ശ്വാസനാളം

ശ്വാസനാളം എന്നും അറിയപ്പെടുന്ന ട്രക്കിയ, ലാറിങ്സ് അല്ലെങ്കിൽ ശബ്ദ നാളത്തെ ശ്വാസകോശത്തിന്റെ ബ്രോങ്കിയുമായി ബന്ധിപ്പിക്കുന്ന ഒരു തരുണാസ്ഥി നിർമ്മിത ട്യൂബാണ്. വായു കടന്നുപോകാൻ അനുവദിക്കുന്ന ഇത് ശ്വാസകോശങ്ങളുള്ള മിക്കവാറും എല്ലാ വായു ശ്വസിക്കുന്ന മൃഗങ്ങളിലും ഉണ്ട്. ലാറിങ്സിൽ നിന്നും താഴേക്ക് വരുന്ന ട്രക്കിയ ഇടയ്ക്ക് വെച്ച് രണ്ടായി പിരിഞ്ഞ് രണ്ട് പ്രാഥമിക ബ്രോങ്കികളിലേക്ക് വ്യാപിക്കുന്നു. മുകൾഭാഗത്ത് ക്രിക്കോയിഡ് തരുണാസ്ഥി അതിനെ ശ്വാസനാളവുമായി ബന്ധിപ്പിക്കുന്നു. കുതിരലാടാകൃതിയിലുള്ള നിരവധി വളയങ്ങളാൽ ട്രക്കിയ രൂപം കൊള്ളുന്നു. ഭക്ഷണം വിഴുങ്ങുമ്പോൾ എപ്പിഗ്ലോട്ടിസ് ശ്വാസനാളത്തിലേക്കുള്ള ദ്വാരം അടയ്ക്കുന്നു.

ട്രക്കിയ
Conducting passages
Details
Pronunciation/trəˈkə, ˈtrkiə/[1]
Part ofRespiratory tract
Arterytracheal branches of inferior thyroid artery
Veinbrachiocephalic vein, azygos vein accessory hemiazygos vein
Identifiers
LatinTrachea
MeSHD014132
TAA06.3.01.001
FMA7394
Anatomical terminology

ഭ്രൂണവളർച്ചയുടെ രണ്ടാം മാസത്തിൽ ശ്വാസനാളം രൂപപ്പെടാൻ തുടങ്ങുന്നു, കാലക്രമേണ അത് കൂടുതൽ നീളമേറിയതും കൂടുതൽ സ്ഥിരതയുള്ളതുമായി മാറുന്നു. രോമം പോലെയുള്ള സിലിയ ഉള്ള, പ്രൊടക്റ്റീവ് മ്യൂസിനുകൾ ഉൽപ്പാദിപ്പിക്കുന്ന ഗോബ്ലറ്റ് കോശങ്ങൾ ഇതിൻറെ പുറം പാളഇയിലെ എപിത്തീലിയത്തിൽ വ്യാപിക്കുന്നു. ശ്വാസനാളത്തെ വീക്കം അല്ലെങ്കിൽ അണുബാധ ബാധിക്കാം, ഇത് സാധാരണയായി ചുമയ്ക്ക് കാരണമാകും. ബാക്ടീരിയ അണുബാധ സാധാരണയായി ശ്വാസനാളത്തെ മാത്രമേ ബാധിക്കുകയുള്ളൂ. ശ്വസന വ്യവസ്ഥയുടെ ഒരു പ്രധാന ഭാഗമെന്ന നിലയിൽ, ശ്വാസനാളം തടസ്സപ്പെടുമ്പോൾ ശ്വാസകോശത്തിലേക്ക് വായു പ്രവേശിക്കുന്നത് തടയുന്നു, അതിനാൽ ശ്വാസനാളം തടസ്സപ്പെട്ടാൽ ട്രക്കിയോസ്റ്റമി ആവശ്യമായി വന്നേക്കാം. കൂടാതെ, ശസ്ത്രക്രിയയ്ക്കിടെ, ഒരു വ്യക്തിയെ മയക്കുമ്പോൾ മെക്കാനിക്കൽ വെന്റിലേഷൻ ആവശ്യമാണെങ്കിൽ, ഒരു ട്യൂബ് ശ്വാസനാളത്തിലേക്ക് തിരുകുന്നു, ഇതിനെ ഇൻട്യൂബേഷൻ എന്ന് വിളിക്കുന്നു.

