ശരീരം വലിച്ചു കീറൽ (വധശിക്ഷ)

അവയവഛേദം ജീവനുള്ള ഒരാളുടെ എന്നാൽ ഉടലിൽ നിന്ന് കൈകാലുകൾ വെട്ടിയോ, വലിച്ചോ നീക്കം ചെയ്യുക എന്നാണുദ്ദേശിക്കുന്നത്. വധശിക്ഷയുടെ ഒരു മാർഗ്ഗമായി ഇത് മനുഷ്യരിൽ ഉപയോഗിക്കാറുണ്ട്. ശരീരം വലിച്ചുകീറൽ പണ്ടു കാലത്തു നിലവിലുണ്ടായിരുന്ന ഒരു പ്രധാന വധശിക്ഷാരീതിയായിരുന്നു. അപകടങ്ങളിലും മറ്റും പരിക്കുപറ്റിയും അവയവങ്ങൾ നഷ്ടപ്പെടാറുണ്ട്. കൊലപാതകത്തിന്റെയോ, ആത്മഹത്യയുടെയോ ഭാഗമായോ, മനുഷ്യമാംസം ഭക്ഷിക്കുന്നതിന്റെ ഭാഗമായോ ചിലപ്പോൾ അവയവങ്ങൾ ഛേദിക്കപ്പെടാറുണ്ട്. ശസ്ത്രക്രീയയിലൂടെയല്ലാതെ കൈകാലുകൾ ഛേദിക്കുന്നത് സാധാരണഗതിയിൽ മരണകാരണമാകുന്നതരം പരിക്കാണ്. കുറ്റകൃത്യശാസ്ത്രത്തിൽ, ആക്രമണത്തിലൂടെ അവയവം നഷ്ടപ്പെടുത്തുന്നതും സ്വയരക്ഷയ്ക്കായി ശ്രമിക്കുമ്പോൾ അവയവം നഷ്ടപ്പെടുന്നതും രണ്ടായാണ് കാണുന്നത്.

ചരിത്രം

സൈന്റ് ഹിപ്പൊലൈറ്റസിന്റെ വീരചരമം മൂന്നാം നൂറ്റാണ്ടിലെ അവയവഛേദം ചിത്രീകരിക്കുന്നു.

മദ്ധ്യകാലഘട്ടത്തിലും ആധുനിക കാലത്തിന്റെ തുടക്കത്തിലും ശരീരം വലിച്ചുകീറിയുള്ള വധശിക്ഷ ഉപയോഗിച്ചിരുന്നു. പ്രതിയുടെ കൈകാലുകൾ ചങ്ങലയോ മറ്റോ ഉപയോഗിച്ച് ബന്ധിച്ച ശേഷം വണ്ടികളോ മറ്റോ ഉപയോഗിച്ച് വലിച്ചകറ്റുകയായിരുന്നു ഒരു രീതി. നാലു കുതിരകളെ കൈകാലുകളിൽ ബന്ധിച്ചും ഇത് ചെയ്യാറുണ്ടായിരുന്നുവത്രേ. 1610-ൽ ഫ്രാൻസ്വ റാവൈല്ലാക് എന്നയാളെയും 1757-ൽ റോബർട്ട്-ഫ്രാൻസ്വാ ഡാമിയൻസ് എന്നയാളെയും ഇപ്രകാരമാണത്രേ വധിച്ചത്. ഓസ്ട്രലേഷ്യ രാജ്ഞിയായിരുന്ന ബ്രൺഹിൽഡയെ ഒരു കുതിരയുടെ പിന്നിൽ കെട്ടിവലിച്ച് അവയവഛേദം നടത്തിയാണ് വധിച്ചത്. ക്വാർട്ടറിംഗ് ശരീരഛേദം തന്നെയായിരുന്നുവെങ്കിലും മരണശേഷമായിരുന്നു നടപ്പാക്കിയിരുന്നത് എന്ന വ്യത്യാസമുണ്ട്.

വധശിക്ഷ എന്ന നിലയിലുള്ള പ്രയോഗം

ടൂപാക് അമാറു II എന്ന നേതാവിനെ നാലു കുതിരകളെ ഉപയോഗിച്ച് വലിച്ചു കീറി വധിക്കുന്നു.

വധശിക്ഷ എന്ന നിലയിൽ കൊറിയൻ രാജ്യമായിരുന്ന ജോസൻ എന്ന സ്ഥലത്ത് രാജ്യദ്രോഹികളെ ശരീരം വലിച്ചു കീറി കൊന്നിരുന്നു. ക്വിൻ രാജവംശക്കാലത്ത് കണ്ടുപിടിച്ച ഒരു ചൈനീസ് ശിക്ഷാരീതിയായിരുന്ന അഞ്ചു വേദനകൾ അവയവഛേദം ഉൾപ്പെട്ട ഒരു വധശിക്ഷയായിരുന്നുവത്രേ.

