സംഘസാഹിത്യം

പുരാതന ദക്ഷിണഭാരത ചരിത്രത്തിലെ ഏറ്റവും പ്രകാശമാനമായ കാലം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംഘകാലത്തെ പ്രസിദ്ധങ്ങളായ സാഹിത്യഷ്‌ടികളാണ്‌ സംഘസാഹിത്യം എന്ന പേരിൽ അറിയപ്പെടുന്നത്.

കേരളത്തിന്റെ ചരിത്രം എന്ന പരമ്പരയുടെ ഭാഗം
കേരളചരിത്രം
ചരിത്രാതീത കാലം
ചരിത്രാതീത കാലത്തെ കേരളം
 · ഇടക്കൽ ഗുഹകൾ · മറയൂർ
സംഘകാലം
സംഘസാഹിത്യം
മുസിരിസ് · തിണ്ടിസ് 
സമ്പദ് വ്യവസ്ഥ · ഭൂപ്രദേശം · സംഗീതം
ചേരസാമ്രാജ്യം
മുൻകാല പാണ്ട്യൻമാർ
ഏഴിമല രാജ്യം
ആയ് രാജവംശം
മദ്ധ്യ കാലം
കളഭ്രർ
മാപ്പിള
കുലശേഖര സാമ്രാജ്യം
കുലശേഖര ആഴ്‌വാർ
ശങ്കരാചാര്യർ
മദ്ധ്യകാല ചോളസാമ്രാജ്യം
സാമൂതിരി
വേണാട്
കോലത്തുനാട്
തിരുവിതാംകൂർ
പെരുമ്പടപ്പു സ്വരൂപം
കേരളീയഗണിതം
വിജയനഗര സാമ്രാജ്യം
ആധുനിക കാലം
വാസ്കോ ഡ ഗാമ
കുഞ്ഞാലി മരക്കാർ
ആരോമൽ ചേകവർ
ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി
തിരുവിതാംകൂർ-‍ഡച്ച് യുദ്ധം
കുളച്ചൽ യുദ്ധം
കുറിച്യകലാപം
പഴശ്ശി സമരങ്ങൾ
മൈസൂർ-ഏറാടി യുദ്ധം
പഴശ്ശിരാജ
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി
മദ്രാസ് പ്രസിഡൻസി
മൂന്നാമത് ആംഗ്ലോ-മൈസൂർ യുദ്ധം
വേലുത്തമ്പി ദളവ
മലബാർ കലാപം
പുന്നപ്ര-വയലാർ സമരം
ചട്ടമ്പിസ്വാമികൾ
ശ്രീനാരായണഗുരു
മന്നത്ത് പത്മനാഭൻ
അയ്യൻകാളി
തിരു-കൊച്ചി
ഇന്ത്യയുടെ സ്വാതന്ത്ര്യസമരം
മദ്രാസ് സംസ്ഥാനം
കേരളം
തമിഴ് സാഹിത്യം
സംഘകാല സാഹിത്യം
അഗത്തിയംതൊൽകാപ്പിയം
പതിനെൺമേൽ‍കണക്ക്
എട്ടുത്തൊകൈ
അയ്ങ്കുറുനൂറ്അകനാനൂറ്
പുറനാനൂറ്കലിത്തൊകൈ
കുറുന്തൊകൈനറ്റിണൈ
പരിപാടൽപതിറ്റുപത്ത്‌
പത്തുപ്പാട്ട്
തിരുമുരുകാറ്റുപ്പടൈകുറിഞ്ചിപ്പാട്ട്
മലൈപടുകടാംമധുരൈക്കാഞ്ചി
മുല്ലൈപ്പാട്ട്നെടുനൽവാടൈ
പട്ടിനപ്പാലൈപെരുമ്പാണാറ്റുപ്പടൈ
പൊരുനരാറ്റുപ്പടൈചിരുപാണാറ്റുപ്പടൈ
പതിനെണ്‌ കീഴ്കണക്ക്
നാലടിയാർനാന്മണിക്കടികൈ
ഇന്നാ നാറ്പത്ഇനിയവൈ നാറ്പത്
കാർ നാർപത്കളവഴി നാർപത്
അയ്ന്തിണൈ അയ്മ്പത്തിണൈമൊഴി അയ്മ്പത്
അയ്ന്തിണൈ എഴുപത്തിണൈമാലൈ നൂറ്റൈമ്പത്
തിരുക്കുറൾതിരികടുകം
ആച്ചാരക്കോവൈപഴമൊഴി നാനൂറു
ചിറുപ്പഞ്ചമുലംമുതുമൊഴിക്കാഞ്ചി
ഏലാതികൈന്നിലൈ
തമിഴർ
സംഘംസംഘം ഭൂപ്രകൃതി
സംഘകാലത്തെ തമിഴ് ചരിത്രംതമിഴ് സാഹിത്യം
പ്രാചീന തമിഴ് സംഗീതംസംഘകാല സമൂഹം
edit
പുരാതന തമിഴ് സിദ്ധർ അഗസ്ത്യർ മധുരയിലെ ആദ്യത്തെ തമിഴ് സംഘത്തിന്റെ അദ്ധ്യക്ഷനായിരുന്നെന്ന് പരമ്പരാഗതമായി വിശ്വസിക്കപ്പെടുന്നു