ഘടന

മുതിർന്നവരുടെ ശ്വാസനാളത്തിന്റെ അകത്തെ വ്യാസം ഏകദേശം 1.5 to 2 centimetres (0.59 to 0.79 in) വരെയാണ്. നീളം 10 to 11 centimetres (3.9 to 4.3 in) വരെയാണ്; ഇത് പുരുഷന്മാരിൽ സ്ത്രീകളേക്കാൾ വലുതാണ്.[2][3] ശ്വാസനാളം ലാറിങ്സിൻ്റെ ക്രിക്കോയിഡ് തരുണാസ്ഥിയുടെ താഴത്തെ അറ്റത്ത് ആറാമത്തെ സെർവിക്കൽ വെർട്ടെബ്രയുടെ (C6) ഭാഗത്ത് നിന്നും ആരംഭിച്ച്, നാലാമത്തെ തൊറാസിക് വെർട്ടെബ്രയുടെ (T4) തലത്തിൽ, ഇടതും വലതുമായി രണ്ടായി പിരിയുന്ന കരീനയിൽ അവസാനിക്കുന്നു.[2] ശ്വസിക്കുമ്പോൾ അതിന്റെ സ്ഥാനം മാറിയേക്കാം.[3] ശ്വാസനാളത്തിന് ചുറ്റും ഹൈലിൻ കാർട്ടിലേജിൻ്റെ 16-20 വളയങ്ങൾ ഉണ്ട്; ഈ 'വളയങ്ങൾ' മുതിർന്നവരിൽ 4 മില്ലിമീറ്റർ ഉയരമുള്ളതും അപൂർണ്ണവും സി ആകൃതിയിലുള്ളതുമാണ്.[2] ലിഗമെന്റുകൾ വളയങ്ങളെ ബന്ധിപ്പിക്കുന്നു.[3] ശ്വാസനാളത്തിന്റെ പേശി അപൂർണ്ണമായ വളയങ്ങളുടെ അറ്റങ്ങൾ ബന്ധിപ്പിക്കുന്നു.[3] ഹൈലിൻ തരുണാസ്ഥിക്ക് ചുറ്റുമുള്ള ബന്ധിത ടിഷ്യുവിന്റെ ഏറ്റവും പുറം പാളിയായ അഡ്വെൻറ്റിഷ്യ, ചലനത്തോടൊപ്പം വളയാനും നീട്ടാനുമുള്ള ശ്വാസനാളത്തിന്റെ കഴിവിന് കാരണമാകുന്നു.[4]

ശ്വാസനാളം ഒരു മധ്യരേഖാ ഘടനയാണെങ്കിലും, അയോർട്ടിക് ആർച്ച് വഴി അതിനെ വലതുവശത്തേക്ക് മാറ്റാൻ കഴിയും.[5]

രക്ത- ലിംഫറ്റിക് വിതരണം

ശ്വാസനാളത്തിന്റെ ലിംഫ് നോഡുകൾ.

