സമയ മേഖല

ഭൂമിയുടെ ഭ്രമണഫലമായുണ്ടാകുന്ന പ്രതിഭാസമാണ് സമയമേഖലകൾ. ഭൂമിയുടെ പടിഞ്ഞാറുനിന്നും കിഴക്കോട്ടുള്ള ഓരോ ഭ്രമണത്തിനും 24 മണിക്കൂർ എടുക്കുന്നു. അതായത് 150 രേഖാംശീയ ദൂരം സഞ്ചരിക്കുന്നതിന് ഒരു മണിക്കൂർ എടുക്കുന്നു. ഇങ്ങനെ കണക്കാക്കിയാൽ ഭൂമിയെ 150 ഇടവിട്ടുള്ള 24 സമയമേഖലകളാക്കി തിരിക്കാം. സമയമേഖലകളുടെ നിർണയത്തിന് അടിസ്ഥാനരേഖയായി പരിഗണിച്ചിട്ടുള്ളത് ഗ്രീൻവിച്ച് രേഖയാണ്. ഈ രേഖയിൽ നിന്നും കിഴക്കോട്ടു പോകുന്തോറും 10ക്ക് 4 മിനിട്ട് എന്ന ക്രമത്തിൽ സമയക്കൂടുതലും പടിഞ്ഞാറോട്ട് പോകുന്തോറും അത്രതന്നെ സമയക്കുറവും അനുഭവപ്പെടുന്നു.

ഭൂമിയിൽ പൊതുവേ രേഖാംശങ്ങൾക്കിടയിലായി ഒരേ ഔദ്യോഗികസമയം അഥവാ പ്രാദേശികസമയം പാലിക്കുന്ന മേഖലയെ സമയമേഖല എന്നു പറയുന്നു.

പ്രധാന സമയമേഖലകൾ, അന്താരാഷ്ട്ര സമയക്രമത്തിൽനിന്നുമുള്ള (UTC) വ്യത്യാസമായാണ്‌ പ്രാദേശികസമയം കണക്കാക്കുന്നത്,

മാർച്ച് 2010-ൽ ലോകത്തിലെ പ്രധാന സമയമേഖലകൾ

ഉദാഹരണങ്ങൾ

അന്താരാഷ്ട്ര സമയക്രമം(UTC) 12:00 ആയിരിക്കുമ്പോൾ ലോകത്തിലെ വിവിധ രാജ്യങ്ങളിലെ പ്രാദേശികസമയം (വേനൽ‌ക്കാലസമയം പ്രാബല്യത്തിലില്ലാത്തപ്പോൾ‌

Location(s)Time zoneTime
ബേക്കർ ദ്വീപുകൾ, ഹൗലാന്റ് ദ്വീപുകൾ (ജനനിവാസമില്ലാത്ത ദ്വീപുകൾ)UTC−1200:00
സമോവ, അമേരിക്കൻ സമോവUTC−1101:00
ഹവായി, പപീറ്റ്UTC−1002:00
മാർക്വിസാസ് ദ്വീപുകൾUTC−09:3002:30
അലാസ്കUTC−0903:00
വാൻ‌കൂവർ, കാനഡ, വാഷിങ്ടൺ (യു.എസ്. സംസ്ഥാനം) , ഒറിഗൺ, നെവാഡ, കാലിഫോർണിയ, ബാഹ കാലിഫോർണിയ (മെക്സിക്കോ)UTC−0804:00
അൽബെർട്ട, കാനഡ, കൊളറാഡോ, അരിസോണ, ചിഹ്വാഹ (മെക്സിക്കോ), സൊണോറ (മെക്സിക്കോ)UTC−0705:00
കോസ്റ്റാ റിക്ക , ടെക്സസ്, എൽ സാൽവഡോർ, ഗ്വാട്ടിമാല, ഹോണ്ടുറാസ്, ഇല്ലിനോയി, മാനിടോബ (കാനഡ), മെക്സിക്കോ സിറ്റി, നിക്കരാഗ്വ, സാസ്കച്ചവാൻ (കാനഡ)UTC−0606:00
ഒട്ടാവ, ടൊറാന്റോ, മോണ്ട്രിയൽ, ബോസ്റ്റൺ, ന്യൂ യോർക്ക്, വാഷിംഗ്‌ടൺ ഡി.സി., ക്യൂബ, ജമൈക്ക, ഹെയ്റ്റി, പനാമ, കൊളംബിയ, ഇക്വഡോർ, പെറുUTC−0507:00
വെനിസ്വേലUTC−04:3007:30
നോവ സ്കോഷിയ, ഡൊമനിക്കൻ റിപ്പബ്ലിക്, പോർട്ടോ റിക്കോ, ട്രിനിഡാഡ് ടൊബാഗോ, ആമസോണാസ്(ബ്രസീൽ), ബൊളീവിയ, ചിലെ, പരാഗ്വെUTC−0408:00
ന്യൂഫൗണ്ട്ലാന്റ്UTC−03:3008:30
റിയോ ഡി ജനീറോ(സംസ്ഥാനം), സാവൊ പോളോ(സംസ്ഥാനം), അർജെന്റീന, ഉറൂഗ്വയ്, നൂക്UTC−0309:00
ഫെര്നാന്റോ ഡി നൊറോണാ, സൗത്ത് ജോർജിയ സൗത്ത് സാന്റ്വിച്ച് ദ്വീപുകൾUTC−0210:00
അസോറെസ്, കേപ്പ് വേർഡെUTC−0111:00
ഐസ്‌ലാന്റ്, യു. കെ, അയർ‌ലാന്റ്, പോർച്ചഗൽ, മൊറോക്കോ, സെനെഗൽ, ഘാന, ഐവറി കോസ്റ്റ്, യു.ടി.സി12:00

