സ്കോട്‌ലാൻഡ് യാർഡ്

ഇംഗ്ലണ്ടിലെ ഔദ്യോഗിക കുറ്റാന്വേഷണ സംഘടനയാണ് സ്കോട്‌ലന്റ് യാർഡ്. ലണ്ടൻ മെട്രോപൊളീറ്റൻ പോലീസിന്റെ ക്രിമിനൽ ഇൻ‌വെസ്റ്റിഗേഷൻ വിഭാഗമാണിത്. 1285-ൽ ലണ്ടനിലെ ഗ്രാമങ്ങളിൽ ജനങ്ങളെ സഹായിക്കാനായി പോലീസ് സംഘം ഉണ്ടായിരുന്നു. പതിനെട്ടാം നൂറ്റാണ്ടായപ്പോഴേക്കും ക്രമസമാധാനത്തിന്റെ ചുമതല ജസ്റ്റിസ് ഓഫ് ദ പീസ് എന്ന പദവിയിലിരിക്കുന്ന വ്യക്തിയിലായിരുന്നു. ഇദ്ദേഹത്തിന്റെ കീഴിൽ ഉള്ള കോൺസ്റ്റബിൾ മാർക്കാ‍യിരുന്നു കുറ്റംചാർത്തുവാനും ശിക്ഷ നടപ്പാക്കുവാനും ഉള്ള അധികാരം. ഇവരുടെ വരുമാനം എന്നത് പരാതിക്കാരിൽ നിന്നും വാങ്ങുന്ന ഫീസായിരുന്നു. 1748-ൽ സർ ഹെൻ‌റി ഫീൽഡിംഗ് എന്നയാൾ ജസ്റ്റിസ് ആയി വന്നതോടെ നീതിന്യായം കാര്യക്ഷമമായി നടപ്പിലാക്കി. അക്കാലത്ത് തീഫ് ടേക്കേഴ് അഥവാ കള്ളനെ പിടിത്തക്കാർ എന്നും, ബോസ്ട്രീറ്റ് റണ്ണേഴ്സ് എന്നും ആയിരുന്നു പോലീസ് സേനയുടേ പേര്. വ്യവസായ വിപ്ലവത്തിൻന്റെ വളർച്ചയോടെ ലണ്ടനിലെ ജനസംഘ്യയും അതോടൊപ്പം കുറ്റകൃത്യങ്ങളും വളർന്നു. ക്രമസമാധാ‍നം താറുമാറായതോടെ അന്നതെ ആഭ്യന്തരസെക്രട്ടറിയായ റോബർട്ട് പീൽ ദ മെട്രോപൊലീസ് ഇം‌പ്രൂവ്മെന്റ് ബിൽ എന്നൊരു ബിൽ പാർലമെന്റിൽ അവതരിപ്പിച്ചു. ഇതെ തുടർന്ന് 18000 ആൾക്കാരെ ഉൾപ്പെടുത്തി പോലീസ് സേന വിപുലീകരിച്ചു. സ്കോട്‌ലാൻഡ് യാർഡ് എന്ന തെരുവിലെ കൂറ്റൻ കൊട്ടാരമായിരുന്നു ഈ സേനയുടെ ആസ്ഥാനം.

പേരിനെക്കുറിച്ച്

ലണ്ടനിലെ ചെറിയൊരു തെരുവാണ് സ്കോട്‌ലാൻഡ് യാർഡ്. പന്ത്രണ്ടാം നൂറ്റാണ്ടിൽ ലണ്ടൻ സന്ദർശിക്കാൻ എത്തുന്ന സ്കോട്ടിഷ് രാജാവിന് താമസിക്കുവാൻ ഈ തെരുവിൽ ഒരു പടുകൂറ്റൻ കൊട്ടാരമുണ്ടായിരുന്നു. ഈ കൊട്ടാരമുള്ളതുകൊണ്ട് ഇവിടം സ്കോട്‌ലാൻഡ് യാർഡ് എന്നു അറിയപ്പെട്ടു പോന്നു. 1829-ൽ ഈ കൊട്ടാരം ലണ്ടൻ മെട്രോപൊളീറ്റൻ പോലീസിന്റെ ആസ്ഥാനമായി. 1890-ൽ പോലീസിന് പുതിയൊരാസ്ഥാനം തെംസ് നദിക്കരയിൽ പണിതു. ഇത് ന്യൂ സ്കോട്‌ലാൻഡ് യാർഡ് എന്ന് അറിയപ്പെട്ടു. തുടർന്ന് പോലീസ് സേന തന്നെ ന്യൂ സ്കോട്‌ലാൻഡ് യാർഡ് എന്ന് പേരിൽ അറിയപ്പെടാൻ തുടങ്ങി. ഇപ്പോൾ ഇതിന്റെ ആസ്ഥാനം വെസ്റ്റ്മിൻസ്റ്ററിലാണ്.

അവലംബം

  • മാതൃഭൂമി ഹരിശ്രീ 2005 ജനുവരി 29
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്