ശ്വാസനാളത്തിന്റെ മുകൾ ഭാഗം ഇൻഫീരിയർ തൈറോയ്ഡ് ധമനികളിലൂടെയും സിരകളിലൂടെയും രക്തം സ്വീകരിക്കുകയും കളയുകയും ചെയ്യുന്നു.[2] ശ്വാസനാളത്തിന് മുകളിൽ സ്ഥിതി ചെയ്യുന്ന തൈറോയിഡിന്റെ ഇസ്ത്മസിന് തൊട്ടുതാഴെയാണ് ഇൻഫീരിയർ തൈറോയ്ഡ് ധമനികൾ ഉണ്ടാകുന്നത്. ഈ ധമനികൾ ശ്വാസനാളത്തിലേക്ക് രക്തം നൽകുന്നതിന് അയോർട്ടയിൽ നിന്നുള്ള നേരിട്ടുള്ള ശാഖകളായ ബ്രോങ്കിയൽ ധമനികളുടെ ആരോഹണ ശാഖകളുമായി (anastamoses) ചേരുന്നു.[2] ശ്വാസനാളത്തിന്റെ ലിംഫറ്റിക് വെസ്സെലുകൽ ശ്വാസനാളത്തിന് മുന്നിൽ കിടക്കുന്ന പ്രീട്രാഷ്യൽ നോഡുകളിലേക്കും അതിനടുത്തായി കിടക്കുന്ന പാരാട്രാഷ്യൽ ലിംഫ് നോഡുകളിലേക്കും ഒഴുകുന്നു.[2]

വികസനം

മനുഷ്യ ഭ്രൂണ വികാസത്തിന്റെ നാലാമത്തെ ആഴ്ചയിൽ, റെസ്പിരേറ്ററീ ബഡ്സ് വളരുമ്പോൾ, ശ്വാസനാളം ഫോർഗറ്റിൽ നിന്ന് വേർപ്പെട്ട് വരുന്നു.ട്രാക്കിയോസോഫഗൽ സെപ്തം എന്ന ശ്വാസനാളത്തെ അന്നനാളത്തിൽ നിന്ന് വേർതിരിക്കുന്ന വരമ്പുകളുടെ രൂപീകരണം. ശ്വാസനാളത്തെ അന്നനാളത്തിൽ നിന്ന് വേർതിരിക്കുകയും ഫോർഗട്ട് ട്യൂബിനെ ലാറിംഗോട്രാഷ്യൽ ട്യൂബിലേക്ക് വിഭജിക്കുകയും ചെയ്യുന്നു.[6] അഞ്ചാം ആഴ്ചയുടെ ആരംഭത്തോടെ, ഇടതും വലതും പ്രധാന ബ്രോങ്കികൾ രൂപം കൊള്ളാൻ തുടങ്ങും, തുടക്കത്തിൽ ശ്വാസനാളത്തിന്റെ അറ്റത്ത് മുകുളങ്ങളായി.[6]

ജീവിതത്തിന്റെ ആദ്യ വർഷത്തിൽ ശ്വാസനാളത്തിന്റെ വ്യാസം 4 മില്ലീമീറ്ററിൽ കൂടുതല് ഉണ്ടാവാറില്ല, കുട്ടിക്കാലം കഴിയുമ്പോഴേക്കും അതിന്റെ വ്യാസം ഏകദേശം 2 സെന്റിമീറ്ററായി വികസിക്കുന്നു.[2] മുതിർന്നവരെ അപേക്ഷിച്ച് കുട്ടികളിൽ ശ്വാസനാളം കൂടുതൽ വൃത്താകൃതിയിലുള്ളതും ലംബവുമാണ്,[3] കൂടാതെ വലുപ്പത്തിൽ കൂടുതൽ വ്യത്യാസപ്പെട്ടിരിക്കുന്നു.[2]

പ്രവർത്തനം

ശ്വാസകോശത്തിന്റെ ആൽവിയോളിയിലേക്കോ പുറത്തേക്കോ വായു കടന്നുപോകുന്നതിനുള്ള ഒരു ചാലകമായി പ്രവർത്തിക്കുന്ന റെസ്പിരേറ്ററി ട്രീയുടെ ഒരു ഭാഗമാണ് ശ്വാസനാളം. ഇത് ശരീരത്തിലേക്ക് ഓക്സിജൻ കൈമാറുകയും കാർബൺ ഡൈ ഓക്സൈഡ് നീക്കം ചെയ്യുകയും ചെയ്യുന്നു.[3]