ആധുനിക രാജ്യങ്ങൾ ശരീരം വലിച്ചു കീറിയുള്ള വധശിക്ഷയോ പീഡനമോ നടപ്പാക്കുന്നില്ല എന്നിരുന്നാലും അവയവങ്ങൾ ഛേദിക്കുക എന്നത് ഇസ്ലാം മതനിയമമനുസരിച്ചുള്ള ഒരു ശിക്ഷാരീതി എന്ന നിലയിൽ പല രാജ്യങ്ങളിലും നിലനിൽക്കുന്നുണ്ട്.[1]

കൊലപാതകക്കേസുകൾ

ആധുനിക കാലത്തുള്ള പല കൊലപാതകങ്ങളുടെയും ഭാഗമായി അവയവഛേദം നടക്കുന്നുണ്ട്. തുടർക്കൊലപാതകങ്ങൾ നടത്തിയിരുന്ന ജെഫ്രി ഡാമർ തന്റെ ഇരകളെ അവയവഛേദം നടത്തുകയും മാംസം ഭക്ഷിക്കുകയും ചെയ്തിരുന്നുവത്രേ.[2] മയക്കുമരുന്നു കടത്തിന് ശിക്ഷിക്കപ്പെട്ട വില്യം ട്രിക്കറ്റ് സ്മിത്ത് II തന്റെ ഭാര്യയെ പെറുവിൽ വച്ച് അവയവഛേദം നടത്തി സ്യൂട്ട്കേസിലാക്കി ശവശരീരം ഉപേക്ഷിച്ചിരുന്നു.[3] കേരളത്തിൽ പ്രവീൺ എന്നയാളിനെ പോലീസുദ്യോഗസ്ഥനായ ഷാജി തന്റെ ഭാര്യയുമായി അവിഹിതബന്ധമുണ്ടെന്ന സംശയത്താൽ കൊന്ന് ശരീരം ഛേദിച്ച് പല സ്ഥലങ്ങളിലായി ഉപേക്ഷിക്കുകയുണ്ടായി.[4]

കഥകളിൽ

ആസ്ടെക് കരിങ്കൽ ഫലകം അവയവഛേദം ചെയ്യപ്പെട്ട കോയോൽക്സൗഹ്ക്വിയെ ചിത്രീകരിച്ചിരിക്കുന്നു. (മെക്സിക്കോ സിറ്റി).

വിശ്വാസങ്ങൾ

  • ഈജിപ്ഷ്യൻ മിത്തോളജിയിൽ, സെറ്റ് എന്ന സത്വം ഒസിരിസ് എന്ന തന്റെ സഹോദരന് പുനർജന്മം കിട്ടാതിരിക്കാനായി അവയവഛേദം ചെയ്യുന്നുണ്ട്.
  • ഗ്രീക്ക് മിത്തോളജിയിൽ, ഡയോനൈസസ് എന്ന ദേവനെ ടൈറ്റാൻ അവയവഛേദം നടത്തുന്നുണ്ട്.
  • ജാപ്പനീസ് മിത്തോളജിയിൽ, ഇസെനാഗി കാഗുറ്റ്സുഷിയെ തന്റെ കാമുകി ഇസെനാമിയുടെ മരണത്തിനു പ്രതികാരമായി അവയവഛേദം നടത്തുന്നുണ്ട്.
  • ആസ്ടെക് മിത്തോളജിയിൽ, ഹ്യൂറ്റ്സൈലോപോച്ച്ട്ലി എന്ന ദൈവം തന്റെ സഹോദരി കോയോൽക്സൗഹ്ക്വിയെ അവയവഛേദം ചെയ്യുകയും ശിരസ്സ് ആകാശത്തേയ്ക്കെറിയുകയും ചെയ്യുന്നുണ്ട്. ഈ ശിരസ്സാണത്രേ ചന്ദ്രനായത്. ഇവരുടെ മാതാവ് കോട്ട്ലിക്യൂവിനെ കൊല്ലാൻ ശ്രമിച്ചു എന്നതായിരുന്നുവത്രേ പ്രകോപനം.

സാഹിത്യം

  • ദി ഡിവൈൻ കോമഡി, എന്ന പുസ്തകത്തിൽ അവയവഛേദത്തിനുശേഷം മുറിവുണങ്ങുകയും വീണ്ടും വീണ്ടും ഈ പ്രക്രീയ ആവർത്തിക്കുകയും ചെയ്യുന്നുണ്ട്.

