ഷാ ആലം (നഗരം)

ഷാ ആലം/ʃɑː ˈɑːləm/ മലേഷ്യയിലെ ഒരു നഗരവും സെലങ്കോർ സംസ്ഥാനത്തിൻറെ തലസ്ഥാന നഗരിയുമാണ്. ഈ നഗരം പെറ്റൽ ജില്ലയിലും ഒരു ചെറിയ ഭാഗം സമീപ ജില്ലയായ ക്ലാങ്ങിലുമായി സ്ഥിതിചെയ്യുന്നു. 1978 ൽ കോലാലമ്പൂരിനു പകരമായി ഷാ ആലം സെലങ്കോർ ജില്ലയുടെ തലസ്ഥാനനഗരിയായിത്തീർന്നു. 1974 ൽ കോലാലമ്പൂർ ഒരു ഫെഡറൽ ടെറിറ്ററിയായി സംയോജിപ്പിക്കപ്പെട്ടപ്പോഴാണ് ഈ മാറ്റം സംഭവിച്ചത്.1957 ൽ ബ്രിട്ടനിൽ നിന്നും സ്വാതന്ത്ര്യം നേടിയതിനു ശേഷമുള്ള മലേഷ്യയിലെ ആദ്യത്തെ ആസൂത്രിത നഗരമായിരുന്നു ഷാ ആലം.

ഷാ ആലം
شاه عالم
City and State Capital
ഷാ ആലം നഗരത്തിലെ പുൽമൈതാനം.
ഷാ ആലം നഗരത്തിലെ പുൽമൈതാനം.
Official seal of ഷാ ആലം شاه عالم
Seal
Nickname(s): 
Bandar Anggerik
(Orchid City)
Motto(s): 
'Indah Bestari'
(Beautiful, Brilliant)
Location within Petaling District (and a portion of Klang District) and the state of Selangor
Location within Petaling District (and a portion of Klang District) and the state of Selangor
Shah Alam is located in Peninsular Malaysia
Shah Alam
Shah Alam
Location in the Peninsula Malaysia
Coordinates: 3°5′00″N 101°32′00″E / 3.08333°N 101.53333°E / 3.08333; 101.53333
CountryMalaysia
StateSelangor
DistrictPetaling and Klang
Establishment1963
Granted State Capital Status7 December 1978
Granted municipality status1 January 1979
Granted city status10 October 2000
ഭരണസമ്പ്രദായം
 • MayorAhmad Zaharin Mohd Saad
വിസ്തീർണ്ണം
 • ആകെ[[1 E+8_m²|232.3 ച.കി.മീ.]] (89.7 ച മൈ)
ജനസംഖ്യ
 (June 2011)
 • ആകെ723,890 (Census 2,016)
സമയമേഖലUTC+8 (MST)
 • Summer (DST)Not observed
വെബ്സൈറ്റ്www.mbsa.gov.my

ചരിത്രം

1957 ൽ മലേഷ്യ ബ്രിട്ടനിൽനിന്നു സ്വാതന്ത്ര്യം പ്രാപിച്ചതിനുശേഷം, രാജ്യത്തെ രണ്ടാമത്തെ പ്രധാനമന്ത്രിയും "നവീകരണത്തിൻറെ പിതാവും" ആയിരുന്ന അല്ലാഹ്യാർഹം ടുൻ അബ്ദുൾ റസാഖ് ഹുസൈൻറെ നേതൃത്വത്തിൽ അതിവേഗം പുരോഗതിയിലേയ്ക്കു കുതിച്ചു. റബ്ബർ, എണ്ണക്കുരുക്കുരു തോട്ടങ്ങൾ എന്നിവയ്ക്ക് പ്രശസ്തമായിരുന്ന ഷാ ആലം, ഒരുകാലത്ത് സുങ്കായി റെൻഗ്ഗാം എന്ന പേരിലറിയപ്പെട്ടിരുന്നു. പിന്നീട് മലേഷ്യൻ സ്വാതന്ത്ര്യത്തിനു മുൻപായി ഇതേ സ്ഥലംതന്നെ ബദു ടിഗാ എന്ന പേരിലറിയപ്പെട്ടു. നൂറ്റാണ്ടുകളായി ഇവിടം റബ്ബർ, പാം ഓയിൽ വ്യാപാരത്തിന്റെ കേന്ദ്രമായിരുന്നു. 1963 ൽ സുങ്കായി റെൻഗ്ഗാം പ്ലാന്റേഷൻ, ഒരു ടൗൺഷിപ്പിന്റെ വികസനത്തിനായി സെലങ്കോർ സർക്കാർ നീക്കിവച്ചിരുന്നു. നിലവിലെ സൈറ്റ്, കോലാലമ്പൂരിനും പോർട്ട് ക്ളാങ്ങിനുമിടയിൽ സ്ഥിതിചെയ്യന്നതിൻറെ പ്രത്യേക കണക്കാക്കി, യുനൈറ്റഡ് നേഷൻസിലെ ഒരു ടൗൺ പ്ലാനിംഗ് അഡ്വൈസറായ വ്ളാഡോ ആന്റോളിക്ക് ഈ സ്ഥലം ടൌൺ സ്ഥാപിക്കാനായി ശുപാർശ ചെയ്തു.[1]