മനുഷ്യരെ അപായപ്പെടുത്താൻ

ശ്വാസനാളം തകർക്കുന്നത് മറ്റൊരു മനുഷ്യനെ താൽക്കാലികമായോ ശാശ്വതമായോ തളർത്തുന്നതിനുള്ള ഒരു പൊതു തന്ത്രമാണ്, ഇത് ലോകമെമ്പാടുമുള്ള സൈനിക, ആയോധനകല, പോലീസ് സേനകളിൽ പഠിപ്പിക്കപ്പെടുന്നു.

ക്ലിനിക്കൽ പ്രാധാന്യം

വീക്കവും അണുബാധയും

ശ്വാസനാളത്തിന്റെ വീക്കം ട്രക്കിയൈറ്റിസ് എന്നറിയപ്പെടുന്നു. ഇത് സാധാരണയായി വൈറൽ അണുബാധകൾ മൂലമാണ് ഉണ്ടാകുന്നത്,[7] ബാക്റ്റീരിയൽ അണുബാധ കുട്ടികളിൽ ആണ് കൂടുതലും സംഭവിക്കുന്നത്.[8] ഏറ്റവും സാധാരണയായി സംഭവിക്കുന്ന, ശ്വാസനാളത്തിന്റെ മറ്റ് ഭാഗങ്ങളായ ബ്രോങ്കൈ, ലാറിങ്സ് എന്നിവയെക്കൂടി ബാധിക്കുന്ന അനുബാധ ക്രോപ്പ് എന്നറിയപ്പെടുന്നു, എന്നിരുന്നാലും, ബാക്ടീരിയ അണുബാധകൾ ശ്വാസനാളത്തെ മാത്രമായും ബാധിച്ചേക്കാം.[8][7] ക്രോപ്പിന് കാരണമാകുന്ന വൈറസുകൾ സാധാരണയായി പാരൈൻഫ്ലുവൻസ വൈറസുകൾ 1-3 ആണ്, ഇൻഫ്ലുവൻസ വൈറസുകൾ എ, ബി എന്നിവയും ക്രോപ്പിന് കാരണമാകുന്നു, ഇത് സാധാരണയായി കൂടുതൽ ഗുരുതരമായ അണുബാധകൾ ഉണ്ടാക്കുന്നു; ബാക്‌ടീരിയകൾ ക്രോപ്പിന് കാരണമായേക്കാം, അതിൽ സ്റ്റാഫൈലോകോക്കസ് ഓറിയസ്, ഹീമോഫിലസ് ഇൻഫ്ലുവൻസ, സ്ട്രെപ്റ്റോകോക്കസ് ന്യുമോണിയ, മൊറാക്സെല്ല കാറ്ററാലിസ് എന്നിവ ഉൾപ്പെടുന്നു.[7] ശ്വാസനാളത്തിലെ ബാക്ടീരിയ അണുബാധയ്ക്ക് കാരണങ്ങൾ സാധാരണയായി സ്റ്റാഫൈലോകോക്കസ് ഓറിയസ്, സ്ട്രെപ്റ്റോകോക്കസ് ന്യുമോണിയ എന്നിവയാണ്.[9] ആശുപത്രിയിൽ കഴിയുന്ന രോഗികളിൽ, ട്രക്കിയൈറ്റിസിന് കാരണമായേക്കാവുന്ന അധിക ബാക്ടീരിയകൾ എസ്ഷെറിച്ചിയ കോളി, ക്ലെബ്സിയെല്ല ന്യൂമോണിയ, സ്യൂഡോമോണസ് എരുഗിനോസ എന്നിവയാണ്.[7]