ചൽച്ചിത്രങ്ങൾ

അവയവഛേദം പല ചലച്ചിത്രങ്ങളിലും വിഷയമായിട്ടുണ്ട്. ചിലവ ചരിത്രസിനിമകളിലാണെങ്കിൽ മറ്റുള്ള മിക്കവയും ഭീകര ചിത്രങ്ങളിലാണ്. താഴെപ്പറയുന്ന ചലച്ചിത്രങ്ങളിൽ അവയവഛേദം ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്.

  • 127 അവേഴ്സ് (ചലച്ചിത്രം) - സ്വയം അവയവഛേദം നടത്തുക.
  • 2001 മാനിയാക്സ് (ചലച്ചിത്രം) - കുതിരകളെ ഉപയോഗിച്ച് ശരീരം വലിച്ചു കീറുക.
  • ബ്ലാക്ക് ഡെത്ത് (ചലച്ചിത്രം) - കുതിരകളെ ഉപയോഗിച്ച് ശരീരം വലിച്ചു കീറുക.
  • ബ്രേവ് ഹാർട്ട് (ചലച്ചിത്രം) - Sir William Wallace is hanged, drawn, and quartered.
  • ബ്രൈഡ് ഓഫ് ചക്കി (ചലച്ചിത്രം) - കണ്ണാടിച്ചില്ലുകളാൽ ശരീരം ഛേദിക്കപ്പെടുക.
  • പാത്ത്ഫൈൻഡർ (2007-ലെ ചലച്ചിത്രം))
  • കിൽ ബിൽ(ചലച്ചിത്രം)
  • ബ്രെയിൻ ഡെഡ് (ചലച്ചിത്രം)
  • കാബിൻ ഫീവർ 2: സ്പ്രിംഗ് ഫീവർ(ചലച്ചിത്രം) - സ്വയം അവയവഛേദം നടത്തുക.
  • ദി താ (ചലച്ചിത്രം) - സ്വയം അവയവഛേദം നടത്തുക.
  • ലോ അബൈഡിംഗ് സിറ്റിസൺ (ചലച്ചിത്രം) - ഒരു വിഷവസ്തുവാൽ ശരീരം തളർത്തപ്പെട്ട ഇരയെ സ്വയം കണ്ണാടിയിൽ കാണാനാവും വിധം ശരീരം ഛേദിക്കുക.
  • സോ (ചലച്ചിത്രം) - സ്വയം അവയവഛേദം നടത്തുക.
  • സോ IV(ചലച്ചിത്രം) - സ്വയം പ്രവർത്തിക്കുന്ന യന്ത്രത്താൽ ശരീരം വലിച്ചു കീറുക.
  • ഷോൺ ഓഫ് ദി ഡെഡ് (ചലച്ചിത്രം) - വയറു കീറിയ ശേഷം ശരീരം വലിച്ചു കീറുക.
  • സിൻ സിറ്റി (ചലച്ചിത്രം)
  • ദി ഹിച്ചർ (ചലച്ചിത്രം) - ഇരയെ ഒരു ട്രക്കിനും ട്രെയിലറിനും ഇടയിൽ ചങ്ങലകൊണ്ടു ബന്ധിച്ച ശേഷം വലിച്ചു കീറൽ.
  • ദി ടെക്സാസ് ചെയിൻ സോ മസാക്കർ(ചലച്ചിത്രം)
  • ട്വൈലൈറ്റ് (ചലച്ചിത്രം) - ശിരഛേദത്തിനു ശേഷം ശരീരം വലിച്ചു കീറുക.
  • വാഗൺസ് ഈസ്റ്റ്!(ചലച്ചിത്രം) - കുതിരകളെ ഉപയോഗിച്ച് ശരീരം വലിച്ചു കീറുക.

അനീം

  • ഹിറുഗാഷി അനാസുമോ
  • നാരുറ്റോ നാഗസാകി
  • ബക്കാനോ

വീഡിയോ ഗെയിമുകൾ

  • ഡെഡ് സ്പേസ് - സ്രഷ്ടാവ് ഗ്ലെൻ ഷോഫീൽഡിന്റെ അഭിപ്രായത്തിൽ ഈ കളിയുടെ പ്രാധമിക പ്രമേയം ശത്രുക്കളുടെ കൈകാലുകൾ ബുദ്ധിപൂർവം ചേദിക്കലാണ് "തന്ത്രപരമായ അവയവഛേദം" എന്നാണിതിനെ വിളിക്കുന്നതത്രേ.
  • കാൾ ഓഫ് ഡ്യൂട്ടി: വേൾഡ് അറ്റ് വാർ.
  • കാൾ ഓഫ് ഡ്യൂട്ടി: ബ്ലാക്ക് ഓപ്സ്.
  • ക്വേക്ക് 4.
  • ഡ്വാർഫ് ഫോർട്ട്രസ്.
  • ഡെഡ് ഐലന്റ്.

ഇതും കാണുക

References

പുറത്തേയ്ക്കുള്ള കണ്ണികൾ

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്