വെള്ളപ്പൊക്കവും സാംക്രമിക രോഗങ്ങളും

പ്രളയം അനുഭവപ്പെട്ട പ്രദേശങ്ങളിൽ വ്യാപകമായ തോതിൽ സാംക്രമിക രോഗങ്ങൾ ബാധിക്കുന്നതായി കാണാം. ജലത്തിലൂടെയും ജീവികൾ വഴിയും രോഗപകർച്ച ഉണ്ടാവാം[1].

2018 - ലെ കേരളത്തിലെ വെള്ളപ്പൊക്കത്തിന്റെ ഒരു ദൃശ്യം

കാരണങ്ങൾ

ജലമലിനീകരണം

കുടിവെള്ളം മലിനമാവുന്നതിന്റെ ഫലമായി അതിസാരം പടർന്നുപിടിക്കാനുള്ള സാധ്യതയുണ്ട്.

കൊതുക് ജന്യ രോഗങ്ങൾ

വെള്ളപ്പൊക്കത്തെത്തുടർന്ന് കെട്ടി നിൽക്കുന്ന ജലത്തിൽ പെരുകുന്ന കൊതുക്, ഡെങ്കിപ്പനി, മലേറിയ, വെസ്റ്റ്‌ നൈൽ പനി തുടങ്ങിയവയ്ക്ക് കാരണമാകുന്നു.

പ്രതിരോധ പ്രവർത്തനങ്ങൾ

വെള്ളപ്പൊക്ക അനുബന്ധ രോഗങ്ങൾ തടയുന്നതിന് സത്വരമായ പ്രതിരോധ പ്രവർത്തനങ്ങൾ അനിവാര്യമാണ് [3]

ക്ലോറിനേഷൻ

  • കോറിൻ കലർത്തുന്നതിലൂടെ 99.9% ബാക്ടീരിയകളെയും വൈറസുകളെയും നിർവീര്യമാക്കാം.
  • ലിക്വിഡ് സോഡിയം ഹൈപോക്ലോറൈറ്റ്, സോളിഡ് കാൽസ്യം ഹൈപോക്ലോറൈറ്റ്, ബ്ലീച്ചിംഗ് പൗഡർ എന്നിവ ഉപയോഗിച്ച് ജലം അണുവിമുക്തമാക്കാം[4], [5].

വാക്സിനേഷൻ

  • പകർച്ചവ്യാധികളെ തടയുന്നതിന് വാക്സിനുകൾ ഉപയോഗിക്കുക.

രോഗ വാഹകരെ നിയന്ത്രിക്കൽ

  • കൊതുക് നശീകരണം, എലി നശീകരണം

ബോധവൽക്കരണം

  • നല്ല ആരോഗ്യ ശീലങ്ങൾ പ്രചരിപ്പിക്കുക.
  • തിളപ്പിച്ച / അണുവിമുക്തമാക്കിയ വെള്ളം മാത്രം ഉപയോഗിക്കാൻ പ്രേരിപ്പിക്കുക.
  • പനി അനുഭവപ്പെടുകയാണെങ്കിൽ, ഉടൻ വിദഗ്ദ്ധ പരിശോധന നടത്തുക.
  • മൃതശരീരങ്ങൾ ദഹിപ്പിക്കുകയോ ആഴത്തിൽ മറവു ചെയ്യുകയോ വേണം.
  • കോളറ ബാധിച്ച് മരണമടഞ്ഞതാണെങ്കിൽ, ശരീരം ദഹിപ്പിക്കുകയോ, അതല്ലെങ്കിൽ, ശരീരം അണുവിമുക്തമാക്കിയ ശേഷം മറവുചെയ്യുകയോ വേണം.

അവലംബം

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്