ട്രക്കിയൈറ്റിസ് ബാധിച്ച ഒരു വ്യക്തിക്ക് ചുമ, തൊണ്ടവേദന, അല്ലെങ്കിൽ മൂക്കൊലിപ്പ് പോലുള്ള കോറിസൽ ലക്ഷണങ്ങൾ എന്നിവ ആരംഭിക്കാം. പനികൾ വികസിക്കുകയും രോഗം ബാധിച്ച കുട്ടിക്ക് ശ്വസിക്കാൻ ബുദ്ധിമുട്ടും സെപ്‌സിസും ഉണ്ടാകുകയും ചെയ്യാം.[7][8] ശ്വാസനാളത്തിന്റെ വീക്കം ശ്വാസനാളം ഇടുങ്ങിയതാക്കുകയും സ്ട്രൈഡോർ എന്ന പരുക്കൻ ശ്വാസോച്ഛ്വാസം ഉണ്ടാക്കുകയും അല്ലെങ്കിൽ പൂർണ്ണമായ തടസ്സം ഉണ്ടാക്കുകയും ചെയ്യും.[8] നിർഭാഗ്യവശാൽ, ബാക്ടീരിയൽ ട്രക്കിയൈറ്റിസ് ബാധിച്ച 80% ആളുകൾക്ക് മെക്കാനിക്കൽ വെന്റിലേഷൻ ആവശ്യമായി വരാം. അത്തരം സാഹചര്യങ്ങളിൽ ചികിത്സയിൽ സാധാരണയായി ആൻറിബയോട്ടിക്കുകൾ ഉൾപ്പെടുന്നു.[8]

ഇൻട്യൂബേഷൻ

ശ്വാസനാളത്തിൽ ഒരു ട്യൂബ് ഘടിപ്പിക്കുന്നതിനെ ട്രക്കിയൽ ഇൻട്യൂബേഷൻ എന്ന് വിളിക്കുന്നു.[10] മയക്കുമ്പോൾ ഒരു വ്യക്തിക്ക് ആവശ്യത്തിന് ഓക്സിജൻ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ, ശസ്ത്രക്രിയയ്ക്കിടെ ഈ നടപടിക്രമം സാധാരണയായി നടത്തുന്നു. വായുപ്രവാഹം, ഓക്‌സിജനേഷൻ, മറ്റ് നിരവധി അളവുകൾ എന്നിവ നിരീക്ഷിക്കുന്ന ഒരു യന്ത്രവുമായി കത്തീറ്റർ ബന്ധിപ്പിച്ചിരിക്കുന്നു. ശസ്ത്രക്രിയയ്ക്കിടെ അനസ്തെറ്റിസ്റ്റിന്റെ ഉത്തരവാദിത്തങ്ങളിൽ ഒന്നാണിത്.

അടിയന്തിരാവസ്ഥയിൽ, അല്ലെങ്കിൽ ശ്വാസനാള ഇൻട്യൂബേഷൻ അസാദ്ധ്യമായി കണക്കാക്കുമ്പോൾ, വായുസഞ്ചാരത്തിനായി ഒരു ട്യൂബ് തിരുകാൻ പലപ്പോഴും ഒരു ട്രാക്കിയോടമി നടത്താറുണ്ട്. ഒരു ട്രക്കിയോടോമി വഴി തുറക്കുന്ന വ്യവസ്ഥയെ ട്രാക്കിയോസ്റ്റമി എന്ന് വിളിക്കുന്നു.[11] അടിയന്തിര സാഹചര്യത്തിൽ ചെയ്യാറുള്ള മറ്റൊരു നടപടിക്രമം ക്രയോതൈറോട്ടമി ആണ്.[12]

ജന്മനായുള്ള വൈകല്യങ്ങൾ

ആക്സിയൽ സിടി ഇമേജിംഗിൽ കാണുന്നത് പോലെ ട്രാഷൽ ഡൈവർട്ടികുലം

ശ്വാസനാളം പൂർണമായി വികസിക്കുന്നതിൽ പരാജയപ്പെടുന്ന ഒരു അപൂർവമായ ജനന വൈകല്യമാണ് ട്രാക്കിയൽ അജെനെസിസ്.[13] ചിലപ്പോൾ ശസ്ത്രക്രിയാ ഇടപെടൽ വിജയിച്ചിട്ടുണ്ടെങ്കിലും വൈകല്യം സാധാരണയായി മരണകാരകമാണ്.

മൗനിയർ-കുൻ സിൻഡ്രോം അസാധാരണമാംവിധം വലുതായ ശ്വാസനാളമുള്ള ഒരു അപൂർവ ജനന വൈകല്യമാണ്, ഇലാസ്റ്റിക് നാരുകളുടെ അഭാവം, മിനുസമാർന്ന പേശിയുടെ കനംകുറയുക, ആവർത്തിച്ചുള്ള ശ്വാസകോശ അണുബാധകൾ ഉണ്ടാകാനുള്ള പ്രവണത എന്നിവ ഇതിന്റെ സവിശേഷതയാണ്.[14]

മാറ്റിസ്ഥാപിക്കൽ

2008 മുതൽ, ഓപ്പറേഷനുകൾ വഴി പരീക്ഷണാടിസ്ഥാനത്തിൽ ശ്വാസനാളങ്ങളെ സ്റ്റെം സെല്ലുകളിൽ നിന്നോ സിന്തറ്റിക് നിർമ്മിതി ഉപയോഗിച്ചോ മാറ്റിസ്ഥാപിക്കുന്നതിൽ വിജയിച്ചിട്ടുണ്ട്, എന്നിരുന്നാലും ഇത് പരീക്ഷണാത്മകമായി കണക്കാക്കപ്പെടുന്നു, നിലവിൽ ഇതിനായുള്ള സ്റ്റാൻഡേർഡ് രീതികളൊന്നുമില്ല.[15] മാറ്റിസ്ഥാപിച്ച ശ്വാസനാളത്തിലേക്ക് മതിയായ രക്ത വിതരണം ഉറപ്പാക്കുന്നതിലെ ബുദ്ധിമുട്ടുകൾ മാറ്റിസ്ഥാപിക്കുന്നതിനുള്ള ഒരു പ്രധാന വെല്ലുവിളിയായി കണക്കാക്കപ്പെടുന്നു. കൂടാതെ, ടിഷ്യു പുനരുജ്ജീവനത്തെ ഉത്തേജിപ്പിക്കുന്നതിനുള്ള ഒരു മാർഗമായി അസ്ഥിമജ്ജയിൽ നിന്ന് എടുത്ത സ്റ്റെം സെല്ലുകൾ ശ്വാസനാളത്തിൽ സ്ഥാപിക്കുന്നതിനെ പിന്തുണയ്ക്കുന്ന തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ല, അത്തരമൊരു രീതി ഇപ്പോഴും സാങ്കൽപ്പികമായി തുടരുന്നു.[15]

2021 ജനുവരിയിൽ ന്യൂയോർക്കിലെ മൗണ്ട് സിനായ് ഹോസ്പിറ്റലിലെ ശസ്ത്രക്രിയാ വിദഗ്ധർ ആദ്യത്തെ സമ്പൂർണ്ണ ശ്വാസനാളം മാറ്റിവയ്ക്കൽ നടത്തി. 18 മണിക്കൂർ ദൈർഘ്യമുള്ള നടപടിക്രമത്തിൽ ഒരു ദാതാവിൽ നിന്ന് ശ്വാസനാളം ശേഖരിച്ച് രോഗിയിൽ വച്ചുപിടിപ്പിക്കുക, നിരവധി സിരകളെയും ധമനികളെയും ബന്ധിപ്പിച്ച് അവയവത്തിന് ആവശ്യമായ രക്തയോട്ടം നൽകൽ എന്നിവ ഉൾപ്പെടുന്നു.

കൂടുതൽ ചിത്രങ്ങൾ

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ശ്വാസനാളം&oldid=3999363" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്