ചിട്ടയോടെ അടുക്കി അവതരിക്കപ്പിച്ചിട്ടുള്ള എട്ടു ഭാവഗീതസമാഹാരങ്ങളിലും പത്തു നീണ്ടകാവ്യങ്ങളിലുമായി പാട്ടുകളിലുമായി ഈ സംഘ സാഹിത്യം നിലകൊള്ളുന്നു.[1] സംഘസാഹിത്യം എന്ന പേരിൽ പൊതുവായി അറിയപ്പെടുന്ന കൃതികൾ തമിഴരുടേതാണ്‌ എന്നൊരു അഭിപ്രായം പല സാഹിത്യകാരന്മാരും ഉന്നയിച്ചിട്ടുണ്ട്. എന്നാൽ അത് കേരളീയരുടേതും കൂടെയാണ്‌ [അവലംബം ആവശ്യമാണ്]. കേരളീയരുടെ സാഹിത്യപാരമ്പര്യത്തിന്റെ സുപ്രധാനമായ ഭാഗമാണ്‌ സംഘസാഹിത്യം. മലയാളഭാഷയുടെ പ്രാഗ്‍രൂപമായി സംഘസാഹിത്യത്തിലെ ഭാഷയെ കണക്കാക്കാറുണ്ട്.

ചരിത്രം

സംഘം പാട്ടുകൾ സംഘകാലത്ത് രചിക്കപ്പെട്ടവയാണെങ്കിലും അവ സമാഹരിക്കപ്പെട്ടിരുന്നില്ല. ഇതുണ്ടായത് സംഘസാഹിത്യം ഉണ്ടായി നൂറ്റാണ്ടുകൾ കഴിഞ്ഞാണ്‌. സമാഹരണം നടത്തിയതും സാഹിത്യവുമായി ബന്ധപ്പെട്ട ജനങ്ങളുടെ ശത്രുക്കളായിരുന്നു. അതിനാൽ അവർ ചരിത്രപ്രാധാന്യമുള്ളതും പില്കാലത്ത് അവരുടെ നിലനില്പിന്‌ ഭീഷണിയായേക്കാവുന്നതുമായ പാട്ടുകൾ എല്ലാം നശിപ്പിച്ച് കളയുകയും പുതിയ പാട്ടുകളും കെട്ടുകഥകളും അവിശ്വസനീയമായ പ്രസ്താവനകളും സാഹിത്യത്തിൽ എഴുതിച്ചേർക്കുകയുണ്ടായി. പ്രൊഫ. ഇളംകുളം അഭിപ്രായത്തിൽ "ചാതുർ‌വർണ്ണ്യത്തോട് പ്രതികൂലമനോഭാവം പ്രദർശിപ്പിച്ച സംഘം കവികളെ പിൽക്കാലത്താരും സ്മരിച്ചുകാണുകയില്ല. അവരുടെ പേരു പോലും വിസ്മരിക്കപ്പെടണമെന്നത് ചാതുർ‌വർണ്ണ്യ പ്രചാരത്തിലെ ഒരു നിയമമായിരുന്നു". അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഇവ സമാഹരിക്കപ്പെട്ടത് 7-‍ാം നൂറ്റാണ്ടിലാണ്. അതിൻ തെളിവായി പറയുന്നത് അക്കാലത്ത് മാത്രം നിലവിൽ വന്ന ചേലൂർ തുളുനാട് എന്ന സ്ഥലനാമങ്ങൾ പ്രതിപാദിക്കുന്ന കാവ്യങ്ങൾ അതിൽ കടന്നുകൂടിയതാണ്‌. വന്ദന സ്തോത്രങ്ങൾ ഇല്ലാത്ത ശൈലിക്കിടയിൽ അത് ചേർത്തിരിക്കുന്നു, എണ്ണം 400 തികയ്ക്കുന്നതിനുവേണ്ടിയും ജാതി വ്യത്യാസം തുടങ്ങിയ ആര്യസ്ഥാപനങ്ങൾ ഇവിടെ മുമ്പേ പ്രചാരത്തിലിരുന്നു എന്ന് കാണിക്കുന്നതിനുവേണ്ടിയും അനേകം കവിതകൾ ഇങ്ങനെ കൂട്ടിച്ചേർത്തിരിക്കുന്നു.പുറനാനൂറിലാണ്‌ ഇത് കൂടുതലായും കാണപ്പെടുന്നത്. [2]

വർഗ്ഗീകരണം

സംഘം കൃതികൾ പൊതുവെ പാട്ടെണ്ണങ്ങളുടെ അടിസ്ഥാനത്തിലാണ്‌ തരം തിരിച്ചിട്ടുള്ളത്. മേൽക്കണക്കുകൾ പതിനെട്ട് കീഴ്ക്കണക്കുകൾ പതിനെട്ട് എന്നിങ്ങനെ വിഭജിച്ചിരിക്കുന്നു. മേൽക്കണക്ക് വലിയ പാട്ടുകൾ ആണ്‌. ഇപ്രകാരം പത്ത് ബൃഹദ് കാവ്യങ്ങളാണ്‌ പത്തുപാട്ട്. ഇതേ പോലെ തന്നെ എട്ട് മഹദ് കാവ്യങ്ങൾ എട്ടുത്തൊകൈ എന്നും അറിയപ്പെടുന്നു.[3]

കൃതികൾ

എട്ടുത്തൊകൈ(anthology)(സമാഹാരം) എന്നറിയപ്പെടുന്നവ താഴെ പറയുന്നവയാണ്

പേര്തമിഴിൽവരികളുടെ എണ്ണം
പുറനാനൂറ്புறநானூறு398
അകനാനൂറ്அகநானூறு400
നറ്റിണൈநற்றிணை399
കുറുംതൊകൈகுறுந்தொகை400
പതിറ്റുപത്ത്பதிற்றுப்பத்து80
അയിങ്കുറു നൂറ്ஐங்குறுநூறு498
പരിപ്പാടൽபரிபாடல்22
കലിത്തൊകൈகலித்தொகை150

ഇതു കൂടാതെ പത്തുപാട്ട് എന്നറിയപ്പെടുന്ന ലഘുഗ്രാമ കാവ്യങ്ങളുമുണ്ട്. ഇവ താഴെ പറയുന്നവയാണ്.

എണ്ണംപേര്കർത്താവ്ഈരടികളുടെ എണ്ണം
1തിരുമുരുകറ്റുപ്പടൈ. (திருமுருகாற்றுப்படை)നക്കീരർ317
2പൊറുനാർ ആറ്റുപ്പടൈ (பொருநர் ஆற்றுப்படை)317
3ശിറുപ്പനാറ്റുപ്പടൈ (சிறுபாணாற்றுப்படை)നല്ലൂർ നത്തനാറ്269
4പെരുമ്പാണാറ്റുപ്പടൈ (பெரும்பாணாற்றுப்படை)കടിയാളൂർ ഉരുത്തിരങ്കണ്ണനാർ248
5മുല്ലൈ പാട്ടു (முல்லைப்பாட்டு)നപ്പൂതനാർ103
6മഥുരൈ കാഞ്ചി (மதுரைக்காஞ்சி)അത്മാങ്കുടി മരുതനാർ782
7നെടുംനൽവാടൈ (நெடுநல்வாடை)നക്കീരർ188
8കുറിഞ്ചിപ്പാട്ടു ( குறிஞ்சிப்பாட்டு)കപിലാർ261
9പട്ടിണപാലൈ (பட்டினப் பாலை)കടിയാളൂർ ഉരുത്തിരങ്കണ്ണനാർ301
10മലൈപ്പടുകടാം (மலைப்படுகடாம்)ഹിരണ്യമുട്ടത്തു പെരുംകുന്രൂർ പെരുംകെഞ്ചിനാർ583

വിമർശനങ്ങൾ

സംഘസാഹിത്യത്തിന് പല ന്യൂനതകളും ഉണ്ടെന്നാണ് പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നത്.

  • ഒന്നാമത്തേത് ആ പാട്ടിലെ വിഷയങ്ങൾ സ്ഥലകാല നിബദ്ധമല്ല എന്നുള്ളതാണ്. പലപ്പോഴും കാലങ്ങൾക്കും പ്രതിപാദ്യങ്ങൾക്കും തമ്മിൽ പൊരുത്തക്കേട് കാണാം.
  • പിൽക്കാലത്ത് ആ സാഹിത്യത്തിലേക്ക് നടത്തിയ കൈകടത്തലുകളാണ്‌ രണ്ടാമത്തെ ന്യൂനത. മുൻപ് പറഞ്ഞ സ്ഥലകാല പൊരുത്തക്കേടുകൾ അത് നിശ്ചയമില്ലാത്തവർ തിരുകിക്കയറ്റിയതായതിനാൽ വന്നു ചേർന്നതാണ്.

പുറനാനൂറ് പോലെയുള്ള അപൂർ‌വം ചില കൃതികളിലാണ്‌ ഇങ്ങനെയുള്ള പ്രവർത്തനങ്ങൾ കാണുന്നത്. വാസ്തവത്തിൽ കേരളത്തിന്റെ രാഷ്ട്രീയ വിഷയങ്ങൾ പ്രതിപാദിക്കുന്ന പതിറ്റുപത്തിലും ഇവിടുത്തെ സാമൂഹ്യജീവിതത്തിലും പ്രതിഫലിക്കപ്പെട്ട നെയ്തൽ സാഹിത്യത്തിലാണ്‌ ഏറ്റവും കൂടുതൽ കൈകടത്തലും നശിപ്പിക്കലും നടന്നത്. പതിറ്റുപത്തിലെ ആദ്യത്തെ പത്തും അവസാനത്തെ പത്തും ലഭിച്ചിട്ടില്ല. അവ നഷ്ടപ്പെട്ടതാണെങ്കിലും മറ്റു പത്തുകളിലെ ഓരോ പത്തിന്റേയും അവസാനത്തിൽ പീഠികയായി ഒരോ പതികങ്ങൾ എഴുതിച്ചേർത്തിട്ടുണ്ട്. ഇത് വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്നതിനും സംഘകാലത്തും അതിനുമുൻപും ബ്രാഹ്മണർക്ക് സ്ഥാനമാനങ്ങളും സമ്പത്തും ഉണ്ടായിരുന്നു എന്ന് വരുത്തിത്തീർക്കാനും വേണ്ടിയായിരുന്നു എന്ന് വ്യക്തമാണ്‌. [4]

അവലംബം

കുറിപ്പുകൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=സംഘസാഹിത്യം&oldid=3434444" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്