൻ എന്നീ നിലകളിൽ യു.എസ്സിൽ മായാത്ത വ്യക്തിമുദ്ര ചാർത്തിയ വ്യക്തിയാണ് ടാഫ്റ്റ്.
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ടാഫ്റ്റ്, വില്യം ഹോവാഡ് (1857 - 1930) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |