എടക്കൽ ഗുഹകൾ

(ഇടക്കൽ ഗുഹകൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിക്കടുത്തുള്ള, പശ്ചിമഘട്ടവും, പൂർവ്വഘട്ടവും കൂടിച്ചേരുന്ന ഭാഗമായ അമ്പുകുത്തി മലയിലെ രണ്ടു പ്രകൃതീജന്യമായ ഗുഹകളാണ്‌ എടക്കൽ ഗുഹകൾ (11°37′28.81″N 76°14′8.88″E / 11.6246694°N 76.2358000°E / 11.6246694; 76.2358000) എന്നറിയപ്പെടുന്നത്. ചെറുശിലായുഗസംസ്കാരകാലഘട്ടത്തിലെന്നു കരുതുന്ന ശിലാലിഖിതങ്ങൾ ഈ ഗുഹയിൽ കാണപ്പെടുന്നു. കേരളത്തിൽ ലഭിച്ചിട്ടുള്ള ഏറ്റവും പഴക്കം ചെന്ന ലിഖിതങ്ങൾ ഇവയാണ്‌. സമുദ്രനിരപ്പിൽ നിന്നും ഏതാണ്ട് 4000 അടി ഉയരത്തിലുള്ള അമ്പുകുത്തിമലയുടെ മുകളിൽ ഒരു വലിയ പാറയിൽ രൂപപ്പെട്ട ഒരു വിള്ളലിൽ മുകളിൽ നിന്ന് വീണുറച്ച കൂറ്റൻ പാറയാണ്‌ മനുഷ്യനിർമ്മിതമല്ലാത്ത ഈ ഗുഹയെ സൃഷ്ടിക്കുന്നത്. കേരളത്തിലെ ഏറ്റവും പുരാതനമായ ഒരു രാജവംശത്തെപ്പറ്റി സൂചന നൽകുന്ന ശിലാലിഖിതങ്ങൾ ലോക കൊത്തുചിത്രകലയുടെ ആദിമ മാതൃകകളെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ളവയാണ്‌. പ്രാചീനമായ ചിത്രങ്ങളും പിൽക്കാലത്ത് രേഖപ്പെടുത്തപ്പെട്ട ലിപികളും കാണാം.[1]

കേരളത്തിന്റെ ചരിത്രം എന്ന പരമ്പരയുടെ ഭാഗം
കേരളചരിത്രം
ചരിത്രാതീത കാലം
ചരിത്രാതീത കാലത്തെ കേരളം
 · ഇടക്കൽ ഗുഹകൾ · മറയൂർ
സംഘകാലം
സംഘസാഹിത്യം
മുസിരിസ് · തിണ്ടിസ് 
സമ്പദ് വ്യവസ്ഥ · ഭൂപ്രദേശം · സംഗീതം
ചേരസാമ്രാജ്യം
മുൻകാല പാണ്ട്യൻമാർ
ഏഴിമല രാജ്യം
ആയ് രാജവംശം
മദ്ധ്യ കാലം
കളഭ്രർ
മാപ്പിള
കുലശേഖര സാമ്രാജ്യം
കുലശേഖര ആഴ്‌വാർ
ശങ്കരാചാര്യർ
മദ്ധ്യകാല ചോളസാമ്രാജ്യം
സാമൂതിരി
വേണാട്
കോലത്തുനാട്
തിരുവിതാംകൂർ
പെരുമ്പടപ്പു സ്വരൂപം
കേരളീയഗണിതം
വിജയനഗര സാമ്രാജ്യം
ആധുനിക കാലം
വാസ്കോ ഡ ഗാമ
കുഞ്ഞാലി മരക്കാർ
ആരോമൽ ചേകവർ
ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി
തിരുവിതാംകൂർ-‍ഡച്ച് യുദ്ധം
കുളച്ചൽ യുദ്ധം
കുറിച്യകലാപം
പഴശ്ശി സമരങ്ങൾ
മൈസൂർ-ഏറാടി യുദ്ധം
പഴശ്ശിരാജ
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി
മദ്രാസ് പ്രസിഡൻസി
മൂന്നാമത് ആംഗ്ലോ-മൈസൂർ യുദ്ധം
വേലുത്തമ്പി ദളവ
മലബാർ കലാപം
പുന്നപ്ര-വയലാർ സമരം
ചട്ടമ്പിസ്വാമികൾ
ശ്രീനാരായണഗുരു
മന്നത്ത് പത്മനാഭൻ
അയ്യൻകാളി
തിരു-കൊച്ചി
ഇന്ത്യയുടെ സ്വാതന്ത്ര്യസമരം
മദ്രാസ് സംസ്ഥാനം
കേരളം

പേരിനു പിന്നിൽ

ഇടക്കൽ എന്നും ഭാഷാന്തരം ഉണ്ട്. പാറകൾക്കിടയിലെ, അഥവാ പാറയുടെ നടുവിൽ ഉണ്ടായ വിള്ളലിലേക്ക് ഇടയിലേക്ക് മുകളിൽ നിന്ന് വീണു കിടക്കുന്ന ഒരു വലിയ കല്ലാണ്‌ പേരിന്നാധാരം. 98 അടി നീളവും 22 അടി വീതിയുമുള്ള ഈ വിള്ളലാണ്‌ ഗുഹയെ രൂപപ്പെടുത്തുന്നത്, ഇതിന്‌ മുപ്പതടിയോളം ഉയരവുമുണ്ട്.[2]

ചരിത്രം

1901-ൽ മലബാറിലെ ജില്ലാ പോലീസ് സൂപ്രണ്ടായിരുന്ന എഫ്. ഫോസെറ്റാണ്‌ ദക്ഷിണേന്ത്യൻ ചരിത്രരചനയിൽ വഴിത്തിരിവുണ്ടാക്കിയ എടക്കൽ ഗുഹകളെ ലോകശ്രദ്ധയിലേക്ക് കൊണ്ടുവന്നത്.[3] ആദിവാസികളായ മുള്ളുക്കുറുമരുടേയും പണിയരുടേയും സഹായത്തോടെ കാടുവെട്ടി വഴിയുണ്ടാക്കിയാണ്‌ അദ്ദേഹം ഇവിടേക്കെത്തിയത്. ഫോസെർ അക്കാലത്ത് നിരവധി തവണ ഗുഹകളെപ്പറ്റി പഠനം നടത്തുകയുണ്ടായി. അദ്ദേഹത്തിനു ശേഷം ആർ. സി. ടെമ്പിൾ (1896) ബ്രൂസ്ഫൂട്ട് (1897) ഡോ. ഷൂൾറ്റ്സ് (1896) കോളിൻ മെക്കൻസി എന്നിവർ എടക്കലിനെക്കുറിച്ചും സമീപത്തുള്ള പുരാതന പരിഷ്കൃതിയെപ്പറ്റിയും പഠനങ്ങൾ നടത്തി.

എടക്കൽ ഗുഹാചിത്രങ്ങൾ പ്രാചീനശിലായുഗത്തിന്റെ അന്ത്യത്തിലുള്ള ചെറു ശിലായുഗത്തിലാണ്‌ ഉണ്ടായത്. ദക്ഷിണേന്ത്യയിൽ ഇത് ക്രി.മു. 10000 മുതൽ 4000 വരെയാണ്‌.

ചിത്രശാല

ഇവയും കാണുക

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=എടക്കൽ_ഗുഹകൾ&oldid=3764535" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്