അക്കാലത്തെ സെലങ്കോർ സംസ്ഥാനത്തിൻറെ സുൽത്താനായിരുന്ന സുൽത്താൻ സലാഹുദ്ദീൻ അബ്ദുൽ അസീസ് ഷാ തൻറെ പരേതനായ പിതാവ് സുൽത്താൻ ആലം ഷായുടെ സ്മരണയ്ക്കായിട്ടാണ് നിലവിലെ നഗരത്തിൻറെ പേരു തെരഞ്ഞെടുത്തത്. മറ്റു നിരവധി സ്മാരകങ്ങൾ, കെട്ടിടങ്ങൾ, തെരുവുകൾ എന്നിവയ്കു പോലും മുൻ സുൽത്താൻറെ പേരു നൽകിയിരിക്കുന്നു. 1974 ഫെബ്രുവരി ഒന്നിന് ഒരു ഫെഡറൽ ടെറിറ്ററിയായി മാറിയ കോലാലംപൂരിൻറെ സ്ഥാനത്ത് ഷാ ആലം നഗരം സെലങ്കോറിൻറെ പുതിയ ഭരണ തലസ്ഥാനമെന്ന നിലയിൽ തുറക്കപ്പെട്ടു. സുൽത്താന്റെ സമ്മതപ്രകാരം 1978 ഡിസംബർ 7-ന് ഷാം ആലം സെലങ്കോറിൻറെ പുതിയ തലസ്ഥാന നഗരിയായി പ്രഖ്യാപിച്ചു. ഒരു മുനിസിപ്പൽ കൌൺസിൽ ഭരണം നിർവ്വഹിച്ചിരുന്ന ഈ പുതിയ നഗരത്തിൻറെ വിസ്തൃതി 41.68 ചതുരശ്ര കിലോമീറ്ററായിരുന്നു. ഷാ ആലം നഗര പ്രദേശങ്ങൾ വ്യാപിപ്പിക്കുന്നതിനുള്ള നിരവധി പ്രക്രിയകൾ നടന്നിരുന്നു. അവസാനമായി 1997 ജനുവരി ഒന്നിനാണ് ഇതുനടന്നത്. ഗസറ്റ് പ്ലാൻ 1190 അനുസരിച്ച് ഷാ ആലം നഗരം 293 km2 പ്രദേശത്തേയ്ക്കുകൂടി വ്യാപിപ്പിച്ചിരുന്നു.[2]

2000 ഒക്ടോബർ 10 ന് ഷാ ആലത്തിനു നഗരപദവി ലഭിക്കുകയും ദത്തോ ഹാജി അബൂ സുജാക് ഹാജി മഹ്മൂദ് ആദ്യ നഗര മേധാവിയായി നിയമിതനാകുകയും ചെയ്തു. അദ്ദേഹം സമീപകാലത്ത് സെലങ്കീറിലെ "ഡപ്യൂട്ടി മെൻറെറി ബെസാർ" അഥവാ മുഖ്യമന്ത്രിയായി സേവനമനുഷ്ടിച്ചിരുന്നു.

അബു സുജാക്, എല്ലാ മേഖലകളിലും മലായ് വംശത്തിലെ നേട്ടങ്ങൾ പ്രകടമാക്കുന്ന ഒരു "ബന്ദാരയ മെലായു"വും ("മലയ സിറ്റി") അതോടൊപ്പം സവിശേഷമായ ഒരു ആധുനിക നഗരമായി ഷാ ആലം നഗരത്തെ പുനർ നിർമ്മിക്കുന്ന ഒരു പദ്ധതി പ്രഖ്യാപിച്ചു. ഈ സ്വത്വത്തിന് അനുസൃതമായി ഏതെങ്കിലും തരത്തിലുള്ള ദുർവൃത്തികൾ ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ, വിനോദപരിപാടികളൊന്നുമില്ലാത്ത ലോകത്തിലെ ആദ്യത്തെ നഗരമായി ഷാ ആലം പ്രഖ്യാപിക്കപ്പെട്ടു.[3][4]

ഭൂമിശാസ്ത്രം

ഷാ ആലം നഗരം സ്ഥിതി ചെയ്യുന്നത് പെറ്റലിങ് ജില്ലയ്ക്കുള്ളിലും ഒരു ചെറിയ ഭാഗം സെലങ്കോർ സംസ്ഥാനത്തെ ക്ലാംഗ് ജില്ലയിലുമായിട്ടാണ്. അടുത്ത കാലത്തെ വിപുലീകരണത്തിനുശേഷം ഇതിൻറെ അതിരുകൾ സുബാങ് ജയ, പെറ്റലിങ് ജയ എന്നിവ കിഴക്കും ക്ലാങ് ജില്ല പടിഞ്ഞാറായും, കുവാല സെലങ്കോർ, ഗോമ്പാക്ക് എന്നിവ വടക്കും കുവാല ലുങ്കാറ്റ് തെക്കുമായിട്ടാണ്.

അവലംബം

പുറംകണ്ണികൾ


മുൻഗാമി
Klang
Capital of Selangor
(1978–present)
പിൻഗാമി
present
"https:https://www.search.com.vn/wiki/index.php?lang=ml&q=ഷാ_ആലം_(നഗരം)&oldid=3808801" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്