അൽബേനിയ, സ്ലൊവേനിയ, മാസിഡോണിയ, നോർ‌വേ, സ്വീഡൻ, ഡെൻ‌മാർക്, ജർമനി, നെതർ‌ലാൻഡ്സ്, ബെൽജിയം, ഫ്രാൻസ്, സ്വിറ്റ്‌സർ‌ലന്റ്, ഓസ്ട്രിയ, പോളണ്ട്, ചെക്ക് റിപ്പബ്ലിക്, സ്ലോവാക്കിയ, ഹംഗറി, സ്പെയിൻ, ഇറ്റലി, ക്രൊയേഷ്യ, സെർബിയ, ടുണീഷ്യ, അൾജീരിയ, നൈജീരിയ, കാമറൂൺ, അൻ‌ഗോള, കിൻഷാഷ

UTC+0113:00

ഫിൻലാന്റ്, ലിത്വേനിയ, ബെലാറസ്, ഉക്രൈൻ, റൊമേനിയ, ബൽഗേറിയ, ഗ്രീസ്, ടർക്കി, സിറിയ, ലെബനൺ, ജോർഡാൻ, ഇസ്രയേൽ, ഈജിപ്റ്റ്, ലിബിയ, മൊസാംബിക്ക്, മലാവി, സാംബിയ, സിംബാബ്‌വേ, ദക്ഷിണാഫ്രിക്ക

UTC+0214:00
മോസ്കോ, സെയിന്റ് പീറ്റേർസ്‌ബർഗ്, സമാറ, ഇറാക്ക്, സൗദി അറേബ്യ, യമൻ, സുഡാൻ, ഇത്യോപീയ, സൊമാലിയ, കെനിയ, ഉഗാണ്ട, ടാൻസാനിയ, മഡഗാസ്കർUTC+0315:00
ഇറാൻUTC+03:3015:30
ജോർജ്ജിയ, അർമീനിയ, അസർ‌ബൈജാൻ, യു.എ.ഇ, ഒമാൻ, സെയ്‌ഷൽസ്, മൗറീഷ്യസ്UTC+0416:00
അഫ്ഗാനിസ്ഥാൻUTC+04:3016:30
സ്വെർദ്ലോവ്സ്ക്, ഉസ്ബകിസ്താൻ, പാകിസ്താൻ, മാലി, കസാക്‌സ്താൻUTC+0517:00
ഇന്ത്യ, ശ്രീ ലങ്കUTC+05:3017:30
നേപ്പാൾUTC+05:4517:45
നൊവോസിബ്രിസ്ക്, അൽമാറ്റി, ബംഗ്ലാദേശ്UTC+0618:00
മയാന്മാർ, കൊകോസ് ദ്വീപുകൾUTC+06:3018:30
ക്രസ്നോയാർസ്ക്, തായ് ലാന്റ്, വിയറ്റ്നാം, ജക്കാർത്തUTC+0719:00
ഇർക്കുസ്ക്, ഉലാൻ ബത്തർ, ചൈന, തായ്‌വാൻ, ഫിലിപ്പൈൻസ്, മലേഷ്യ, സിംഗപ്പൂർ, വെസ്റ്റേൺ ആസ്ട്രേലിയUTC+0820:00
ഉത്തര കൊറിയUTC+08:3020:30
സബായ്കാൽസ്കി, ജപാൻ, ദക്ഷിണ കൊറിയ, ഈസ്റ്റ് ടിമൂർUTC+0921:00
നോർത്തേൺ ടെറിട്ടറി, സൗത്ത് ആസ്‌ട്രേലിയUTC+09:3021:30
പ്രിമോർസ്കി, ന്യൂ സൗത്ത് വെയിൽസ്,ക്വീൻസ്‌ലാന്റ്, വിക്റ്റോറിയ, ആസ്ട്രേലിയUTC+1022:00
ലോർഡ് ഹൊവി ദ്വീപ്UTC+10:3022:30
കംചാട്ക, സോളമൻ ദ്വീപുകൾ, ന്യൂ കാലിഡോണിയUTC+1123:00
നോർഫോക്ക് ദ്വീപുകൾUTC+11:3023:30
ഫിജി, ന്യൂസിലൻഡ്UTC+1200:00 (അടുത്ത ദിവസം)
ചാതം ദ്വീപുകൾUTC+12:4500:45 (അടുത്ത ദിവസം)
ടോം‌ഗUTC+1301:00 (അടുത്ത ദിവസം)
ലൈൻ ദ്വീപുകൾUTC+1402:00 (അടുത്ത ദിവസം)
"https:https://www.search.com.vn/wiki/index.php?lang=ml&q=സമയ_മേഖല&oldid=2290717" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്