വർണ്ണവിവേചനം

വംശത്തിന്റെയും നിറത്തിന്റെയുമൊക്കെ അടിസ്ഥാനത്തിൽ ജനങ്ങളുടെ ഗുണത്തിലും കഴിവിലുമൊക്കെ വ്യത്യാസമുണ്ട് എന്ന വിശ്വാസമാണ് വർണ്ണവിവേചനം (racism) അഥവാ വംശീയ വിവേചനത്തിന്റെ അടിസ്ഥാനം. വിവിധ ജനവിഭാഗങ്ങൾക്കുനേരേ നടത്തുന്ന സാമൂഹ്യവും നിയമപരവുമായ വിവേചനങ്ങളെ ന്യായീകരിക്കാനാണ് ഇത്തരം വാദമുഖങ്ങൾ സാധാരണ ഉയർന്നുവന്നിട്ടുള്ളത്. വർണ്ണ വിവേചനം എന്നത് ഒരു വിഭാഗം മറ്റൊരു വിഭാഗത്തോട് അഥവാ വിഭാഗങ്ങളോട് കാണിക്കുന്ന വിവേചനപരമായ സമീപനമാണ്. വംശീയ മാതൃകകളുടെയും കപടശാസ്ത്രങ്ങളുടെയും സഹായത്തോടെ ഇതിന്റെ വക്താക്കൾ ഇതിനെ ന്യായീകരിക്കാൻ ശ്രമിക്കും. അവർ അവകാശപ്പെടുന്നത്, മനുഷ്യർ സവിശേഷവും ജൈവപരവുമായ പ്രത്യേകം പ്രത്യേകം വിഭാഗങ്ങളിലായി ജനിക്കുന്നുവെന്നും ഒരു വിഭാഗത്തിനേക്കാൾ മറ്റേവിഭാഗത്തിന് ശാരീരികവും മാനസികവും ബൗദ്ധികവും സാംസ്കാരികവുമൊക്കെയായ കഴിവുകൾ സഹജമായിത്തന്നെ കൂടുതലായുണ്ടായിരിക്കുമെന്നും അത്തരം വംശങ്ങൾക്ക് അധമ വംശങ്ങളുടെ മേൽ ആധിപത്യത്തിന് സ്വാഭാവികമായും അവകാശമുണ്ടായിരിക്കുമെന്നുമാണ്.

അപർതേയ്ഡ് (Apartheid) എന്ന പേരിൽ അറിയപ്പെട്ട ദക്ഷിണാഫ്രിക്കയിലെ കറുത്തവരും വെള്ളക്കാരുമായുള്ള വിവേചനം, നാസിജർമ്മനിയിലെ ആര്യന്മാരും ജൂതന്മാരും തമ്മിലുള്ള സംഘർഷം, ഇന്ത്യയിലെ സവർണ്ണരും അവർണ്ണരും തമ്മിലുള്ള വേർതിരിവ് തുടങ്ങിയവയിലെല്ലാം വംശമഹിമയുടെയും വർണ്ണവിവേചനത്തിന്റെയും വ്യത്യസ്ത തലങ്ങൾ അടങ്ങിയിരിക്കുന്നു. വംശീയത എന്ന പദം സാധാരണയായി അധമപദമായി, വംശീയ വേർതിരിവ്, മുൻവിധി, വിദ്വേഷം, വെറുപ്പ്, വേർതിരിവ്, വിവേചനം, അതിക്രമം, അടിച്ചമർത്തൽ തുടങ്ങിയ വാക്കുകളോട് ചേർത്താണ് പ്രയോഗിച്ചുവരുന്നത്.

"വംശീയ വിവേചനം അർത്ഥമാക്കുന്നത്; വംശം, നിറം, പിന്തുടർച്ച തുടങ്ങിയവയുടേയോ അല്ലെങ്കിൽ ദേശീയമോ, പ്രാദേശികമോ ആയ ഉത്ഭവത്തിന്റെയോ അടിസ്ഥാനത്തിൽ, രാഷ്ട്രീയ, സാമൂഹ്യ, സാമ്പത്തിക, സാംസ്കാരിക രംഗത്തെയോ പൊതുജീവിതത്തിലെ മറ്റേതെങ്കിലും മേഖലയിലെയോ മനുഷ്യാവകാശത്തിന്റെയോ മറ്റേതെങ്കിലും അടിസ്ഥാനാവകാശങ്ങളുടെയോ സമാനതയ്ക്കായുള്ള ഏതെങ്കിലും തരത്തിലുള്ള അംഗീകാരത്തെയോ, ആസ്വാദനത്തെയോ, അനുഭവത്തെയോ, കർമ്മത്തിനെയോ അസാധുവാക്കുന്നതിനോ, നിഷേധിക്കുന്നതിനെയോ ആയ ഏതെങ്കിലും തരത്തിലുള്ള വ്യത്യാസം, ഒഴിവാക്കൽ, നിയന്ത്രണം എന്നിവ ഏർപ്പെടുത്തുന്നതിനെ ആകുന്നു." എന്ന് എല്ലാത്തരം വംശീയവിവേചനത്തിനും എതിരായ ഐക്യരാഷ്ട്ര സംഘടനയുടെ സാർവ്വദേശീയ കൺവെൻഷൻ പറയുന്നു.[1]

ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനം

ദക്ഷിണാഫ്രിക്കയിലെ ഭൂരിപക്ഷജനവിഭാഗത്തിന്റെ അവകാശങ്ങളെ അടിച്ചമർത്തിക്കൊണ്ട് ന്യൂനപക്ഷമായ വെള്ളക്കാരുടെ ഭരണം നിലനിർത്താൻ നാഷനൽ പാർട്ടി നടപ്പിലാക്കിയതും 1948 മുതൽ 1994 വരെ നിലവിലുണ്ടായിരുന്നതുമായ വർഗ്ഗീകരണ നിയമവ്യവസ്ഥയാണ്‌ അപ്പാർട്ട്ഹൈഡ് അഥവാ അപ്പാർത്തീഡ്.

ഇസ്രയേലിലെ വർണ്ണവിവേചനം

ഫലസ്തീനികൾക്കെതിരെ, പ്രധാനമായും വെസ്റ്റ് ബാങ്കിന്റെയും ഗസ്സയുടേയും അധിനിവേശത്തിൽ ഇസ്രായേൽ പ്രയോഗിക്കുന്ന വർണ്ണവിവേചനമാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. ഈ സന്ദർഭത്തിൽ വർണ്ണവിവേചനം എന്ന പദം അന്താരാഷ്ട്ര നിയമത്തിലെ വർണ്ണവിവേചനത്തിന്റെ കുറ്റകൃത്യത്തെ സൂചിപ്പിക്കുന്നു. അല്ലെങ്കിൽ ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് ഒരു സാമ്യതയെ സൂചിപ്പിക്കുന്നു. ചില വ്യാഖ്യാതാക്കൾ ഇസ്രായേലിലെ അറബ് പൗരന്മാരോട് ഇസ്രായേൽ പെരുമാറുന്നത് അടയാളപ്പെടുത്തുന്നതിനായി ഈ പദം ഉപയോഗിക്കുന്നു. രണ്ടാം ക്ലാസ് പൗരന്മാരായി അവരുടെ നില അവർ വിവരിക്കുന്നു.

ഇതും കൂടി കാണുക

അവലംബം

കൂടുതൽ വായനയ്ക്ക്

പുറത്തേയ്ക്കുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=വർണ്ണവിവേചനം&oldid=3982306" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്